Author: Editorial Team

മലങ്കര കത്തോലിക്കാ സഭ: പുതിയ ബിഷപ്പുമാര്‍ നാളെ അഭിഷിക്തരാകും

മലങ്കര കത്തോലിക്കാ സഭയിലെ മെത്രാന്മാരായി മോണ്‍. ആന്റണി കാക്കനാട്ട് റമ്പാനും മോണ്‍ മാത്യു മനക്കരക്കാവില്‍ റമ്പാനും നാളെ രാവിലെ 8ന് പട്ടം സെന്റ് മേരീസ് കത്തീഡ്രലില്‍ അഭിഷിക്തരാകും. ദൈവദാസന്‍ മാര്‍ ഇവാനിയോസിന്റെ ഓര്‍മപ്പെരുന്നാളിനോട് അനുബന്ധിച്ച് നടക്കുന്ന കുര്‍ബാന മധ്യേയാണ് ഇരുവരും അഭിഷിക്തരാകുന്നത്. മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ ശ്രുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. സഭയിലെ മറ്റ് മെത്രാപ്പൊലീത്തമാര്‍...

Read More

ജ​യി​ൽ​ചാ​ടി​ വീട്ടിലെത്തി, വിവരം അറിയിച്ചത് നാട്ടുകാര്‍…! കോ​ട്ട​യ​ത്ത് ജ​യി​ൽ​ചാ​ടി​യ കൊ​ല​ക്കേ​സ് പ്ര​തി ബി​നു​മോൻ പി​ടി​യി​ൽ

കോ​ട്ട​യം: കോ​ട്ട​യ​ത്ത് ജ​യി​ൽ​ചാ​ടി​യ കൊ​ല​ക്കേ​സ് പ്ര​തി പി​ടി​യി​ൽ. പ്ര​തി ബി​നു​മോ​നാ​ണ് പി​ടി​യി​ലാ​യ​ത്. വീ​ടി​നു സ​മീ​പ​ത്തു​നി​ന്നാ​ണ് ഇ​യാ​ളെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. നാ​ട്ടു​കാ​രാ​ണ് പോ​ലീ​സി​നെ വി​വ​രം അ​റി​യി​ച്ച​ത്. കോ​ട്ട​യം സ​ബ് ജ​യി​ലി​ൽ​നി​ന്ന് ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് ബി​നു​മോ​ൻ ജ​യി​ൽ ചാ​ടി​യ​ത്. ജ​യി​ലി​ലെ അ​ടു​ക്ക​ള​യി​ൽ​നി​ന്ന് പ​ല​ക വ​ച്ച് പു​റ​ത്തു​ക​ട​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ജ​യി​ലി​ൽ ത​ന്നെ സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ ഭാ​ര്യ​യോ​ട് ബി​നു മോ​ൻ എ​ത്ര​യും വേ​ഗം പു​റ​ത്ത് ക​ട​ക്ക​ണ​മെ​ന്ന് പ ​റ​ഞ്ഞി​രു​ന്നു.  ഷാ​ൻ എ​ന്ന യു​വാ​വി​നെ ഓ​ട്ടോ​റി​ക്ഷ​യി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൊ​ല​പ്പെ​ടു​ത്തി​യ​തി​ന് ശേ​ഷം കോ​ട്ട​യം ഈ​സ്റ്റ് പോ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്നി​ൽ ഉ​പേ​ക്ഷി​ച്ച കേ​സി​ലെ നാ​ലാം പ്ര​തി​യാ​ണ് ബി​നു​മോ​ൻ. ഇ​യാ​ളു​ടെ ഓ​ട്ടോ​റി​ക്ഷ​യി​ലാ​ണ് ഷാ​നെ...

Read More

പ്ര​സി​ഡ​ന്‍റ് എ​വി​ടെ ? ഗോ​ത​ബാ​യ ല​ങ്ക​ൻ നാ​വി​ക​സേ​ന ക​പ്പ​ലി​ലെ​ന്ന് അ​ഭ്യൂ​ഹം; പുറത്തുവന്ന വീഡിയോ ദൃശ്യങ്ങള്‍ സത്യമോ?

