Author: George Kakkanatt

ടോക്കണ്‍ ഇല്ലാതെയും മദ്യവില്‍പ്പന:സര്‍ക്കാര്‍ ക്രമീകരണങ്ങള്‍ പാലിക്കപ്പെടുന്നില്ല

തിരുവനന്തപുരം: മദ്യവില്‍പ്പനയ്ക്ക് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ക്രമീകരണങ്ങള്‍ പാലിക്കപ്പെടുന്നില്ലെന്ന് റിപ്പോര്‍ട്ട്.കണ്ണൂരില്‍ ക്വാറന്റൈന്‍ കേന്ദ്രമായ ഹോട്ടലിന്റെ ബാര്‍ തുറന്നപ്പോള്‍ കോട്ടയത്ത് ടോക്കണില്ലാതെയും മദ്യം വില്‍ക്കുകയായിരുന്നു. കോട്ടയം നഗരത്തിലെ ബാറിലാണ് അനധികൃത മദ്യ വില്‍പ്പന. സാമൂഹിക അകലം പോലും പാലിക്കാതെ നിരവധി പേരാണ് മദ്യത്തിനായി ക്യൂനിന്നത്. വാര്‍ത്ത പുറത്തുവന്നതോടെ എക്സൈസ് സംഘം ബാറിലെത്തി വില്‍പ്പന നിറുത്തിയശേഷം സ്റ്റോക്കുകള്‍ പരിശോധിച്ചു. കണ്ണൂരിലാണ് ക്വാറന്റൈന്‍ കേന്ദ്രമായ ഹോട്ടലില്‍ ബാര്‍ തുറന്നത്.ജില്ലാ കളക്ടര്‍ ബാര്‍ തുറക്കാന്‍ അനുവാദം നല്‍കിയെന്നാണ് ബാറുടമ പറയുന്നത്. ഡപ്യൂട്ടി കമ്മീഷണറുടെയും ഡിഎംഒയുടെയും ശുപാര്‍ശ പ്രകാരം ശാരീരിക അകലം പാലിച്ചുകൊണ്ടാണ് മദ്യം വിതരണം ചെയ്യുന്നതെന്ന് ജില്ലാ കളക്ടര്‍ ടിവി സുഭാഷ്...

Read More

കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് 35 ലക്ഷം മാർത്തോമ്മ സഭ നൽകി

ഷാജീ രാമപുരം ന്യുയോർക്ക്: കേരള സർക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായുള്ള ദുരിതാശ്വാസ നിധിയിലേക്ക് മലങ്കര മാർത്തോമ്മ സഭയുടെ പിന്തുണ ഉറപ്പ് നൽകികൊണ്ട് സഭയുടെ പരമാധ്യക്ഷൻ ഡോ.ജോസഫ് മാർത്തോമ്മ മെത്രാപോലീത്ത സഭക്കുവേണ്ടി 35 ലക്ഷം രൂപാ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. പ്രവാസികൾ അടക്കമുള്ളവരുടെ തിരിച്ചുവരവ് സംബന്ധിച്ചുള്ള നടപടികളെയും കോവിഡ് പ്രതിരോധത്തിനായി സർക്കാർ ചെയ്യുന്ന എല്ലാ പ്രവർത്തനങ്ങളെയും പ്രകീർത്തിച്ച് ഡോ.ജോസഫ് മാർത്തോമ്മ മുഖ്യമന്ത്രിയെ അഭിനന്ദനം അറിയിച്ചു. മുഖ്യമന്ത്രിയുടെ തിരുവനന്തപുരത്തുള്ള ഓഫിസിൽ ചെന്നാണ് തുക കൈമാറിയത്. മെത്രാപ്പോലീത്തയോടൊപ്പം സഭാ സെക്രട്ടറി റവ.കെ.ജി.ജോസഫും ചടങ്ങിൽ പങ്കെടുത്തു. സഭയുടെ ഈ ഉദ്യമത്തിന് പിന്തുണ നൽകികൊണ്ട് നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ വിഹിതമായി 10 ലക്ഷം രൂപ നൽകിയതായി ഭദ്രാസനാധിപൻ ബിഷപ് ഡോ.ഐസക് മാർ ഫിലക്സിനോസ് അറിയിച്ചു. കൂടാതെ ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ലൈറ്റ് ടു ലൈഫ് മിഷൻ പ്രൊജക്റ്റിന്റെ ഭാഗമായി ഏകദേശം 3500 കുട്ടികളെ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ സ്പോൺസർ ചെയ്ത് സംരക്ഷിക്കുന്നതായും ബിഷപ് ഡോ. മാർ ഫിലക്സിനോസ് അറിയിച്ചു....

