Author: Editorial Team

‘സിപിഐഎമ്മും ബിജെപിയും തമ്മില്‍ ഡിലീനുള്ള സാധ്യത വട്ടപൂജ്യം; ഇന്ദിര ഗ്യാരന്റി വ്യാജ ഗ്യാരന്റി’, രാജീവ് ചന്ദ്രശേഖർ

കോൺഗ്രസ് വികസനമല്ല മുന്നോട്ടുവെക്കുന്നത് നുണയാണ് അവർക്ക് പ്രധാനമെന്ന് നേമത്തെ എൻ ഡി എ സ്ഥാനാർഥിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖർ. ഇന്ദിരാ ഗാരൻ്റി വ്യാജ ഗാരൻ്റിയാണ്. ഇന്നത്തെ പത്രം നോക്കിയാൽ കാണാം ഡീലിനെ കുറിച്ച് സംസാരിക്കുന്നത് കോൺഗ്രസിന്റെ സ്റ്റാർ ക്യാമ്പയിനറായ ഡി കെ ശിവകുമാറും മല്ലികാർജുൻ ഖർഗെയും ആണ്. ഇവരുടെയൊക്കെ പശ്ചാത്തലം എന്താണെന്ന് മനസിലാക്കേണ്ടതുണ്ട് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ശബരിമലയിലെ സ്വർണക്കൊള്ള, ആരോഗ്യ – വിദ്യാഭ്യാസ മേഖലകളിലെ വീഴ്ച എന്നിവയിൽ കഴിഞ്ഞ പത്ത് വർഷമായി കോൺഗ്രസ് മൗനം പാലിച്ചു. ഇതൊക്കെ സിപിഐഎം കോൺഗ്രസ് ഡീലിന്റെ തെളിവാണ്. സിപിഐഎമ്മും കോൺഗ്രസും തമ്മിൽ ഒരു ഡീൽ ഉണ്ട് അതിന്റെ പേരാണ് ഇന്ത്യൻ സഖ്യം. കോൺഗ്രസും മുസ്ലിം ലീഗും തമ്മിൽ എന്താണ് ഡീലുള്ളത്? യുഡിഎഫ് സർക്കാർ വന്നാൽ മുസ്ലിം ലീഗിന്റെ ഒരു ഉപമുഖ്യമന്ത്രി ഉണ്ടാകുമെന്നതാണ് ഡീൽ. 6 മന്ത്രിമാരായിരിക്കും ലീഗിൽ നിന്നും ഉണ്ടാകാൻ പോകുന്നത്. ഡീൽ ഉണ്ടെന്ന് എല്ലാവർക്കും അറിയാൻ എന്നാൽ അത് എന്താണെന്ന് കോൺഗ്രസാണ് പറയേണ്ടത്. സിപിഐഎമ്മും ബിജെപിയും തമ്മില്‍ ഡിലീനുള്ള സാധ്യത വട്ടപൂജ്യമാണ് കാരണം സിപിഐഎമ്മിന്റെ അഴിമതികളെ ഉയർത്തിക്കാട്ടിയ ഏക പാർട്ടിയാണ് ബിജെപി അതുകൊണ്ടുതന്നെ അവരുമായി ഡീൽ ഉണ്ടാക്കേണ്ട കാര്യം ഇല്ലെന്ന് രാജീവ് ചന്ദ്രശേഖർ...

Read More

‘900 വാഗ്ദാനങ്ങളില്‍ 97 ശതമാനവും നടപ്പാക്കി’; എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