കൊ​ളം​ബോ: പ്ര​തി​ഷേ​ധ​ക്കാ​ർ ഔ​ദ്യോ​ഗി​ക വ​സ​തി കൈ​യേ​റി​യ​തി​നു തൊ​ട്ടു​മു​ൻ​പ് ശ്രീ​ല​ങ്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഗോ​ത​ബാ​യ ര​ജ​പ​ക്‌​സെ നാ​വി​ക​സേ​ന​യു​ടെ ക​പ്പ​ലി​ൽ ര​ക്ഷ​പെ​ട്ട​താ​യി റി​പ്പോ​ർ​ട്ട്. നാ​വി​ക​സേ​ന​യു​ടെ ക​പ്പ​ലി​ൽ സ്യൂ​ട്ട്കേ​സു​ക​ൾ ക​യ​റ്റു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​തോ​ടെ​യാ​ണ് പ്ര​സി​ഡ​ന്‍റ് ര​ക്ഷ​പെ​ട്ട​താ​യി പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. സ്യൂ​ട്ട്കേ​സു​ക​ൾ ഗോ​ത​ബാ​യ​യു​ടെ ആ​ണെ​ന്ന് ല​ങ്ക​ൻ മാ​ധ്യ​മ​ങ്ങ​ൾ പ​റ​യു​ന്നു. പു​റ​ത്തു​വ​ന്ന ദൃ​ശ്യ​ങ്ങ​ളി​ൽ എ​സ്‌​എ​ൽ​എ​ൻ​എ​സ് ഗ​ജ​ബാ​ഹു എ​ന്ന ക​പ്പ​ലി​ലേ​ക്ക് മൂ​ന്ന് പേ​ർ വ​ലി​യ സ്യൂ​ട്ട്‌​കേ​സു​ക​ൾ ക​യ​റ്റു​ന്ന​താ​ണ് കാ​ണു​ന്ന​ത്. മൂ​ന്ന് പേ​രും ധൃ​തി​യി​ൽ ഓ​ടു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം. ഒ​രു സം​ഘം എ​സ്എ​ൽ​എ​ൻ​എ​സ് സി​ന്ദു​ര​ല, എ​സ്എ​ൽ​എ​ൻ​എ​സ് ഗ​ജ​ബാ​ഹു എ​ന്നി​വ​യി​ൽ ക​യ​റി തു​റ​മു​ഖം വി​ട്ട​താ​യി കൊ​ളം​ബോ തു​റ​മു​ഖ​ത്തെ ഹാ​ർ​ബ​ർ ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞ​താ​യി ന്യൂ​സ് 1 ചാ​ന​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തു. ക​പ്പ​ലി​ൽ ക​യ​റി​വ​രെ സം​ബ​ന്ധി​ച്ച് വി​വ​ര​ങ്ങ​ൾ ന​ൽ​കാ​നാ​വി​ല്ലെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞ​താ​യും ചാ​ന​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. വെ​ള്ളി​യാ​ഴ്ച രാ​ത്രി പ്ര​സി​ഡ​ന്‍റി​നെ സൈ​നി​ക ആ​സ്ഥാ​ന​ത്തേ​ക്ക് മാ​റ്റി​യി​രു​ന്നു.  പ​ല അ​ഭ്യൂ​ഹ​ങ്ങ​ളും പ്ര​ച​രി​ക്കു​ന്നു​ണ്ടെ​ങ്കി​ലും പ്ര​സി​ഡ​ന്‍റ് എ​വി​ടെ​യാ​ണെ​ന്ന​ത് സം​ബ​ന്ധി​ച്ച് ഇതുവരെ വി​വ​ര​ങ്ങ​ളൊ​ന്നു​മി​ല്ല. പ്ര​തി​ഷേ​ധ​ക്കാ​ർ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഓ​ഫീ​സും ഔ​ദ്യോ​ഗി​ക വ​സ​തി​യും...

