Author: George Kakkanatt

സെമിനാരികൾ സഭയുടെ പ്രത്യാശയുടെ അടയാളങ്ങളാണ്: പാപ്പാ

സെമിനാരി വിദ്യാർത്ഥികളുമായി കൂടിക്കാഴ്ച്ച നടത്തുന്നതിൽ തനിക്കുള്ള അതിയായ സന്തോഷം എടുത്തുപറഞ്ഞുകൊണ്ടാണ്, ലിയോ പതിനാലാമൻ പാപ്പാ സ്‌പെയിനിലെ, അൽക്കലാ ദെ എനാറെസ്, തൊളേദോ, കത്തലൂഞ്ഞ, കർത്തഹേന എന്നീ രൂപതകളിൽ നിന്നും  റോമിൽ എത്തിച്ചേർന്ന സെമിനാരി വിദ്യാർത്ഥികൾക്ക് സന്ദേശം നൽകിയത്. സെമിനാരി എല്ലായ്പ്പോഴും സഭയുടെ പ്രത്യാശയുടെ അടയാളമാണെന്നു പാപ്പാ പ്രത്യേകം ചൂണ്ടിക്കാട്ടി.  മനുഷ്യജീവിതം  സ്വയം അടച്ചുപൂട്ടി ജീവിക്കാനുള്ളതല്ല, മറിച്ച് ദൈവവുമായുള്ള സജീവമായ  ബന്ധത്തിലാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്നു പറഞ്ഞ പാപ്പാ, എന്നാൽ  ആ ബന്ധം അവ്യക്തമാകുകയോ ദുർബലമാകുകയോ ചെയ്യുമ്പോൾ, ജീവിതം ഉള്ളിൽ നിന്ന് ക്രമരഹിതമാകാൻ തുടങ്ങുന്നുവെന്നും സെമിനാരി വിദ്യാർത്ഥികളെ ഉദ്‌ബോധിപ്പിച്ചു. ദൈവത്തെ, വാക്കുകളാൽ അല്ല, മറിച്ച് ആന്തരികമായി ജീവിതത്തിന്റെ ആഴങ്ങളിൽ അനുഭവിക്കണമെന്നും, അല്ലാത്തപക്ഷം, ദൈവീക കാര്യങ്ങളുമായി പൊരുത്തപ്പെടുന്നത് ഏറെ അപകടകരമാണെന്നും പാപ്പാ ചൂണ്ടിക്കാണിച്ചു. അതിനാൽ അയോഗ്യരായിരുന്നിട്ടും, നമ്മെ തിരഞ്ഞെടുത്ത ദൈവവുമായുള്ള അഗാധമായ ഒരു ബന്ധത്തിൽ  ജീവിക്കുവാൻ പാപ്പാ ഏവരെയും ആഹ്വാനം ചെയ്തു. ഒരു അമാനുഷിക നോട്ടം ഉണ്ടായിരിക്കുക എന്നതിനർത്ഥം യാഥാർത്ഥ്യത്തിൽ നിന്ന് രക്ഷപ്പെടുക എന്നല്ല, മറിച്ച് ദൈനംദിനജീവിതത്തിലെ  മൂർത്തമായ സംഭവങ്ങളിൽ ദൈവത്തിന്റെ കരം  തിരിച്ചറിയാൻ പഠിക്കുക എന്നാണെന്നു പാപ്പാ പറഞ്ഞു. എന്നാൽ വിശ്വാസത്തോടെ ഈ യാഥാർഥ്യങ്ങളെ മനസിലാക്കുന്നില്ലെങ്കിൽ,  പഠനം, പ്രാർത്ഥന, സാമൂഹിക ജീവിതം എന്നിവയെല്ലാം വികലമായി തീരുമെന്നും അതിനാൽ ദൈവത്തിന്റെ സാന്നിധ്യത്തിൽ ജീവിക്കണമെന്നും പാപ്പാ സെമിനാരിക്കാരെ ആഹ്വാനം ചെയ്തു. ദൈവവുമായി ആഴത്തിൽ, വേരൂന്നി ജീവിക്കണമെന്നും അല്ലാത്തപക്ഷം,  വചനം പറയുന്നതുപോലെ, നാം ഉണങ്ങി പോകുമെന്നും പാപ്പാ എടുത്തു പറഞ്ഞു. യേശു ശിഷ്യന്മാരെ വിളിച്ചു തന്നോട് കൂടി ആയിരിക്കുവാൻ ക്ഷണിച്ചതുപോലെ, എല്ലാ പൗരോഹിത്യ രൂപീകരണത്തിന്റെയും അടിസ്ഥാനം, ദൈവത്തോടൊപ്പം ആയിരിക്കുക എന്നതാണെന്നും ഓർമ്മിപ്പിച്ചു. ദൈനംദിന ജീവിതത്തിലെ സാധാരണ കാര്യങ്ങളിൽ, ദൈവത്തോടൊപ്പം ആണോ? അതോ സ്വന്തം ശക്തിയിൽ ആശ്രയിക്കുകയാണോ ചെയ്യുന്നതെന്ന് വിചിന്തനം ചെയ്യുന്നതിനും പാപ്പാ ഏവരെയും ക്ഷണിച്ചു. കർത്താവിനെ അനുഗമിക്കുവാൻ തീരുമാനം കൈക്കൊണ്ടതിൽ സെമിനാരി വിദ്യാർത്ഥികൾക്ക് സഭയുടെ നാമത്തിൽ പാപ്പാ, നന്ദിയർപ്പിക്കുകയും ചെയ്തു. രൂപീകരണ പാതയിൽ സഭയുടെ പ്രാർത്ഥനകളും, പിന്തുണയും പാപ്പാ...

