Author: Editorial Team

പോ​റ്റി​യെ കേ​റ്റി​യെ; ഐ​എ​ഫ്എ​ഫ്‌​കെ വേ​ദി​യി​ല്‍ പാ​ര​ഡി പാ​ടി പ്ര​തി​ഷേ​ധി​ച്ച് ചാ​ണ്ടി ഉ​മ്മ​ന്‍

തി​രു​വ​ന​ന്ത​പു​രം: പോ​റ്റി​യെ കേ​റ്റി​യെ സ്വ​ർ​ണം ചെ​മ്പാ​യ് മാ​റ്റി​യേ എ​ന്ന പാ​ര​ഡി ഗാ​ന​ത്തി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്ത​തി​നു പി​ന്നാ​ലെ പ്ര​തി​ഷേ​ധ​വു​മാ​യി ചാ​ണ്ടി ഉ​മ്മ​ന്‍ എം​എ​ൽ​എ. ഐ​എ​ഫ്എ​ഫ്‌​കെ വേ​ദി​യി​ല്‍ ഇ​തേ പാ​ട്ട് പാ​ടി​യാ​ണ് പു​തു​പ്പ​ള്ളി എം​എ​ല്‍​എ പ്ര​തി​ഷേ​ധി​ച്ച​ത്. ആ​വി​ഷ്കാ​ര സ്വാ​ത​ന്ത്ര്യ​ത്തി​ന് ത​ട​യി​ടു​ന്ന​തി​ൽ കേ​ന്ദ്ര​വും കേ​ര​ള​വും ഒ​രു​പോ​ലെ​യാ​ണ്. കേ​ന്ദ്രം സി​നി​മ വി​ല​ക്കു​മ്പോ​ൾ കേ​ര​ളം പാ​ട്ട് വി​ല​ക്കു​ന്നു. ഇ​ഷ്ട​മി​ല്ലാ​ത്ത​ത് വി​ല​ക്കു​ന്ന രീ​തി​യാ​ണ് ര​ണ്ടു കൂ​ട്ട​രും കാ​ണി​ക്കു​ന്ന​ത്. പ​ല​സ്തീ​ൻ രാ​ഷ്ട്രീ​യം പ​റ​യു​ന്ന ചി​ത്ര​ങ്ങ​ൾ കേ​ന്ദ്രം വി​ല​ക്കി. കേ​ര​ള രാ​ഷ്ട്രീ​യം പ​റ​യു​ന്ന പാ​ട്ടാ​ണ് വി​ല​ക്കി​യ​ത്. ഇ​ഷ്ട​മി​ല്ലാ​ത്ത​ത് വി​ല​ക്കു​ന്ന​തി​ൽ കേ​ന്ദ്ര​വും കേ​ര​ള​വും മു​ണ്ടും ജാ​ക്ക​റ്റും പോ​ലെ​യാ​ണെ​ന്ന് ചാ​ണ്ടി ഉ​മ്മ​ൻ വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം വി​വാ​ദ പാ​ര​ഡി ഗാ​ന​ത്തി​ല്‍ പ്ര​തി​ക​ള്‍​ക്കെ​തി​രെ ഉ​ട​ന്‍ ക​ടു​ത്ത ന​ട​പ​ടി ഉ​ണ്ടാ​കി​ല്ലെ​ന്നാ​ണ്...

Read More

വിബി ജി റാം ജി ബില്‍ പാസാക്കി ലോക്സഭ, പ്രതിഷേധിച്ച് പ്രതിപക്ഷം, ബില്ല് വലിച്ചുകീറി എറിഞ്ഞു

