Author: Editorial Team

കോവിഡിനു പിന്നാലെ ചൈനയിൽ പുതിയ വൈറസ് രോഗം കണ്ടെത്തി! രോ​ഗ​ബാ​ധ​യ്ക്ക് പ്ര​ത്യേ​ക ചി​കി​ത്സാ​രീ​തി ല​ഭ്യ​മ​ല്ല

ബെ​യ്ജിം​ഗ്: കോവിഡിനു പിന്നാലെ ചൈനയിൽ പുതിയ വൈറസ് രോഗം കണ്ടെത്തി. മൃ​ഗ​ങ്ങ​ളി​ൽ നി​ന്നു പ​ട​രു​ന്ന ഹെ​നി​പാ വൈ​റ​സ് രോ​ഗ​ബാ​ധ​യു​ടെ പു​തി​യ വ​ക​ഭേ​ദമാണ് ചൈ​ന​യി​ൽ ക​ണ്ടെ​ത്തിയത്. ലാം​ഗി​യ വൈ​റ​സ്(​ലെ​യ് വി) എന്നാണ് പുതിയ വൈറസിന്‍റെ പേര്. ഈ രോഗം ​ബാ​ധി​ച്ച് 35-ഓ​ളം പേ​രെ ഷാ​ൻ​ഡോം​ഗ്, ഹെ​നാ​ൻ പ്ര​വി​ശ്യ​ക​ളി​ലെ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചി​ട്ടു​ണ്ട്. വൈ​റ​സ് ബാ​ധി​ച്ച​വ​ർ​ക്ക് പ​നി, ചു​മ, ക്ഷീ​ണം, ത​ല​ചു​റ്റ​ൽ എ​ന്നീ ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ടി​പ്പി​ക്കു​ന്നു​ണ്ടെ​ന്നും രോ​ഗ​ബാ​ധ​യ്ക്ക് പ്ര​ത്യേ​ക ചി​കി​ത്സാ​രീ​തി ല​ഭ്യ​മ​ല്ലാ​ത്ത​തി​നാ​ൽ ഇ​വ​രെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ നീ​രി​ക്ഷ​ണ​ത്തിലാണെന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. രോ​ഗം ഗു​രു​ത​ര​മ​ല്ലെ​ന്നും മ​ര​ണ​ത്തി​ലേ​ക്ക് ന​യി​ക്കി​ല്ലെ​ന്നും വൈ​റോ​ജി വി​ദ​ഗ്ധ​ർ...

Read More

ശബരിമലയില്‍ നിവേദ്യവും പ്രസാദവും തയ്യാറാക്കാന്‍ ജാതി വ്യവസ്ഥ ഒഴിവാക്കി ദര്‍ഘാസ് പരസ്യം

പെരുമ്പാവൂർ: ശബരിമലയിൽ മണ്ഡലം – മകരവിളക്ക് മഹോത്സവങ്ങളോടനുബന്ധിച്ച് ഉണ്ണിയപ്പം, വെള്ള നിവേദ്യം, ശർക്കര പായസം, പമ്പയിൽ അവിൽ പ്രസാദം തുടങ്ങിയവ തയ്യാറാക്കി ഏൽപ്പിക്കുന്നതിന് ഇക്കൊല്ലം ദേവസ്വം നൽകിയ ടെൻഡർ പരസ്യത്തിൽനിന്ന് സമുദായ നിബന്ധന ഒഴിവാക്കി. ‘മലയാള ബ്രാഹ്മണരെ’ക്കൊണ്ട് ഇവ തയ്യാറാക്കണമെന്ന് മുൻകാലങ്ങളിൽ പരസ്യങ്ങളിൽ നിഷ്കർഷിച്ചിരുന്നു. പ്രത്യേക സമുദായത്തിലുള്ളവർക്കു മാത്രം അവസരം നൽകുന്ന പരസ്യം ജാതി വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നതും അയിത്താചരണത്തിന് തുല്യവുമാണെന്ന് ആരോപിച്ച് അംബേദ്കർ സാംസ്കാരിക വേദി പ്രസിഡന്റ് ശിവൻ കദളി മുൻപ് സംസ്ഥാന സർക്കാരിനും മനുഷ്യാവകാശ കമ്മിഷനും പരാതി നൽകിയിരുന്നു. പരസ്യത്തിൽ ജാതി വിവേചനം പാടില്ലെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ഫുൾബെഞ്ച് 2001-ൽ തന്നെ വിധിച്ചതാണെങ്കിലും അത് നടപ്പാക്കിയിരുന്നില്ല. എന്നാൽ, കഴിഞ്ഞ ദിവസം ദേവസ്വം നൽകിയ പരസ്യത്തിൽ ജാതി നിബന്ധന...

