Author: Editorial Team

പി​ടി​ച്ചെ​ടു​ത്ത രേ​ഖ​ക​ൾ ഉ​ട​ൻ പ​ര​സ്യ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ട്രം​പ്

വാ​ഷിം​ഗ്ട​ണ്‍​ൻ ഡി​സി: യാ​തൊ​രു മു​ന്ന​റി​യി​പ്പും വാ​റ​ണ്ടും ഇ​ല്ലാ​തെ ഫ്ളോ​റി​ഡ​യി​ലു​ള്ള വ​സ​തി​യി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി പി​ടി​ച്ചെ​ടു​ത്തു​വെ​ന്ന് പ​റ​യ​പ്പെ​ടു​ന്ന രേ​ഖ​ക​ൾ ഉ​ട​ൻ പ​ര​സ്യ​പ്പെ​ടു​ത്ത​ണ​മെ​ന്ന് യു​എ​സ് മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. രാ​ഷ്ട്രീ​യ എ​തി​രാ​ളി​ക​ളെ നി​ശ​ബ്ദ​രാ​ക്കു​ന്ന​തി​നു റാ​ഡി​ക്ക​ൽ ഇ​ട​തു​പ​ക്ഷ ഡ​മോ​ക്രാ​റ്റു​ക​ൾ ക​ഴി​ഞ്ഞ ആ​റു​വ​ർ​ഷ​മാ​യി ത​നി​ക്കെ​തി​രെ ന​ട​ത്തു​ന്ന അ​ടി​സ്ഥാ​ന ര​ഹി​ത ആ​രോ​പ​ണ​ങ്ങ​ളി​ൽ ഏ​റ്റ​വും പു​തി​യ​താ​ണ് ഫ്ലോ​റി​ഡാ പാം ​ബീ​ച്ചി​ലെ മാ​ർ എ ​ലാ​ഗോ​യി​ൽ സം​ഭ​വി​ച്ച​തെ​ന്ന് ട്രം​പ് കു​റ്റ​പ്പെ​ടു​ത്തി. ഈ​യി​ടെ ന​ട​ത്തി​യ അ​ഭി​പ്രാ​യ സ​ർ​വേ​ക​ളി​ൽ തി​ര​ഞ്ഞെ​ടു​പ്പു രം​ഗ​ത്ത് പ്ര​വേ​ശി​ക്കു​ന്ന​തി​നു വോ​ട്ട​ർ​മാ​ർ ന​ൽ​കു​ന്ന വ​ർ​ധി​ച്ച പി​ന്തു​ണ​യും, തി​ര​ഞ്ഞെ​ടു​പ്പു പ്ര​ച​ര​ണ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ചു ന​ട​ത്തു​ന്ന ഫ​ണ്ട് ക​ള​ക്ഷ​നി​ലു​ള്ള റെ​ക്കോ​ർ​ഡ് തു​ക​യും മി​ഡ്ടേം തി​ര​ഞ്ഞെ​ടു​പ്പി​ൽ റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി വ​ൻ നേ​ട്ടം കൊ​യ്യു​മെ​ന്ന​തും ഡ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി​യെ പ്ര​ത്യേ​കി​ച്ചു ബൈ​ഡ​നെ വി​റ​ളി പി​ടി​പ്പി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും ട്രം​പി​ന്‍റെ പ്ര​സ്താ​വ​ന​യി​ൽ പ​റ​യു​ന്നു. ലോ​ക രാ​ഷ്ട്ര​ങ്ങ​ൾ അ​മേ​രി​ക്ക​യെ സ​സൂ​ക്ഷ്മം നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​ണ്. അ​തി​ർ​ത്തി​യി​ൽ അ​മേ​രി​ക്ക അ​ഭ​യാ​ർ​ഥി​ക​ളെ നി​യ​ന്ത്രി​ക്കു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ടു​ന്ന​തും വ​ർ​ധി​ച്ചു വ​രു​ന്ന അ​ക്ര​മ​ണ പ്ര​വ​ണ​ത​ക​ളും അ​മേ​രി​ക്ക നേ​രി​ടു​ന്ന ഉൗ​ർ​ജ പ്ര​തി​സ​ന്ധി​യും നാ​ഷ​ന​ൽ സെ​ക്യൂ​രി​റ്റി​യി​ൽ സം​ഭ​വി​ച്ചി​രി​ക്കു​ന്ന പാ​ക​പി​ഴ​ക​ളും ലോ​ക​രാ​ഷ്ട്ര​ങ്ങ​ളു​ടെ മു​ന്പി​ൽ അ​മേ​രി​ക്ക​യെ ത​രം​താ​ഴ്ത്തി​യി​രി​ക്കു​ന്നു. ഇ​തി​ൽ നി​ന്നും ജ​ന​ശ്ര​ദ്ധ തി​രി​ച്ചു​വി​ടു​ന്ന​തി​നാ​ണ് അ​റ്റോ​ർ​ണി ജ​ന​റ​ൽ മെ​റി​ൽ ഗാ​ർ​ല​ന്‍റി​നെ ഉ​പ​യോ​ഗി​ച്ചു ത​ന്‍റെ വീ​ട് വാ​റ​ണ്ടി​ല്ലാ​തെ റെ​യ്ഡ് ചെ​യ്ത​തെ​ന്നും ട്രം​പ് ആ​രോ​പി​ച്ചു. ജ​സ്റ്റി​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഫെ​ഡ​റ​ൽ ജ​ഡ്ജി​യോ​ട് വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​പ്പി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​പ്പെ​ട്ട രേ​ഖ​ക​ളും, രേ​ഖ​ക​ൾ അ​ട​ങ്ങി​യ പ​ന്ത്ര​ണ്ട് ബോ​ക്സു​ക​ളും വീ​ട്ടി​ൽ നി​ന്നും പി​ടി​ച്ചെ​ടു​ത്ത​തി​ന്‍റെ വി​വ​ര​ങ്ങ​ളും പ്ര​സി​ദ്ധീ​ക​രി​ക്ക​ണ​മെ​ന്നും ട്രം​പ്...