പാർലമെന്റിന്റെ പ്രക്ഷുബ്ധമായ സമ്മേളനത്തിൽ, ലോക്‌സഭ വ്യാഴാഴ്ച വിക്‌സിത് ഭാരത് ഗ്യാരണ്ടി ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ (ഗ്രാമീൺ) (വിബി-ജി റാം ജി) ബിൽ, 2025 പാസാക്കി. സർക്കാർ രാഷ്ട്രപിതാവിനെ അപമാനിക്കുകയും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തിലെ (എംജിഎൻആർഇജിഎ) വ്യവസ്ഥകൾ നേർപ്പിക്കുകയും ചെയ്തുവെന്ന് ആരോപിച്ച് പ്രതിപക്ഷ എംപിമാർ ശക്തമായ പ്രതിഷേധത്തിന് തുടക്കമിട്ടു. 2009 ലെ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടാണ് മഹാത്മാഗാന്ധിയുടെ പേര് NREGA യിൽ ചേർത്തതെന്ന് കേന്ദ്ര ഗ്രാമവികസന മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ന്യായീകരിച്ചു. “തുടക്കത്തിൽ അത് NREGA ആയിരുന്നു, മഹാത്മാഗാന്ധിയുടെ പേര് ബില്ലിൽ ഉൾപ്പെടുത്തിയിരുന്നില്ല. പിന്നീട്, 2009 ലെ പൊതുതെരഞ്ഞെടുപ്പ് വന്നപ്പോൾ, വോട്ടുകൾ നേടാൻ ബാപ്പു കോൺഗ്രസിന്റെ ഓർമ്മയിലേക്ക് വന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി MGNEGA കൃത്യമായും ശക്തമായും നടപ്പിലാക്കി എന്ന് ഞാൻ പറയാൻ ആഗ്രഹിക്കുന്നു,” ലോക്സഭയിൽ സംസാരിക്കവെ ചൗഹാൻ...

Read More

എസ്ഐആർ പട്ടികയിൽ നിങ്ങളുടെ പേരുണ്ടോ? പരിശോധിക്കേണ്ടത് ഇങ്ങനെ

തിരുവനന്തപുരം: വോട്ടർ പട്ടിക തീവ്ര പരിഷ്‌കരണത്തിൻ്റെ ഭാഗമായി സംസ്ഥാനത്തെ വോട്ടർ പട്ടികയിൽ നിന്നും ഒഴിവാക്കപ്പെട്ടവരുടെ പട്ടിക പ്രസിദ്ധീകരിച്ചിരിക്കുകയാണ്. 25 ലക്ഷത്തിനടുത്ത് ആളുകളുടെ വിവരങ്ങളാണ് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. പട്ടികയിലെ വിശദാംശങ്ങൾ പൊതുജനങ്ങൾക്ക് നേരിട്ട് പരിശോധിക്കാൻ കഴിയും. എങ്ങനെയാണ് എസ്ഐആർ വിവരങ്ങൾ പരിശോധിക്കേണ്ടതെന്ന് നോക്കാം. ഡിസംബർ 18 വരെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നിലവിലെ പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്. എന്യൂമറേഷൻ ഫോമുകളുടെ ഡിജിറ്റലൈസേഷൻ നാളെ വരെയുള്ളതിനാൽ ഇതിൻ്റെ അടിസ്ഥാനത്തിൽ പട്ടികയിൽ കൂടുതൽ പേരുകൾ ഉൾപ്പെടുത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്. ഓരോ ബൂത്ത് തലത്തിലും മരിച്ചുപോയവർ, സ്ഥലത്തില്ലാത്തവർ, സ്ഥലം മാറിപ്പോയവർ, കണ്ടെത്താൻ കഴിയാത്തവർ തുടങ്ങിയവരെയാണ് പട്ടികയിൽ നിന്നും ഒഴിവാക്കിയിരിക്കുന്നത്. കാരണങ്ങൾ സഹിതം അപേക്ഷിച്ചാൽ വോട്ടർമാർക്ക് വോട്ടർ പട്ടികയിൽ വീണ്ടും പേര് ഉൾപ്പെടുത്താനാകും. പട്ടിക പരിശോധിക്കേണ്ടത് എങ്ങനെ? തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ലിങ്കിൽ കയറി ജില്ല, മണ്ഡലം, ബൂത്ത് തുടങ്ങിയ വിവരങ്ങൾ നൽകിയാൽ പട്ടിക ഡൗൺലോഡ് ചെയ്യാൻ കഴിയും. ഇആർഒ, എഇആർഒ, ബിഎൽഒ എന്നിവർ നടത്തിയ മാറ്റങ്ങൾ അല്ലെങ്കിൽ ഇഎഫ് അപ്ഡേറ്റ് അനുസരിച്ച് പിഡിഎഫിൽ കാണിച്ചിരിക്കുന്ന ഡാറ്റ ദിവസേന സൈറ്റിൽ അപ്ഡേറ്റ് ചെയ്യുന്നുണ്ട് https://www.ceo.kerala.gov.in/asd-list എന്ന ലിങ്കിൽ പ്രവേശിക്കുക. ജില്ല, നിയമസഭാ മണ്ഡലം, പാർട്ട് (ബൂത്ത് നമ്പർ) എന്നിവ തെരഞ്ഞെടുക്കുക. ഡൗൺലോഡ് എഎസ്ഡി എന്ന ബട്ടൺ ക്ലിക് ചെയ്യുക. ഡൗൺലോഡ് ചെയ്ത പട്ടികയിൽനിന്ന് വോട്ടർമാരുടെ വിശദാംശങ്ങൾ കണ്ടെത്താം. പുറത്താക്കിയാൽ എന്ത് ചെയ്യും? എസ്ഐആർ അനുസരിച്ച് പുറത്താക്കൽ പട്ടികയിൽ നിങ്ങളുടെ പേര് ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിൽ ഇന്ന് തന്നെ ബൂത്ത് ലെവൽ ഓഫിസറെ ബന്ധപ്പെട്ട് എസ്ഐആർ ഫോം പൂരിപ്പിച്ചു നൽകണം. ഫോം നൽകിയാൽ 23നു പ്രസിദ്ധീകരിക്കുന്ന കരട് പട്ടികയിൽ പേര് ഉൾപ്പെടുത്തും. കരട് പട്ടിക പ്രസിദ്ധീകരിച്ച ശേഷം അതിൽ ഉൾപ്പെടാത്തവരുടെ ബൂത്ത് തിരിച്ചുള്ള പട്ടിക ഇലക്ടറൽ ഓഫിസർമാരുടെ നോട്ടീസ് ബോർഡുകളിൽ പ്രദർശിപ്പിക്കും. മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്സൈറ്റിലും ഈ പട്ടിക പ്രസിദ്ധീകരിക്കും. ബിഎൽഒമാർക്കും അംഗീകൃത രാഷ്ട്രീയ പാർട്ടികൾക്കും പട്ടിക കൈമാറുന്നതാണ്. പട്ടിക സംബന്ധിച്ച് പരാതികളും ആക്ഷേപങ്ങളും ഉണ്ടെങ്കിൽ ഡിസംബർ 23 മുതൽ ജനുവരി 22 വരെ ഫോം ആറിനൊപ്പം സത്യവാങ്മൂലം സമർപ്പിച്ച് പേര് ചേർക്കാം. പ്രവാസി വോട്ടർമാർക്ക് ഫോം 6എ, വിലാസം മാറ്റാനും തിരുത്താനും ഫോം 8 നൽകേണ്ടതാണ്. ഈ ഫോമുകൾ https://voters.eci.gov.in/ എന്ന ലിങ്കിൽ...

