കാര്‍ തോട്ടില്‍ വീണു; കൈക്കുഞ്ഞടക്കം നാലുപേരെ നാട്ടുകാര്‍ രക്ഷപെടുത്തി; സംഭവം കോട്ടയത്ത്
കോട്ടയം: തിരുവാതുക്കലിനു സമീപമുള്ള പാറേച്ചാലില്‍ കാര്‍ തോട്ടില്‍ വീണു. കൈക്കുഞ്ഞടക്കം കാറിലുണ്ടായിരുന്ന നാലംഗ കുടുംബത്തെ നാട്ടുകാര്‍ രക്ഷപെടുത്തി. ഇന്നലെ രാത്രി 11.30 ഓടെയാണ് അപകതമുണ്ടായത്. തിരുവല്ലാ – എറണാകുളം ഭാഗത്തേയ്ക്ക് സഞ്ചരിച്ച കാറാണ് വഴി മാറി തോട്ടിലേയ്ക്ക് പതിച്ചത്. അരമണിക്കൂറോളം കാര്‍ തോട്ടിലൂടെ ഒഴുകി നടന്നു. കാര്‍ തോട്ടിലേക്ക് വീഴുന്നത് കണ്ട ആളുകള്‍ അലറിവിളിച്ചപ്പോഴാണ് പ്രദേശവാസികള്‍ രക്ഷാപ്രവര്‍ത്തനത്തിറങ്ങിയത്. കാര്‍ പൂര്‍ണമായും വെള്ളത്തില്‍ മുങ്ങാത്തതും ഡോര്‍ എളുപ്പത്തില്‍ തുറക്കാന്‍ സാധിച്ചതും രക്ഷാപ്രവര്‍ത്തനം എളുപ്പമാക്കിയെന്നു നാട്ടുകാര്‍ പറഞ്ഞു. കനത്ത മഴയില്‍ പ്രദേശത്ത് വെള്ളം നിറഞ്ഞിരുന്നതിനാല്‍ റോഡും തോടും തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. ഇതാണ് അപകടത്തിന് കാരണമെന്നു നാട്ടുകാര്‍ പറഞ്ഞു. നാട്ടുകാരുടെ സമയോചിതമായ ഇടപെടല്‍കൊണ്ട് തലനാരിഴയ്ക്കാണ് വന്‍ ദുരന്തം...
Read More



