Author: Editorial Team

ദിയ കൃഷ്ണ അത്രമേല്‍ ആസ്വദിക്കുന്ന ഒരു ജീവിതം; മനോഹരമായ ചിത്രങ്ങളുമായി താരപുത്രി!

കൃഷ്ണകുമാറിന്റെ മക്കളില്‍ ദിയ കൃഷ്ണയ്ക്കായി ഒരു പ്രത്യേക ആരാധകര്‍ തന്നെയുണ്ട്. വെറുമൊരു വ്‌ളോഗര്‍ എന്നതിനപ്പുറം ദിയ കൃഷ്ണയുടെ ഓരോ നേട്ടവും ആഘോഷിക്കുന്നവരാണ് ആ ആരാധകര്‍. താരപുത്രിയുടെ ബിസിനസ്സിനും കുടുംബ ജീവിതത്തിനും എല്ലാം എ പ്ലസ് മാര്‍ക്ക് തന്നെ ഈ ആരാധകര്‍ നല്‍കും. ഇത്രയേറെ സ്‌നേഹം ആരാധകരില്‍ നിന്നും ലഭിക്കുന്നതുകൊണ്ടു തന്നെ തന്റെ ഓരോ സന്തോഷ നിമിഷവും ദിയ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ അതി മനോഹരമായ ഒരു കുടുംബ ചിത്രവുമായി എത്തിയിരിക്കുകയാണ് ദിയ കൃഷ്ണ എന്ന ഓസി. അശ്വിനും മകന്‍ ഓമിയ്ക്കുമൊപ്പമുള്ള ചിത്രമാണ് പങ്കുവച്ചിരിയ്ക്കുന്നത്. അതിലും മനോഹരമാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. എത്ര മനോഹരമായ ഒരു കുഞ്ഞു യാത്രയിലാണ് നമ്മളുള്ളത്- എന്ന് പറഞ്ഞാണ് ഫോട്ടോ പങ്കുവച്ചിരിയ്ക്കുന്നത്. താഴെ ലവ് ഇമോജിയുമായി അശ്വിനും എത്തി. സ്‌നേഹം പ്രകടിപ്പിക്കുന്ന കമന്റുകളാണ് ഫോട്ടോയ്ക്ക് താഴെ വരുന്നത്. ഒരു പ്രണയ പരാജയത്തിന് ശേഷം ദിയയുടെ ജീവിതത്തിലേക്ക് വന്നതാണ് അശ്വിന്‍. ഇരുവരും സോഷ്യല്‍ മീഡിയ റീലുകളിലൂടെ അതിന് മുന്‍പേ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. അതിന് ശേഷം മനോഹരമായ ഇരുവരുടെയും പ്രണയ യാത്രയ്ക്കും ആരാധകര്‍ സാക്ഷിയായി. നയന്‍താരയുടേത് എന്നത് പോലെ മലയാളികള്‍ ഏറ്റെടുത്ത വിവാഹമായിരുന്നു ദിയയുടേയും അശ്വിന്റേയും. തുടര്‍ന്നുള്ള ഇറുവരുടെ യാത്രയിലും ആരാധകരുണ്ടായി. വിവാഹം മാത്രമായിരുന്നില്ല, ദിയ കൃഷ്ണയുടെ പ്രസവവും കേരളക്കരയില്‍ വലിയ ചര്‍ച്ചയായി. കുടുംബത്തിലെ മുഴുവന്‍ അംഗങ്ങളെയും സാക്ഷിയാക്കി, ബര്‍ത്ത് സ്യൂട്ടില്‍ നിന്നുള്ള പ്രസവത്തിന്റെ വീഡിയോ വലിയ ചര്‍ച്ചയായി. അതിന് ശേഷം അശ്വിന്റെയും ദിയയുടെയും വിശേഷങ്ങള്‍ക്കൊപ്പം ഓമിയുടെ വിശേഷങ്ങള്‍ക്കായും ആരാധകര്‍ കാത്തിരിക്കുകയായിരുന്നു. യൂട്യൂബില്‍ സജീവമാവുന്നതിനൊപ്പം, ബിസിനസ് രംഗത്തെ ഓസിയുടെ വളര്‍ച്ചയും പല പെണ്‍കുട്ടികള്‍ക്കും പ്രചോദനമായി. കൊളേജ് ജീവിതത്തിന് ശേഷം, വീട്ടില്‍ നിന്ന് മാറി നില്‍ക്കാന്‍ ഒരിടം എന്ന നിലയില്‍ തുടങ്ങിയ ദിയയുടെ ഓ ബൈ ഓസി എന്ന ബിസിനസം സംരംഭം ഇന്ന് വിജയകരമായി മുന്നോട്ടു...