Read More

മണ്ഡലകാല ഉത്സവ നടത്തിപ്പില്‍ ഇനി സാങ്കേതികവിദ്യാ മികവും; ശബരിമല മാസ്‌റ്റർ പ്ലാൻ മുൻഗണനാക്രമത്തിൽ നടപ്പാക്കും

സന്നിധാനം: ശബരിമല മാസ്‌റ്റർ പ്ലാനുമായി ബന്ധപ്പെട്ട്‌ അടുത്ത മണ്ഡലകാലത്തേക്ക്‌ പൂർത്തീകരിക്കേണ്ട പദ്ധതികൾ ഇന്ന് തീരുമാനിക്കുമെന്ന്‌ തിരുവിതാംകൂർ ദേവസ്വംബോർഡ്‌ പ്രസിഡൻ്റ് കെ ജയകുമാർ . അടുത്ത വര്‍ഷത്തെ തീര്‍ഥാടനകാലം സുഗമമാക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ ആരംഭിച്ചതായി പ്രസിഡൻ്റ് അറിയിച്ചു. ശബരിമല മാസ്റ്റര്‍ പ്ലാന്‍ സംബന്ധിച്ച് വിശദമായ യോഗം ദേവസ്വം ആസ്ഥാനത്ത് ഇന്ന് ചേരും. അടുത്ത ഒരു വര്‍ഷത്തിനകം പൂര്‍ത്തീകരിക്കാന്‍ കഴിയുന്ന പദ്ധതികള്‍ മുന്‍ഗണനാക്രമത്തില്‍ വിലയിരുത്തും. 2026-27 വര്‍ഷം നടപ്പാക്കാനാകുന്ന പദ്ധതികള്‍ പരിശോധിക്കും. മുന്‍ഗണന നിശ്ചയിച്ച് പദ്ധതികള്‍ പൂര്‍ത്തീകരിക്കും. കേന്ദ്രസര്‍ക്കാര്‍ ഫണ്ട്, സ്‌പോണ്‍സര്‍ഷിപ്പ് തുടങ്ങിയവ വഴി പദ്ധതി തുക കണ്ടെത്തും. ശബരിമല മാസ്റ്റര്‍ പ്ലാന്‍ പദ്ധതിയില്‍ മറ്റൊരു അരവണ പ്ലാൻ്റ് നിർമിച്ചാല്‍ നാലു മുതല്‍ അഞ്ച് ലക്ഷം വരെ പ്രതിദിനം അരവണ ഉത്പാദിപ്പിക്കാന്‍ കഴിയും. മണ്ഡലകാല ഉത്സവ നടത്തിപ്പില്‍ സാങ്കേതികവിദ്യ കൂടുതലായി ഉപയോഗപ്പെടുത്താനാണ് ശ്രമം. ഇതിനായുള്ള സാങ്കേതിക മാസ്റ്റര്‍ പ്ലാന്‍ തയാറാക്കും. കോടതി തന്നെ ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് തീര്‍ഥാടനം സുഗമമാക്കുന്നതിനുള്ള സാധ്യത ചര്‍ച്ച ചെയ്യും. നിലയ്ക്കലില്‍ നിന്ന് പുറപ്പെടുന്നവര്‍ എത്ര നേരം കൊണ്ട് പമ്പയിലെത്തും എത്ര നേരം ക്യൂവില്‍ നില്‍ക്കേണ്ടി വരും തുടങ്ങിയവയെല്ലാം നിര്‍മ്മിത ബുദ്ധിയും ജിപിഎസ് സംവിധാനവും ഉപയോഗിച്ച് നിര്‍ണയിക്കാനാകും. ഇത്തരം സാധ്യതകളാണ് പരിശോധിക്കുന്നത്. ശാസ്ത്രീയ മാര്‍ഗങ്ങള്‍ അവലംബിച്ചുള്ള നവീകരണമാണ് ശബരിമലയില്‍ നടപ്പാക്കുകയെന്നും പ്രസിഡന്റ് പറഞ്ഞു. മന്ത്രിയുടെ നേതൃത്വത്തില്‍ അവലോകനയോഗം 27ന് നടക്കുന്ന മണ്ഡലപൂജയ്ക്ക് അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തുന്നതിനുള്ള തങ്ക അങ്കി 26 ന് പുറപ്പെടും. അന്നേ ദിവസം ദേവസ്വം വകുപ്പ് മന്ത്രി വിഎന്‍ വാസവൻ്റെ നേതൃത്വത്തില്‍ അവലോകന യോഗം ചേരും. മകരവിളക്കിനോടനുബന്ധിച്ചുള്ള ക്രമീകരണങ്ങള്‍ യോഗത്തില്‍ വിലയിരുത്തും. മകരവിളക്കിനെത്തുന്ന ഭക്തരുടെ പെരുമാറ്റ രീതികളും ശീലങ്ങളും വ്യത്യസ്തമാണ്. കാട്ടില്‍ തമ്പടിക്കുക, പര്‍ണശാല കെട്ടുക തുടങ്ങിയവയുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങള്‍ വിലയിരുത്തും. മകരവിളക്ക് ദര്‍ശിക്കുന്നതിന് പ്രത്യേക സ്ഥലങ്ങള്‍ ഭക്തര്‍ തിരഞ്ഞെടുക്കുന്ന സാഹചര്യത്തില്‍ അപകടങ്ങള്‍ സംഭവിക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതുണ്ട്. ഭക്തരുടെ സുരക്ഷയുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതുണ്ട്. അപകടകരമായ സ്ഥലങ്ങളില്‍ നിന്ന് ജ്യോതി ദര്‍ശിക്കുന്ന സാഹചര്യം ഭക്തര്‍ ഒഴിവാക്കണം. മകരവിളക്കിനോടനുബന്ധിച്ച് കാനന പാത വഴി വരുന്നവര്‍ക്ക് കൂടുതല്‍ സൗകര്യങ്ങളേര്‍പ്പെടുത്തും. സ്‌പോട്ട് ബുക്കിംഗ് കുറച്ചു എന്നു കേട്ട് പലരും സത്രം പുല്ലുമേട് വഴി തിരഞ്ഞെടുക്കുന്നുണ്ട്. ദുര്‍ഘടമായ പാതയിലൂടെ പ്രായാധിക്യമുള്ളവര്‍, അസുഖമുള്ളവര്‍ തുടങ്ങിയവര്‍ ഏറെ ദൂരം നടന്നു വരുന്ന സാഹചര്യമുണ്ട്. തമിഴ്‌നാട്ടിലും ആന്ധ്രപ്രദേശിലും തെലുങ്കാനയിലും ഉള്ള ഭക്തര്‍ക്ക് ഇത് സംബന്ധിച്ച് കൂടുതല്‍ അവബോധം നല്‍കണം. ആരോഗ്യപ്രശ്‌നമുള്ളവര്‍ ഈ പാത തിരഞ്ഞെടുക്കുന്നത് ഒഴിവാക്കണം. കാനന പാത വഴി വരുന്നവര്‍ക്ക് പ്രത്യേക പാസ് ഏര്‍പ്പെടുത്തുന്നതിന് പോലീസുമായും വനം വകുപ്പുമായും...

