Author: Editorial Team

വി​എ​ല്‍​സി​യും നി​രോ​ധി​ച്ചോ..? ജ​ന​പ്രീ​യ മീ​ഡി​യ പ്ലെ​യ​ര്‍ വി​എ​ല്‍​സി ഇ​ന്ത്യ​യി​ല്‍ നി​രോ​ധി​ച്ചു​വെ​ന്ന് റി​പ്പോ​ര്‍​ട്ട്; പ്ര​തി​ക​രി​ക്കാ​തെ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍

ന്യൂ​ഡ​ല്‍​ഹി: ജ​ന​പ്രീ​യ മീ​ഡി​യ പ്ലെ​യ​ര്‍ വി​എ​ല്‍​സി ഇ​ന്ത്യ​യി​ല്‍ നി​രോ​ധി​ച്ചു​വെ​ന്ന് റി​പ്പോ​ര്‍​ട്ട്. സോ​ഫ്റ്റ് വെ​യ​ര്‍ ഉ​പ​യോ​ഗി​ച്ച ചി​ല​രാ​ണ് ആ​പ്പ് രാജ്യത്തു നി​രോ​ധി​ച്ച വി​വ​രം ക​ണ്ടെ​ത്തി‌യ​ത്. വി​ഡി​യോ​ലാ​ന്‍ പ്രോ​ജ​ക്ട് വി​ക​സി​പ്പി​ച്ചെ​ടു​ത്ത വി​എ​ല്‍​സി ഇ​ന്ത്യ​യി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ പേ​ര്‍ വി​ഡി​യോ കാ​ണാ​നാ​യി ആ​ശ്ര​യി​ക്കു​ന്ന പ്ലെ​യ​റാ​ണ്. എ​ന്നാ​ല്‍, നി​രോ​ധ​നം സം​ബ​ന്ധി​ച്ചു ഒ​രു വി​വ​ര​വും കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ പ​ര​സ്യ​മാ​ക്കി​യി​ട്ടി​ല്ല. ചൈ​ന ബ​ന്ധ​മാ​ണ് ആ​പ്പി​ന്‍റെ നി​രോ​ധ​ന​ത്തിനു പി​ന്നി​ലെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. ചൈ​ന​യു​ടെ ഹാ​ക്കിം​ഗ് ഗ്രൂ​പ്പാ​യ സി​ക്കാ​ഡ സൈ​ബ​ര്‍ ആ​ക്ര​മ​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന പ്ലാ​റ്റ്‌​ഫോ​മാ​ണ് വി​എ​ല്‍​സി എ​ന്നാ​ണ്...

Read More

ക്രിമിനല്‍ കേസുകള്‍ നേരിടുന്നവര്‍ നയിക്കുന്ന മന്ത്രിസഭ! 15 പേരും ക്രിമിനല്‍ കേസ് പ്രതി; ന്ത്രിസഭയിലെ എല്ലാ മന്ത്രിമാരും കോടീശ്വരന്മാര്‍

മുംബൈ: മഹാരാഷ്ട്രയിലെ എഴുപത്തിയഞ്ച് ശതമാനം മന്ത്രിമാരും ക്രിമിനല്‍ കേസുകളില്‍ പ്രതി ചേര്‍ക്ക പെട്ടവരാണെന്ന് റിപ്പോര്‍ട്ട്. 18 അംഗങ്ങളെ ഉള്‍പ്പെടുത്തി ഈമാസം 9-ന് മഹാരാഷ്ട്ര മന്ത്രിസഭ വിപുലീകരിച്ചിരുന്നു. മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ഉള്‍പ്പെടെ 20 മന്ത്രിമാരാണുള്ളത്. ഇതില്‍ 15 പേരും ക്രിമിനല്‍ കേസ് പ്രതികളാണെന്നും ഇവരില്‍ 13 മന്ത്രിമാര്‍ ഗുരുതരമായ ക്രിമിനല്‍ കേസുകള്‍ നേരിടുന്നവരുമാണെന്നാണ് റിപ്പോര്‍ട്ട്. മന്ത്രിസഭയിലെ എല്ലാ മന്ത്രിമാരും കോടീശ്വരന്മാരാണ് എന്നതാണ് മറ്റൊരു കണ്ടെത്തല്‍. ഒരാളുടെ ശരാശരി ആസ്തി 47.45 കോടി രൂപയാണ്. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എഡിആര്‍) ആണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. മന്ത്രിസഭാ വികസനത്തിന് ശേഷം അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസും മഹാരാഷ്ട്ര ഇലക്ഷന്‍ വാച്ചും 2019 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സമര്‍പ്പിച്ച എല്ലാ മന്ത്രിമാരുടെയും സ്വയം സത്യവാങ്മൂലം വിശകലനം ചെയ്ത ശേഷമാണ് ഈ റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. 441.65 കോടിയുടെ ആസ്തിയുള്ള മലബാര്‍ ഹില്‍ നിയോജക മണ്ഡലത്തില്‍ നിന്നുള്ള മംഗള്‍ പ്രഭാത് ലോധയാണ് ഏറ്റവും കൂടുതല്‍ പ്രഖ്യാപിത ആസ്തിയുള്ള മന്ത്രി. ഏറ്റവും കുറഞ്ഞ മൊത്തം ആസ്തിയുള്ള മന്ത്രി പൈത്താന്‍ മണ്ഡലത്തില്‍ നിന്നുള്ള ഭൂമാരേ സന്ദീപന്റാവു ആശാറാം...