Read More

ജനാഭിമുഖ കുര്‍ബാനയ്ക്കുവേണ്ടി വൈദികരും വിശ്വാസി സമൂഹവും: വിശ്വാസി സംഗമത്തെ തള്ളിപ്പറഞ്ഞ് സീറോ മലബാര്‍ സഭ

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് വൈദികരും സന്യസ്തരും വിശ്വാസികളും പ്രതിഷേധ സംഗമം നടത്തി. കലൂര്‍ സ്‌റ്റേഡിയത്തില്‍ നടന്ന വിശ്വാസി സംഗമത്തില്‍ പതിനായിരങ്ങളാണ് പങ്കെടുത്തത്. സംഘാടകര്‍ പ്രതീക്ഷിച്ചതിലും അധികമാളുകള്‍ ഈ സംഗമത്തില്‍ പങ്കുചേര്‍ന്നത് സീറോ മലബാര്‍ സഭയിലെ ഔദ്യോഗിക വിഭാഗത്തിന് വെല്ലുവിളിയാവുകയാണ്. അറുപതു വര്‍ഷത്തിലധികമായി അതിരൂപതയില്‍ നിലനില്‍ക്കുന്ന ജനാഭിമുഖ കുര്‍ബാന നിലനിര്‍ത്തുക, ഭൂമിയിടപാടു പ്രശ്‌നങ്ങളില്‍ അതിരൂപതയ്ക്ക് നഷ്ടപ്പെട്ട തുക റെസ്റ്റിറ്റിയൂഷന്‍ പ്രക്രിയയുടെ ഭാഗമായി തിരിച്ചുനല്‍കുക, ആര്‍ച്ച് ബിഷപ് ആന്റണി കരിയിലിനോക് സിനഡ് നീതിപുലര്‍ത്തുക, സിനഡ് ബിഷപ്പുമാര്‍ വിശ്വാസികളെയും വൈദികരെയും കേള്‍ക്കുക എന്നീ ആവശ്യങ്ങളാണ് വിശ്വാസി സംഗമം ഉന്നയിച്ചിരിക്കുന്നത്. അതിരൂപതയിലെ ഏറ്റവും മുതിര്‍ന്ന വൈദികനായ ഫാ. ജോര്‍ജ് വിതയത്തില്‍ സംഗമം ഉദ്ഘാടനം ചെയ്തു. ജനാഭിമുഖ കുര്‍ബാന അതിരൂപതയിലെ 99 ശതമാനം വൈദികരുടെയും അല്‍മായരുടെയും ആവശ്യമാണെന്നും ഈ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെന്നുമുള്ള പ്രതിജ്ഞ പാസ്റ്ററല്‍ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി പി.പി. ജെരാര്‍ദ് ചൊല്ലിക്കൊടുത്തു. ഫാ. ജോസ് ഇടശേരി റാലി ഫ്‌ളാഗ് ഓഫ് ചെയ്തു. അതിരൂപതയിലെ വിവിധ ഇടവകകള്‍ റാലിയില്‍ അണിചേര്‍ന്നു. തുടര്‍ന്നു നടന്ന യോഗത്തില്‍ മോണ്‍. വര്‍ഗീസ് ഞാളിയത് അധ്യക്ഷത വഹിച്ചു. ബിനു ജോണ്‍ പ്രമേയം അവതരിപ്പിച്ചു. അതിരൂപതാ സംരക്ഷണ സമിതി, അല്‍മായ മുന്നേറ്റം, ദൈവജനകൂട്ടായ്മ, ബസിലിക്ക കൂട്ടായ്മ, കെസിവൈഎം, സിഎല്‍സി, സിഎംഎല്‍, വിന്‍സെന്റ് ഡി പോള്‍ തുടങ്ങിയ കത്തോലിക്കാ സംഘടനകളുടെ നേതൃത്വത്തിലാണ് സംഗമം നടത്തിയത്.  നമ്മുടെ അതിരൂപതയുടെ ചരിത്രത്തിലൊരിക്കലും ഇതുപോലൊരു ഒത്തുചേരലിന്റെ ആവശ്യം ഉണ്ടായിട്ടില്ല. കാരണം പുറത്ത് നിന്നും ഒരു ശക്തിക്കും നമ്മെ ഒന്നും ചെയ്യുവാനാവാത്ത വിധം, ആത്മീയമായും ഭൗതീകമായും നമ്മുടെ അതിരൂപത ശക്തമായിരുന്നു. എന്നാലിന്ന്, നമ്മള്‍ തന്നെ ചേര്‍ത്തു നിര്‍ത്തിയവരാല്‍ വഞ്ചിക്കപ്പെട്ട്, ഒറ്റുകൊടുക്കപ്പെട്ട്, ഭിന്നമാക്കപ്പെട്ട്, നിലനില്‍പ്പിന് വേണ്ടി കേഴുന്ന നിസ്സഹായ അവസ്ഥയില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു. ഈ സാഹചര്യങ്ങള്‍ മനസിലാക്കി നമ്മെ സഹായിക്കാനൊരുങ്ങിയവരെയൊക്കെ ഒന്നൊന്നായി അരിഞ്ഞുവീഴ്ത്തിയിരിക്കുന്നു. നമ്മുടെ പ്രിയപ്പെട്ട അഭിവന്ദ്യ മാര്‍ ആന്റണി കരിയില്‍ പിതാവിനെ നാടുകടത്തിയത് തന്നെ ഈ കുടിലതകളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം.  