Author: Editorial Team

എറ്റവും താഴ്ന്ന നിരക്കില്‍ ! വാഹനങ്ങളില്‍ ഇന്ധനമായി ഉപയോഗിക്കുന്ന വാതകത്തിന്റെ വില വീണ്ടും ഇടിഞ്ഞു

ന്യൂയോര്‍ക്ക്: വാഹനങ്ങളില്‍ ഇന്ധനമായി ഉപയോഗിക്കുന്ന വാതകത്തിന്റെ വില വീണ്ടും ഇടിഞ്ഞു. ഒരു ഗ്യാലന്‍ വാതകത്തിന് നാലു ഡോളറില്‍ താഴെയാണ് ഇന്നത്തെ വില. രാജ്യത്ത് ടെക്‌സസിലാണ് വാതകവില ഏറ്റവും കുറവ്. ഒ രു ഗ്യാലന് 3.49 ഡോളര്‍ നല്‍കിയാല്‍ മതി. തുടര്‍ച്ചയായ 55 ദിവസങ്ങളിലായി വാതകവിലയില്‍ കുറവ് അനുഭവപ്പെട്ടിരുന്നു. ദേശീയ ശരാശരി ഗ്യാലന് 3.99 ഡോളറാണ്. ജൂണ്‍ പകുതിയോടെ വാതകവില ഏറ്റവും ഉയര്‍ന്ന വിലയായ 5.01 ഡോളറിലെത്തിയിരുന്നു. അമേരിക്കന്‍ ഓട്ടോമൊബൈല്‍ അസോസിയേഷന്റെ കണക്കനുസരിച്ച് 20 ശതമാനത്തിലധികം കുറവാണ് വാതകവിലയില്‍ ഇപ്പോഴുണ്ടായിരിക്കുന്നത്. വാതകഇന്ധനത്തിന്റെ വില കുറയ്ക്കുക എന്നതായിരുന്നു പ്രസിഡന്റ് ജോ ബൈഡന്റെ നയങ്ങളില്‍ സുപ്രധാനം. വാതകത്തിന്റെ വില കുറഞ്ഞതോടെ അവശ്യസാധനങ്ങളുടെ വിലയിലും കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാതക ഇന്ധനവിലയിലെ കുറവ് സഞ്ചാരികള്‍ക്ക് ഏറെ പ്രിയങ്കരമാവുമെന്നാണ്...

Read More

ഇന്ത്യാനയില്‍ സ്‌ഫോടനത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു; നിരവധി വീടുകള്‍ക്ക് നാശനഷ്ടം

ഇവാന്‍സ്‌വില്ല: ഇന്ത്യാനയിലെ ഇവാന്‍സ്‌വില്ലയിലെ ഒരു വസതിയിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്നുപേര്‍ മരിച്ചു. 39 വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി. പതിനൊന്നു വീടുകള്‍ പൂര്‍ണമായി നശിച്ചു. ദുരന്തബാധിതര്‍ക്ക് അമേരിക്കന്‍ റെഡ്‌ക്രോസ് സഹായം നല്‍കുമെന്ന് അഗ്നിശമനസേനാ വിഭാഗം മേധാവി മൈക് കൊന്നെല്ലി അറിയിച്ചു. സര്‍ക്കാരിന്റെ വിവിധ അന്വേഷണ ഏജന്‍സികള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. സ്‌ഫോടനം സംബന്ധിച്ച് വിശദവിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഇന്ത്യാനപോളീസില്‍നിന്നും തെക്കുപടിഞ്ഞാറായി മൂന്നു മണിക്കൂര്‍ യാത്രാദൈര്‍ഘ്യമുള്ള സ്ഥലമാണ്...

Read More

ഭാഗം വ്യക്തമാക്കി! അഞ്ചാം നിയമഭേദഗതി ഉപയോഗിച്ചതായി ട്രംപ്

ന്യൂയോര്‍ക്ക്: അന്വേഷണ സംഘത്തിന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിന് വിസമ്മതം പ്രകടിപ്പിച്ചതായി അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് വ്യക്തമാക്കി. ന്യൂയോര്‍ക്കിലെ അറ്റോര്‍ണി ജനറലിന്റെ ഓഫീസില്‍ നടന്ന ചോദ്യംചെയ്യലിലാണ് മുന്‍പ്രസിഡന്റ് തന്റെ ഭാഗം വ്യക്തമാക്കിയത്. നിയമത്തിലെ അഞ്ചാം ഭേദഗതി താന്‍ ഉപയോഗിക്കുകയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. തന്റെ ബിസിനസുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കാണ് അദ്ദേഹം വ്യക്തമായ മറുപടി നല്‍കാതിരുന്നത്. ഒരാളെ കുടുക്കുന്നതിന് അന്വേഷണ ഏജന്‍സികള്‍ അയാളോട് ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതിരിക്കാന്‍ വ്യക്തികള്‍ക്കുള്ള അവകാശം ഉറപ്പുനല്‍കുന്നതാണ് നിയമത്തിലെ അഞ്ചാം ഭേദഗതി. താങ്കള്‍ നിരപരാധിയെങ്കില്‍ അഞ്ചാം നിയമഭേദഗതി ഉപയോഗിക്കുന്നത് എന്തിനെന്ന് അന്വേഷണ എജന്‍സികള്‍ ചോദിച്ചതായി ട്രംപ് വ്യക്തമാക്കി. ആസ്തിവിവരങ്ങളുടെ തെറ്റായ കണക്കുകളാണ് ട്രംപ് ഓര്‍ഗനൈസേഷന്‍ നല്‍കുന്നതെന്നാണ് ആരോപണം. വര്‍ഷങ്ങള്‍ നീണ്ട അന്വേഷണത്തില്‍ ഇക്കാര്യം ശരിയാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്റെ വാദം. സാമ്പത്തിക കണക്കുകളില്‍ ആസ്തി സംബന്ധിച്ച് കൃത്രിമം കാണിച്ച് സാമ്പത്തിക ആനുകൂല്യങ്ങള്‍ നേടുകയാണെന്ന് അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. ഫ്‌ളോറിഡയിലെ പാം ബീച്ചിലുള്ള ട്രംപിന്റെ മാര്‍-എ-ലാഗോ റിസോര്‍ട്ടില്‍ എഫ്ബിഐ റെയ്ഡ് നടത്തിയിരുന്നു. എഫ്ബിഐ എല്ലാ അനിശ്ചിതത്വങ്ങളും നീക്കിയിട്ടുണ്ടെന്നും ഭരണകൂടവും പ്രോസിക്യൂട്ടര്‍മാര്‍ക്കും മര്യാദയുടെ എല്ലാ ധാര്‍മിക വരമ്പുകളും ഭേദിച്ചതായും ട്രംപ്...