Read More

ഭി​ന്ന​ശേ​ഷി​ക്കാ​ര​നെ മ​ർ​ദി​ച്ച മു​ൻ പാ​രാ​മെ​ഡി​ക് ജീ​വ​ന​ക്കാ​ര​നെ ക്രി​മി​ന​ൽ കേ​സി​ൽ ഉ​ൾ​പ്പെ​ടു​ത്തേ​ണ്ടെ​ന്ന്

ഡാ​ള​സ്: ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ വ്യ​ക്തി​യെ റോ​ഡി​ൽ വ​ച്ച് അ​ക്ര​മി​ച്ച കേ​സി​ൽ ഡാ​ല​സ് ഫ​യ​ർ റെ​സ്ക്യൂ പാ​രാ​മെ​ഡി​ക് മു​ൻ ജീ​വ​ന​ക്കാ​ര​നെ ക്രി​മി​ന​ൽ കേ​സി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​ന് ഡാ​ള​സ് കൗ​ണ്ടി ഗ്രാ​ൻ​ഡ് ജൂ​റി വി​സ​മ്മ​തി​ച്ചു. 2019 ഓ​ഗ​സ്റ്റ് ര​ണ്ടി​ന് വെ​സ്റ്റ് ഡാ​ള​സ് ഇ​ന്‍റ​ർ സ്റ്റേ​റ്റ് 30 ഫ്ര​ണ്ടേ​ജ് റോ​ഡി​ലാ​യി​രു​ന്നു സം​ഭ​വം. അ​ന്ന് പാ​രാ​മെ​ഡി​ക് ഉ​ദ്യോ​ഗ​സ്ഥ​നാ​യ ബ്രാ​ണ്ട് അ​ല​ൻ കോ​ക്സ് (46) ആ​ണ് ഭി​ന്ന​ശേ​ഷി​ക്കാ​ര​നും ഭ​വ​ന​ര​ഹി​ത​നു​മാ​യ തെ​യ്ൽ വെ​സി​നെ തൊ​ഴി​ക്കു​ക​യും ച​വി​ട്ടു​ക​യും ത​ള്ളി​യി​ടു​ക​യും ചെ​യ്ത​ത്. അ​ക്ര​മ​ത്തി​ൽ വെ​സി​ന് പ​രു​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു. റോ​ഡ​രു​കി​ൽ കു​റ്റി​ക്കാ​ട്ടി​ൽ തീ​പ​ട​രു​ന്ന​ത് അ​റി​ഞ്ഞ​തി​നെ തു​ട​ർ​ന്നാ​ണ് ബ്രാ​ണ്ട് അ​ല​ൻ കോ​ക്സ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ സ്ഥ​ല​ത്തെ​ത്തി​യ​ത്. ഈ ​സ​മ​യ​ത്തു അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന നി​രാ​യു​ധ​നും, ഭി​ന്ന​ശേ​ഷി​ക്കാ​ര​നു​മാ​യ തെ​യ്ൽ വെ​സു​മാ​യി ത​ർ​ക്കം ഉ​ണ്ടാ​വു​ക​യും തു​ട​ർ​ന്ന് പാ​രാ​മെ​ഡി​ക്ക​ൽ സ്റ്റാ​ഫാ​യ ബ്രാ​ണ്ട് ഒ​ന്പ​തു ത​വ​ണ വെ​സി​നെ തൊ​ഴി​ക്കു​ക​യും ച​വി​ട്ടു​ക​യും ചെ​യ്തു​വെ​ന്നാ​ണ് പോ​ലീ​സ് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത്. ആ​ക്ര​മ​ത്തി​ൽ തെ​യ്ൽ വെ​സി​ന്‍റെ ഇ​ട​ത്തേ ക​ണ്ണി​നും പ​ല്ലി​നും സൈ​ന​സി​നും കാ​ര്യ​മാ​യ ക്ഷ​തം സം​ഭ​വി​ക്കു​ക​യും മു​ഖ​ത്തി​ന്‍റെ വ​ല​തു​വ​ശം ഭാ​ഗീ​ക​മാ​യി ച​ല​ന​ര​ഹി​ത​മാ​കു​ക​യും ചെ​യ്തു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ആ​ദ്യം ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച് ചി​കി​ൽ​സ ന​ൽ​കി​യെ​ങ്കി​ലും സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ജോ​ലി ത​ട​സ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​തി​ന് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യും ജ​യി​ലി​ൽ അ​ട​യ്ക്കു​ക​യും ചെ​യ്തു. 2020ൽ ​വീ​ട്ടു​ത​ട​ങ്കി​ൽ ആ​ക്കു​ക​യും ചെ​യ്തു. ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് അ​ന്വേ​ഷ​ണ​ത്തി​നു​ശേ​ഷം ബ്രാ​ണ്ടി​നെ ഒ​ക്ടോ​ബ​റി​ൽ ജോ​ലി​യി​ൽ നി​ന്നും പി​രി​ച്ചു​വി​ട്ടു. എ​ന്നാ​ൽ, ഇ​യാ​ൾ​ക്കെ​തി​രെ ക്രി​മി​ന​ൽ കേ​സ് ചു​മ​ത്തേ​ണ്ടെ​ന്ന് ഡാ​ള​സ് പോ​ലീ​സ് തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. സ​മീ​പ​ത്തു ക​ത്തി​ക്കൊ​ണ്ടി​രു​ന്ന തീ​യി​ൽ നി​ന്നും വെ​സി​ന്‍റെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ത​ന്നെ അ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. സ്വ​യ​ര​ക്ഷാ​ർ​ഥ​മാ​ണ് വെ​സി​നെ ആ​ക്ര​മി​ച്ച​തെ​ന്നും ബ്രാ​ണ്ട് പ​റ​ഞ്ഞു. ഇ​തി​നെ​തി​രെ വെ​സി​ന്‍റെ അ​റ്റോ​ർ​ണി ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ജൂ​റി ഇ​പ്പോ​ൾ തീ​രു​മാ​ന​മെ​ടു​ത്ത​ത്. ജൂ​റി​യു​ടെ തീ​രു​മാ​നം നി​രാ​ശാ​ജ​ന​ക​മാ​ണെ​ന്ന് വെ​സി​ന്‍റെ അ​റ്റോ​ർ​ണി...