Read More

ബഡ്ഡി ബോയ്സ് ഫിലാഡൽഫിയയുടെ ഓണാഘോഷം ഓഗസ്റ് 14 ഞായറാഴ്ച – “കുതിരവണ്ടിയിൽ എത്തുന്ന മഹാബലി” പരിപാടിയുടെ മുഖ്യ ആകർഷണം

ഫിലാഡൽഫിയാ: ഫിലാഡൽഫിയയിലും പരിസരപ്രദേശങ്ങളിലുമുള്ള 250 ൽ അധികം   സേവന സന്നദ്ധരായ യുവത്വങ്ങളുടെ ശക്തമായ സൗഹൃദ കൂട്ടായ്മയിലൂടെ ഒട്ടനവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി മുന്നേറുന്ന “ബഡി ബോയ്‌സ് ഫിലാഡല്‍ഫിയാ” യുടെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ 2022 ഓഗസ്റ്റ് 14ന് ഞായറാഴ്ച വൈകിട്ട് മൂന്ന് മണി മുതല്‍ ഫിലഡല്‍ഫിയാ ക്രിസ്‌തോസ് മാര്‍ത്തമാ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വച്ച് (9999 Gatnry Road ,Philadelphia, PA 19115 ) ഗംഭീര പരിപാടികളോടുകൂടി നടത്തപ്പെടുന്നു. പതിവിലും വത്യസ്തമായി കുതിരവണ്ടിയിൽ ഓണാഘോഷ നഗരിയിൽ എത്തിച്ചേരുന്ന മഹാബലി തമ്പുരാനാണ് ഈ വർഷത്തെ ബഡ്ഡി ബോയ്സ് ഓണാഘോഷ പരിപാടിയുടെ മുഖ്യ ആകർഷണം. സംഘാടക മികവിൽ പ്രാവീണ്യം തെളിയിച്ചിട്ടുള്ള ജോൺ സാമുവലിന്റെ നേതൃത്വത്തിലാണ് അമേരിക്കൻ മലയാളികൾക്കായി ഈ വ്യത്യസ്ത വിരുന്ന് അണിയിച്ചൊരുക്കുന്നത്. ചെണ്ടമേളങ്ങളുടെയും മറ്റ് താള മേള വാദ്യോപകരണങ്ങളുടെയും, കേരളീയ വേഷത്തിൽ താലപ്പൊലിയേന്തിയ മലയാളി മങ്കമാരുടെയും അകമ്പടിയോടുകൂടി മാവേലി മന്നനെയും വിശിഷ്ടാതിഥികളെയും ആനയിച്ചുകൊണ്ടുള്ള ഘോഷയാത്രയ്ക്കും പൊതു സമ്മേളനത്തിനും ശേഷം, പ്രഫഷണല്‍ ഡാന്‍സ് ട്രൂപ്പുകള്‍ അവതരിപ്പിക്കുന്ന കണ്ണഞ്ചിപ്പിക്കുന്ന നൃത്ത നൃത്തങ്ങള്‍ , തിരുവാതിരകളി, വള്ളംകളി പാട്ടുകൾ, നാടൻ പാട്ടുകൾ,   സിനിമാറ്റിക്ക് ഡാൻസ്,   മിമിക്രി,  തുടങ്ങി നിരവധി വെത്യസ്ത കലാപരിപാടികള്‍ അരങ്ങേറും. ഗായകൻ ബിനു ജോസഫിന്റെ നേതൃത്വത്തിൽ ഫിലാഡൽഫിയായിലും പരിസരപ്രദേശങ്ങളിലുമുള്ള അനുഗ്രഹീത ഗായകരെ അണിനിരത്തി അണിയിച്ചുരുക്കുന്ന ഗാനസന്ധ്യയാണ് ഓണാഘോഷ പരിപാടിയിലെ മറ്റൊരു മുഖ്യ ആകർഷണം. ഗാന സന്ധ്യയിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ ഗായകൻ ബിനു ജോസഫിനെ 267 235 4345 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്. നാടന്‍ രീതിയില്‍ തയ്യാറാക്കി വിളമ്പുന്ന സ്വാദിഷ്ടമായ ഓണസദ്യ ഈ ഓണാഘോഷ പരിപാടികളുടെ മറ്റൊരു ഹൈലൈറ്റ് ആയിരിക്കും. ഈ ഓണാഘോഷ പരിപാടികളില്‍നിന്നും മിച്ചം ലഭിക്കുന്ന മൊത്തം തുകയും പിറന്ന നാട്ടിലെ അർഹതയുള്ള അശരണർക്കും ആലംബഹീനർക്കും കൈമാറുമെന്ന് സംഘാടകര്‍ അറിയിച്ചു. വാർത്ത: രാജു ശങ്കരത്തിൽ,...

Read More

ബ്രിട്ടൺ സർക്കാരിന് തിരിച്ചടി; മന്ത്രിമാരായ ഋഷി സുനക്, സാജിദ് ജാവിദ് രാജിവച്ചു

ലണ്ടൻ: ബ്രിട്ടനിലെ ബോറിസ് ജോൺസൻ സർക്കാരിനെ പ്രതിസന്ധിയിലാക്കി ഇന്ത്യൻ വംശജനായ ധനമന്ത്രി ഋഷി സുനക്കും പാക് വംശജനായ ആരോഗ്യമന്ത്രി സാജിദ് ജാവിദും രാജിവച്ചു. പ്രധാനമന്ത്രിയെന്ന നിലയിൽ ബോറിസ് ജോൺസന്‍റെ പ്രവർത്തനങ്ങളിൽ അതൃപ്തി അറിയിച്ചുകൊണ്ടാണ് ഇരുവരും രാജിവച്ചത്. ഇൻഫോസിസ് സ്ഥാപക ചെയർമാൻ നാരായണമൂർത്തിയുടെ മരുമകൻ കൂടിയാണ് രാജിവച്ച ഋഷി സുനക്. ബോറിസ് മന്ത്രിസഭയിലെ ഒരു അംഗത്തിനെതിരെ ലൈംഗികാരോപണം ഉയർന്നത് വിവാദമായിരുന്നു. മുന്നറിയിപ്പ് അവഗണിച്ച് ഇയാളെ സർക്കാരിൽ സുപ്രധാന സ്ഥാനത്തേക്ക് പരിഗണിച്ചത് ബോറിസിന്റെ വീഴ്ചയാണെന്നാണ് രാജിവച്ച മന്ത്രിമാരുടെ നിലപാട്. ബോറിസ് ജോൺസൺ ക്ഷമാപണം നടത്തിയെങ്കിലും മന്ത്രിമാർ വഴങ്ങാതെ രാജിവച്ചു. ബോറിസിന് ഇനി മികച്ച രീതിയിൽ മുന്നോട്ട് പോകാൻ സാധിക്കില്ലെന്ന പ്രഖ്യാപനത്തോടെ ആരോഗ്യമന്ത്രി സാജിദ് ജാവിദാണ് ആദ്യം രാജി പ്രഖ്യാപിച്ചത്. തൊട്ടുപിന്നാലെ ഋഷി സുനക്കും മന്ത്രിസ്ഥാനം രാജിവയ്ക്കുന്നതായി ട്വിറ്ററിലൂടെ അറിയിച്ചു. സർക്കാരിൽ നിന്ന് പിൻവാങ്ങിയതിൽ സങ്കടമുണ്ടെന്നും എന്നാൽ ഇത്തരത്തിൽ മുന്നോട്ട് പോകാൻ കഴിയില്ലെന്നും സുനക് രാജിക്കത്തിൽ പറയുന്നു. ബോറിസ് സർക്കാരിനെ പ്രതിസന്ധിയിലാക്കി കൂടുതൽ മന്ത്രിമാർ രാജിയിലേക്ക് നീങ്ങുകയാണെന്നാണ് ബ്രിട്ടനിൽ നിന്നുള്ള...

Read More