Author: George Kakkanatt

കൊവിഡ് പ്രതിരോധത്തിന് 620.71 കോടി ലഭ്യമാക്കി, രോഗം വര്‍ധിക്കുന്നുണ്ടെങ്കിലും വല്ലാതെ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗം വര്‍ധിക്കുന്നുണ്ടെങ്കിലും ഇപ്പോള്‍ വല്ലാതെ ആശങ്കയുണ്ടാകേണ്ട കാര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക്ക്ഡൗണില്‍ ഇളവ് വരുമ്ബോള്‍ ഇത് പ്രതീക്ഷിച്ചതാണ്. അതനുസരിച്ചാണ് നമ്മള്‍ പ്രതിരോധ പ്ലാന്‍ തയ്യാറാക്കിയത്. പ്രതിരോധത്തിന് മാത്രമായി ഇതുവരെ 620.71 കോടി ലഭ്യമാക്കി. അതില്‍ 227.35 കോടി ചെലവിട്ടു.സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ 12191 ഐസൊലേഷന്‍ കിടക്കകള്‍ സജ്ജമാണ്. 1080 പേരാണ് ഉള്ളത്. 1296 ആശുപത്രികളില്‍ 49602 കിടക്കകളും തയ്യാറാക്കിയിട്ടുണ്ട്. 1045 വെന്റിലേറ്ററുകളും...

Read More

രണ്ടാം വരവും ഗംഭീരം, വാഗ്ദാനങ്ങള്‍ പാലിച്ച രണ്ടാം മോദി സര്‍ക്കാരില്‍ 62 ശതമാനം ജനങ്ങളും സംതൃപ്തര്‍, അഭിപ്രായ സര്‍വ്വേ

ചുരുങ്ങിയ കാലയളവിനുള്ളില്‍ തന്നെ സാധാരണക്കാരായ ജനങ്ങള്‍ക്കായി നിരവധി പദ്ധതികള്‍കൊണ്ടുവന്ന് നടപ്പിലാക്കാന്‍ മോദി സര്‍ക്കാരിനായെന്ന് അഭിപ്രായ സര്‍വ്വേ. ശനിയാഴ്ച മോദി സര്‍ക്കാര്‍ രണ്ടാം ഊഴം ഒരു വര്‍ഷക്കാലം പൂര്‍ത്തീകരിക്കുമ്ബോഴാണ് ഇത്. മുത്തലാഖ് നിരോധനം, ജമ്മുകാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്തു കളഞ്ഞത്, അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിന് ട്രസ്റ്റിന്റെ രൂപീകരണം, ജമ്മുകശ്മീര്‍ സംസ്ഥാന പുനര്‍എകീകരണം എന്നിവയെല്ലാം മോദി സര്‍ക്കാരിന്റെ വാഗ്ദാന പാലനങ്ങളാണ്. കൂടാതെ മോദി സര്‍ക്കാര്‍ ആവിഷ്‌കരിച്ച നിരവധി ജനക്ഷേമ പദ്ധതികളും ജനങ്ങളില്‍ സ്വാധീനം ചെലുത്തിയിരിക്കുന്നതായി സര്‍വ്വേ വ്യക്തമാക്കുന്നു.കൊറോണ വൈറസ് പ്രതിരോധത്തിനായി കേന്ദ്ര സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളിലും ജനങ്ങള്‍ തൃപ്തരാണ് ലോക്കല്‍ സര്‍ക്കിള്‍സ് എന്ന സംഘടന നടത്തിയ ഓണ്‍ലൈന്‍ പരിശോധനയില്‍ പറയുന്നുണ്ട്.62 ശതമാനം ആളുകളും മോദി ഭരണത്തില്‍ സംതൃപ്തരാണെന്നാണ് അറിയിച്ചിരിക്കുന്നത്. മഹാമാരിക്കെതിരെ മോദി കാഴ്ചവെച്ച പ്രവര്‍ത്തനങ്ങളും ജനങ്ങളില്‍ താത്പ്പര്യം ഉളവാക്കി. സര്‍വ്വേയില്‍ 10 ശതമാനം ആളുകള്‍ മാത്രമാണ് സര്‍ക്കാരിനെതിരെ പ്രതികരിച്ചത്. ബാക്കിയുള്ളവര്‍ക്ക്...