Read More

രാജ്യത്തെ ആദ്യ ഇലക്‌ട്രിക്‌ ട്രക്ക്‌ ഇടനാഴി കേരളത്തിൽ; ചരക്ക് വാഹനങ്ങളും ഇനി വൈദ്യുതീകരിക്കാം

തിരുവനന്തപുരം: രാജ്യത്തെ ആദ്യ ഇലക്ട്രിക് ട്രക്ക് ഇടനാഴി കേരളത്തിൽ യാഥാർഥ്യമാകുന്നു. ദേശീയപാത – 66ൽ പിഎം ഇ-ഡ്രൈവ് പദ്ധതിയുടെ ഭാഗമായി സംസ്ഥാന ഏജൻസികളുടെ ഏകോപനത്തോടെയാണ് ഇത് നടപ്പാക്കുന്നത്‌. വായു മലിനീകരണം കുറയ്ക്കുന്നതിനും കാർബൺ ബഹിർഗമനം നിയന്ത്രിക്കുന്നതിനും ട്രക്കുകൾ ഉൾപ്പെടെയുള്ള ചരക്ക് വാഹനങ്ങൾ വൈദ്യുതീകരിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. ചരക്ക് വാഹനങ്ങളെ വൈദ്യുതീകരിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യവികസനം ചർച്ച ചെയ്യുന്നതിനായി കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ് (കെ എസ് ഇ ബി), ഇൻ്റർനാഷണൽ കൗൺസിൽ ഓൺ ക്ലീൻ ട്രാൻസ്പോർട്ടേഷനുമായി (ICCT) സഹകരിച്ച് സംഘടിപ്പിച്ച ‘ഡ്രൈവിങ് കേരളാസ് ഇ-ട്രക്ക് ഇക്കോസിസ്റ്റം വിത്ത് പിഎം ഇ-ഡ്രൈവ് സ്കീം’ എന്ന ശിൽപ്പശാലയിൽ ഇതുസംബന്ധിച്ച പദ്ധതികൾക്ക് തുടക്കം കുറിച്ചു. പി എം ഇ-ഡ്രൈവ് പദ്ധതിയുടെ കീഴിൽ ചാർജിങ് പോയിൻ്റുകൾ സ്ഥാപിക്കാൻ താത്പര്യമുള്ള ചാർജ് പോയിൻ്റ് ഓപ്പറേറ്റർമാരിൽനിന്ന് താല്പര്യപത്രം സ്വീകരിക്കാനായി കെ എസ് ഇബി വികസിപ്പിച്ച വെബ്പോർട്ടൽ ചടങ്ങിൽ ഉദ്ഘാടനം ചെയ്തു. ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗത്തിൽ ഇന്ന് ഭാരതത്തിലെ തന്നെ മുൻനിര സംസ്ഥാനങ്ങളിലൊന്നായി മാറാൻ കേരളത്തിന് സാധിച്ചിട്ടുണ്ട്. ഇതുവരെ മൂന്ന് ലക്ഷത്തിലധികം വൈദ്യുത വാഹനങ്ങൾ നമ്മുടെ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യപ്പെട്ടു എന്നത് ചെറിയൊരു നേട്ടമല്ല. പുതിയ തുറമുഖങ്ങളും ലോജിസ്റ്റിക്സ് പാർക്കുകളും വികസിച്ചു വരുന്ന സാഹചര്യത്തിൽ റോഡ് വഴിയുള്ള ചരക്ക് നീക്കം വർധിക്കുമെന്നും ഈ അവസരത്തിലാണ് മീഡിയം, ഹെവി ഡ്യൂട്ടി ട്രക്കുകളുടെ വൈദ്യുതീകരണത്തിലൂടെ വ്യാവസായിക ലാഭവും പരിസ്ഥിതി സംരക്ഷണവും ഒരുപോലെ ഉറപ്പാക്കാൻ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. ശിൽപ്പശാലയിൽ അഡീഷണൽ ചീഫ് സെക്രട്ടറി (പവർ) പുനീത് കുമാർ ഐ എ എസ്, കെ എസ് ഇ ബി ചെയർമാൻ & മാനേജിങ് ഡയറക്ടർ മിൻഹാജ് ആലം ഐ എ എസ്, ട്രാൻസ്പോർട്ട് കമ്മീഷണര്‍ നാഗരാജു ചക്കിലം ഐഎഎസ്, കെഎസ്ആർടിസി മാനേജിങ് ഡയറക്ടർ ഡോ. പിഎസ് പ്രമോദ് ശങ്കർ ഐ ഒ എഫ് എസ്, എനെർജി മാനേജ്മെൻ്റ് സെൻ്റര്‍ ഡയറക്ടർ ഡോ. ഹരികുമാര്‍, കെ എസ് ഇ ബി ഡയറക്ടർ സജീവ് ജി, ചീഫ് എഞ്ചിനീയര്‍ ആശ പിഎ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും, വൈദ്യുതി, ഗതാഗത യൂട്ടിലിറ്റികൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സാങ്കേതിക, ഗവേഷണ സ്ഥാപനങ്ങൾ തുടങ്ങിയവയുടെ പ്രതിനിധികളും പങ്കെടുത്തു. കേരളത്തെ ഹരിത ഊർജ്ജ സംസ്ഥാനമാക്കി മാറ്റാനുള്ള നമ്മുടെ യാത്ര അഭിമാനകരമായി...