Read More

ജോര്‍ജ് ഫ്‌ളോയ്ഡിനെതിരെ പൊലീസ് നടത്തിയ ആക്രമണം വിശദീകരിച്ച്  ദൃക്‌സാക്ഷി

പി പി ചെറിയാന്‍ മിനിയാപോളിസ്:മിനിയാപോളിസിൽ പോലീസുകാരന്റെ മുട്ടുകാൽ  കഴുത്തിൽ  വെച്ച് ഞരിച്ചമർത്തി  കൊലപ്പെ ടുത്തിയ കറുത്തവര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ളോയ്ഡിനെതിരെ പൊലീസ് നടത്തിയ ആക്രമണം വിശദീകരിച്ച് സംഭവത്തിലെ ദൃക്‌സാക്ഷി. ഡൊണാള്‍ഡ് വില്യംസ് എന്നയാളാണ് സി.എന്‍.എന്നിനോട് സംഭവങ്ങള്‍ വിശദീകരിച്ചത്. കടയിലേക്ക് പോകുവാനിറങ്ങിയപ്പോഴാണ് ഡൊണാള്‍ഡ് വില്യംസ് ഫ്‌ളോയ്ഡിനെ കാണുന്നത്. തന്നോട് ക്ഷമിക്കാനും വെറുതെ വിടാനും പൊലീസുകാരോട് അപേക്ഷിക്കുകയായിരുന്നു ഫ്‌ളോയ്ഡ് . ഫ്‌ളോയിഡിന്റെ മൂക്കിനും വയറിനും പരിക്ക് പറ്റിയിരുന്നു. തനിക്ക് ശ്വസിക്കാന്‍ പറ്റുന്നില്ലെന്ന് ഫ്‌ളോയിഡ് ആവർത്തിച്ചു പറയുന്നുണ്ടായിരുന്നു. ‘എനിക്ക് വെള്ളമോ മറ്റോ തരൂ ദയവായി,ദയവായി’ എന്ന് ഫ്‌ളോയ്ഡ് കരഞ്ഞുകൊണ്ട് പോലീസുകാരോട് അപേക്ഷിച്ചു  . ഒരു പൊലീസുകാരനോട് ഇതേ പറ്റി ചോദിച്ചപ്പോള്‍ ഫ്‌ളോയ്ഡ് രക്ഷപ്പടാന്‍ ശ്രമിക്കുന്നെന്നാണ്  മറുപടി നല്‍കിയത്. ഫ്‌ളോയിഡിന്റെ കണ്ണിന്റെ നിറം മാറുന്നെന്നുണ്ടെന്നും മൂക്കില്‍ നിന്ന് ചോരയൊലിക്കുന്നുണ്ടെന്ന് പറഞ്ഞിട്ടും പൊലീസ് കഴുത്തില്‍ നിന്നും കാലെടുത്ത് മാറ്റിയില്ലെന്നും ഡൊണാള്‍ഡ് വില്യംസ് പറയുന്നു. ആശുപത്രിയില്‍ വെച്ചാണ് ഫ്‌ളോയ്ഡ് മരിക്കുന്നത്. ഫ്‌ളോയിഡിനെതിരെ ആക്രമണം നടത്തിയ നാലു പൊലീസ് ഉദ്യോഗസ്ഥരെ മിനിയാപൊളിസ് ഡിപാര്‍മെന്റില്‍ നിന്നും പുറത്താക്കിയിട്ടുണ്ട്. ഇവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്നാണ് ഫ്‌ളോയിഡിന്റെ കുടുംബം ആവശ്യപ്പെടുന്നത്. നിരായുധനായ കറുത്ത വര്‍ഗക്കാരനായ ഫ്ളോയിഡിനെ നിലത്ത് കിടത്തി പൊലീസ് കഴുത്തില്‍ കാല്‍മുട്ടുകൊണ്ട് ഞെരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹമാധ്യമങ്ങള്‍ പ്രചരിച്ചിരുന്നു. അമേരിക്കയില്‍ മിനിയാപോളിസ് തെരുവിലാണ് സംഭവം നടന്നത്. അഞ്ച് മിനുട്ടില്‍ കൂടുതല്‍ നേരം പൊലീസ് ഓഫീസര്‍ ഫ്ളോയിഡിന്റെ കഴുത്തില്‍ കാല്‍മുട്ട് കുത്തി നില്‍ക്കുന്നത് വീഡിയോയില്‍ കാണാം. ഫ്ളോയിഡിന്റെ മരണത്തെ തുടർന്നു മിനിയാപോളിസിൽ വ്യാപകമായ അക്രമങ്ങളും ശക്തമായ പ്രതിഷേധവും  ആളിപടരുകയാണ് .അക്രമികൾ കടകൾ കല്ലെറിഞ്ഞു തകർക്കുകയും സാധങ്ങൾ കൊള്ളയടിക്കുകയും ചെയ്തതിനെത്തുടർന്ന് പോലീസ് നടത്തിയവെടിവെപ്പിലും കണ്ണീർ വാതക  പ്രായോഗത്തിലും  പലർക്കും പരിക്കേൽക്കുകയും...

