ദുബായിൽ നിന്നും വയനാട്ടിലെത്തിയ യുവതിക്ക് മങ്കിപോക്സെന്ന് സംശയം! ലക്ഷണങ്ങളോടെ ആശുപത്രിയില്‍ നിരീക്ഷണത്തിൽ
വയനാട്: ദുബായില്‍ നിന്നും വയനാട്ടിലെത്തിയ യുവതി മങ്കിപോക്സ് ലക്ഷണങ്ങളോടെ ആശുപത്രിയില്‍. ജൂലൈ 15ന് ദുബായില്‍ നിന്നെത്തിയ 38കാരിയാണ് വയനാട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആശുപത്രിയില്‍ നിരീക്ഷണത്തിൽ കഴിയുന്നത്.ശാരീരിക അസ്വസ്ഥതകളോടെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ഇവരെ പിന്നീട് വയനാട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും യുവതിയിൽനിന്നും ശേഖരിച്ച സാംപിൾ ജാഗ്രതയുടെ ഭാഗമായി ആലപ്പുഴ വൈറോളജി ലാബിലേക്ക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്നും ആരോഗ്യപ്രവർത്തകർ...
Read More