സംഗമത്തില്‍ ഉറപ്പായും പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇടവകയുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ ഒരു വികാരി പങ്കുവെച്ച കുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്. അതേസമയം വിവാദവിഷയങ്ങളില്‍ നിലപാട് വ്യക്തമാക്കി സീറോ മലബാര്‍ സഭ കാര്യാലയവും രംഗത്തെത്തി. ഫ്രാന്‍സീസ് മാര്‍പാപ്പയും തിരുസംഘവും സ്വീകരിച്ച നടപടിയെ ചോദ്യംചെയ്ത് സംഗമമെന്നപേരില്‍ ഗുരുതരമായ അച്ചടക്കലംഘനമാണ് നടത്തിയിരിക്കുന്നതെന്ന് വിശദീകരണകുറിപ്പ് ആരോപിക്കുന്നു. സഭയുടെ കെട്ടുറപ്പും അച്ചടക്കവും തകര്‍ക്കുന്നതിന് പ്രവര്‍ത്തിക്കുന്നവരുടെ ഗൂഢലക്ഷ്യം തിരിച്ചറിയണമെന്നും കുറിപ്പില്‍ ആവശ്യപ്പെടുന്നു. അതിരൂപതയിലെ സ്ഥലവില്‍പന കാനോനിക സമിതികളുടെ അംഗീകാരത്തോടെ സുതാര്യമായും നിയമാനുസൃതമായുമാണ് നടന്നത്. ഈ വിഷയത്തില്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരേ ആരോപിക്കപ്പെട്ട കുറ്റങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്ന റിപ്പോര്‍ട്ട് പോലീസ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. സ്ഥലവില്‍പനയിലൂടെ അതിരൂപതയ്ക്ക് ലഭിക്കുമെന്ന് കരുതിയ തുക കിട്ടിയില്ല എന്നത് വസ്തുതയാണെന്ന് വാര്‍ത്താക്കുറിപ്പില്‍ സഭാനേതൃത്വം സമ്മതിക്കുന്നു.  ഏകീകൃത കുര്‍ബാന സംബന്ധിച്ച് മേലധികാരികളുടെ നിര്‍ദേശം അവഗണിച്ച് ഡിസംബര്‍ 25 വരെ ഒഴിവുനല്‍കിയ മാര്‍ കരിയിലിന്റെ നടപടി സഭാ സംവിധാനത്തോടും സഭാനിയമങ്ങളോടുമുള്ള വെല്ലുവിളിയായിരുന്നെന്ന് കാര്യാലയ വാര്‍ത്താക്കുറിപ്പ് വ്യക്തമാക്കുന്നു. ഒടുവില്‍ അതിരൂപതയില്‍ ഏകീകൃത കുര്‍ബാനക്രമം നടപ്പാക്കുന്നതിനുള്ള സര്‍ക്കുലറില്‍ ഒപ്പുവച്ച മാര്‍ കരിയില്‍, സിനഡ് പിതാക്കന്‍മാരുടെ സമ്മര്‍ദത്തെത്തുടര്‍ന്നാണ് ഒപ്പുവയ്‌ക്കേണ്ടിവന്നതെന്ന പ്രസ്താവന സിനഡിനെ ചോദ്യംചെയ്യലായി. ഇതേത്തുടര്‍ന്നാണ് എറണാകുളം അതിരൂപതയ്ക്കുവേണ്ടിയുള്ള മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ വികാരി സ്ഥാനത്തുനിന്നും മാര്‍ കരിയിലിന്റെ രാജി വത്തിക്കാന്‍ ആവശ്യപ്പെട്ടതെന്നും വാര്‍ത്താക്കുറിപ്പ്...