Read More

ട്രം​പി​ന്‍റെ സ​ഹാ​യം വേ​ണ്ട, മൂ​ന്നാം​ക​ക്ഷി​യു​ടെ ആ​വ​ശ്യ​മി​ല്ല; വാ​ഗ്ദാ​നം ത​ള്ളി ചൈ​ന

ഇ​ന്ത്യ​യു​മാ​യു​ള​ള അ​തി​ര്‍​ത്തി ത​ര്‍​ക്കം പ​രി​ഹ​രി​ക്കു​ന്ന​തി​നു മ​ധ്യ​സ്ഥ​ശ്ര​മം ന​ട​ത്താ​ന്‍ സ​ന്ന​ദ്ധ​ത അ​റി​യി​ച്ചു​ള​ള അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പി​ന്‍റെ വാ​ഗ്ദാ​നം ത​ള്ളി ചൈ​ന. ച​ര്‍​ച്ച​യി​ലൂ​ടെ​യും കൂ​ടി​യാ​ലോ​ച​ന​ക​ളി​ലൂ​ടെ​യും പ്ര​ശ്ന​ങ്ങ​ള്‍ ശ​രി​യാ​യി പ​രി​ഹ​രി​ക്കാ​ന്‍ ചൈ​ന​യ്ക്കും ഇ​ന്ത്യ​യ്ക്കും ക​ഴി​യു​മെ​ന്നു ചൈ​നീ​സ് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ വ​ക്താ​വ് വ്യ​ക്ത​മാ​ക്കി. ചൈ​ന​യ്ക്കും ഇ​ന്ത്യ​യ്ക്കു​മി​ട​യി​ല്‍ അ​തി​ര്‍​ത്തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കാ​ന്‍ സം​വി​ധാ​ന​ങ്ങ​ളും ആ​ശ​യ​വി​നി​മ​യ മാ​ര്‍​ഗ​ങ്ങ​ളും നി​ല​വി​ലു​ണ്ടെ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ വ​ക്താ​വ് ഷാ​വോ ലി​ജി​യാ​ന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു. ഇ​ന്ത്യ​യും ചൈ​ന​യും ത​മ്മി​ലു​ള്ള അ​തി​ര്‍​ത്തി ത​ര്‍​ക്കം പ​രി​ഹ​രി​ക്കു​ന്ന​തി​ന് മ​ധ്യ​സ്ഥ ശ്ര​മം ന​ട​ത്താ​ന്‍ ത​യാ​റാ​ണെ​ന്നാ​ണ് ട്രം​പ് പ​റ​ഞ്ഞ​ത്. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സം​ഘ​ര്‍​ഷ സാ​ധ്യ​ത വ​ര്‍​ധി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് അ​മേ​രി​ക്ക​യു​ടെ ഇ​ട​പെ​ട​ല്‍. എ​ന്നാ​ല്‍, ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള​ള ഭി​ന്ന​ത​ക​ള്‍ പ​രി​ഹ​രി​ക്കാ​ന്‍ മൂ​ന്നാ​മ​തൊ​രു ക​ക്ഷി​യു​ടെ ആ​വ​ശ്യ​മി​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ണി​ച്ച്‌ ചൈ​ന വാ​ഗ്ദാ​നം ത​ള്ളു​ക​യാ​യി​രു​ന്നു. കോ​വി​ഡ് വ്യാ​പ​നം തു​ട​രു​ന്ന​തി​നി​ടെ, ക​ഴി​ഞ്ഞ ദി​വ​സം ചൈ​ന നി​യ​ന്ത്ര​ണ​രേ​ഖ​യി​ല്‍ സൈ​നി​ക​രെ വി​ന്യ​സി​ച്ച്‌ പ്ര​കോ​പ​നം സൃ​ഷ്ടി​ച്ചി​രു​ന്നു. നേ​ര​ത്തെ, ട്രം​പി​ന്‍റെ വാ​ഗ്ദാ​നം ത​ള്ളി ഇ​ന്ത്യ​യും രം​ഗ​ത്തെ​ത്തി​യി​രു​ന്നു. നി​യ​ന്ത്ര​ണ​രേ​ഖ​യി​ല്‍ നി​ല​വി​ലെ സ്ഥി​തി സ​മാ​ധാ​ന​പ​ര​മാ​യി പ​രി​ഹ​രി​ക്കാ​ന്‍ ചൈ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​രി​ക​യാ​ണെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വ​ക്താ​വ് അ​നു​രാ​ഗ് ശ്രീ​വാ​സ്ത​വ...