Read More

മാർ ജോയ് ആലപ്പാട്ടിന്റെ സ്ഥാനാരോഹണം ഒക്ടോബർ ഒന്നിന്

ചിക്കാഗോ: ഒക്ടോബർ ഒന്നിന് ചിക്കാഗോ രൂപതയുടെ മെത്രാനായി മാർ ജോയ് ആലപ്പാട്ട് സ്ഥാനമേൽക്കും. ഇന്ത്യക്ക് പുറത്തുള്ള ആദ്യ സീറോ മലബാർ രൂപതയായ സെൻറ് തോമസ് സീറോ മലബാർ രൂപതയുടെ രണ്ടാമത്തെ മെത്രാനായിട്ടാണ്  മാർ ജോയ് ആലപ്പാട്ടിന്റെ നിയമനം. ചിക്കാഗോയിലെ ബെൽവുഡിലുള്ള മാർതോമ്മാ ശ്ലീഹാ കത്തീഡ്രലിൽ വെച്ചായിരിക്കും സ്ഥാനാരോഹണ ചടങ്ങുകൾ നടത്തപ്പെടുക. ചടങ്ങുകളുടെ വിജയകരമായ നടത്തിപ്പിനായി വിവിധ കമ്മിറ്റികൾക്ക് രൂപം കൊടുത്തു കഴിഞ്ഞു. സീറോ മലബാർ സഭയുടെ തലവൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരി സ്ഥാനാരോഹണ ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കും.ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി മെത്രാൻമാരും വൈദികരും അൽമായരും രാഷ്ട്രീയ നേതാക്കളും ചടങ്ങിൽ പങ്കെടുക്കും. ഇക്കാലമത്രയും ചിക്കാഗോ രൂപതയെ നയിച്ച മാർ ജേക്കബ് അങ്ങാടിയത്തിനെ തദവസരത്തിൽ പ്രത്യേകം ആദരിക്കുന്നതുമായിരിക്കും. കാനോൻ നിയമമനുസരിച്ച് മാർ ജേക്കബ്ബ് അങ്ങാടിയത്ത് തന്റെ 75-മത്തെ വയസിൽ മാർപ്പാപ്പയ്ക്ക് രാജി സമർപ്പിക്കുകയും മാർപ്പാപ്പ ബിഷപ്പിന്റെ രാജി സ്വീകരിക്കുകയും ചെയ്തതിനെ തുടർന്നാണ്മാർ ജോയ് ആലപ്പാട്ട് ചിക്കാഗോ രുപതയുടെ അടുത്ത മെത്രാനായി നിയുക്തനായത്. ജൂലൈ മൂന്നിന് നിയമന ഉത്തരവ് ചിക്കാഗോ രൂപതയിലും സിറോ മലബാർ ആസ്ഥാനമായ കാക്കനാട്ടെ സെന്റ് തോമസ് മൗണ്ടിലും വത്തിക്കാനിലും വായിക്കുകയുണ്ടായി. 2001ൽ ജോൺ പോൾ രണ്ടമാൻ മാർപ്പാപ്പയാണ് ചിക്കാഗോ രൂപതയ്ക്ക് അംഗീകാരം നൽകിയത്.