Author: Editorial Team

ന്യൂജേഴ്‌സി ഇടവകയുടെ ബൈബിള്‍ പഠനയാത്ര നവ്യാനുഭവമായി

ന്യൂജേഴ്‌സി: ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവകയില്‍ വിശ്വാസ പരിശീലന ഡിപാര്‍ട്ട്‌മെന്റിന്റെ നേതൃത്വത്തില്‍ ലാന്‍കാസ്റ്ററിലേക്ക് നടത്തപ്പെട്ട ബൈബിള്‍ പഠനയാത്ര നവ്യാനുഭവമായി മാറി. ഡേവിഡ് എന്ന ബൈബിള്‍ കഥാപാത്രത്തെ ആസ്പദമാക്കി നടത്തപ്പെട്ട ലൈറ്റ് ആന്‍ഡ് സ്റ്റെജ് ഷോയില്‍ പഠനസംഘം പങ്കെടുക്കുകയുണ്ടായി. ബൈബിള്‍ കഥാപാത്രങ്ങളെ ഇതുവഴി കൂടുതല്‍ പഠിക്കാനും മനസ്സിലാക്കുവാനും കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും കഴിഞ്ഞു. മിനിസ്ട്രി കോര്‍ഡിനേറ്റര്‍ റ്റോം കടിയംപളിയില്‍ പ്രിന്‍സിപ്പല്‍ ജൂബി കിഴക്കേപ്പുറം എന്നിവര്‍ നേതൃത്വം...

Read More

ഷിക്കാഗോ മലയാളി അസോസിയേഷന്റെ മെഗാ തിരുവാതിര സെപ്തംബര്‍ 10-ന്

ഷിക്കാഗോ ∙ ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 10 –ാ തീയതി ശനിയാഴ്‍ച വൈകുന്നേരം 4 മണിക്ക് ഓണസദ്യയോടെ ഓണാഘോഷം തുടങ്ങും. ഓണാഘോഷത്തോടനുബന്ധിച്ചു ഷിക്കാഗോയിൽ 101 പേരുടെ മെഗാ തിരുവാതിര അരങ്ങേറും ഷിക്കാഗോ മലയാളി അസോസിയേഷന്റെ 50–ാം വാർഷികത്തിന്റെ മുന്നോടിയായി നടത്തുന്ന മെഗാ തിരുവാതിരയിൽ പങ്കെടുക്കുവാൻ താല്പര്യപ്പെടുന്നവർ പ്രോഗ്രാം കോഓർഡിനേറ്റർ സാറാ അനിലുമായി (630 914 0713) ബന്ധപ്പെടേണ്ടതാണ്. ഓണാഘോഷപരിപാടിയിലേക്ക് എല്ലാവരെയും ഷിക്കാഗോ മലയാളി അസോസിയേഷൻ എക്സിക്യൂട്ടീവ്...

Read More

ഇന്ത്യൻ അമേരിക്കൻ കരിഷ്മ മർച്ചന്റ് ജോബ്‌സ് ഫോർ ദ ഫ്യൂച്ചറിന്റെ (ജെഎഫ്‌എഫ്) അസോസിയേറ്റ് വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു

വാഷിംഗ്ടണ്‍: ജോബ്‌സ് ഫോർ ദ ഫ്യൂച്ചറിന്റെ (ജെഎഫ്‌എഫ്) പോളിസി ആൻഡ് അഡ്വക്കസിയുടെ അസോസിയേറ്റ് വൈസ് പ്രസിഡന്റായി ഇന്ത്യൻ അമേരിക്കൻ കരിഷ്മ മർച്ചന്റ് തിരഞ്ഞെടുക്കപ്പെട്ടു. മുമ്പ് സെനറ്റര്‍ ടിം കെയ്‌നിന്റെ (ഡെമോക്രാറ്റ്-വാഷിംഗ്ടണ്‍) സീനിയർ എജ്യുക്കേഷൻ ആൻഡ് വർക്ക്ഫോഴ്‌സ് പോളിസി അഡ്വൈസര്‍ ആയിരുന്നു. വിദ്യാഭ്യാസം, തൊഴിൽ ശക്തി വികസനം, തുല്യമായ സാമ്പത്തിക പുരോഗതി എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പക്ഷപാതരഹിതവും അറിയപ്പെടുന്നതുമായ പൊതുനയം മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള JFF ന്റെ പ്രവർത്തനങ്ങൾ അവർ നയിക്കും. “എല്ലാവർക്കും തുല്യമായ സാമ്പത്തിക പുരോഗതി കൈവരിക്കുന്നതിന് അമേരിക്കൻ തൊഴിൽ ശക്തിയിലും വിദ്യാഭ്യാസ സമ്പ്രദായത്തിലും പരിവർത്തനം നടത്താനാണ് JFF ലക്ഷ്യമിടുന്നത്,” വെബ്സൈറ്റില്‍ കരിഷ്മ മര്‍ച്ചന്റ് പറയുന്നു. വിദ്യാഭ്യാസം, ശിശുക്ഷേമം, തൊഴിൽ നയ സംരംഭങ്ങൾ എന്നിവയ്ക്ക് മേൽനോട്ടം വഹിക്കുന്നതിനായി സെനറ്റര്‍ കെയ്‌നിന്റെ സീനിയർ എജ്യുക്കേഷൻ ആൻഡ് വർക്ക്ഫോഴ്‌സ് പോളിസി അഡ്വൈസറായി മർച്ചന്റ് ഒരു ദശാബ്ദത്തിലേറെയായി ക്യാപിറ്റോൾ ഹില്ലിൽ ചെലവഴിച്ചിട്ടുണ്ട്. എന്റെ കരിയർ എല്ലാവർക്കും പ്രവേശനവും സാമ്പത്തിക അവസരങ്ങളും വിപുലീകരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചതിനാലാണ് ജെഎഫ്‌എഫിലേക്ക് ആകർഷിച്ചതെന്ന് അവർ ഒരു പത്രക്കുറിപ്പിൽ പറഞ്ഞു. ഗവൺമെന്റിന്റെ ഒന്നിലധികം തസ്തികകളിലും ഒരു അദ്ധ്യാപികയായും ജോലി ചെയ്തതിന് ശേഷം, ഇക്വിറ്റിയും സാമ്പത്തിക പുരോഗതിയും മുന്നോട്ട് കൊണ്ടുപോകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു ഓർഗനൈസേഷനിൽ ചേരാൻ കഴിഞ്ഞതില്‍ എനിക്ക് സന്തോഷമുണ്ടെന്നും അവർ പറഞ്ഞു. “K-12, ഉന്നതവിദ്യാഭ്യാസം, തൊഴിൽ ശക്തി വികസന സംവിധാനങ്ങൾ, സാമ്പത്തിക വികസനം എന്നിവയ്‌ക്കിടയിലുള്ള തടസ്സം നീക്കാന്‍ ഒരു സംയോജിത സമീപനം സ്വീകരിക്കുകയും, നല്ല നയരൂപീകരണത്തെ സ്വീകരിക്കാന്‍ ഫീൽഡിൽ നിന്നുള്ള തെളിവുകൾ അടിസ്ഥാനമാക്കിയുള്ള സമ്പ്രദായങ്ങൾ ഉപയോഗിക്കുകയും ചെയ്യുന്ന ഒരു ടീമിന്റെ ഭാഗമാകുന്നതിൽ ഞാൻ സന്തുഷ്ടയാണ്,” അവര്‍ പറഞ്ഞു. സെനറ്റിലെ സേവനത്തിനു മുമ്പ്, മർച്ചന്റ് ടെന്നസി കൺസോർഷ്യം ഓൺ റിസർച്ച്, ഇവാലുവേഷൻ, ഡെവലപ്‌മെന്റ് എന്നിവയുടെ ഗവേഷകയായിരുന്ന അവര്‍, ടെന്നസിയുടെ 500 മില്യൺ ഡോളർ ഫെഡറൽ റേസ് ടു ദ ടോപ്പ് ഗ്രാന്റിന്റെ സ്കൂൾ ലീഡർമാർക്കുള്ള കോമൺ കോർ പാഠ്യപദ്ധതി പരിശീലനത്തിന്റെ നടത്തിപ്പ് നിയന്ത്രിക്കുന്ന ടെന്നസി വിദ്യാഭ്യാസ വകുപ്പിലും അവർ ജോലി ചെയ്തു. വാഷിംഗ്ടൺ ഡിസിയിൽ ഹൈസ്കൂളില്‍ സോഷ്യൽ സ്റ്റഡീസ് പഠിപ്പിച്ചുകൊണ്ട് ഒരു അദ്ധ്യാപികയായാണ് മർച്ചന്റ് തന്റെ ഔദ്യോഗിക ജീവിതം...

Read More

മാലിനി നായർ, റോയ് മാത്യു, സ്വപ്ന രാജേഷ്, ബൈജു വർഗീസ് എന്നിവർ കാൻജ്‌ മെഗാ ഓണം കൺവീനർമാർ

ന്യൂജേഴ്‌സി : കേരളാ അസ്സോസിയേഷൻ ഓഫ് ന്യൂ ജേഴ്‌സി (കാൻജ് ) മെഗാ ഓണം ആഘോഷങ്ങളുടെ കമ്മറ്റി കൺവീനർമാരായി മാലിനി നായർ, റോയ് മാത്യു, സ്വപ്ന രാജേഷ്, ബൈജു വർഗീസ് എന്നിവരെ കാൻജ്‌ എക്സിക്യുട്ടിവ് കമ്മിറ്റി പ്രഖ്യാപിച്ചു. എല്ലാ വർഷത്തെയും പോലെ തന്നെ ഓണം ഇത്തവണയും അതിവിപുലമായി ആഘോഷിക്കുവാൻ തീരുമാനിച്ചതിനു പിന്നാലെയാണ് ആഘോഷങ്ങളുടെ നടത്തിപ്പിന് വിപുലമായ ഒരു കമ്മറ്റിയെ നിയോഗിക്കുവാൻ കാൻജ്‌ എക്സിക്യു്ട്ടിവ് കമ്മിറ്റി തീരുമാനിച്ചത്, കാൻജിന്റെ മുൻ പ്രസിഡന്റും മുൻ ട്രസ്റ്റി ബോർഡ് ചെയറും പ്രമുഖ നർത്തകിയുമായ മാലിനി നായർ, മുൻ പ്രസിഡന്റും ട്രസ്റ്റി ബോർഡ് ചെയറും പലതവണ ഓണാഘോഷങ്ങളുടെ കൺവീനറുമായി ചുമതല വഹിച്ചിട്ടുള്ള റോയ് മാത്യു, മുൻ പ്രസിഡന്റും സെക്രട്ടറിയും കൂടാതെ ഓണം കൺവീനർ, അനേകം കാൻജ് പരിപാടികളുടെ കോർഡിനേറ്റർ ഒക്കെ ആയി ചുമതല വഹിച്ചിട്ടുമുള്ള സ്വപ്ന രാജേഷ്, കാൻജ് മുൻ സെക്രട്ടറിയും ഇപ്പോളത്തെ ഫോമാ റീജിണൽ വൈസ് പ്രസിഡന്റുമായ ബൈജു വർഗീസ് എന്നിവരെയാണ് ഓണാഘോഷങ്ങളുടെ അധികച്ചുമതലയ്ക്കായി കമ്മറ്റി തിരഞ്ഞെടുത്തത്. ഈ ചുമതല തങ്ങളെ ഏല്പിച്ചതിൽ അതിയായ സന്തോഷമുണ്ട്, കേരളാ അസ്സോസിയേഷൻ ഓഫ് ന്യൂ ജേഴ്‌സിയുടെ ആഭിമുഖ്യത്തിൽ ഒരിക്കൽ കൂടി ഒത്തുകൂടുവാൻ നമുക്ക് അവസരം ലഭിക്കുകയാണ്, കാൻജ് ഓണാഘോഷങ്ങൾക്ക് മാറ്റ് കൂട്ടുവാൻ എല്ലാ മലയാളികളെയും സ്വാഗതം ചെയ്യുന്നുവെന്ന് മാലിനി നായർ, റോയ് മാത്യു, സ്വപ്ന രാജേഷ്, ബൈജു വർഗീസ് എന്നിവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. ഈസ്റ്റ് ബ്രോൺസ്വിക് പെർഫോമൻസ് ആർട്സ് സെന്ററിൽ സെപ്റ്റെംബർ 17 ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയ്ക്കു വാഴയിലയിൽ വിളമ്പുന്ന വിഭവസമൃദ്ധമായ ഓണ സദ്യയോടുകൂടി ആരംഭിക്കുന്ന ആഘോഷങ്ങൾ വൈകുന്നേരം വരെ നീണ്ടു നിൽക്കും, പഞ്ചാരിമേളത്തോടു കൂടി ആരംഭിക്കുന്ന, മാലിനി നായരുടെ നേതൃത്വത്തിൽ അരങ്ങേറുന്ന മെഗാ തിരുവാതിരയിൽ ന്യൂ ജേഴ്സിയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് അനേകം യുവതികൾ പങ്കെടുക്കും, ശേഷം നടക്കുന്ന ഘോഷയാത്രയിൽ മാവേലിമന്നനെയും വരവേറ്റുകൊണ്ട് നൂറു കണക്കിനാളുകൾ ആർപ്പുവിളികളും ചെണ്ടമേളവുമായി പങ്കെടുക്കും, പൊതുസമ്മേളനത്തിനു ശേഷം നടക്കുന്ന കലാപ്രകടനങ്ങളിൽ ന്യൂ ജേഴ്സിയിലെ അനേകം പ്രതിഭകൾ പങ്കെടുക്കും ശേഷം ഹെഡ്‍ജ് ന്യൂ യോർക്ക് ഷോ 22 രാജേഷ് ചേർത്തല, മിഥുൻ ജയരാജ് എന്നി കലാപ്രതിഭകളുടെ ബാൻഡ് അനേകം വാദ്യോപകരണങ്ങളുടെ അകമ്പടിയോടു കൂടി അവതരിപ്പിക്കുന്ന ഗാനമേളയിൽ അതിഥികളായി മലയാള സിനിമാ താരവും ഗായകനുമായ സിദ്ധാർഥ് മേനോൻ, പ്രമുഖ അഭിനേത്രി കൃഷ്ണ പ്രഭ എന്നിവരും അരങ്ങിലെത്തും. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ആണ് ഇത്തവണ കാൻജിന്റെ ഓണാഘോഷങ്ങളുടെ മുഖ്യ പ്രായോജകർ, കേരളാ അസോസിയേഷൻ ഓഫ് ന്യൂ ജേഴ്സിയുടെ ഓണാഘോഷങ്ങളുടെ ഭാഗമാകുവാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് മലബാർ ഗോൾഡ് യു എസ്‌ എ യുടെ ഓപ്പറേഷൻസ് മേധാവി ജോസഫ് ഈപ്പൻ അറിയിച്ചു. കാൻജ് ഓണാഘോഷങ്ങളുടെ വിജയത്തിനായി വളരെ മികച്ച പ്രവർത്തനം കാഴ്ച വയ്ക്കുന്ന ഒരു കമ്മറ്റിയുടെ കൂടെ ഒരു മികവുറ്റ കൺവീനേഴ്‌സിന്റെ ടീം കൂടി എത്തുമ്പോൾ പരിപാടികൾ മികച്ച നിലവാരത്തിലെത്തുമെന്നതിൽ യാതൊരു സംശയവുമില്ലെന്ന് പ്രസിഡന്റ് ജോസഫ് ഇടിക്കുള പ്രത്യാശ പ്രകടിപ്പിച്ചു, എത്രയും പെട്ടെന്ന് തന്നെ നിങ്ങളുടെ സീറ്റുകൾ റിസേർവ് ചെയ്യണമെന്നും ഇപ്പോൾത്തന്നെ പകുതിയോളം ടിക്കറ്റുകൾ റിസേർവ് ചെയ്യപ്പെട്ടുവെന്നും ട്രഷറർ ബിജു ഈട്ടുങ്ങൽ ജോയിന്റ് ട്രഷറർ നിർമൽ മുകുന്ദൻ എന്നിവർ അറിയിച്ചു, നോർത്ത് അമേരിക്കയിലെ ഏറ്റവും വിപുലമായ ഓണാഘോഷങ്ങളുടെ ഭാഗമാകുവാൻ എല്ലാ മലയാളികളെയും സ്വാഗതം ചെയ്യുന്നുവെന്ന് പ്രസിഡന്റ് ജോസഫ് ഇടിക്കുള, ട്രസ്റ്റി ബോർഡ് ചെയർ ജെയിംസ് ജോർജ്, സെക്രട്ടറി സോഫിയ മാത്യു, ട്രഷറർ ബിജു ഈട്ടുങ്ങൽ, വൈസ് പ്രസിഡന്റ് വിജേഷ് കാരാട്ട്‌, ജോയിന്റ് സെക്രട്ടറി വിജയ് കെ പുത്തൻവീട്ടിൽ, ജോയിന്റ് ട്രഷറർ നിർമൽ മുകുന്ദൻ, പ്രീത വീട്ടിൽ, (കൾച്ചറൽ അഫയേഴ്സ്) സലിം മുഹമ്മദ് (മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻ), റോബർട്ട് ആന്റണി ( ചാരിറ്റി അഫയേഴ്സ്), ഷിജോ തോമസ് (പബ്ലിക് ആൻഡ് സോഷ്യൽ അഫയേഴ്സ്), ബെവൻ റോയ് ( യൂത്ത് അഫയേഴ്സ്),എക്സ് ഒഫീഷ്യൽ ജോൺ ജോർജ് തുടങ്ങിയവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും സ്പെഷ്യൽ ഡിസ്‌കൗണ്ട് ടിക്കറ്റുകൾക്കും ബന്ധപ്പെടുക: ജോസഫ് ഇടിക്കുള 201-421-5303സോഫിയ മാത്യു 848-391-8460ബിജു ഈട്ടുങ്ങൽ 646-373-2458പ്രീത വീട്ടിൽ 732-586-6636വിജേഷ് കാരാട്ട്‌ 540-604-6287വിജയ് കെ പുത്തൻവീട്ടിൽ 732-789-3032നിർമൽ മുകുന്ദൻ 302-501-0636റോബർട്ട്...