Read More

ഐ.പി.സി കുടുംബ സംഗമത്തിന് ഒക്കലഹോമയിൽ അനുഗ്രഹ സമാപ്തി

ഒക്കലഹോമ : ഇൻഡ്യാ പെന്തക്കോസ്ത് ദൈവസഭ 18 മത് നോർത്തമേരിക്കൻ കോൺഫ്രൻസ് ഒക്കലഹോമയിൽ സമാപിച്ചു. 7 ന് ഞായറാഴ്ച പാസ്റ്റർ കെ.എ മാത്യു വിന്റെ പ്രാർത്ഥനയോടെ ആരംഭിച്ച സംയുക്ത സഭാ യോഗത്തിൽ പാസ്റ്റർ ജോസഫ് വില്യംസ് അദ്ധ്യക്ഷത വഹിച്ചു. പാസ്റ്റർ ജോണ് ചാക്കോ, സിസ്റ്റർ മറിയാമ്മ തോമസ്, ബ്രദർ അനിൽ ഇലന്തുർ എന്നിവർ അനുഭവ സാക്ഷ്യം പ്രസ്താവിച്ചു. തുടർന്ന് നടന്ന ഭക്തിനിർഭരമായ തിരുവത്താഴ ശുശ്രൂഷയ്ക്ക് നാഷണൽ കൺവീനർ പാസ്റ്റർ പി.സി ജേക്കബ് മുഖ്യ കാർമ്മികത്വം വഹിച്ചു. പാസ്റ്റർമാരായ ബഥേൽ ജോൺസൺ, കെ. വി ജോസഫ്, പാസ്റ്റർ എൻ.ജെ എബ്രാഹം എന്നിവർ സഹകാർമ്മികത്വം വഹിച്ചു. പാസ്റ്റർ കെ.പി.മാത്യു ഡാളസ് സങ്കിർത്തനം വായിക്കുകയും പാസ്റ്റർ ജെയിംസ് ജോർജ് തിരുവചന സന്ദേശം നൽകുകയും ചെയ്തു. റവ. ഡോ. വത്സൻ ഏബ്രഹാം, റവ.ജേക്കബ്‌ മാത്യു എന്നിവർ സംയുക്ത ആരാധനയിൽ മുഖ്യ പ്രഭാഷണം നടത്തി. പിശാചിന്റെ കുതന്ത്രങ്ങളിൽ അകപെട്ടുപോകാതെ പാപത്തെ പൂർണ്ണമായും വിട്ടുകളഞ്ഞു നിത്യതയുടെ അവകാശികളായി നാം ഓരോരുത്തരും തിരണമെന്ന് പാസ്റ്റർ ജേക്കബ് മാത്യു പ്രസ്താവിച്ചു. സമാപന സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. നാഷണൽ ക്വയർ ഗാനശുശ്രുഷ നിർവ്വഹിച്ചു. അതിരുകളില്ലാത്ത ദർശനം” എന്നതായിരിന്നു ദേശീയ കോൺഫ്രൻസിന്റെ ചിന്താവിഷയം. “വിശുദ്ധി, ദൗത്യം, നിത്യത എന്നിവയിലേക്കുള്ള ദർശനമായിരിന്നു ഉപവിഷയങ്ങൾ. ഐ.