ടെക്സസിലെ ഡാളസിൽ ആരംഭിച്ച സെന്റ് തോമസ് സിറോ മലബാർ ഇടവകയാണ് ഇന്ത്യക്ക് പുറത്തുള്ള ആദ്യത്തെ സിറോ മലബാർ ഇടവക. രൂപതയുടെ ആദ്യത്തെ ബിഷപ്പായ മാർ ജേക്കബ് അങ്ങാടിയത്താണ് ഇടവകയുടെ രൂപീകരണം സാധ്യമാക്കിയത്. ആത്മീയമായും ഭൗതീകമായും വളർച്ചയുടെ പടവുകൾ കയറിയ ചിക്കാഗോ രൂപത, ആഗോള സിറോ മലബാർ സഭക്ക് അഭിമാനം തന്നെയാണ്. 2014 മുതൽ മാർ ജോയ് ആലപ്പാട്ട് ചിക്കാഗോ രൂപതയുടെ സഹായ മെത്രാനായി ശുശ്രൂഷ ചെയ്യുന്നു. പിതാവിന്റെ നർമം കലർന്ന പ്രഭാഷണങ്ങളും, കഠിനാധ്വാനവും, ലളിത ജീവിതവും, പ്രാർത്ഥനാ ശൈലിയും എടുത്തു പറയേണ്ടതാണ്. 2014 മുതൽ മാർ ജോയ് ആലപ്പാട്ട് ചിക്കാഗോ രൂപതയുടെ സഹായ മെത്രാനായി ശുശ്രൂഷ ചെയ്യുന്നു. പിതാവിന്റെ നർമം കലർന്ന പ്രഭാഷണങ്ങളും, കഠിനാധ്വാനവും, ലളിത ജീവിതവും, പ്രാർത്ഥനാ ശൈലിയും എടുത്തു പറയേണ്ടതാണ്. ഇരിങ്ങാലക്കുട രൂപതയിലെ പറപ്പൂക്കര ഇടവകയിൽ 1956 സെപ്റ്റംബർ 27-നാണ് മാർ ആലപ്പാട്ടിന്റെ ജനനം. വൈദിക പഠനം ഇരിങ്ങാലക്കുട മൈനർ സെമിനാരിയിലും, വടവാതുർ സെൻറ് തോമസ് അപ്പസ്തോലിക് സെമിനാരിയിൽ നിന്നുമായി പൂർത്തികരിച്ചു. 1981 ഡിസംബർ 31ാം തിയതി മാർ ജെയിംസ് പഴയാറ്റിൽ നിന്നും വൈദികപട്ടം സ്വീകരിച്ചു. 1993ൽ അമേരിക്കയിൽ ശുശ്രൂഷ ആരംഭിക്കുന്നതിന് മുൻപായി, ഇരിങ്ങാലക്കുട രുപതയിലും, ചൈന്നെ മിഷനിലും സേവനമനുഷ്ഠിച്ചു. സ്ഥാനാരോഹണ ചടങ്ങുകൾക്കായി വിപുലമായ ക്രമീകരണങ്ങളാണ് ചെയ്തുവരുന്നത്. വികാരി ജനറാൾമാരായ ഫാ തോമസ് കടുകപ്പിള്ളിയും ഫാ തോമസ് മുളവനാലും ജനറൽ കൺവീനർമാരും, ജോസ് ചാമക്കാല ജനറൽ കോർഡിനേറ്ററും, ബ്രയൻ കുഞ്ചറിയായും ഡീന പൂത്തൻപുരക്കലും യൂത്ത് കോർഡിനേറ്റർമാരുമാണ്. മാർ ജോയ് ആലപ്പാട്ടിന്റെ സ്ഥാനാരോഹണ ചടങ്ങിലേക്ക് ഏവരെയും ക്ഷണിക്കുന്നതായി കമ്മിറ്റി ഭാരവാഹികൾ...

