Author: Editorial Team

രക്തസമ്മർദ്ദം സ്വാഭാവികമായി കുറയ്ക്കാം; 800 വർഷം പഴക്കമുള്ള ഈ ചൈനീസ് വ്യായാമം പരിശീലിക്കൂ

ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കുക എന്നത് പലപ്പോഴും ദീർഘകാല ജീവിതശൈലീ മാറ്റങ്ങൾ ആവശ്യപ്പെടുന്ന ഒന്നാണ്. പതിവായ വ്യായാമം, ആരോഗ്യകരമായ ഭക്ഷണം, ചിലപ്പോൾ ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന മരുന്നുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. എന്നാൽ വെറും 10 മിനിറ്റ് നീളുന്ന ലളിതമായ ഒരു ദിനചര്യയിലൂടെ സമാനമായ ഫലങ്ങൾ ലഭിച്ചാലോ? ജേണൽ ഓഫ് ദി അമേരിക്കൻ കോളേജ് ഓഫ് കാർഡിയോളജിയിൽ (JACC) പ്രസിദ്ധീകരിച്ച പുതിയ പഠനം സൂചിപ്പിക്കുന്നത് ‘ബാദുവാൻജിൻ’ (Baduanjin) എന്ന പുരാതന ചൈനീസ് വ്യായാമ മുറ രക്തസമ്മർദ്ദം ഫലപ്രദമായി കുറയ്ക്കാൻ സഹായിക്കുമെന്നാണ്. മന്ദഗതിയിലുള്ള ചലനങ്ങൾ, ശ്വസന നിയന്ത്രണം, മനസ്സിനെ കേന്ദ്രീകരിക്കൽ എന്നിവ സമന്വയിപ്പിക്കുന്ന ഈ വ്യായാമം വേഗത്തിലുള്ള നടത്തത്തിന് (Brisk walking) തുല്യമായ ഫലങ്ങൾ നൽകുന്നുണ്ടെന്ന് ഗവേഷണങ്ങൾ വ്യക്തമാക്കുന്നു. ചില സന്ദർഭങ്ങളിൽ, രക്തസമ്മർദ്ദത്തിനുള്ള പ്രത്യേക മരുന്നുകൾ നൽകുന്നതിന് സമാനമായ ഗുണങ്ങൾ ഇതിലൂടെ ലഭിക്കുന്നുണ്ടെന്നും പഠനം...

Read More

പേർഷ്യൻ ഗൾഫിൽ രണ്ടാമത്തെ അമേരിക്കൻ യുദ്ധവിമാനവും തകർന്നു; പൈലറ്റിനെ രക്ഷപ്പെടുത്തി

പേർഷ്യൻ ഗൾഫ്: മേഖലയിൽ നിലനിൽക്കുന്ന സംഘർഷഭരിതമായ സാഹചര്യങ്ങൾക്കിടയിൽ, വെള്ളിയാഴ്ച പേർഷ്യൻ ഗൾഫ് മേഖലയിൽ രണ്ടാമത്തെ അമേരിക്കൻ യുദ്ധവിമാനവും തകർന്നുവീണു. ഫെയർചൈൽഡ് റിപ്പബ്ലിക് എ-10 തണ്ടർബോൾട്ട് II (A-10 Thunderbolt II) വിഭാഗത്തിൽപ്പെട്ട വിമാനമാണ് തകർന്നതെന്ന് അമേരിക്കൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. വിമാനത്തിലുണ്ടായിരുന്ന ഏക പൈലറ്റിനെ രക്ഷപ്പെടുത്തിയതായാണ് വിവരം. ഹോർമുസ് കടലിടുക്കിന് സമീപമാണ് വിമാനം തകർന്നുവീണത്. അപകടത്തിൻ്റെ കാരണം അല്ലെങ്കിൽ കൃത്യമായ സാഹചര്യങ്ങളെക്കുറിച്ച് ഔദ്യോഗിക വിശദീകരണം നൽകാൻ അമേരിക്ക തയ്യാറായിട്ടില്ല. എന്നാൽ, ഹോർമുസ് കടലിടുക്കിന് സമീപം ശത്രുപക്ഷത്തിൻ്റെ എ-10 വിമാനം തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനം തകർത്തതായി ഇറാൻ ഔദ്യോഗിക മാധ്യമങ്ങൾ അവകാശപ്പെട്ടു. ഇക്കാര്യത്തിൽ അമേരിക്കൻ വക്താക്കൾ സ്ഥിരീകരണം...

