Author: George Kakkanatt

ഉത്രയുടെ കൊലപാതകം; സൂരജിന്റെ കുടുംബാംഗങ്ങള്‍ക്കെതിരെ നടപടികളുമായി വനിതാ കമ്മീഷന്‍

തിരുവനന്തപുരം: അഞ്ചല്‍ ഏറത്ത് പാമ്ബിനെ കൊണ്ട് കടിപ്പിച്ച്‌ ഉത്ര എന്ന യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവായ സൂരജിന്റെ കുടുംബാംഗങ്ങള്‍ക്കെതിരെ വിശദമായ അന്വേഷണം നടത്തി കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ വനിതാ കമ്മീഷന്‍ അംഗം ഡോ ഷാഹിദ കമാല്‍ നിര്‍ദ്ദേശിച്ചു. ഈ ആവശ്യമുന്നയിച്ച്‌ കേരള വനിതാ കമ്മീഷന്‍ ജില്ലാ പോലിസ് മേധാവിക്ക് കത്തു നല്‍കി. കുടുംബാംഗങ്ങള്‍ക്കെതിരെ സ്ത്രീധന നിരോധന നിയമം, ഗാര്‍ഹിക പീഡന നിരോധന നിയമം എന്നീ വകുപ്പുകളുടെ അടിസ്ഥാനത്തില്‍ നടപടികളെടുക്കണം. പ്രതിക്ക് സഹായകരമായ രീതിയില്‍ പ്രവര്‍ത്തിച്ചിട്ടുളള എല്ലാവരുടെയും പങ്ക് പുറത്തുകൊണ്ട് വരാന്‍ സമഗ്ര അന്വേഷണം വരണമെന്ന് ഷാഹിദാ കമാല്‍ പറഞ്ഞു. തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ടോയെന്നതടക്കം അന്വേഷിച്ചു കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും വനിതാ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. ഇതുമായി ബന്ധപ്പെട്ട പ്രാഥമിക റിപ്പോര്‍ട്ട് ഏഴ് ദിവസത്തിനകം സമര്‍പ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഭര്‍ത്താവ് സൂരജ്, സൂരജിന്റെ പിതാവ്, മാതാവ്, സഹോദരി എന്നിവര്‍ക്കെതിരെ സ്ത്രീധന നിരോധന നിയമം, ഗാര്‍ഹിക പീഡന നിരോധന നിയമം, എന്നീ വകുപ്പുകള്‍ ഉള്‍പ്പെടുത്തി വനിതാ കമ്മീഷന്‍ നേരത്തേ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ദൃക്സാക്ഷികള്‍ ഉണ്ടോയെന്ന് ഉറപ്പില്ലാത്തതും നാളിതുവരെ കേട്ടുകേള്‍വി ഇല്ലാത്തതും സമാനതകളില്ലാത്തതുമായ ഗാര്‍ഹിക കൊലപാതകമായതിനാല്‍ ശാസ്ത്രീയമായ തെളിവ് ശേഖരണം നടത്തി പഴുതുകള്‍ ഇല്ലാത്ത അന്വേഷണമാണ് വേണ്ടതെന്ന് ഡോ. ഷാഹിദ കമാല്‍ ആവശ്യപ്പെട്ടു. പ്രതിയായ സൂരജിനെതിരെ 90 ദിവസത്തിനകം തെളിവുകള്‍ സഹിതം കുറ്റപത്രം സമര്‍പ്പിച്ച്‌ പരമാവധി ശിക്ഷ ഉറപ്പ് വരുത്തണമെന്നും അതിന് ആവശ്യമായ കൂട്ടുത്തരവാദിത്വമാണ് കൊല്ലം – പത്തനംതിട്ട ജില്ലകളുടെ പോലിസിന്റെ ഭാഗത്തു നിന്ന് ഉണ്ടാകേണ്ടതെന്നും വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടു. ഓരോ ഘട്ടത്തിലും കേസിന്റെ അന്വേഷണ പുരോഗതി വനിതാ കമ്മീഷനെ അറിയിക്കണമെന്നും സമയബന്ധിതമായി റിപ്പോര്‍ട്ട് കൈമാറണമെന്നും ഷാഹിദ കമാല്‍ കത്തില്‍...

