Author: Editorial Team

ശശി തരൂരിന്റെ കാര്‍ തടഞ്ഞ് കയ്യേറ്റ ശ്രമം, ഗണ്‍മാന് പരിക്ക്, മൂന്ന് പേര്‍ അറസ്റ്റില്‍

മലപ്പുറം വണ്ടൂരില്‍ ശശി തരൂര്‍ എംപിക്ക് നേരെ കയ്യേറ്റ ശ്രമം. മലപ്പുറം വണ്ടൂര്‍ ചെളളിത്തോട് വെച്ചാണ് സംഭവം. ഗതാഗതക്കുരുക്കില്‍വെച്ച്‌ എംപിയുടെ കാര്‍ ഡ്രൈവര്‍ ഹോണടിച്ചതില്‍ പ്രകോപിതരായ സംഘമാണ് കയ്യേറ്റ ശ്രമം നടത്തിയത്. സംഭവത്തില്‍ തരൂരിന്റെ ഗണ്‍മാന് പരിക്കേറ്റു. ഗണ്‍മാന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വണ്ടൂര്‍ പൊലീസ് പൊലീസ് അഞ്ച് പേര്‍ക്കെതിരെ കേസെടുത്തു. ഇതില്‍ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. അക്രമികളുടെ കാറും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. സംഭവത്തില്‍ പ്രതി ഉമ്മറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് റജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. വണ്ടൂര്‍ ചെള്ളിതോട് വച്ച്‌ രാത്രിയോടെയാണ് സംഭവം. എ.പി. അനില്‍കുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വണ്ടൂരില്‍ എത്തിയതായിരുന്നു ശശി തരൂര്‍. ബൈക്കില്‍ എത്തിയ സംഘം വാഹനം തടഞ്ഞു അസഭ്യം പറയുകയും പിന്നീട് ഗണ്‍മാനെ മര്‍ദിക്കുകയുമായിരുന്നു എന്നാണ് പരാതി. തരൂരിന്റെ കാറിനെ പിന്തുടര്‍ന്നെത്തിയാണ് സംഘം ആക്രമിച്ചത്. ശശി തരൂരിനെ അസഭ്യം വിളിച്ച്‌ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ഗണ്‍മാന്‍ ഇടപെടുകയായിരുന്നു. ഇതോടെയാണ് ഗണ്‍മാന്...

Read More

ബിഹാറില്‍ വിഷമദ്യദുരന്തം; മരണം അഞ്ചായി; 12 പേര്‍ അറസ്റ്റില്‍; അന്വേഷണത്തിന് പ്രത്യേക സംഘം

ബിഹാറിലെ വിഷ മദ്യ ദുരന്തത്തില്‍ മരണം അഞ്ചായി. ഈസ്റ്റ് ചമ്പാരന്‍ ജില്ലയിലാണ് വിഷമദ്യ ദുരന്തം ഉണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് 12 പേര്‍ അറസ്റ്റിലായിട്ടുണ്ട്. വ്യാഴാഴ്ച മുതലാണ് ജില്ലയിലെ തുര്‍കൗലിയ, രഘുനാഥ്പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത് തുടങ്ങിയത്. 25കാരനാണ് ആദ്യം മരിച്ചത്. എന്നാല്‍ മരണ വിവരം പൊലീസിനെ അറിയിക്കാതെ യുവാവിന്റെ മൃതദേഹം സംസ്‌കരിക്കുകയായിരുന്നു. നിരവധി പേര്‍ നിലവില്‍ ചികിത്സയില്‍ തുടരുകയാണ്. മരണസംഖ്യ ഉയര്‍ന്നതോടെ കൂടുതല്‍ നടപടികള്‍ ആരംഭിച്ചതായി കിഴക്കന്‍ ചമ്പാരന്‍ ജില്ലാ മജിസ്ട്രേറ്റ് സൗരഭ് ജോര്‍വാള്‍ അറിയിച്ചു. മരണസംഖ്യ അഞ്ചായി ഉയര്‍ന്നതായും മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചതായും അദ്ദേഹം പറഞ്ഞു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിന് ശേഷം മാത്രമേ കൃത്യമായ മരണകാരണം വ്യക്തമാകൂ. തുര്‍കൗലിയ പൊലീസ് സ്റ്റേഷന്‍ എസ്‌എച്ച്‌ഒയെ സസ്‌പെന്‍ഡ് ചെയ്തതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മരിച്ചവരുടെ കുടുംബാംഗങ്ങളുടെ പരാതിയെത്തുടര്‍ന്ന് പൊലീസ് കൊലപാതകത്തിന് കേസെടുത്തു. സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതായി പൊലീസ് സൂപ്രണ്ട് സ്വര്‍ണ്‍ പ്രഭാത് പറഞ്ഞു. രഘുനാഥ്പൂരില്‍ നിന്നാണ് മരിച്ച ആദ്യത്തെയാള്‍ വ്യാജമദ്യം കഴിച്ചതെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. മദ്യം എത്തിച്ചുനല്‍കിയയാളെ തിരിച്ചറിഞ്ഞതായും ഇയാളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പൊലീസ്...

