കത്തോലിക്കാ സഭയിലെ ഐക്യം ക്ഷമയും പരസ്പര വിശ്വാസവും വഴി പരിപോഷിപ്പിക്കപ്പെടുന്നുവെന്ന് ലെയോ പതിനാലാമൻ മാർപ്പാപ്പ. റോം നഗരത്തിന്റെ രക്ഷാധികാരികളായ വിശുദ്ധ പത്രോസിന്റെയും പൗലോസിന്റെയും തിരുനാൾ ദിനത്തിൽ 54 പുതിയ മെത്രാപ്പോലീത്താമാർക്ക് പാലിയം നൽകിയ ശേഷം സംസാരിക്കുകയായിരുന്നു ലെയോ പതിനാലാമൻ പാപ്പ.
“ഇന്ന് റോമാ സഭയുടെ മഹത്തായ തിരുനാളാണ്. അപ്പോസ്തലന്മാരായ പത്രോസിന്റെയും പൗലോസിന്റെയും സാക്ഷ്യത്തിൽ നിന്ന് ജനിച്ചവരും അവരുടെ രക്തത്താലും മറ്റ് നിരവധി രക്തസാക്ഷികളാലും അനുഗ്രഹിക്കപ്പെട്ടവരുമാണ് നാം. യേശു നമ്മെ വിശ്വസിക്കുന്നുവെങ്കിൽ, നമുക്കും അവന്റെ നാമത്തിൽ പരസ്പരം വിശ്വസിക്കാം.” എല്ലാ ക്രിസ്ത്യൻ വിഭാഗങ്ങളിലേക്കും ഐക്യത്തിനായുള്ള ആഹ്വാനം നൽകിക്കൊണ്ട് പാപ്പ പറഞ്ഞു. രക്തസാക്ഷികളായ അപ്പോസ്തലന്മാരുടെ സാക്ഷ്യത്തെയും പാപ്പ അനുസ്മരിച്ചു.