പി.സി ജനറൽ സെക്രട്ടറി പാസ്റ്റർ സാം ജോർജ് ആശംസ സന്ദേശം അറിയിച്ചു. നാഷണൽ സെക്രട്ടറി ബ്രദർ ജോർജ് തോമസ് നന്ദി പ്രകാശിപ്പിച്ചു. പാസ്റ്റർ സാമുവേൽ ജോണിന്റെ ആശീർവാദ പ്രാർത്ഥനയോടുകുടി കോണ്ഫറന്സ് അനുഗ്രഹരമായി സമാപിച്ചു. ഭാരവാഹികളായ പാസ്റ്റർ പി.സി.ജേക്കബ് (നാഷണൽ ചെയർമാൻ), ബ്രദർ ജോർജ് തോമസ് (നാഷണൽ സെക്രട്ടറി), ബ്രദർ തോമസ് കെ. വർഗീസ് (നാഷണൽ ട്രഷറാർ), സിസ്റ്റർ ഗ്രേസ് സാമുവേൽ (ലേഡീസ് കോർഡിനേറ്റർ), ബ്രദർ ജസ്റ്റിൻ ഫിലിപ്പ് (യൂത്ത് കോർഡിനേറ്റർ) എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മറ്റിയും പ്രാദേശിക കമ്മറ്റിയുമാണ് ഒരുക്കങ്ങൾ...

Read More

2024 ൽ ഐ.പി.സി ഫാമിലി കോൺഫറന്‍സ് ബോസ്റ്റണിലെ ന്യൂ ഇംഗ്ലണ്ട് പട്ടണത്തിൽ വെച്ച് നടത്തപ്പെടും

ഒക്കലഹോമ: 19 മത് ഐ.പി.സി ഫാമിലി കോൺഫറന്‍സ് 2024 ആഗസ്റ്റ് 1,2,3 തീയതികളിൽ ബോസ്റ്റണിലെ ന്യൂ ഇംഗ്ലണ്ട് പട്ടണത്തിൽ വെച്ച് നടത്തപ്പെടും. പാസ്റ്റർ ഡോ. തോമസ് ഇടിക്കുള നാഷണൽ കൺവീനർ, ബ്രദർ വെസ്ളി മാത്യൂ നാഷണൽ സെക്രട്ടറി, ബ്രദർ ബേവൻ തോമസ് നാഷണൽ ട്രഷറാർ, സിസ്റ്റർ രേഷ്മ തോമസ് ലേഡീസ് കോർഡിനേറ്റർ തുടങ്ങിയവർ നേതൃത്വം...

Read More