Read More

ഇന്ധനവില കുതിച്ചുയരുന്നു; പ്രതിഷേധം തണുപ്പിക്കാൻ പാകിസ്താനിൽ ഒരു മാസത്തേക്ക് സൗജന്യ യാത്ര

ഇന്ധനവില കുത്തനെ കൂട്ടിയതിനെത്തുടർന്ന് രാജ്യത്തുണ്ടായ ജനരോഷം തണുപ്പിക്കാൻ പാകിസ്താനിൽ സൗജന്യ പൊതുഗതാഗതം പ്രഖ്യാപിച്ചു. പഞ്ചാബ് പ്രവിശ്യയിലും തലസ്ഥാനമായ ഇസ്‌ലാമാബാദിലും ഏപ്രിൽ 4 മുതൽ ഒരു മാസത്തേക്ക് സർക്കാർ ഉടമസ്ഥതയിലുള്ള പൊതുഗതാഗത സംവിധാനങ്ങളിൽ സൗജന്യമായി യാത്ര ചെയ്യാമെന്ന് അധികൃതർ അറിയിച്ചു. ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് പാകിസ്താൻ പെട്രോൾ, ഡീസൽ വില വർദ്ധിപ്പിക്കുന്നത്. പുതുക്കിയ കണക്കനുസരിച്ച് ഡീസൽ വില ലിറ്ററിന് 54.9 ശതമാനം വർദ്ധിച്ച് 520.35 പാകിസ്താൻ രൂപയായി (ഏകദേശം 1.88 ഡോളർ). പെട്രോൾ വില 42.7 ശതമാനം വർദ്ധനവോടെ ലിറ്ററിന് 458.40 പാകിസ്താൻ രൂപയിലുമെത്തി. പുതിയ നിരക്കുകൾ നിലവിൽ വന്നതോടെ രാജ്യത്തെ പെട്രോൾ പമ്പുകളിൽ നീണ്ട ക്യൂവും പ്രധാന നഗരങ്ങളിൽ വലിയ പ്രതിഷേധങ്ങളുമാണ്...

Read More

സോഷ്യൽമീഡിയ വൈറൽ താരം ‘ഗുണ്ട ബിനു’; ശരത് ഉണ്ണിത്താൻ അന്തരിച്ചു

സോഷ്യൽ മീഡിയയിൽ ‘ഗുണ്ട ബിനു’ എന്ന പേരിൽ അറിയപ്പെട്ട റീൽസ് താരം ശരത് ഉണ്ണിത്താൻ അന്തരിച്ചുവെന്ന് റിപ്പോർട്ടുകൾ. അമേരിക്കയിലെ അറ്റ്ലാന്റയിൽ വച്ച് കുഴഞ്ഞു വീണായിരുന്നു മരണം. അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയയിലൂടെ സുഹൃത്തുക്കളാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. അദ്ദേഹത്തിൻറെ സുഹൃത്തുക്കളും നടി സ്നേഹ ശ്രീകുമാർ അടക്കമുള്ള സഹപ്രവർത്തകരും സോഷ്യൽ മീഡിയയിലൂടെയാണ് ഈ വിയോഗവാർത്ത പങ്കുവച്ചു. ആലപ്പുഴ ജില്ലയിലെ കറ്റാനം മൂന്നാംകുറ്റി വാത്തികുളം സ്വദേശിയാണ് ശരത്. ‘ഗുണ്ട ബിനു’ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ വൈറലായ അദ്ദേഹം നല്ലൊരു മിമിക്രി കലാകാരൻ കൂടിയായിരുന്നു. ഇൻസ്റ്റഗ്രാമിൽ നിരവധി ഫോളോവേഴ്സുള്ള താരത്തിന്റെ പല വിഡിയോകളും റീലുകളും വൈറലായിരുന്നു. കൊച്ചിൻ ഗിന്നസ്, തിരുവനന്തപുരം സരിഗ തുടങ്ങിയ പ്രമുഖ ട്രൂപ്പുകളിൽ പ്രവർത്തിച്ചു. മാർച്ച് 31ന് ശരത്തിൻ്റെ പിറന്നാളായിരുന്നു. “പ്രിയ കലാകാരൻ അമേരിക്കയിൽ ജോലി ചെയ്തിരുന്ന ആലപ്പുഴ ജില്ലയിലെ കറ്റാനം മൂന്നാംകുറ്റി വാത്തികുളം സ്വദേശി പ്രിയപ്പെട്ട സ്നേഹിതൻ ശരത് ഉണ്ണിത്താൻ അമേരിക്കയിൽ വച്ച് മരണപെട്ട വിവരം വേദനയോടെ അറിയിക്കുന്നു. സോഷ്യൽ മീഡിയയിൽ ഗുണ്ട ബിനു എന്ന പേരിൽ ഒരുപാട് വൈറലായ് റീൽസുകളും ശരത്ണ്ണി ത്താൻ ചെയ്‌തിരുന്നു. മിമിക്രി ആർട്ടിസ്റ്റായിരുന്ന ശരത് കൊച്ചിൻ ഗിന്നസ്,തിരുവനന്തപുരം സരിഗ തുടങ്ങിയ ട്രൂപ്പുകളിലും പ്രവർത്തിച്ചിട്ടുണ്ട്”, എന്നാണ്ശ രത്തിൻറെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ വന്ന...