Read More

കാറ്റും മഴയും ആലിപ്പഴ വർഷവും; യുഎഇയിൽ കർശന ജാഗ്രത നിർദേശം

ദുബായ്: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ വരും ദിവസങ്ങളിലും കാലാവസ്ഥ അസ്ഥിരമായിരിക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി മുന്നറിയിപ്പ് നൽകി. ഡിസംബർ 18 വ്യാഴം മുതൽ വാരാന്ത്യം വരെ രാജ്യത്ത് കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും കടൽക്ഷോഭത്തിനും സാധ്യതയുണ്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ. അറേബ്യൻ കടലിലെയും ചെങ്കടലിലെയും ന്യൂനമർദ്ദ സ്വാധീനമാണ് ഈ അപ്രതീക്ഷിത കാലാവസ്ഥാ മാറ്റത്തിന് കാരണം. കഴിഞ്ഞ ഒരാഴ്ചയായി യുഎഇയിൽ കനത്ത മഴ തുടരുകയാണ്. മിക്ക താഴ്ന്ന സ്ഥലങ്ങളിലും വെള്ളം കയറിയ അവസ്ഥയാണ്. ഡിസംബർ 19 വെള്ളിയാഴ്ചയോടെ കാലാവസ്ഥാ വ്യതിയാനം അതിന്റെ പൂർണ്ണരൂപത്തിൽ എത്തിയേക്കുമെന്നാണ് വിവരം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ചിലയിടങ്ങളിൽ ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ട്. ദുബായ്, അബുദാബി, വടക്കൻ എമിറേറ്റുകൾ എന്നിവിടങ്ങളിൽ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും എന്നാൽ ചില സമയങ്ങളിൽ സംവഹന മേഘങ്ങൾ രൂപപ്പെടുന്നത് കനത്ത മഴയ്ക്ക് കാരണമാകുമെന്നും അധികൃതർ ചൂണ്ടിക്കാട്ടി. ശക്തമായ കാറ്റ് മണിക്കൂറിൽ 40 മുതൽ 65 കിലോമീറ്റർ വരെ വേഗതയിൽ വീശാൻ സാധ്യതയുണ്ട്. ഇത് പൊടിയും മണലും ഉയരുന്നതിനും റോഡുകളിൽ ദൃശ്യപരത കുറയുന്നതിനും കാരണമാകും. ഈ സമയങ്ങളിൽ വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും സുരക്ഷിതമായ അകലം പാലിക്കണമെന്നും ദുബായ് പോലീസ് നേരത്തെ നിർദേശം നൽകിയിരുന്നു. അതേസമയം അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും സ്ഥിതി പ്രക്ഷുബ്ധമായിരിക്കും. തിരമാലകൾ 7 മുതൽ 9 അടി വരെ ഉയരാൻ സാധ്യതയുള്ളതിനാൽ കടലിൽ പോകുന്നവർക്കും തീരപ്രദേശങ്ങളിൽ ഉള്ളവർക്കും ജാഗ്രതാ നിർദേശം നൽകി. കൂടാതെ കാലാവസ്ഥാ മാറ്റത്തോടൊപ്പം താപനിലയിൽ ഗണ്യമായ കുറവുണ്ടാകുമെന്നും തണുപ്പ് വർധിക്കുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. എന്നാൽ യുഎഇയിലെ മലയോര മേഖലകളിൽ താപനില 10 ഡിഗ്രി സെൽഷ്യസിനും താഴെ പോകാൻ സാധ്യതയുണ്ട്. കാലാവസ്ഥാ അസ്ഥിരതയിൽ നേരിയ കുറവുണ്ടാകുമെങ്കിലും ആകാശം മേഘാവൃതമായി തന്നെ തുടരും. ഇത് തീരദേശങ്ങളിലും കിഴക്കൻ മേഖലകളിലും മഴ തുടരാൻ സാധ്യത വർധിപ്പിക്കുന്നു. അടുത്ത ആഴ്ചയോടെ സ്ഥിതിഗതികൾ സാധാരണ നിലയിലേക്ക് മടങ്ങാൻ തുടങ്ങും. എങ്കിലും തീരപ്രദേശങ്ങളിലും ദ്വീപുകളിലും നേരിയ മഴ പ്രതീക്ഷിക്കാം. ഒപ്പം രാത്രികാലങ്ങളിൽ ഈർപ്പത്തിന്റെ അളവും വർധിക്കും. അവധികാലം കൂടെ ആയതിനാൽ വാരാന്ത്യത്തിൽ വിനോദയാത്രകൾ പ്ലാൻ ചെയ്യുന്നവർ നിർബന്ധമായും കാലാവസ്ഥാ റിപ്പോർട്ടുകൾ ശ്രദ്ധിക്കണമെന്നും അധികൃതർ...