Read More

അമേരിക്കയിലും കാനഡയിലും കമ്പനി നേരിടുന്നത് നിരവധി നിയമനടപടികള്‍! ബേബി പൗഡര്‍ നിറുത്തുന്നതായി ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍

ന്യൂയോര്‍ക്ക്: അടുത്ത വര്‍ഷംമുതല്‍ ടാല്‍കം ബേബി പൗഡര്‍ നിര്‍മിക്കില്ലെന്ന് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍. ബേബി പൗഡറിനെതിരേ അമേരിക്കയിലും കാനഡയിലും നിരവധി നിയമനടപടികളാണ് കമ്പനി നേരിടുന്നത്. അതിനാലാണ് ബേബി പൗഡര്‍ ഉല്‍പാദനം നിറുത്തന്നതെന്ന് കമ്പനി അറിയിച്ചു. പൗഡറില്‍ ആസബറ്റോസ് അംശം ഉണ്ടെന്നും ഇത് ഉപേയാഗിക്കുന്നത് കാന്‍സറിന് കാരണമാകുന്നുവെന്നും ചൂണ്ടിക്കാണിച്ച് ആയിരക്കണക്കിന് ഉപയോക്താക്കളാണ് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിനെതിരേ കോടതിയെ സമീപിച്ചത്. അമേരിക്കയിലും കാനഡയിലും 2020 ല്‍ പൗഡര്‍ നിരോധിച്ചതാണ്. പൗഡറിനെതിരേ അമേരിക്കയില്‍മാത്രം 38000 പരാതികളാണ് രജിസ്റ്റര്‍ ചെയ്തത്. കാന്‍സറിന് കാരണമാകുന്ന അംശങ്ങള്‍ പൗഡറിലില്ലെന്നും ആസ്ബറ്റോസിനു പകരം ചോളത്തില്‍നിന്ന് ഉല്‍പാദിപ്പിക്കുന്ന അസംസ്‌കൃത വസ്തുവാണ് ഉപയോഗിക്കുന്നതെന്നും കമ്പനി...

Read More

ഇന്ത്യൻ അമേരിക്കൻ ജേണലിസ്റ്റ്, ഉമയുടെ നിര്യാണത്തിൽ ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് അനുശോചിച്ചു

ഡാളസ്: പ്രശസ്ത ഇന്ത്യൻ അമേരിക്കൻ ജേണലിസ്റ്റ് ഉമ പെമ്മരാജു ആഗസ്റ്റ് എട്ടിന് നിര്യാതയായി. 64 വയസ്സായിരുന്നു. വളരെ വർഷക്കാലം ഫോക്സ് ന്യൂസിലെ ആംഗർ ആയി പ്രവർത്തിച്ചിരുന്നു. ആന്ധ്രപ്രദേശിലെ രാജമുണ്ട്രി എന്ന സ്ഥലത്താണ് ഉമ ജനിച്ചത്. ഉമയുടെ ആറാമത്തെ വയസിൽ തന്റെ കുടുംബമായി അമേരിക്കയിലേക്ക് കുടിയേറി. ഉമയുടെ അമേരിക്കൻ ജീവിതം തുടങ്ങിയത് ടെക്സസ്സിലെ സാൻ അന്റോണിയായിൽ ആയിരുന്നു. ടെക്സാസിലെ ട്രിനിറ്റി യൂണിവേഴ്സിറ്റിയിൽ നിന്നും പൊളിറ്റിക്കൽ സയൻസ് ബിരുദം നേടിയിട്ടുണ്ട്. ജേർണലിസത്തിൽ ധാരാളം അവാർഡുകൾ ലഭിച്ചിട്ടുണ്ട്. 1996 മുതൽ ഫോക്സ് ന്യൂസിന്റെ ഒറിജിനൽ ഹോസ്റ്റുകളിൽ ഒരാൾ ആയിരുന്നു. ബ്ലുംബേർഗ് ന്യൂസ് വേണ്ടി റിപ്പോർട്ടർ ആയും പ്രവർത്തിച്ചിട്ടുണ്ട്. അമേരിക്കയിലെ മാത്രമല്ല ലോകത്തിൻറെ വിവിധ രാജ്യങ്ങളിലെ പ്രശസ്ത വ്യക്തികളെ അവർ ഇൻറർവ്യൂ ചെയ്തിട്ടുണ്ട്. ഉമ പെമ്മരാജുവിൻറെ മരണം വലിയ നഷ്ടം ആണെന്ന് ഫോക്സ് ന്യൂസ് സി. ഇ. ഒ. സൂസൻ സ്കോട്ട് അനുസ്മരണ കുറിപ്പിൽ പ്രസ്താവിച്ചു. ഉമയുടെ നിര്യാണത്തിൽ ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് പ്രസിഡന്റ് സിജു വി ജോർജ് സെക്രട്ടറി സാം മാത്യു ,ഡയറക്ടർ ബോർഡ് ചെയര്മാന് ബിജിലിജോർജ്ജ്‌ ,സണ്ണി മാളിയേക്കൽ എന്നിവരും അനുശോചനം അറിയിച്ചു...