Read More

ജോര്‍ജിന്റെ മരണം: വംശീയ അതിക്രമത്തിന്റെ ക്രൂരദൃശ്യങ്ങള്‍ പുറത്ത്, രാജ്യമെങ്ങും വന്‍ പ്രതിഷേധം

ജോര്‍ജ് ലോയിഡിന്റെ മരണത്തില്‍ പ്രതിഷേധത്തില്‍ ജനക്കൂട്ടം തെരുവിലിറങ്ങുന്നു. മിനോപൊലീസ് പോലീസ് സ്‌റ്റേഷന്‍ പ്രതിഷേധക്കാര്‍ തീയിട്ടു. കൈക്കുപ്പിയിരുന്നു, എനിക്ക് ശ്വസിക്കാന്‍ കഴിയുന്നില്ലെന്നു പറയുന്ന ജോര്‍ജ് ലോയിഡിന്റെ വീഡിയോ ലോകമെങ്ങും പ്രചരിക്കുകയാണ്. വംശീയ അക്രമത്തിന്റെ ഏറ്റവും പുതിയ പ്രതിഷേധമായി ഇത് അമേരിക്കയിലെങ്ങും ആഞ്ഞടിക്കുകയാണ്. കോവിഡ് കാലത്ത്, സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോ ക്ലിപ്പുകള്‍ ലോകത്തെ ആകെ ഞെട്ടിച്ചിരിക്കുകയാണ്. ഇതിലൊരു കൊലപാതകത്തിന്റെ ഫൂട്ടേജ് കാണാം. 46 വയസുള്ള ഒരു കറുത്ത വര്‍ഗ്ഗക്കാരന്‍ ജോര്‍ജ് ലോയിഡ് പോലീസ് ഉദ്യോഗസ്ഥരുമായി സംസാരിക്കുന്നതും കൈകൂപ്പിയിരുന്നതായും ഇയാളെ ഫുട്പാത്തിലേക്ക് വലിച്ചിഴക്കുന്നതുമാണ് ഫൂട്ടേജില്‍ കാണുന്നത്. എന്നാല്‍ മിനിറ്റുകള്‍ക്ക് ശേഷം ഇയാളെ പോലീസ് കാറിലേക്ക് കൊണ്ടുപോയെങ്കിലും വെള്ളക്കാരനായ പോലീസ് ഉദേ്യാഗസ്ഥര്‍ ഇയാളുടെ കഴുത്തില്‍ മുട്ടുകുത്തി നില്‍ക്കുകയായിരുന്നു. ‘ദയവായി എനിക്ക് ശ്വസിക്കാന്‍ കഴിയില്ല’ എന്ന് ജോര്‍ജ്ജ് വിലപിക്കുന്നതു വീഡിയോയില്‍ കേള്‍ക്കാം. ‘നിങ്ങള്‍ അവന്റെ കഴുത്തില്‍ നിന്നും ഇറങ്ങൂ, അയാള്‍ ശ്വസിക്കുകയെങ്കിലു ചെയ്യട്ടെ’, എന്നു മറ്റൊരാള്‍ പോലീസുകാരോട് അപേക്ഷിക്കുന്നതു കേള്‍ക്കാം. എന്നാല്‍ ജോര്‍ജിന് ബോധം നഷ്ടപ്പെടുകയോ മരിക്കുകയോ ചെയ്യുന്നതുവരെ പോലീസ് ഉദ്യോഗസ്ഥന്‍ കഴുത്തില്‍ മുട്ടുകുത്തി നില്‍ക്കുകയായിരുന്നു. തുടര്‍ന്ന് സ്‌ട്രെച്ചറില്‍ ഇട്ട് മിനിയാപൊളിസിലെ ഒരു ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെവെച്ച് ‘മരിച്ചതായി’ പ്രഖ്യാപിച്ചു. സോഷ്യല്‍ മീഡിയയിലെ ഈ വീഡിയോ ഫൂട്ടേജ് വ്യാപകമായ പ്രതിഷേധത്തിനും പോലീസ് വാഹനങ്ങള്‍ക്കും പോലീസ് സ്‌റ്റേഷനുകള്‍ക്കും നാശനഷ്ടമുണ്ടാക്കുന്ന രീതിയിലുള്ള കലാപത്തിനും കാരണമായി. മരിച്ച