Read More

മുന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീറിന്റെ വീട്ടില്‍നിന്ന് കാര്‍ മോഷണം പോയി

ന്യൂഡല്‍ഹി: ബിജെപി എംപിയും മുന്‍ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീറിന്റെ വീട്ടില്‍നിന്ന് കാര്‍ മോഷണം പോയി. ഗംഭീറിന്റെ പിതാവ് ദീപക് ഗംഭീറിന്റെ വെള്ള ടൊയോട്ട ഫോര്‍ച്യൂണര്‍ എസ്യുവിയാണ് മോഷണം പോയത്. സെന്‍ട്രല്‍ ഡല്‍ഹിയിലെ രാജേന്ദ്ര നഗറില്‍ സ്ഥിതിചെയ്യുന്ന വീട്ടില്‍നിന്ന് വ്യാഴാഴ്ചയാണ് കാര്‍ കാണാതായത്. ബുധനാഴ്ച വൈകീട്ട് 3.30ന് വീടിനു മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന കാര്‍ വ്യാഴാഴ്ച രാവിലെയാണ് കാണാതായത്. സംഭവത്തില്‍ പോലിസ് അന്വേഷണം തുടരുകയാണ്. സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചെങ്കിലും പ്രതികളെ ഇതുവരെ കണ്ടെത്തിയിട്ടില്ല. കാറിലെത്തിയ മോഷ്ടാക്കള്‍ ഗംഭീറിന്റെ വീട്ടില്‍നിന്ന് കാര്‍ കടത്തിക്കൊണ്ടുപോവുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കാണാം. എന്നാല്‍, ഇവരുടെ മുഖം വ്യക്തമാവാത്തതാണ് പോലിസിനെ കുഴയ്ക്കുന്നത്. ഗംഭീറിന്റെ പിതാവ് നല്‍കിയ പരാതിയില്‍ രാജേന്ദ്ര നഗര്‍ പോലിസാണ് അന്വേഷണം...

Read More

ജൂണ്‍ ഒന്നിന് ആരംഭിക്കുന്ന ട്രെയിന്‍ സര്‍വീസുകള്‍ക്കായി കേരളത്തില്‍ 14 കേന്ദ്രങ്ങളില്‍ നിന്ന് ബുക്ക് ചെയ്യാന്‍ സൗകര്യമൊരുക്കി റെയില്‍വേ

തിരുവനന്തപുരം: ജൂണ്‍ ഒന്നുമുതല്‍ ആരംഭിക്കുന്ന പ്രത്യേക ട്രെയിന്‍ സര്‍വീസിനായി സംസ്ഥാനത്ത് കൂടുതല്‍ ബുക്കിംഗ് കൗണ്ടര്‍ തുടങ്ങി. തിരുവനന്തപുരം, എറണാകുളം ജംഗ്ഷന്‍, കോഴിക്കോട്‌, കൊല്ലം, കായംകുളം, തിരുവല്ല, കോട്ടയം, ആലപ്പുഴ, എറണാകുളം ടൗണ്‍, തൃശൂര്‍, പാലക്കാട് ജംഗ്ഷന്‍, തിരൂര്‍, കാസര്‍കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലാണ്‌ രണ്ട് വീതം ടിക്കറ്റ്‌ കൗണ്ടര്‍ തുറന്നത്‌. ജനശതാബ്‌ദി ഉള്‍പ്പെടെയുള്ള പ്രത്യേക ട്രെയിനുകള്‍ക്ക്‌ റെയില്‍വേ ആദ്യം അനുവദിച്ച സ്‌റ്റോപ്പിന്റെ എണ്ണം വെട്ടിക്കുറച്ചു. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണ്‌ സ്‌റ്റോപ്പിന്റെ എണ്ണം കുറച്ചതെന്ന്‌ റെയില്‍വേ അറിയിച്ചു. കോഴിക്കോട്‌ – തിരുവനന്തപുരം ജനശതാബ്‌ദിയുടെ ആലുവ, ചേര്‍ത്തല, കായംകുളം, വര്‍ക്കല, ശിവഗിരി സ്‌റ്റോപ്പും കണ്ണൂര്‍-തിരുവനന്തപുരം- ജനശതാബ്‌ദിയുടെ തലശ്ശേരി, വടകര, മാവേലിക്കര, കായംകുളം സ്‌റ്റോപ്പുമാണ്‌ റദ്ദാക്കിയത്‌. എറണാകുളം ജംഗ്ഷന്‍-നിസാമുദ്ദീന്‍-എറണാകുളം ട്രെയിനിന്റെ ആലുവ, പട്ടാമ്ബി, കുറ്റിപ്പുറം, പരപ്പനങ്ങാടി, ഫറോഖ്, കൊയിലാണ്ടി, വടകര, തലശ്ശേരി, പയ്യന്നൂര്‍, നീലേശ്വരം, കാഞ്ഞങ്ങാട്‌ സ്‌റ്റോപ്പും ലോക്‌മാന്യതിലക്‌- തിരുവനന്തപുരം സെന്‍ട്രല്‍–ലോക്‌മാന്യതിലക്‌ ട്രെയിനിന്റെ വര്‍ക്കല, കരുനാഗപ്പള്ളി, കായംകുളം, ഹരിപ്പാട്‌, അമ്ബലപ്പുഴ, ചേര്‍ത്തല, ആലുവ, ഡിവൈന്‍ നഗര്‍, കുറ്റിപ്പുറം, തിരൂര്‍, പരപ്പനങ്ങാടി, വടകര, തലശ്ശേരി, കണ്ണപുരം, പയ്യന്നൂര്‍, കാഞ്ഞങ്ങാട്‌ സ്‌റ്റോപ്പും ഒഴിവാക്കി. റെയില്‍വേ നേരത്തെ പ്രഖ്യാപിച്ച മറ്റ്‌ സ്‌റ്റോപ്പുകളില്‍ ട്രെയിന്‍...