Read More

യുഎഇയിൽ ജോലിയില്ല; ബിരുദം ഇ സർവകലാശാലയിൽ നിന്നാണോ?

യുഎഇ: യുഎഇയില്‍ ജോലി തേടുന്നവര്‍ക്കും നിലവില്‍ ജോലി ചെയ്യുന്നവര്‍ക്കും സുപ്രധാന മുന്നറിയിപ്പുമായി യുഎഇ ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ മന്ത്രാലയം എത്തിയിരിക്കുന്നത്. യുഎഇയിലെ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം മിഡോഷ്യൻ യൂണിവേഴ്സിറ്റി നൽകുന്ന എല്ലാ യോഗ്യതകളും ഇനി രാജ്യത്ത് അംഗീകരിക്കില്ലെന്ന് അറിയിച്ചു. ദേശീയ നിലവാരങ്ങൾ പാലിക്കുന്നതിൽ അടിസ്ഥാനപരമായ ലംഘനങ്ങൾ നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഈ നടപടി. വിദേശ സർവ്വകലാശാലകളുടെ യോഗ്യതകൾ അംഗീകരിക്കുന്നത് പൂർണ്ണമായും മന്ത്രാലയത്തിന്റെ അധികാരപരിധിയിലാണെന്നും അവർ വ്യക്തമാക്കി. മിഡോഷ്യൻ യൂണിവേഴ്സിറ്റിയുടെ പ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷം, അവരുടെ അക്കാദമിക് പ്രോഗ്രാമുകൾ നൽകുന്നതിനുള്ള പ്രവർത്തന സംവിധാനങ്ങളിലും നിയന്ത്രണങ്ങളിലും അടിസ്ഥാനപരമായ ലംഘനങ്ങൾ സംഭവിച്ചിട്ടുണ്ട്. മാത്രമല്ല സ്ഥാപനം അംഗീകൃത ദേശീയ നിലവാരങ്ങൾ പാലിക്കുന്നില്ലെന്ന് മന്ത്രാലയം കണ്ടെത്തി. ഇതിന്റെ ഫലമായി, ഈ സ്ഥാപനം നൽകുന്ന എല്ലാ അക്കാദമിക് ബിരുദങ്ങളുടെയും അംഗീകാരം യുഎഇ മന്ത്രാലയം പിൻവലിച്ചു. ഈ മിഡോഷ്യൻ സർവകലാശാലയുടെ യോഗ്യതകൾ ഉള്ളവർക്ക് യുഎഇയിൽ ഇനി ജോലി ലഭിക്കില്ല, മാത്രമല്ല ഔദ്യോഗിക ആവശ്യങ്ങൾക്ക് ഈ സർവകലാശാലയുടെ സർട്ടിഫിക്കറ്റ് അംഗീകരിക്കില്ല. എന്നാൽ, വ്യക്തിഗത കേസുകളിൽ തർക്കങ്ങളുള്ള വിദ്യാർത്ഥികൾക്ക് അപ്പീൽ നൽകാൻ അവസരമുണ്ട്. ഇതിനായി നിശ്ചയിച്ചിട്ടുള്ള അപ്പീൽ, പുനഃപരിശോധനാ സംവിധാനങ്ങൾ ഉപയോഗിക്കാം. എങ്കിലും, ഇത്തരം അപേക്ഷകളിൽ പ്രത്യേക വിധി ഉണ്ടാകുമെന്ന് മന്ത്രാലയം ഉറപ്പുനൽകുന്നില്ല. ഏതെങ്കിലും അക്കാദമിക് പ്രോഗ്രാമിൽ ചേരുന്നതിന് മുമ്പ് അതിന്റെ ലൈസൻസും അംഗീകാരവും പരിശോധിക്കാൻ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും മന്ത്രാലയം ഓർമ്മിപ്പിച്ചു. ഈ തീരുമാനം മിഡോഷ്യൻ യൂണിവേഴ്സിറ്റിക്കെതിരെയുള്ള സമീപകാല നടപടികളുടെ ഭാഗമാണ്. ഫുജൈറ ഫ്രീ സോണിൽ പ്രവർത്തിച്ചിരുന്ന ഈ സ്ഥാപനം, അവരുടെ പ്രവർത്തനങ്ങളിലും ദേശീയ നിലവാരങ്ങൾ പാലിക്കുന്നതിലും പൊരുത്തക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് അന്വേഷണത്തിലായിരുന്നു. തുടർന്ന് പ്രാദേശിക അധികാരികൾ സംയുക്തമായി നടത്തിയ പരിശോധനകളിൽ, യുഎഇയുടെ അംഗീകാര, ഗുണനിലവാര ഉറവിട ആവശ്യകതകൾ നിറവേറ്റാതെ തന്നെ ഈ സർവ്വകലാശാല വിദ്യാഭ്യാസ സേവനങ്ങളും രജിസ്ട്രേഷൻ സഹായവും നൽകുന്നതായി കണ്ടെത്തി. ഇതിനെത്തുടർന്ന്, ഈ സ്ഥാപനത്തിന് അംഗീകാരമില്ലെന്ന് മന്ത്രാലയം അറിയിക്കുകയും, ഔദ്യോഗിക ലിസ്റ്റുകളിൽ ചേർക്കുകയും അവരുടെ ബിരുദങ്ങൾക്ക് രാജ്യത്ത് സാധുതയുണ്ടാവില്ലെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. വിദ്യാർത്ഥികളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും അക്കാദമിക് സത്യസന്ധത നിലനിർത്തുന്നതിനുമുള്ള തങ്ങളുടെ പ്രതിബദ്ധതയാണ് ഈ നടപടി കാണിക്കുന്നത് മന്ത്രാലയം. വിദേശ, ഓൺലൈൻ ബിരുദങ്ങൾ യുഎഇയിൽ അംഗീകാരമുണ്ട്. എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും നേരിട്ടുള്ള ക്യാമ്പസുകളായാലും ഓൺലൈൻ സ്ഥാപനങ്ങളായാലും, വിദ്യാർത്ഥികൾക്ക് വിശ്വസനീയവും ഉയർന്ന നിലവാരമുള്ളതുമായ പഠന മാർഗ്ഗങ്ങൾ ഉറപ്പാക്കാൻ നിലവിലുള്ള ദേശീയ ചട്ടങ്ങൾ പൂർണ്ണമായി പാലിക്കണമെന്ന് മന്ത്രാലയം വീണ്ടും...

Read More

യുഎഇയിൽ പ്ലാസ്റ്റിക് നിരോധനം കടുക്കുന്നു; 2026 മുതൽ ഡിസ്‌പോസിബിൾ ഉൽപ്പന്നങ്ങൾക്ക് പൂർണ്ണ വിലക്ക്