എല്‍ഡിഎഫ് സര്‍ക്കാരിന്റെ കഴിഞ്ഞ പത്ത് വര്‍ഷത്തെ നേട്ടങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള പ്രോഗ്രസ് റിപ്പോര്‍ട്ട് അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരെന്ന നിലയില്‍ ഇത്തരമൊരു കണക്ക് മുന്നോട്ട് വെക്കുന്നത് ഉത്തരവാദിത്തമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങള്‍ക്ക് മുന്നില്‍ കണക്കുകള്‍ പറയുകയാണ്. പ്രോഗ്രസ് റിപ്പോര്‍ട്ട് എല്‍ഡിഎഫ് എന്ന നിലയിലാണ് അവതരിപ്പിക്കുന്നത്. ഈ അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തന പുരോഗതിയാണ് ഉള്‍പ്പെടുത്തിയത് – മുഖ്യമന്ത്രി പറഞ്ഞു.  2021ല്‍ 900 വാഗ്ദാനങ്ങളാണ് പ്രകടനപത്രികയില്‍ ഉള്‍ക്കൊള്ളിച്ചിരുന്നത്. അതില്‍ 97 ശതമാനവും നടപ്പാക്കപ്പെട്ടിട്ടുണ്ട്. അതായത് ഒന്നുകില്‍ പൂര്‍ണമായും പൂര്‍ത്തിയാക്കിയിട്ടുണ്ട്, അല്ലെങ്കില്‍ പൂര്‍ത്തിയാകുന്നതിന്റെ അടുത്തെത്തിയിട്ടുണ്ട് – മുഖ്യമന്ത്രി പറഞ്ഞു. ലൈഫ് പദ്ധതിയുടെ ഭാഗമായി അഞ്ച് ലക്ഷം വീടുകള്‍ പൂര്‍ത്തീകരിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാധാരണക്കാരന്റെ സ്വപ്‌നമാണ് ഭൂമിയും വീടും. ഇത് യാഥാര്‍ഥ്യമാക്കാനാണ് ലൈഫ് പദ്ധതി 2016ലെ സര്‍ക്കാര്‍ കൊണ്ടുവന്നത്. അതിന്റെ ഭാഗമായി അഞ്ച് ലക്ഷം വീടുകള്‍ പൂര്‍ത്തിയായി. ഒരു വീട്ടില്‍ ശരാശരി നാല് ആളുകളെയെടുത്താല്‍ 20 ലക്ഷം ആളുകള്‍ക്ക് സുരക്ഷിതമായ ഭവനമൊരുക്കാന്‍ കഴിഞ്ഞു. ലൈഫ് മിഷന് പുറമേ മത്സ്യത്തൊഴിലാളികള്‍ക്ക് സുരക്ഷിതമായ താമസമുറപ്പിക്കാന്‍ പുനര്‍ഗേഹം പദ്ധതി നടപ്പിലാക്കി. അതിന്റെ ഭാഗമായി 2782 വീടുകള്‍ 738 ഫ്‌ളാറ്റുകളും കൈമാറിയിട്ടുണ്ട്. 10 വര്‍ഷത്തിനകം 4,56689 കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കാനായി – അദ്ദേഹം പറഞ്ഞു. ഇടുക്കിയില്‍ വലിയ തോതിലുള്ള ഭൂപ്രശ്‌നങ്ങള്‍ ഉണ്ട്. ആ പ്രശ്‌നങ്ങള്‍ക്ക് ശാശ്വതമായ പരിഹാരമുണ്ടാക്കാനായി. നിയമ ഭേദഗതിയും ചട്ടങ്ങളും കൊണ്ടുവന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളം അതിദാരിദ്ര്യ മുക്തമായതും നേട്ടമായി മുഖ്യമന്ത്രി എടുത്തു പറഞ്ഞു. 64,006 കുടുംബങ്ങളെ അതിദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിക്കാന്‍ നമുക്ക് കഴിഞ്ഞു. ലോകത്ത് തന്നെ അപൂര്‍വം രാഷ്ട്രങ്ങളെ അതി ദാരിദ്ര്യ മുക്തമായിട്ടുള്ളു. നമ്മുടെ രാജ്യത്ത് ഒരു സംസ്ഥാനവും അതിദാരിദ്ര്യമുക്തമാക്കാനുള്ള ഒരു നടപടിയും സ്വീകരിച്ചിട്ടില്ല – അദ്ദേഹം പറഞ്ഞു. ഏക കിടപ്പാടം സംരക്ഷണ നിയമം കൊണ്ടുവന്നതിനെ കുറിച്ചും അദ്ദേഹം എടുത്ത് പറഞ്ഞു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ ഒരു ലോണെടുത്താല്‍ അതിന്റെ ഭാഗമായി ജപ്തി വരികയാണ്. ഉള്ള കിടപ്പാടം നഷ്ടപ്പെടുകയാണ്. ഇതൊരു വലിയ സാമൂഹ്യ പ്രശ്‌നമായി ഉയര്‍ന്നു വന്നിരുന്നു. എല്‍ഡിഎഫ് നേരത്തേ തന്നെ ഇക്കാര്യത്തില്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ടു. അതിന്റെ തുടര്‍ച്ചയായാണ് ഏക കിടപ്പാടം സംരക്ഷണ നിയമം കൊണ്ടുവരാന്‍ കഴിഞ്ഞത് – അദ്ദേഹം പറഞ്ഞു. വീട്ടമ്മമാരു അധ്വാനത്തിന് അംഗീകാരം നല്‍കണമെന്ന് കണ്ടിരുന്നു. പ്രതിമാസം അവര്‍ക്ക് ആയിരം രൂപ നല്‍കുന്ന പദ്ധതി ആവിഷ്‌കരിച്ചു. 16 ലക്ഷത്തിലധികം സ്ത്രീകള്‍ക്കാണിപ്പോള്‍ ആനുകൂല്യം നല്‍കുന്നത്. അതിനിയും വര്‍ധിക്കും – മുഖ്യമന്ത്രി...