Read More

കേരള ബ്ലാസ്റ്റേഴ്‌സിനെ ബഹിഷ്‌കരിച്ച്‌ ആരാധക കൂട്ടായ്മയായ മഞ്ഞപ്പട

ബ്ലാസ്റ്റേഴ്‌സിന്റെ മത്സരങ്ങളില്‍ ഇനി പിന്തുണയുമായി സ്റ്റേഡിയങ്ങളില്‍ ഉണ്ടാകില്ലെന്ന് മഞ്ഞപ്പട അറിയിച്ചു. ടീം മാനേജ്‌മെന്റ് നയങ്ങളില്‍ പ്രതിഷേധിച്ചും ടീമിന്റെ മോശം പ്രകടനവുമാണ് ബഹിഷ്‌കരണത്തിന് കാരണം. അടിക്കടി പരിശീലകരെ മാറ്റുന്നതും മികച്ച കളിക്കാരെ കൊണ്ടുവന്ന് ടീം ശക്തിപ്പെടുത്താതും ഉള്‍പ്പെടെ കാരണങ്ങള്‍ നിരത്തിയാണ് ബഹിഷ്‌കരണം പ്രഖ്യാപിച്ചത്. ഇന്ത്യയിലെ ഏറ്റവും വിലയ ഫാന്‍സ്‌കൂട്ടായ്മയാണ് സ്വന്തം ടീമിനെ ബഹഷ്‌കരിക്കുന്നത്.ഉടമസ്ഥര്‍ ക്ലബ് നടത്തിപ്പില്‍ ഉത്തരവാദിത്തം കാണിക്കുന്നില്ലെന്നും ഉടമകള്‍ക്ക് കാഴ്ചപ്പാടില്ലെന്നും കൂട്ടായ്മ പറയുന്നു. സ്‌പോട്ടിങ് ഡയറക്ടറും പരാജയമെന്നാണ് വാദം.ആരാധകരുടെ ആശങ്ക പരിഹരിച്ചാല്‍ മാത്രം പിന്തുണ...

Read More

തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രി ജില്ലയിലെ അരലക്ഷത്തോളം പ്രവർത്തകരെത്തുന്ന റോഡ് ഷോയിൽ പങ്കെടുക്കും

ഇന്ന് തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രി ജില്ലയിലെ അരലക്ഷത്തോളം പ്രവർത്തകരെത്തുന്ന റോഡ് ഷോയിൽ പങ്കെടുക്കും . വൈകിട്ട് തിരുവനന്തപുരം നഗരമധ്യത്തിലെ കിള്ളിപ്പാലം ജങ്ഷൻ മുതൽ കരമന വരെയുള്ള ഒന്നര കിലോമീറ്റർ ദൂരമാണ് റോഡ് ഷോ. ബി ജെ പി സംസ്ഥാന അധ്യക്ഷനും നേമത്തെ സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖർ, സ്ഥാനാർത്ഥികളായ ആർ.ശ്രീലേഖ, വി. വി.മുരളിധരൻ, കരമന ജയൻ എന്നിവരും റോഡ് ഷോയുടെ ഭാഗമാകും. തിരുവനന്തപുരം ജില്ലയിലെ നിയോജകമണ്ഡലങ്ങളിലെ എൻ ഡി എ സ്ഥാനാർത്ഥികളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. രാത്രി 7 മണിയോടെ പ്രധാനമന്ത്രി ദൽഹിക്ക്...

Read More

പ്രധാനമന്ത്രി തിരുവല്ലയിൽ; രാഹുൽ ഗാന്ധി ആലപ്പുഴയിൽ, മുന്നണികൾ വാശിയേറിയ പോരാട്ടത്തിലേക്ക്

പരസ്യ പ്രചാരണത്തിന് ഇനി 4 ദിവസം കൂടി അവശേഷിച്ചിരിക്കെ മുന്നണികൾ വാശിയേറിയ പോരാട്ടത്തിലേക്ക്. ദേശീയ നേതാക്കളെ പ്രചാരണത്തിന് ഇറക്കിയാണ് മത്സരം കൊഴുപ്പികുന്നത് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലയിൽ നിന്നും 25000 പേർ പങ്കെടുക്കുന്ന യോഗം നാളെ തിരുവല്ലയിൽ സംഘടിപ്പിച്ചാണ് നാളെ എൻഡിഎ യോഗം ക്രമീകരിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന യോഗം ഉച്ചകഴിഞ്ഞാണ് നടക്കുക. തിരുവനന്തപുരത്തെ യോഗത്തിന് ശേഷം ഹെലികോപ്റ്ററിൽ ചെങ്ങനാശ്ശരിയിൽ ഇറങ്ങിയാവും കാറ് മാർഗ്ഗം തിരുവല്ല എത്തുക.വിവിധ പ്രദേശങ്ങളിൽ നിന്നും വരുന്ന പ്രവർത്തകരുടെ 600 ഓളം ബസ്സുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ ഉച്ചക്ക് 12 ന് മുമ്പായി വിവിധ ഇടങ്ങളിൽ പാർക്ക് ചെയ്ത ശേഷം പ്രവർത്തർ ഗ്രൗണ്ടിൽ പ്രവേശിക്കണം. യു ഡി എഫിന്റെ തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നാളെ ആലപ്പുഴ മുഹമ്മയിൽ എത്തും. ആലപ്പുഴ മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർഥി എ ഡി തോമസിനായാണ് രാഹുൽ ഗാന്ധി പ്രചരണത്തിന് എത്തുന്നത്. രാഹുൽ ഗാന്ധിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ആലപ്പുഴയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. രാവിലെ 10.35 ന് ആലപ്പുഴ പോലീസ് പരേഡ് ഗ്രൗണ്ടിലെ ഹെലിപാഡിലെത്തി കാർമാർഗ്ഗം മണ്ണഞ്ചേരി കാവുങ്കൽ...

Read More