Read More

പെയർലാൻഡ് മലയാളി കമ്മ്യൂണിറ്റി ഓണാഘോഷം ഓഗസ്റ്റ് 27 ന്

ഹൂസ്റ്റൺ: അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനകളിലൊന്നായ ഫ്രണ്ട്സ് ഓഫ് പെയർലാൻഡ് മലയാളി കമ്മ്യൂണിറ്റിയുടെ (എഫ്‌പിഎംസി) ഈ വർഷത്തെ ഓണാഘോഷം മാവേലി തമ്പുരാനെ വരവേറ്റുകൊണ്ടു വൈവിധ്യമാർന്ന പരിപാടികളോടെ നടത്തപ്പെടും ഓഗസ്റ്റ് 27 ന് ശനിയാഴ്ച രാവിലെ 9.30 ന് ട്രിനിറ്റി മാർത്തോമാ ദേവാലയ ഹാളിൽ വച്ച് (5810, Alemda Genoa road, Houston, TX 77048) ആരംഭിക്കുന്ന പരിപാടികളിൽ ആദരണീയനായ മിസ്സോറി സിറ്റി മേയറും പ്രവാസി മലയാളികളുടെ അഭിമാനവുമായ റോബിൻ ഇലക്കാട്ട് മുഖ്യാഥിതിയായിരിയ്ക്കും. കേരളത്തിന്റെ തനതു കലാരൂപങ്ങളായ ചെണ്ടമേളം, തിരുവാതിര, ഭരതനാട്യം, കുച്ചിപ്പുടി, നാടോടിനൃത്തം, മാവേലിത്തമ്പുരാന്റെ എഴുന്നള്ളത്ത് തുടങ്ങിയവ ആഘോഷപരിപാടികൾക്ക് കൊഴുപ്പു കൂട്ടും. 26 ഇനങ്ങളടങ്ങിയ വിഭവസമൃദ്ധമായ സദ്യയാണ്‌ ഒരുക്കിയിക്കുന്നത്. തദവസരത്തിൽ 25 ആം വിവാഹ വാർഷികം ആഘോഷിക്കുന്ന ദമ്പതികൾ, ഈ വർഷം ഗ്രാഡ്യൂവേഷൻ പൂർത്തീകരിച്ച കുട്ടികൾ, ബസ്റ്റ് പെർഫോർമർ ഓഫ് ദി ഇയർ, ദി മോസ്റ്റ് സീനിയർ സിറ്റിസൺ എന്നിവരെ മൊമെന്റോ നൽകി ആദരിക്കുമെന്ന് എഫ്‌പിഎംസി പ്രസിഡണ്ട് ജോമോൻ എടയാടി അറിയിച്ചു. അടുത്തിടെ നടത്തിയ പിക്നിക് വൻ വിജയമാക്കാൻ സഹായിച്ച എല്ലാവർക്കും ഓണാഘോഷത്തിന്റെ സ്പോണ്സർമാരായി സഹകരിക്കുന്ന സ്ട്രൈഡ് റിയൽ എസ്റ്റേറ്റ്, പെയർലാൻഡ് ഹലാൽ മീറ്റ് ആൻഡ് ഗ്രോസറീസ്, ആർവിഎസ് ഇൻഷുറൻസ്, ജോബിൻ ആൻഡ് പ്രിയൻ റിയൽ എസ്റ്റേറ്റ് ടീം, അപ്ന ബസാർ മിസ്സോറി സിറ്റി, പ്രോംപ്റ്റ് റിയൽറ്റി ആൻഡ് മോർട്ടഗേജ്സ്, ബിഗ് ബോട്ടിൽ ലിക്കർ സ്റ്റോർ, വൈസർ സ്കൈ ട്രാവെൽസ് ആൻഡ് ടൂർസ് തുടങ്ങിയവരേയും പ്രസിഡണ്ട് ജോമോൻ എടയാടി, സെക്രട്ടറി സാം തോമസ്, സുനിൽ കുമാർ കുട്ടൻ എന്നിവർ നന്ദി അറിയിച്ചു. എല്ലാ എഫ്‍പിഎംസി കുടുംബാംഗങ്ങളെയും എല്ലാ മലയാളി സുഹൃത്തുക്കളെയും ഈ ഓണാഘോഷത്തിലേക്കു സ്വാഗതം ചെയ്യുന്നുവെന്ന് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: ജോമോൻ എടയാടി 832 633 2377, സാം തോമസ് 330 554 5307, സുനിൽകുമാർ കുട്ടൻ 985 640...

Read More