മനുഷ്യനു നീതി ആവശ്യപ്പെട്ട് ‘ഞാന്‍ ശ്വസിക്കട്ടെ’, ‘എനിക്ക് ശ്വസിക്കാന്‍ കഴിയില്ല’ എന്നീ പ്ലക്കാര്‍ഡുകളുമായി ജനം തെരുവിലിറങ്ങി. ചേഞ്ച് ഓര്‍ഗിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ വ്യാഴാഴ്ച രാവിലെ വരെ 230,000 പേരാണ് പിന്തുണ പ്രഖ്യാപിച്ചത്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മരണത്തെക്കുറിച്ച് എഫ്ബിഐ അന്വേഷിക്കുന്നുണ്ടെന്ന് ട്വീറ്റ് ചെയ്തു. മെയ് 25 ന് വൈകുന്നേരമാണ് സംഭവം. നാല് മിനിയാപൊളിസ് പോലീസ് ഉദ്യോഗസ്ഥര്‍ ഈ കറുത്തവര്‍ഗ്ഗക്കാരനെ നിഷ്‌കരുണം പരസ്യമായി കൊലപ്പെടുത്തുകയായിരുന്നു. മരിച്ചയാളുടെ കഴുത്തില്‍ മുട്ടുകുത്തിയ പോലീസ് ഉദ്യോഗസ്ഥനെ പിന്നീട് തിരിച്ചറിഞ്ഞു. ഡെറക് ചൗവിന്‍ എന്നാണ് ഇയാളുടെ പേര്. നാല് പോലീസ് ഓഫീസര്‍മാരെയും പുറത്താക്കിയെങ്കിലും കൊലപാതകത്തിന് പ്രോസിക്യൂഷന്‍ ചെയ്യണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നു. പോലീസ് ഉദ്യോഗസ്ഥനെ പ്രകോപിപ്പിച്ചത് എന്താണെന്ന് ഇപ്പോഴും വ്യക്തമല്ല. അതേസമയം സ്ഥിരീകരിച്ച കാര്യം, 20 ഡോളറിന്റെ വ്യാജ കറന്‍സി നോട്ട് ഉപയോഗിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് ഒരാളെ പിടികൂടാനാണ് പോലീസ് എത്തിയതെന്നാണ്. പോലീസ് എത്തിയപ്പോള്‍, ജോര്‍ജ് ഒരു കാറില്‍ ഡ്രൈവറുടെ സീറ്റില്‍ ഇരിക്കുകയായിരുന്നുവത്രേ. ഇയാളോട് കാറില്‍ നിന്ന് ഇറങ്ങാന്‍ നിര്‍ബന്ധിച്ചു. തുടര്‍ന്ന്, നടപ്പാതയിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഇയാള്‍ പോലീസുമായി സഹകരിക്കുന്നതും സംസാരിക്കുന്നതും വീഡിയോയില്‍ കാണാം. അമേരിക്കയില്‍ കറുത്ത വര്‍ഗ്ഗക്കാര്‍ വെള്ളക്കാരായ പോലീസുകാരാല്‍ കൊല്ലപ്പെടുന്നത് ഇതാദ്യമല്ല. അടുത്ത കാലത്തായി വംശീയ അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവെന്നതിന്റെ തെളിവു കൂടിയാണിത്. സംഭവത്തെ തുടര്‍ന്ന് വന്‍ പ്രതിഷേധമാണ് ലോകമെങ്ങുമുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരില്‍ നിന്നും ഉയരുന്നത്.  ...

Read More

മികച്ച ശമ്പളം ഉപേക്ഷിച്ച് രണ്ട് എന്‍ജിനിയറിംഗ് ബിരുദധാരിണികള്‍ സമര്‍പ്പിത ജീവിതത്തിലേക്ക്‌

കൊച്ചി: മികച്ച ശമ്പളമുള്ള ഐടി കമ്പനികളിലെ ജോലി ഉപേക്ഷിച്ചു സമര്‍പ്പിതജീവിതത്തിന്റെ മഹിതധാരകളില്‍ ചുവടുറപ്പിച്ച് എന്‍ജിനിയറിംഗ് ബിരുദധാരികളായ രണ്ടു യുവതികള്‍. സിസ്റ്റര്‍ അഞ്ജു റോസും സിസ്റ്റര്‍ ടിസ മണിപ്പാടവുമാണ് എന്‍ജിനിയറിംഗ് മേഖലയില്‍ നിന്നു ആരാധനാ സന്യാസിനി സമൂഹത്തില്‍ (എസ്എബിഎസ്) അംഗങ്ങളായി സന്യാസജീവിതത്തിലേക്കെത്തിയത്. ഇരുവരുടെയും സന്യാസവസ്ത്ര സ്വീകരണവും പ്രഥമ വ്രതവാഗ്ദാനവും കഴിഞ്ഞദിവസം കളമശേരിയില്‍ എസ്എബിഎസ് പ്രൊവിന്‍ഷ്യല്‍ ഹൗസില്‍ നടന്നു. പെരുമ്പാവൂര്‍ വല്ലം ചക്കുങ്ങല്‍ അഗസ്റ്റിന്റെയും ആനീസിന്റെയും ഇളയ മകളാണു സിസ്റ്റര്‍ അഞ്ജു. കൃഷിക്കാരനാണു പിതാവ്. സഹോദരിയുടെ വിവാഹം കഴിഞ്ഞു. ഉദയനാപുരം മണിപ്പാടം വര്‍ഗീസിന്റെയും റീനിയുടെയും മകളാണു ടിസ. കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തില്‍ അസിസ്റ്റന്റ് മാനേജരാണു പിതാവ് വര്‍ഗീസ്. സിഎക്കാരിയായ ഏകസഹോദരി വിവാഹിതയാണ്. ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്റണി കരിയിലിന്റെ കാര്‍മികത്വത്തില്‍ മറ്റു മൂന്നു സന്യാസാര്‍ഥിനികള്‍ക്കൊപ്പമാണു സിസ്റ്റര്‍ അഞ്ജുവും സിസ്റ്റര്‍ ടിസയും വ്രതവാഗ്ദാനം നടത്തിയത്. എന്‍ജിനിയറിംഗ് രംഗത്തു നിന്നു സമര്‍പ്പിത ജീവിതത്തിലേക്കു പ്രവേശിച്ച ഇരുവരും ദൈവവിളിരംഗത്തു മാതൃകയാണെന്ന് എസ്എബിഎസ് പ്രോവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ആന്‍സി മാപ്പിളപ്പറമ്പില്‍...

Read More