Read More

യുഎഇയിൽ മിസൈൽ-ഡ്രോൺ ഭീഷണി തുടരുന്നു, ഫുജൈറയിൽ ടെലികോം കെട്ടിടത്തിന് നേരെ ആക്രമണം

ഫുജൈറ: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ഇറാനിൽ നിന്നുള്ള ഡ്രോൺ-മിസൈൽ ആക്രമണങ്ങൾ തുടരുന്നു. ഫുജൈറയിലെ ‘ഡു’ ടെലികമ്മ്യൂണിക്കേഷൻ കെട്ടിടത്തിന് നേരെ ഡ്രോൺ ആക്രമണമുണ്ടായതായി അധികൃതർ സ്ഥിരീകരിച്ചു. ഇറാനിൽ നിന്ന് വിക്ഷേപിച്ച ഡ്രോൺ ഫുജൈറയിലെ ‘ഡു’ ടെലികമ്മ്യൂണിക്കേഷൻ കെട്ടിടത്തിന് നേരെയാണ് പതിച്ചത്. എന്നാൽ ഈ സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ലെന്ന് ഫുജൈറ മീഡിയ ഓഫീസ് അറിയിച്ചു. അധികൃതർ സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. അബുദാബി മുസഫയിലെ ഐകാഡ് സിറ്റിയിലുള്ള ‘റിൻ സിസ്റ്റംസ്’ കമ്പനിക്ക് മുകളിൽ മിസൈൽ അവശിഷ്ടങ്ങൾ പതിച്ചിരുന്നു. യുഎഇ വ്യോമപ്രതിരോധ സംവിധാനം മിസൈൽ ആകാശത്തുവെച്ച് തകർത്തതിനെ തുടർന്നുണ്ടായ അവശിഷ്ടങ്ങളാണ് കെട്ടിടത്തിന് മുകളിൽ വീണത്. ഈ സംഭവത്തിൽ ഒരു ഘാന സ്വദേശിക്ക് പരിക്കേറ്റു. ഇദ്ദേഹത്തെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും യുഎഇ അധികൃതർ പൊതുജനങ്ങളോട് കർശനമായി നിർദ്ദേശിച്ചു. അതേസമയം മിഡിൽ ഈസ്റ്റിലെ സംഘർഷം അവസാനിപ്പിക്കാൻ റഷ്യയും ചൈനയും സംയുക്ത ശ്രമം നടത്തുമെന്ന് ചൈനീസ് വിദേശകാര്യ വക്താവ് അറിയിച്ചു. വിദേശകാര്യ മന്ത്രിമാർ തമ്മിൽ സംസാരിച്ചുവെന്നാണ് വിവരം. ഗൾഫ് രാജ്യങ്ങൾക്ക് മേൽ ആക്രമണം തുടരുന്ന ഇറാനെതിരെ രൂക്ഷ വിമർശനവുമായി യുഎഇ പ്രസിഡണ്ടിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അന്‍വര്‍ ഗര്‍ഗാഷ് രം​ഗത്തെത്തിയിരുന്നു. മേഖലയില്‍ ഇറാന്‍ നടത്തുന്ന ആക്രമണങ്ങള്‍ ഇറാന്റെ കരുത്തല്ല, അഹങ്കാരവും തന്ത്രപരമായ വീഴ്ച്ചയുമാണെന്നും ആയിരുന്നു ഡോ. അൻവർ ഗർഗാഷ് കുറിച്ചത്. ഇറാന്‍ മുന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് ഷരീഫ്, അമേരിക്കന്‍ മാഗസിനായ ‘ഫോറിന്‍ അഫയേഴ്‌സില്‍’ എഴുതിയ ലേഖനത്തോടുള്ള പ്രതികരണമായിരുന്നു...