Read More

ഓണ്‍ലൈന്‍ ക്ലാസുകള്‍ ജൂണ്‍ ഒന്ന് മുതല്‍; എസ് എസ് എല്‍ സി, പ്ലസ് ടു മൂല്യനിര്‍ണ്ണയവും ആരംഭിക്കും

തിരുവനന്തപുരം | ലോക്ക്ഡൗണിന്റെ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ജൂണ്‍ ഒന്നിന് തന്നെ ആരംഭിച്ചേക്കും. രാവിലെ 8.30 മുതല്‍ 5.30 വരെയായിരിക്കും ക്ലാസുകള്‍. എസ് എസ് എല്‍ സി, ഹയര്‍സെക്കന്‍ഡറി മൂല്യനിര്‍ണ്ണയവും ജൂണ്‍ ഒന്ന് മുതല്‍ തന്നെ ആരംഭിക്കും. വിദ്യാഭ്യാസ ഡയറക്ടര്‍ ജനറല്‍ വിളിച്ച യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്. അതേ സമയം, കേന്ദ്രനിര്‍ദേശം വന്നതിന് ശേഷമായിരിക്കും സ്കൂളുകള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനമുണ്ടാകുക. ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ പറ്റാത്തവര്‍ക്ക് മറ്റ് സംവിധാനങ്ങള്‍ ക്രമീകരിക്കും. സ്വന്തം വീട്ടില്‍ നിന്ന് ഓണ്‍ലൈനായി പങ്കെടുക്കാനാകാത്ത കുട്ടികള്‍ക്ക് തൊട്ടടുത്ത കോളേജിനെയോ ലൈബ്രറിയയോ ആശ്രയിക്കാം.ഓണ്‍ലൈന്‍ ക്ലാസുകളില്‍ വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്നുണ്ടെന്ന് അധ്യാപകര്‍...

Read More

ഗുരുതരാവസ്ഥയിലായിട്ടും നാട്ടിലുള്ള ബന്ധുക്കളെ അറിയിച്ചില്ല, മലയാളി നഴ്സിന്റെ ആത്മഹത്യാ ശ്രമം ആശുപത്രി അധികൃതര്‍ക്കെതിരെ ബന്ധു

ഡല്‍ഹി: ഹരിയാനയിലെ ഗുരുഗ്രാമില്‍ ആത്മഹത്യക്ക് ശ്രമിച്ച മലയാളി നഴ്‍സിന്റെ ബന്ധു ആശുപത്രി അധികൃതരെ കുറ്റപ്പെടുത്തി രംഗത്തെത്തി.രോഗം സ്ഥിരീകരിച്ചപ്പോള്‍ നേരിട്ട് വിളിച്ച്‌ പറഞ്ഞ് പേടിപ്പിച്ചെന്നും ആവശ്യത്തിന് അവധിയോ വിശ്രമമോ നല്‍കിയിരുന്നില്ലെന്നുമാണ് ബന്ധു ആരോപിക്കുന്നത്. കൊവിഡ് പ്രതിരോധത്തിനായി മാസ്ക്കുകളും പി.പി.ഇകിറ്റും നല്‍കിയിരുന്നില്ല. ആത്മഹത്യാ ശ്രമം നടത്തി ഗുരുതരാവസ്ഥയിലായിട്ടും നാട്ടിലുള്ള ബന്ധുക്കളെ അറിയിച്ചില്ലെന്നും ബന്ധു പറഞ്ഞു. നഴ്സിന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്. ഇന്നലെ രാത്രിയോടെ വെന്റിലേറ്ററിലേക്ക് മാറ്റി. വ്യാഴാഴ്ച രാവിലെയോടെയാണ് മേദാന്ത ആശുപത്രിയില്‍ ജോലി ചെയ്യുന്ന നഴ്സ് ആത്മഹത്യാ ശ്രമം നടത്തിയത്. ഇന്നലെയാണ് ഇവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.ഇതിന് പിന്നാലെയായിരുന്നു മുറിയില്‍ തൂങ്ങി മരിക്കാന്‍ ശ്രമിച്ചത്. മൂന്ന് മാസം മുമ്ബാണ് കൊല്ലം സ്വദേശിനി ഇവിടെ ജോലിക്ക്...

Read More