Read More

മോദിയെ വരവേറ്റ് ഒമാൻ; സമഗ്ര സാമ്പത്തിക സഹകരണ കരാറിൽ ഇന്ന് ഒപ്പിടും

മസ്കറ്റ്: രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഒമാനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിച്ച് പ്രതിരോധ കാര്യ ഉപപ്രധാനമന്ത്രി. മസ്‌കറ്റിലെ റോയൽ വിമാനത്താവളത്തിലെത്തിയ മോദിയ്ക്കും പ്രതിനിധി സംഘത്തിനും വൻ സ്വീകരണമാണ് ലഭിച്ചത്. വിമാനത്താവളത്തിൽ നിന്ന് അൽ ബുസ്ഥാൻ പാലസ് ഹോട്ടലിൽ എത്തിയ നരേന്ദ്ര മോദിയെ പരമ്പരാകൃത ഇന്ത്യൻ – ഒമാനി നൃത്തങ്ങളുടെ അകമ്പടിയോടെയാണ് സ്വീകരിച്ചത്. ഇന്ത്യയും ഒമാനും തമ്മിലുള്ള സാമ്പത്തിക ബന്ധം ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ (CEPA) ഇന്ന് ഒപ്പുവെക്കും. വ്യാപാര ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള കരാറിനായുള്ള ചർച്ചകൾ 2023 നവംബറിൽ ആരംഭിച്ചതാണ്. തുടർന്ന് ഈ വർഷം പൂർത്തിയാക്കി. ഈ കരാറിലൂടെ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തിൽ കസ്റ്റംസ് തീരുവ ഗണ്യമായി കുറയ്ക്കാനോ പൂർണ്ണമായും ഒഴിവാക്കാനോ ആണ് ലക്ഷ്യമിടുന്നത്. അതുപോലെ സേവന മേഖലയിലെ വ്യാപാരം സുഗമമാക്കാനും നിക്ഷേപം ആകർഷിക്കാനും ഇത് സഹായിക്കും. ഇന്ത്യയുടെ വാണിജ്യ മന്ത്രി പിയൂഷ് ഗോയലും കരാറിൽ ഒപ്പുവെക്കാനായി മസ്‌കറ്റിലെത്തിയിട്ടുണ്ട്. മസ്‌കറ്റിൽ നടന്ന ഒമാൻ – ഇന്ത്യ ബിസിനസ് ഫോറത്തിൽ സംസാരിക്കവേ, ഇരു രാജ്യങ്ങളിലെയും വിദഗ്ധ സംഘങ്ങൾ കരാർ പൂർത്തിയാക്കാൻ വലിയ പരിശ്രമം നടത്തിയതായി അദ്ദേഹം പറഞ്ഞു. ഏകദേശം 20 വർഷത്തിനു ശേഷമാണ് ഒമാൻ ഒരു സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവെക്കുന്നത്. ഇതിനുമുമ്പ് 2006 ജനുവരിയിