Author: Editorial Team

‘ഞങ്ങള്‍ ഗെയില്‍ പൈപ്പിട്ടപ്പോള്‍ അത് ഭൂമിക്കടിയിലെ ബോംബെന്ന് പ്രസംഗിച്ച പി രാജീവ് ഇപ്പോള്‍ മന്ത്രിയാണ്’; ഇരട്ടത്താപ്പ് ജനം തിരിച്ചറിയുമെന്ന് വി ഡി സതീശന്‍

എറണാകുളത്തുനിന്നും മലപ്പുറത്തുനിന്നും മാത്രം 30 യുഡിഎഫ് എംഎല്‍എമാര്‍ നിയമസഭയിലെത്തുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിയുടെ റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ ജില്ലയിലെ മുഴുവന്‍ സീറ്റുകളും യുഡിഎഫിന് ലഭിക്കുമെന്ന് തനിക്കും മലപ്പുറത്തെ മുഴുവന്‍ സീറ്റുകളും ലഭിക്കുമെന്ന് കുഞ്ഞാലിക്കുട്ടിയ്ക്കും ആത്മവിശ്വാസമുണ്ടെന്നും വി ഡി സതീശന്‍ പറഞ്ഞു. വളരെ ഗവേഷണത്തോടെയും ഉള്‍ക്കാഴ്ചയോടെയുമാണ് യുഡിഎഫ് പ്രകടന പത്രിക പുറത്തിറക്കിയതെന്ന് വി ഡി സതീശന്‍ പറഞ്ഞു. പ്രതിപക്ഷം എന്തൊക്കെ കാര്യത്തിലാണോ സര്‍ക്കാരിനെ വിമര്‍ശിച്ചത് അക്കാര്യങ്ങളെല്ലാം കൃത്യമായി ഗവേഷണം ചെയ്തുകൊണ്ടാണ് പറഞ്ഞത്. പ്രതിപക്ഷം ചൂണ്ടിക്കാട്ടിയ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കുന്ന ഒരു പ്രകടന പത്രികയാണ് പുറത്തിറക്കിയിരിക്കുന്നത്. രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ച അഞ്ച് ഗ്യാരണ്ടികള്‍ നടപ്പിലാക്കുമെന്ന് യുഡിഎഫ് വാക്കുനല്‍കുകയാണെന്നും അദ്ദേഹം പറഞ്ഞു. പത്ത് വര്‍ഷത്തെ ദുര്‍ഭരണത്തില്‍ ജനങ്ങള്‍ മടുത്തിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സിപിഐഎമ്മിന്റെ ഇരട്ടത്താപ്പ് ജനങ്ങള്‍ തിരിച്ചറിയും. സ്ത്രീകള്‍ക്കെതിരായ അക്രമത്തെക്കുറിച്ചും വിഴിഞ്ഞം പദ്ധതിയെക്കുറിച്ചുമുള്ള സര്‍ക്കാരിന്റെ ഇരട്ടസമീപനങ്ങള്‍ ജനം തിരിച്ചറിഞ്ഞു. യുഡിഎഫ് ഗെയില്‍ പൈപ്പിടാന്‍ ആരംഭിച്ചപ്പോള്‍ അത് ഭൂമിക്കടിയിലെ ബോംബെന്ന് പ്രസംഗിച്ച സിപിഐഎം നേതാവ് ഇന്നത്തെ വ്യവസായ മന്ത്രി കൂടിയായ പി രാജീവാണ്. എന്നിട്ട് ഗെയില്‍ പദ്ധതി തങ്ങളുടെ ഭരണനേട്ടമായി എല്‍ഡിഎഫ് പറയുകയാണ്. ഇതിന് നിസ്സാര തൊലിക്കട്ടി പോരെന്നും വി ഡി സതീശന്‍...

Read More

മൾട്ടി സ്റ്റാർ ചിത്രം ‘പേട്രിയറ്റ്’ മെയ് മാസം ഒന്നിന് റിലീസ് ചെയ്യും

മമ്മൂട്ടി, മോഹൻലാൽ ഉൾപ്പെടെ പ്രധാന താരങ്ങൾ അണിനിരക്കുന്ന മൾട്ടി സ്റ്റാർ ചിത്രം ‘പേട്രിയറ്റ്’ മെയ് മാസം ഒന്നിന് റിലീസ് ചെയ്യും. ഏപ്രിൽ 23ന് റിലീസ് ചെയ്യാനായിരുന്നു ആദ്യ തീരുമാനം.മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രം ഈ വർഷം ജനുവരി 4ന് ഷൂട്ടിംഗ് പൂർത്തിയായതായി നിർമ്മാതാക്കൾ പ്രഖ്യാപിച്ചിരുന്നു. പോസ്റ്റിനൊപ്പം സെറ്റിലുള്ള എല്ലാ താരങ്ങളുടെയും BTS വീഡിയോയും അവർ പങ്കിട്ടു. പ്രഖ്യാപനം മുതൽ വലിയ പ്രതീക്ഷകൾ ഉയർത്തിയ ചിത്രത്തിൽ നടന്മാരായ കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, നയൻതാര, രേവതി എന്നിവരും അഭിനയിക്കുന്നു. ചിത്രം നിർമ്മിക്കുന്നത് ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ.ജി. അനിൽകുമാർ എന്നിവർ ചേർന്നാണ്. ശ്രീലങ്ക, അസർബൈജാൻ, ഡൽഹി, ഷാർജ, കൊച്ചി, ലഡാക്ക് എന്നിവിടങ്ങളിലായാണ് ചിത്രത്തിന്റെ മുൻ ഷെഡ്യൂളുകൾ...

Read More

പാലക്കാട് രമേഷ് പിഷാരടിയെ തടഞ്ഞ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്; നഗരസഭാംഗം സിന്ധു രാജ് ഒന്നാം പ്രതി

പാലക്കാട് യുഡിഎഫ് സ്ഥാനാര്‍തി രമേഷ് പിഷാരടിയെ തടഞ്ഞ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. പാലക്കാട് നഗരസഭാഗം സിന്ധു രാജനാണ് കേസിലെ ഒന്നാം പ്രതി. സിന്ധു ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.  ഇന്നലെയാണ് തിരഞ്ഞെടുപ്പ് പര്യടനത്തിനിടെ രമേഷ് പിഷാരടിയെ സിന്ധുവിന്റെ നേതൃത്വത്തിലുള്ള ചില ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞത്. അന്യായമായി തടഞ്ഞുവയ്ക്കല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. പാലക്കാട് ടൗണ്‍ നോര്‍ത്ത് പൊലീസിന്റേതാണ് നടപടി. പാലക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റ് പ്രസിഡന്റ് സി .വി സതീഷാണ് പൊലീസില്‍ പരാതി സമര്‍പ്പിച്ചത്. പാലക്കാട് വടക്കന്തറയിലാണ് സംഭവം നടന്നത്. ബിജെപി പ്രവര്‍ത്തകരുടെ നടപടിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ വിമര്‍ശിച്ചിരുന്നു. ബിജെപി ശക്തികേന്ദ്രങ്ങളില്‍ വോട്ട് ചോദിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു പ്രതിഷേധം. വടക്കുന്തറ അമ്പലത്തിന് പുറകുവശത്തുള്ള ചെറിയൊരു ക്ഷേത്രത്തിലേക്ക് നടക്കവെയാണ് ബിജെപി പ്രവര്‍ത്തകര്‍ പിഷാരടിയേയും കൂട്ടരേയും തടഞ്ഞത്. പ്രദേശത്ത് ചെറിയ വാക്കുതര്‍ക്കമുണ്ടായെങ്കിലും പിന്നീട് രമേഷ് പിഷാരടി അവിടെ നിന്ന് തിരിച്ചുപോകാമെന്ന്...

Read More

കൊല്ലപ്പെട്ട സ്പെഷ്യൽ സ്കൂൾ അന്തേവാസി നേരിട്ടത് ക്രൂര മർദ്ദനം, കേയർ ടേക്കർ അറസ്റ്റിൽ

തൃശൂർ : സ്പെഷ്യൽ സ്കൂളിൽ അന്തേവാസി മരിച്ച സംഭവം കൊലപാതകം. സ്ഥാപനത്തിലെ കെയർ ടേക്കർ പിടിയിൽ. പാലക്കാട് വടക്കുഞ്ചേരി കണ്ണമ്പ്ര സ്വദേശി ചള്ളിപ്പറമ്പിൽ വീട്ടിൽ ശ്രീനാഥ് (35) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സ്ഥാപനത്തിലെ കെയർടേക്കറായ തിരുവനന്തപുരം വെട്ടുതുറ പുതുവേൽ പുത്തൻവീട്ടിൽ മഹേഷ് (24) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. കൊടുങ്ങല്ലൂർ മുൻസിപ്പാലിറ്റിയുടെ ലൈസൻസോടെ പ്രവർത്തിക്കുന്ന കൊടുങ്ങല്ലൂർ വടക്കേ നടയിലെ അനുഗ്രഹ സ്പെഷ്യൽ സ്കൂൾ എന്ന സ്ഥാപനത്തിൽ കഴിഞ്ഞ ജനുവരി 10 മുതൽ ഈ സ്ഥാപനത്തിൽ താമസിച്ചു വരികയായിരുന്ന ശ്രീനാഥിനെ ഏപ്രിൽ ഒന്നിന് രാവിലെയാണ് മുറിയിൽ അനക്കമില്ലാത്ത നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ കൊടുങ്ങല്ലൂർ മോഡേൺ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും നേരത്തെ തന്നെ മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിക്കുകയായിരുന്നു. ഈ സംഭവത്തിന് കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ കേസെടുക്കുകയും തുടർന്ന് നടത്തിയ ഇൻക്വസ്റ്റ് നടപടികൾക്കിടെ ശരീരത്തിൽ ഉരഞ്ഞ പാടുകൾ കണ്ടെത്തിയിരുന്നു. തൃശ്ശൂർ മെഡിക്കൽ കോളേജ് ഫോറൻസിക് എച്ച്.ഒ.ഡി ഡോ. ഹിതേഷ് ശങ്കറിന്റെ നേതൃത്വത്തിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിലാണ് മരണത്തിലെ ദുരൂഹത...

Read More

ആർട്ടെമിസ് 2 വിജയകരമായി വിക്ഷേപിച്ചു

യുഎസിലെ ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററിലെ 39ബി വിക്ഷേപണത്തറയില്‍ നിന്ന് SLS റോക്കറ്റ് ഉപയോഗിച്ചായിരുന്നു വിക്ഷേപണം. നേരത്തെ നിശ്ചയിച്ചതിലും 11 മിനിറ്റ് വൈകി, ഇന്ത്യൻ സമയം 4:05നായിരുന്നു വിക്ഷേപണം. റോക്കറ്റിന്റെ മൂന്ന് ഇന്ധന ഘട്ടങ്ങളും വിജയകരമായി പൂർത്തിയാക്കിയ ശേഷം ഓറിയോണ്‍ പേടകം ഇപ്പോള്‍ ഭൂമിയുടെ ഭ്രമണപഥത്തിലാണ്. അഞ്ചാം ദിവസമാകും ചാന്ദ്രകാന്തിക മണ്ഡലത്തിലേക്ക് പേടകം പ്രവേശിക്കുക. നാസ നേതൃത്വം നല്‍കുന്ന ദൗത്യത്തില്‍ കമാന്‍ഡര്‍ റീഡ് വൈസ്മാന്‍, പൈലറ്റ് വിക്ടര്‍ ഗ്ലോവര്‍, മിഷന്‍ സ്‌പെഷ്യലിസ്റ്റ് ക്രിസ്റ്റീന കോച്ച്‌, ജെറമി ഹാന്‍സെന്‍ എന്നീ നാല് ബഹിരാകാശ ഗവേഷകരാണ് പങ്കെടുക്കുന്നത്. ഇവരില്‍ ജെറമി ഹാന്‍സെന്‍ ഒഴികെയുള്ള മൂന്നുപേരും നാസയുടെ ഗവേഷകരാണ്. ജെറമി ഹാന്‍സെന്‍ കനേഡിയന്‍ സ്‌പേസ് ഏജന്‍സിയുടെ ഗവേഷകനാണ്. നാസയുടെ സ്‌പേസ് ലോഞ്ച് സിസ്റ്റം (എസ്‌എല്‍എസ്) റോക്കറ്റാണ് ഓറിയോണ്‍ പേടകത്തെ ബഹിരാകാശത്തെത്തിക്കുന്നത്. ഗവേഷകര്‍ ആര്‍ട്ടെമിസ് 2 ദൗത്യത്തില്‍ ചന്ദ്രനിലിറങ്ങില്ല. പകരം, ചന്ദ്രന്റെ ഭ്രമണപഥത്തില്‍ ചുറ്റിപ്പറന്ന് പഠനങ്ങള്‍ നടത്തി സുരക്ഷിതമായി ഭൂമിയില്‍ തിരിച്ചെത്തുകയാണ് ചെയ്യുക. ശേഷം വരുന്ന ആര്‍ട്ടെമിസ് 3 ദൗത്യമാണ് മനുഷ്യനെ വീണ്ടും ചന്ദ്രോപരിതലത്തില്‍ ഇറക്കുക. 10 ദിവസമാണ് ആര്‍ട്ടെമിസ് 2 സഞ്ചാരികള്‍ ഓറിയോണ്‍ പേടകത്തില്‍ ബഹിരാകാശത്ത്...

Read More