Read More

മിനെപോളിസിലെ പ്രതിഷേധ സ്ഥലത്തുനിന്ന് സി.എന്‍.എന്‍ വാര്‍ത്താസംഘത്തെ അറസ്റ്റ് ചെയ്തു

വാഷിങ്ടണ്‍: യു.എസിലെ മിനെപോളിസില്‍ പ്രക്ഷോഭ വാര്‍ത്തകള്‍ റിപ്പോര്‍ട്ടുചെയ്യുകയായിരുന്ന സി.എന്‍.എന്‍ വാര്‍ത്താസംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. കറുത്തവര്‍ഗക്കാരനായ ജോര്‍ജ് ഫ്ലോയിഡിനെ പൊലീസുകാര്‍ കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് മിനെപോളിസ് ഉള്‍പ്പെടെ അമേരിക്കന്‍ നഗരങ്ങളില്‍ പ്രക്ഷോഭം വ്യാപകമായിരിക്കുകയാണ്. സി.എന്‍.എന്‍ പ്രതിനിധിയായ ഒമര്‍ ജിമെനസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രക്ഷോഭസ്ഥലത്തുനിന്ന് തത്സമയ റിപ്പോര്‍ട്ടിങ്ങിനിടെയാണ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. മാധ്യമപ്രവര്‍ത്തകനാണെന്ന് പൊലീസിനോട് വ്യക്തമാക്കിയിട്ടും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ജിമെനസിന് ഒപ്പമുണ്ടായിരുന്ന ക്യാമറ പേഴ്സണ്‍, പ്രൊഡ്യൂസര്‍ എന്നിവരെയും...

Read More

ചത്തീസ്ഗഢ് മുന്‍ മുഖ്യമന്ത്രി അജിത് ജോഗി അന്തരിച്ചു

ന്യൂഡല്‍ഹി: ചത്തീസ്ഗഢ് മുന്‍ മുഖ്യമന്ത്രി അജിത് ജോഗി(74) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ആഴ്ചകള്‍ക്കു മുമ്ബ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് അബോധാവസ്ഥയിലായിരുന്നു അദേഹം. റായ്പൂരിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ട്വിറ്ററിലൂടെ അദേഹത്തിന്റെ മകന്‍ അമിത് ജോഗിയാണ് മരണ വാര്‍ത്ത പങ്കുവെച്ചത്. ചത്തീസ്ഗഢിന്റെ ആദ്യ മുഖ്യമന്ത്രിയാണ് അജിത് ജോഗി. സംസ്ഥാനം രൂപീകൃതമായ 2000 ത്തില്‍ മുന്‍ കോണ്‍ഗ്രസ് നേതാവായ അജിത് ജോഗി മുഖ്യമന്ത്രിയായത്. 2016 ല്‍ കോണ്‍ഗ്രസുമായുള്ള ബന്ധം അവസാനിപ്പിച്ച്‌ ജനതാ കോണ്‍ഗ്രസ് ചത്തീസ്ഗഢ് പാര്‍ട്ടി...

Read More