Read More

ബീഹാറിൽ നിന്ന് പിസ്റ്റളുകൾ വാങ്ങി, ഭാര്യയെ നടുറോഡിലിട്ട് കൊല്ലാൻ ഷൂട്ടിംഗ് അക്കാദമിയിൽ പരിശീലനം, കുറ്റപത്രവുമായി പൊലീസ്

ബെംഗളൂരു: ബാങ്ക് ജീവനക്കാരിയായ ഭാര്യയെ നടുറോഡിലിട്ട് വെടിവെച്ച് കൊന്ന കേസിൽ ഭർത്താവ് ബാലമുരുകനെതിരെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കൊലപാതകം നടത്തുന്നതിന് വേണ്ടി ഇയാൾ ബെംഗളൂരുവിലെ വൈറ്റ്ഫീൽഡിലുള്ള ഒരു ഷൂട്ടിംഗ് അക്കാദമിയിൽ പരിശീലനം നേടിയിരുന്നതായാണ് പൊലീസിന്റെ കണ്ടെത്തൽ. കേസന്വേഷണം പൂർത്തിയാക്കിയ മാഗഡി റോഡ് പൊലീസ് അടുത്തിടെ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് ഈ വിവരങ്ങളുള്ളത്. പ്രതി ബാലമുരുകൻ ഭാര്യയെ കൊല്ലുക എന്ന ഉദ്ദേശത്തോടെയാണ് ഷൂട്ടിംഗ് പരിശീലനം നേടിയതെന്ന് കുറ്റപത്രത്തിൽ പൊലീസ് വ്യക്തമാക്കുന്നത്. ബാലമുരുകനും മറ്റ് പ്രതികളായ മൗലീഷ് കുമാർ, പെരിയസ്വാമി, രാഹുൽ, ഹരി, സൂര്യ എന്നിവരും മജെസ്റ്റിക്കിലെ ഒരു ലോഡ്ജിൽ വെച്ച് ഗൂഢാലോചന നടത്തി. ഇവിടെ വെച്ചാണ് ഭുവനേശ്വരിയെ കൊലപ്പെടുത്താനുള്ള പദ്ധതി തയ്യാറാക്കുകയും സ്ഥലം തീരുമാനിക്കുകയും ചെയ്തത്. ഇതിനായി ബാലമുരുകൻ ബിഹാറിലെത്തി 80,000 രൂപയ്ക്ക് രണ്ട് പിസ്റ്റളുകൾ വാങ്ങി. സംശയം തോന്നാതിരിക്കാൻ ഒരു പിസ്റ്റൾ കൂട്ടുപ്രതിക്ക് നൽകി. ഇയാൾ അത് തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോയെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. 2025 ഡിസംബർ 23-നാണ് 39-കാരിയായ ഭാര്യ ഭുവനേശ്വരിയെ ബാലമുരുകൻ കൊലപ്പെടുത്തിയത്. കേസിൽ തമിഴ്‌നാട് സ്വദേശിയായ ഭർത്താവ് സെൽവ ബാലമുരുകൻ, കൂട്ടാളികളായ അഭിമന്യു സിംഗ്, മൗലേഷ് കുമാർ, പെരിയസ്വാമി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. രാഹുൽ, ഹരീഷ്, സൂര്യ എന്നിവർ ഇപ്പോഴും ഒളിവിലാണ്. എല്ലാ പ്രതികൾക്കുമെതിരെ 495 പേജുള്ള കുറ്റപത്രം 24-ാമത് എസിഎംഎം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. മാഗഡിക്ക് സമീപമായിരുന്നു കൊലപാതകം നടന്നത്. ഭാര്യ വിവാഹ മോചനം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചതായിരുന്നു പ്രകോപനമായത്. വിവാഹ മോചനം ആവശ്യപ്പെട്ടുള്ള നോട്ടീസ് കൈപ്പറ്റി ഒരു ആഴ്ചയ്ക്ക് ശേഷമായിരുന്നു കൊലപാതകം. ഏറെക്കാലം പിരിഞ്ഞുകഴിഞ്ഞ ശേഷമായിരുന്നു 39കാരിയായ ഭുവനേശ്വരി വിവാഹമോചനം ആവശ്യപ്പെട്ടത്. 2011ൽ ആയിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം. രണ്ട് കുട്ടികളാണ്...