Read More

ഹൂസ്റ്റൺ സെൻറ് മേരീസ് ദേവാലയത്തില്‍ വി. ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാള്‍

ഹൂസ്റ്റൺ സെൻറ് മേരീസ് ദേവാലയത്തില്‍ വി. ദൈവമാതാവിന്റെ വാങ്ങിപ്പ്പ്പെരുന്നാൾ 2022 ഓഗസ്റ്റ് 12, 13, 14 (വെള്ളി, ശനി, ഞായർ) തീയതികളിൽ നടക്കും. 12 -ന് വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് സന്ധ്യാ നമസ്കാരവും, വചന ശുശ്രൂഷയും നടക്കും. വചനശുശ്രൂഷക്ക് റവ.ഫാ.തോമസ് മാത്യൂ (വികാരി, സെന്റ് മേരീസ് ഓർത്തോഡോക്സ് ഇടവക, ചിക്കാഗോ) നേതൃത്വം നൽകും. 13 -ന് ശനിയാഴ്ച രാവിലെ 9 -മണിമുതൽ 3 -മണിവരെ നടക്കുന്ന ഹൂസ്റ്റൺ റീജിയൺ OCYM യുവജന സംഗമത്തിൽ റവ.ഫാ. ജേക്കബ് അനീഷ് വർഗീസ് (മുംബൈ) മുഖ്യ പ്രഭാഷകനായിരിക്കും. ഹൂസ്റ്റണിലെ വിവിധ ദേവാലയങ്ങളിൽ നിന്നും പ്രതിനിധികൾ പങ്കെടുക്കും. വൈകിട്ട് 6.00 -മണിക്ക് സന്ധ്യാ നമസ്കാരവും, തുടര്‍ന്ന് വചന ശുശ്രൂഷയും, റാസയും, നേർച്ചവിളമ്പും നടക്കും. വചനശുശ്രൂഷക്ക് റവ.ഫാ.ഡോ. ഐസക് ബി.പ്രകാശ് (വികാരി, സെൻറ് പീറ്റേഴ്‌സ് ആൻഡ് സെൻറ് പോൾസ് ഓർത്തോഡോക്സ് ഇടവക, ഹൂസ്റ്റൺ) നേതൃത്വം നൽകും. 14-ന് രാവിലെ 8.30 -ന് പ്രഭാത പ്രാര്‍ത്ഥനയ്ക്കുശേഷം വെരി റവ. ജേക്കബ് ജോൺസ് കോർ എപ്പിസ്‌കോപ്പ (ചിക്കാഗോ) റവ. ഫാ.ജോൺ മാത്യു (ഡാളസ് ), ഫാ. ജോൺസൺ പുഞ്ചക്കോണം എന്നുവരുടെ കാര്‍മികത്വത്തില്‍ വി. മൂന്നിന്മേല്‍ കുര്‍ബാനയും, ഭക്തിനിര്‍ഭരമായ റാസയും, നേർച്ചവിളമ്പും നടക്കും. ഹൂസ്റ്റൺ സെൻറ് മേരീസ് ഇടവകയില്‍ നിന്നും, സമീപ ഇടവകകളില്‍ നിന്നുമായി വിശ്വാസികള്‍ പെരുന്നാള്‍ ആഘോഷങ്ങളില്‍ പങ്കുചേരും. പരിശുദ്ധ ദൈവമാതാവിൻറെ മധ്യസ്ഥതയില്‍ ആഭയം പ്രാപിച്ചു അനുഗ്രഹീതരാകുവാന്‍ കതൃനാമത്തില്‍ ഏവരേയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി വികാരി ഫാ. ജോൺസൺ പുഞ്ചക്കോണം അറിയിച്ചു. എറിക് മാത്യു (ട്രഷറര്‍), ഷാജി പുളിമൂട്ടിൽ (സെക്രട്ടറി), എന്നിവരുടെ നേതൃത്വത്തിലുള്ള ഭരണസമിതി അംഗങ്ങൾ പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് ഒരുക്കങ്ങള്‍ നടത്തിവരുന്നു. കൂടുതൽ വിവരങ്ങൾക്ക്: ഫാ.ജോൺസൺ പുഞ്ചക്കോണം (വികാരി) 770-310-9050, എറിക് മാത്യു (ട്രഷറര്‍) 443-314-9107, ഷാജി പുളിമൂട്ടിൽ (സെക്രട്ടറി)...

Read More