Read More

ന്നാ താൻ കേസ് കൊട്..! പോസ്റ്ററിൽ വിവാദം; സൈബർ ആക്രമണവുമായി സിപിഎം അനുഭാവികൾ

കൊച്ചി: രതീഷ് ബാലകൃഷ്ണൻ സംവിധാനം ചെയ്ത് കുഞ്ചാക്കോ ബോബൻ നായകനെത്തുന്ന “ന്നാ താൻ കേസ് കൊട്’ ചിത്രത്തിന്‍റെ പോസ്റ്റർ പരസ്യം വിവാദത്തിൽ. ചിത്രം റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ പരസ്യത്തിലെ വാചകങ്ങളെ തുടര്‍ന്ന് സോഷ്യല്‍ മീഡിയില്‍ ചര്‍ച്ച സജീവമായിരിക്കുകയാണ്. “തീയറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്. എന്നാലും വന്നേക്കണേ’ എന്ന വാചകമാണ് ചിത്രത്തിന്‍റെ പരസ്യത്തില്‍ നല്‍കിയിരിക്കുന്നത്. ഇതിനെതിരേ സൈബർ ആക്രമണവുമായി സിപിഎം അനുഭാവികളാണ് രംഗത്തെത്തിയിരിക്കുന്നത്. കേരളത്തിലെ റോഡുകളില്‍ കുഴിയുണ്ടെന്നാണ് സിനിമയുടെ പരസ്യത്തിൽ ആരോപിക്കുന്നതെന്ന് സിപിഎം അനുഭാവികൾ...

Read More

ഇഡി സമന്‍സ് പിന്‍വലിക്കണമെന്ന്ഡോ. തോമസ് ഐസക്

ആലപ്പുഴ: ചോദ്യംചെയ്യലിനായി നേരിട്ട് ഹാജരാകണമെന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അയച്ച സമന്‍സ് പിന്‍വലിക്കണമെന്ന് മുന്‍ ധനമന്ത്രി ഡോ. തോമസ് ഐസക് ആവശ്യപ്പെട്ടു. കിഫ്ബി സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട ചോദ്യംചെയ്യലിനാണ് തോമസ് ഐസക്കിനോട് ഹാജരാകാന്‍ ഇഡി സമന്‍സ് അയച്ചത്.  ചെയ്ത കുറ്റമെന്താണെന്ന് വ്യക്തമാക്കണമെന്നും തോമസ് ഐസക് ആവശ്യപ്പെട്ടു. ഫെമ നിയമം ലംഘിച്ചിട്ടുണ്ടെങ്കില്‍ നടപടി സ്വീകരിക്കേണ്ടത് ആര്‍ബിഐ ആണ്. ആര്‍ബിഐക്ക് എല്ലാ മാസവും റിപ്പോര്‍ട്ട് നല്‍കുന്നുണ്ട്. കിഫ്ബിയുടെ ഉദ്യോഗസ്ഥരെ പലപ്രാവശ്യം വിളിച്ചുവരുത്തിയിട്ടും കുറ്റമൊന്നും കണ്ടെത്താന്‍ ഇഡിക്ക് കഴിഞ്ഞിട്ടില്ലെന്നും ഡോ. ഐസക് പറഞ്ഞു.  പ്രത്യേക ലക്ഷ്യമൊന്നുമില്ലാതെ എവിടെനിന്നെങ്കിലും എന്തെങ്കിലും കിട്ടുമെന്ന് കരുതിയുള്ള അന്വേഷണ പര്യടനം പാടില്ലെന്ന് സുപ്രീംകോടതി വിധിച്ചിട്ടുള്ളതാണെന്ന് ഡോ. തോമസ് ഐസക് പറഞ്ഞു. എന്താണ് എന്റെ തെറ്റെന്ന് അറിയിക്കണം. അതിനു പറ്റിയില്ലെങ്കില്‍ നോട്ടീസ് പിന്‍വലിക്കണം. അതിനായി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നും അദ്ദേഹം...

Read More