ദുബായ്: യുഎഇയിൽ താമസിക്കുന്ന പ്രവാസികൾക്ക് കർശന മുന്നറിയിപ്പ്. കാരണം 2026 ഓടെ യുഎഇയിൽ കർശന നിയമങ്ങളാണ് വരാൻ പോകുന്നത്. പ്രകൃതി സംരക്ഷണത്തിന്റെ ഭാഗമായി ഒറ്റത്തവണ ഉപയോഗിക്കാവുന്ന മിക്ക പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾക്കും 2026 ജനുവരി 1 മുതൽ യുഎഇ പൂർണ്ണ നിരോധനം ഏർപ്പെടുത്തും. അതിനാൽ യുഎഇയിലെ എല്ലാ പ്രവാസികളും ഏറെ പ്രധാനപ്പെട്ട ഒരു അറിയിപ്പായി ഇത് കാണണമെന്ന് കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. പ്ലാസ്റ്റിക് മാലിന്യങ്ങൾ കുറയ്ക്കാനും പരിസ്ഥിതിയെ സംരക്ഷിക്കാനുമുള്ള യുഎഇയുടെ ദീർഘകാല പദ്ധതിയുടെ രണ്ടാം ഘട്ടമാണിത്. കടകളിലും റെസ്റ്റോറന്റുകളിലും സാധാരണയായി കണ്ടുവരുന്ന പല സാധനങ്ങളും 2026 മുതൽ വിപണിയിലുണ്ടാകില്ല. പ്ലാസ്റ്റിക് സ്പൂണുകൾ, ഫോർക്കുകൾ, കത്തികൾ, ചോപ്സ്റ്റിക്കുകൾ തുടങ്ങിയ കട്ട്ലറി ഇനങ്ങൾക്കാണ് പ്രധാനമായും നിരോധനം ഏർപ്പെടുത്തുന്നത്. കൂടാതെ പ്ലാസ്റ്റിക് പ്ലേറ്റുകൾ, സ്ട്രോകൾ, സ്റ്റിക്കുകൾ, ജ്യൂസ് കപ്പുകൾ, പ്ലാസ്റ്റിക് മൂടികൾ എന്നിവയും നിരോധിക്കപ്പെടും. പെട്ടികളും പാത്രങ്ങളും ഇനി മുതൽ ഉപയോഗിക്കാൻ കഴിയില്ല. കൂടാതെ ഷോപ്പിംഗിന് പോകുമ്പോൾ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് നേരത്തെ തന്നെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. എന്നാൽ 2026 ജനുവരി മുതൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന എല്ലാത്തരം ബാഗുകൾക്കും സമഗ്രമായ നിരോധനം നിലവിൽ ഏർപ്പെടുത്തും പ്ലാസ്റ്റിക് ബാഗുകൾക്ക് പുറമെ 50 മൈക്രോണിൽ താഴെ കനമുള്ള പേപ്പർ ബാഗുകൾക്കും നിരോധനം ഏർപ്പെടുത്തി. ഇതും പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്. പേപ്പർ ബാഗുകൾ പരിസ്ഥിതി സൗഹൃദമാണെന്നാണ് പലരും കരുതുന്നത് എന്നാൽ അവയുടെ ഗുണനിലവാരം കുറഞ്ഞതും പെട്ടെന്ന് നശിക്കുന്നതുമായവ ഒഴിവാക്കി പുനരുപയോഗിക്കാൻ കഴിയുന്ന ബാഗുകളെ പ്രോത്സാഹിപ്പിക്കുകയാണ് ലക്‌ഷ്യം. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകൾ മണ്ണിലും കടലിലും കലരുന്നത് വലിയ മലിനീകരണത്തിന് കാരണമാകുന്നുണ്ട് എന്ന കണ്ടെത്തലിനൊടുവിലാണ് യുഎഇയിൽ ഇത്തരം വസ്തുക്കൾ നിരോധിക്കാനുള്ള തീരുമാനം സ്വീകരിച്ചത്. കൂടാതെ വസ്തുക്കൾ വലിച്ചെറിയാതെ വീണ്ടും പുനരുപയോഗിക്കുന്ന ഒരു രീതി വളർത്തിയെടുക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇത് ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനൊപ്പം വരുംതലമുറയ്ക്ക് വൃത്തിയുള്ള ഒരു സാഹചര്യം ഒരുക്കാനും ഈ നടപടി ഏറെ സഹായിക്കും. ഹോം ബേക്കേഴ്‌സ് ഉൾപ്പെടെയുള്ളവരും പ്രവാസികളും ഈ മാറ്റവുമായി പൊരുത്തപ്പെടുന്നത് നന്നായിരിക്കും. പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾക്ക് പകരം തുണി സഞ്ചി അല്ലെങ്കിൽ കൂടുതൽ കാലം ഉപയോഗിക്കാൻ കഴിയുന്ന കനമുള്ള ബാഗുകൾ കരുതുന്നത്...

Read More