Read More

അഫ്ഗാനിസ്ഥാനിലെ ആരോഗ്യരംഗത്ത് താലിബാൻ നിയന്ത്രണം: സ്ത്രീകളുടെ ജീവൻ അപകടത്തിൽ

അഫ്ഗാനിസ്ഥാനിലെ ആരോഗ്യരംഗത്ത് താലിബാൻ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ സ്ത്രീകളുടെയും കുട്ടികളുടെയും ജീവൻ അപകടത്തിലാക്കുന്നതായി യുഎൻ മനുഷ്യാവകാശ വിദഗ്ധൻ മുന്നറിയിപ്പ് നൽകി. സ്ത്രീകളായ ആരോഗ്യപ്രവർത്തകർക്ക് ജോലിക്ക് പോകുന്നതിനും പെൺകുട്ടികൾക്ക് മെഡിക്കൽ വിദ്യാഭ്യാസം നേടുന്നതിനും താലിബാൻ വിലക്കേർപ്പെടുത്തിയത് അഫ്ഗാൻ സ്ത്രീകളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിച്ചിരിക്കുകയാണ്. രോഗികളായോ മുറിവേറ്റ നിലയിലോ ആശുപത്രിയിൽ എത്തുന്ന സ്ത്രീകൾ പോലും താലിബാൻ നിശ്ചയിച്ചിട്ടുള്ള കർശനമായ വസ്ത്രധാരണ രീതി പാലിച്ചിരിക്കണം. അല്ലാത്തപക്ഷം അവർക്ക് ചികിത്സ നിഷേധിക്കപ്പെടും. ചികിത്സയ്ക്കായി എത്തുന്ന ഓരോ സ്ത്രീക്കും കൂടെ ഒരു പുരുഷ സഹായി ഉണ്ടായിരിക്കണം. സഹായി ഇല്ലാതെ ഒറ്റയ്ക്ക് എത്തുന്ന സ്ത്രീകൾക്ക് മരുന്നോ പരിശോധനയോ നൽകാൻ ആശുപത്രി അധികൃതർക്ക് അനുവാദമില്ല. ഈ ആഴ്ച യുഎൻ മനുഷ്യാവകാശ കൗൺസിലിന് സമർപ്പിച്ച റിപ്പോർട്ടിൽ, ഒരു സ്ത്രീക്ക് ആരുമില്ലാതെ ആശുപത്രിയിൽ വരേണ്ടി വന്നതിനാൽ ഗേറ്റിൽ തന്നെ പ്രസവിക്കേണ്ടി വന്നതായും, മറ്റൊരു സ്ത്രീക്ക് തന്റെ നാല് വയസ്സുള്ള മകനെ ആശുപത്രിയിൽ ഒറ്റയ്ക്ക് കൊണ്ടുപോകാൻ കഴിയാതെ വന്നതിൽ നഷ്ടപ്പെട്ടതായും പറയുന്നു. “താലിബാന്റെ നിയന്ത്രണങ്ങൾ പിൻവലിക്കണം, അല്ലാത്തപക്ഷം അവർ ആളുകളെ കൊല്ലും,” എന്ന് ബെന്നറ്റ് ജനീവയിൽ നടന്ന പത്രസമ്മേളനത്തിൽ...