Read More

ആർട്ടെമിസ് 2: ബഹിരാകാശത്തുവെച്ച് മൈക്രോസോഫ്റ്റ് ഔട്ട്‌ലുക്ക് പണിമുടക്കി; ഭൂമിയിൽനിന്ന് സഹായം

അപ്പോളോ ദൗത്യം കഴിഞ്ഞ് അമ്പതു വർഷങ്ങൾക്ക് ശേഷം ആദ്യമായി ചന്ദ്രനെ ലക്ഷ്യമാക്കി മനുഷ്യരെ വഹിച്ചൊരു ബഹിരാകാശപേടകം യാത്രപുറപ്പെട്ടിരിക്കുകയാണ്. അപ്പോളോയുടെ കാലഘട്ടത്തിൽനിന്ന് മാറി ഒട്ടേറെ നൂതനമായ സാങ്കേതികവിദ്യകൾ ആർട്ടെമിസ് ദൗത്യത്തിൽ ഉപയോഗിക്കുന്നുണ്ട്. 2026 ഏപ്രിൽ ഒന്നിനാണ് നാല് സഞ്ചാരികളെ വഹിച്ചുള്ള ആർട്ടെമിസ് 2 പേടകം വിജയകരമായി വിക്ഷേപിച്ചത്. തൊട്ടടുത്ത ദിവസംതന്നെ ഭൂമിയുടെ ഭ്രമണപഥത്തിൽനിന്ന് മാറ്റിയ പേടകം ചന്ദ്രനരികിലേക്കുള്ള യാത്ര തുടങ്ങിക്കഴിഞ്ഞു. എന്നാൽ, വിക്ഷേപണ ദിവസംതന്നെ ചെറിയൊരു വെല്ലുവിളി ദൗത്യസംഘം നേരിട്ടു. ബഹിരാകാശത്തുവെച്ച് മൈക്രോസോഫ്റ്റിന്റെ ഇമെയിൽ പ്ലാറ്റ്‌ഫോമായ ഔട്ട്‌ലുക്ക് തുറക്കാൻ ശ്രമിച്ചപ്പോൾ അതിന് സാധിച്ചില്ല. വിക്ഷേപണം കഴിഞ്ഞ് മണിക്കൂറുകൾക്ക് ശേഷമാണ് പേടകത്തിലെ പേഴ്‌സണൽ കംപ്യൂട്ടിങ് ഡിവൈസുകളിൽ (പിസിഡി) ഉപയോഗിക്കുന്ന ഔട്ട്‌ലുക്ക് പ്രവർത്തിക്കുന്നില്ലെന്ന് ആർട്ടെമിസ് 2 കമാൻഡർ റീഡ് വൈസ്മാൻ റിപ്പോർട്ട് ചെയ്തത്. വൈസ്മാൻ ഉപയോഗിക്കുന്ന പിസിഡി മൈക്രോസോഫ്റ്റ് സർഫേസ് പ്രോ ആണ്. പ്രശ്നം കണ്ടെത്തിയതിനെത്തുടർന്ന് അദ്ദേഹം ഭൂമിയിലുള്ള വിദഗ്ധരുടെ സഹായം തേടി. “എനിക്ക് രണ്ട് മൈക്രോസോഫ്റ്റ് ഔട്ട്‌ലുക്കുകൾ ഉള്ളതായി കാണുന്നുണ്ട്, അവ രണ്ടുമിപ്പോൾ പ്രവർത്തിക്കുന്നില്ല. നിങ്ങൾക്ക് റിമോട്ടായി പ്രവേശിച്ച് ഒപ്റ്റിമസിനെയും ആ രണ്ട് ഔട്ട്‌ലുക്കുകളും പരിശോധിക്കാൻ കഴിയുമെങ്കിൽ അത് വളരെ നന്നായിരുന്നു” എന്നായിരുന്നു വൈസ്മാൻ ഹൂസ്റ്റണിലെ കൺട്രോൾ സെന്ററിലേക്ക് അയച്ച സന്ദേശം. എന്തായാലും ഭൂമിയിൽനിന്ന് തന്നെ നാസ ഈ പ്രശ്നം പരിഹരിച്ചു. അത് ഓഫ്‌ലൈൻ ആയി കാണിക്കുമെന്നത് പ്രതീക്ഷിച്ചതാണെന്നും പ്രശ്നം പരിഹരിച്ചതായും ഒപ്റ്റിമസും ഔട്ട്‌ലുക്കും പ്രവർത്തിപ്പിക്കാനാവുമെന്നുമുള്ള സന്ദേശം പേടകത്തിലേക്ക് അയക്കുകയും ചെയ്തു. ബഹിരാകാശ ദൗത്യത്തിനിടെയുള്ള ഇത്തരം സാങ്കേതികപ്രശ്നങ്ങൾ ഭൂമിയിൽനിന്ന് തന്നെ പരിഹരിക്കാനാവുമെന്നതിന്റെ തെളിവാണ് ഈ സംഭവം. അതേസമയം ആർട്ടെമിസ് 2 സംഘം എന്തിനുവേണ്ടിയാണ് ഇമെയിൽ സേവനമായ ഔട്ട്‌ലുക്ക് ഉപയോഗിക്കുന്നത് എന്ന് വ്യക്തമല്ല. എന്തായാലും സംഭവം പുറത്തറിഞ്ഞതോടെ ഇന്റർനെറ്റ് മൈക്രോസോഫ്റ്റിനെ ട്രോളാൻ...

Read More