Read More

വാടാനപ്പള്ളിയിലെ ബിജെപി കിറ്റ് വിവാദത്തില്‍ ഇടപെട്ട് കോടതി; കേസെടുക്കാൻ പൊലീസിന് അനുമതി നൽകി

തൃശൂർ: വാടാനപ്പള്ളിയിലെ ബിജെപി കിറ്റ് വിതരണം ചെയ്തെന്ന പരാതിയിൽ കേസെടുക്കും. കിറ്റ് വിവാദത്തിൽ കേസെടുക്കാൻ ചാവക്കാട് മജിസ്ട്രേറ്റ് കോടതി പൊലീസിന് അനുമതി നൽകി. കിറ്റിന് ഓർഡർ നൽകിയ ആളെ കേസില്‍ പ്രതിയാക്കും. ബിജെപി കിറ്റ് തയ്യാറാക്കി എന്നാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി എൻ പ്രതാപന്റെ പരാതി. സൂപ്പർമാർക്കറ്റിന്റെ ഗോഡൗണിൽ നിന്ന് കിറ്റുകളും കണ്ടെത്തിയിരുന്നു. അതേസമയം, കിറ്റ് വിവാദം ടി എൻ പ്രതാപന്റെ തരംതാണ നാടകമെന്ന് ബിജെപി ആരോപിച്ചു. ചട്ടലംഘനം നടത്തുന്ന ബിജെപിയെ തെരഞ്ഞെടുപ്പ് കമ്മീഷൻ സഹായിക്കുകയാണെന്ന് ഇടതുപക്ഷവും ആരോപിച്ചു. കലാശക്കൊട്ടിന് മണിക്കൂറുകൾ ശേഷിക്കേ കിറ്റ് വിവാദത്തിൽ കൊമ്പുകോർക്കുകയാണ് മുന്നണികൾ. ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ദേവൻ ഉൾപ്പടെയുള്ളവർ ഗൃഹസമ്പർക്കത്തിനാണ് ചാംപ്യൻ ട്രേഡേഴ്സ് ഉടമയുടെ വീട്ടിലെത്തിയതെന്നായിരുന്നു കിറ്റ് വിവാദത്തിൽ ബിജെപി പറയുന്നത്. ഒരുപകൽ നീണ്ട പ്രതിഷേധങ്ങളുണ്ടായിട്ടും കിറ്റ് വിവാദത്തിൽ പൊലീസ് വേണ്ട നടപടി എടുത്തില്ലെന്നാണ് കോൺഗ്രസ് വാദം. സിസിടിവി പരിശോധിച്ചതിൽ കിറ്റ് കണ്ടെത്തിയ ഗോഡൗണിൽ ദേവന്റെ സാന്നിധ്യം ഉണ്ടായിരുന്നില്ല. ഈ കാരണം പറഞ്ഞാണ് ദേവനെതിരെ പൊലീസ് കേസെടുക്കാതെ ഇരുന്നത്. സ്ഥലത്തുണ്ടായ സംഘർഷത്തിലാണ് പൊലീസ് നിലവില്‍ കേസെടുത്തത്. തുടർച്ചയായ രണ്ടാം ദിവസവും കിറ്റ് വിവാദം ഉയർന്നിട്ടും തെരഞ്ഞെടുപ്പ് കമ്മീഷൻ പക്ഷപാത പരമായി പെരുമാറുന്നു എന്ന് ഇടതുമുന്നണി...

Read More