Read More

ബാബ വംഗയുടെ പ്രവചനം സത്യമാകുന്നുവോ? 2026-ൽ മഹായുദ്ധം, യൂറോപ്പ് തകരും!!

പശ്ചിമേഷ്യയിൽ ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘർഷം ആഗോള യുദ്ധഭീതിയായി മാറുമ്പോൾ, ലോകത്തെ നടുക്കി വിഖ്യാത ബൾഗേറിയൻ പ്രവാചക ബാബ വംഗയുടെ പ്രവചനങ്ങൾ. 2026-ൽ ലോകത്തെ പിടിച്ചുകുലുക്കുന്ന ഒരു മഹായുദ്ധം (Great War) ആരംഭിക്കുമെന്നായിരുന്നു ദശകങ്ങൾക്ക് മുമ്പ് ബാബ വംഗ നൽകിയ മുന്നറിയിപ്പ്. നിലവിലെ ഇറാൻ-ഇസ്രായേൽ സാഹചര്യങ്ങൾ ഈ പ്രവചനത്തോട് ഏറെ സാമ്യമുള്ളതാണെന്ന് വിദഗ്ധർ വിലയിരുത്തുന്നു. ബാബ വംഗയുടെ പ്രവചനമനുസരിച്ച്, ഈ മഹായുദ്ധം കിഴക്കൻ രാജ്യങ്ങളിൽ നിന്നായിരിക്കും ആരംഭിക്കുക. തുടർന്ന് ഇത് പടിഞ്ഞാറൻ രാജ്യങ്ങളിലേക്ക് വ്യാപിക്കും. ഈ യുദ്ധത്തിൽ ഏറ്റവും വലിയ നാശനഷ്ടങ്ങൾ സംഭവിക്കുക യൂറോപ്യൻ ഭൂഖണ്ഡത്തിലായിരിക്കും. പല യൂറോപ്യൻ രാഷ്ട്രങ്ങളും സാമ്പത്തികമായും സാമൂഹികമായും തകരുകയും ലോകക്രമത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാവുകയും ചെയ്യുമെന്നും അവർ പ്രവചിച്ചിരുന്നു. ആഗോളതലത്തിൽ വലിയ തോതിലുള്ള ജീവഹാനിയും സ്വത്ത് നാശവും ഈ യുദ്ധം മൂലം ഉണ്ടാകുമെന്ന് ബാബ വംഗ മുന്നറിയിപ്പ് നൽകിയിരുന്നു. യൂറോപ്പിന്റെ തകർച്ചയ്ക്ക് ശേഷം ലോകത്തിന്റെ രാഷ്ട്രീയ ഭൂപടം പൂർണ്ണമായും മാറുമെന്നാണ് പ്രവചനം. ഈ അരാജകത്വത്തിൽ നിന്ന് റഷ്യ ഒരു ആഗോള മഹാശക്തിയായി ഉയർന്നു വരുമെന്നും ബാബ വംഗ പറഞ്ഞിരുന്നു. ലോകത്തിന്റെ അധികാര കേന്ദ്രങ്ങൾ പടിഞ്ഞാറ് നിന്ന് കിഴക്കൻ മേഖലകളിലേക്ക് മാറുന്നതിന് 2026 സാക്ഷ്യം വഹിക്കുമെന്നാണ് ഇതിലൂടെ അർത്ഥമാക്കുന്നത്. ബാബ വംഗയുടെ പ്രവചനങ്ങൾ എഴുതപ്പെട്ട രേഖകളായല്ല, മറിച്ച് തലമുറകളിലൂടെ കൈമാറി വന്ന വാക്കുകളായാണ് നിലനിൽക്കുന്നത്. ബാൽക്കണിലെ നോസ്ട്രഡാമസ് എന്നറിയപ്പെടുന്ന ബാബ വംഗ 1911-ലാണ് ജനിച്ചത്. കുട്ടിക്കാലത്തുണ്ടായ ഒരു വലിയ കൊടുങ്കാറ്റിൽ കാഴ്ചശക്തി നഷ്ടപ്പെട്ടതിനെത്തുടർന്നാണ് അവർക്ക് ഭാവി പ്രവചിക്കാനുള്ള ദിവ്യശക്തി ലഭിച്ചതെന്ന് അനുയായികൾ വിശ്വസിക്കുന്നു. അമേരിക്കയിലെ 9/11 ഭീകരാക്രമണം, സുനാമി തുടങ്ങിയ ലോകത്തെ നടുക്കിയ പല സംഭവങ്ങളും അവർ മുൻകൂട്ടി പ്രവചിച്ചിരുന്നതായി കരുതപ്പെടുന്നു. അതുകൊണ്ടുതന്നെ 2026-നെ കുറിച്ചുള്ള അവരുടെ മുന്നറിയിപ്പുകളെ അതീവ ഗൗരവത്തോടെയാണ് ലോകം...