Read More

യുഎസില്‍ സാമൂഹിക അകലവും ക്വാറന്‍റൈനും അവസാനിപ്പിച്ചതായി സിഡിസി

വാഷിങ്ടന്‍ ഡിസി : കോവിഡ് 19 അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നു നിലവില്‍ വന്ന സാമൂഹിക അകലം പാലിയ്ക്കലും ക്വാറന്‍റൈനും ഔദ്യോഗികമായി അവസാനിച്ചതായി യുഎസ് സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആൻഡ് പ്രിവന്‍ഷന്‍ അറിയിച്ചു. കോവിഡിനെ പ്രതിരോധിക്കുന്നതിനാവശ്യമായ കര്‍ശന നടപടികള്‍ ഇനി തുടരേണ്ടതില്ലെന്നും, കോവിഡിന്‍റെ തീവ്രത വളരെ കുറഞ്ഞിരിക്കുന്നുവെന്നും സിഡിസി പറയുന്നു. പുതിയ ഗൈഡ്ലൈന്‍ പ്രസിദ്ധീകരിച്ചതില്‍ കോവിഡിന്റെ വ്യാപനം കുറക്കുന്നതിന് മറ്റുള്ളവരില്‍ നിന്നും ആറടി അകലം പാലിക്കുന്നതും രോഗലക്ഷണം പ്രകടിപ്പിക്കുന്നവര്‍ ക്വാറന്റീനില്‍ കഴിയണമെന്നതും അവസാനിപ്പിക്കുന്നു. രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പു മഹാമാരിയെ തുടര്‍ന്നുണ്ടായ സാഹചര്യങ്ങളില്‍ നിന്നും വളരെ വ്യത്യസ്ഥമാണ് ഇന്നത്തെ സ്ഥിതി. കൂടുതല്‍ ആളുകള്‍ വാക്‌സിനേഷന്‍ സ്വീകരിച്ചിരിക്കുന്നുവെന്നതും ശരീരത്തിന്‍റെ രോഗ പ്രതിരോധ ശക്തി വര്‍ധിച്ചിരിക്കുന്നുവെന്നതും മാനദണ്ഡങ്ങള്‍ പിന്‍വലിക്കുന്നതിന് കാരണമായി സിഡിസി ചൂണ്ടികാണിക്കുന്നു. പുതിയ ഗൈഡ് ലൈന്‍ അനുസരിച്ച് കോവിഡിനെ തുടര്‍ന്ന് കാര്യമായ രോഗലക്ഷണങ്ങള്‍ ഉള്ളവരും ശ്വാസതടസം നേരിടുന്നവരും ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ടെങ്കില്‍ വീട്ടില്‍ എത്തിയാല്‍ പത്തു ദിവസത്തെ വിശ്രമമെടുക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. കോവിഡ് രോഗലക്ഷണങ്ങള്‍ വീണ്ടും വീണ്ടും പ്രത്യക്ഷപ്പെട്ടാല്‍ ഐസൊലേഷനില്‍ കഴിയണമെന്നും തുടര്‍ന്ന് ഡോക്ടറുമായി ബന്ധപ്പെടണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. സിഡിസിയുടെ പുതിയ നിര്‍ദേശം ജനങ്ങളിലുണ്ടായിരുന്ന കോവിഡിനെ കുറിച്ചുള്ള ഭയാശങ്കകള്‍ ദുരീകരിക്കാന്‍ സഹായിക്കുമെന്നും...

Read More

പട്ടാപ്പകൽ ചെന്നൈ നഗരത്തിൽ വൻ ബാങ്ക് കൊള്ള; 20 കോടി കവർന്നു

ചെന്നൈ: പട്ടാപ്പകൽ ചെന്നൈ നഗരത്തിൽ വൻ ബാങ്ക് കൊള്ള. ഫെഡറൽ ബാങ്കിന്‍റെ അരുമ്പാക്കം ശാഖയിൽ നിന്ന് 20 കോടി രൂപയാണ് കവർന്നത്. സുരക്ഷാ ജീവനക്കാരനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി മയക്കുമരുന്ന് നൽകി മയക്കിയാണ് കൊള്ള നടന്നത്. ബാങ്കിലെ ജീവനക്കാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കെട്ടിയിടുകയും ചെയ്തു. ബാങ്കിലെ ജീവനക്കാരന്‍റെ നേതൃത്വത്തിലാണ് കവർച്ച നടന്നതെന്നാണ് പോലീസ് സംശയിക്കുന്നത്. ബാങ്കിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ്...

Read More