Read More

അടുത്ത മഴയ്ക്ക് മുന്‍പ് എല്ലാവര്‍ക്കും വീട്; വയനാട് ടൗണ്‍ഷിപ്പ് നാടിന് സമര്‍പ്പിച്ച് മുഖ്യമന്ത്രി

വയനാട് മുണ്ടക്കൈ, ചൂരൽമല ഉരുള്‍പൊട്ടൽ ദുരന്തബാധിതര്‍ പുതുജീവിതത്തിലേക്ക്. ദുരന്തബാധിതര്‍ക്കായുള്ള ടൗണ്‍ഷിപ്പിന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വഹിച്ചു. ഉദ്ഘാടനത്തിന് മുന്‍പായി ടൗണ്‍ഷിപ്പിലെ നിര്‍മാണം പൂര്‍ത്തിയായ വീട് മുഖ്യമന്ത്രി സന്ദര്‍ശിച്ചു.ടൗണ്‍ഷിപ്പിൽ ആദ്യഘട്ടത്തിൽ നിര്‍മാണം പൂര്‍ത്തിയായ 178 വീടുകളുടെ താക്കോൽ ദുരന്തബാധിതര്‍ക്ക് അൽപ്പസമയത്തിനകം കൈമാറും. അടുത്ത മഴയ്ക്ക് മുന്‍പ് ഉരുള്‍പൊട്ടൽ ദുരന്തബാധിതരായ എല്ലാവര്‍ക്കും വീട് കൈമാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.  ഇനിയുള്ള ദുരന്തബാധിതർക്ക് കുറച്ച് മാസങ്ങൾക്ക് ഉള്ളിൽ വീട് ലഭ്യമാക്കും. സമൂഹത്തിലെ നിരവധി ആളുകൾ ദുരന്ത ബാധിതരെ സഹായിക്കാൻ സന്നദ്ധരായെന്നും സഹായം വാഗ്ദാനം ചെയ്ത പലരും വാക്ക് നിറവേറ്റിയെന്നും മുഖ്യമന്ത്രി...

Read More

കുവൈത്ത് ബാങ്കിൽ നിന്ന് വായ്പയെടുത്ത് മുങ്ങി; 12 മലയാളികൾക്കെതിരെ അന്വേഷണത്തിന് ഉത്തരവ്

കു​വൈ​ത്തി​ലെ അ​ൽ അ​ഹ്‌​ലി ബാ​ങ്കി​ൽ നി​ന്ന് വ​ൻ​തു​ക വാ​യ്പ​യെ​ടു​ത്ത് തി​രി​ച്ച​ട​ക്കാ​തെ മു​ങ്ങി​യ കേ​സി​ൽ 12 മ​ല​യാ​ളി​ക​ൾ​ക്കെ​തി​രെ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ​ത്തി​ന് ഹൈ​കോ​ട​തി ഉ​ത്ത​ര​വ്. വി​വി​ധ പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലെ കേ​സു​ക​ൾ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് കൈ​മാ​റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബാ​ങ്ക് ചീ​ഫ് ക​ൺ​സ്യൂ​മ​ർ ഓ​ഫി​സ​ർ ന​ൽ​കി​യ ഹ​ര​ജി​യി​ലാ​ണ് ജ​സ്റ്റി​സ് കെ. ​ബാ​ബു​വി​ന്റെ ഉ​ത്ത​ര​വ്. പ്ര​തി​ക​ളി​ൽ 61 ല​ക്ഷം മു​ത​ൽ 1.17 കോ​ടി രൂ​പ വ​രെ ക​ബ​ളി​പ്പി​ച്ച​വ​രു​ണ്ടെ​ന്നാ​ണ് പ​രാ​തി. വാ​യ്പ​യെ​ടു​ത്ത തു​ക ഇ​ന്ത്യ​യി​ലെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് മാ​റ്റി​യ ശേ​ഷം കു​വൈ​ത്ത് വി​ടു​ക​യാ​യി​രു​ന്നു. പ​ല​രും നി​ല​വി​ൽ മ​റ്റ് വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​ന്ന​താ​യാ​ണ് വി​വ​രം. വ​ഞ്ച​നാ​ക്കു​റ്റ​ത്തി​നാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. കോ​ട്ട​യം ജി​ല്ല​യി​ലെ കു​റ​വി​ല​ങ്ങാ​ട്, അ​യ​ർ​ക്കു​ന്നം, വെ​ള്ളൂ​ർ, ക​ടു​ത്തു​രു​ത്തി, വൈ​ക്കം, ത​ല​യോ​ല​പ്പ​റ​മ്പ് സ്റ്റേ​ഷ​നു​ക​ളി​ലും എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ പോ​ത്താ​നി​ക്കാ​ട്, കോ​ത​മം​ഗ​ലം, അ​ങ്ക​മാ​ലി, പു​ത്ത​ൻ​കു​രി​ശ് സ്റ്റേ​ഷ​നു​ക​ളി​ലു​മാ​ണ് കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. സു​മി​ത മേ​രി സാം, ​ജോ​ജോ മാ​ത്യു, ടോ​ണി പൂ​വേ​ലി​ൽ ലൂ​ക്കോ​സ്, റോ​ബി മാ​ത്യു, സി​ജോ​മോ​ൻ ഫി​ലി​പ്പ്, റെ​ജി​മോ​ൻ ഫി​ലി​പ്പ്, ജി​ഷ വ​ർ​ഗീ​സ്, പ്രി​യ​ദ​ർ​ശ് മാ​മ്പ​ള്ളി​ൽ വാ​സ​വ​ൻ, ബി​ബി​ൻ കു​ര്യാ​ക്കോ​സ്, ലി​സി ഷാ​ജി, ടോ​ണി പ​റോ​ക്കാ​ര​ൻ ജോ​ണി, അ​നൂ​പ് ജോ​ൺ കാ​വ​നാ​ൽ എ​ന്നി​വ​രാ​ണ്...

Read More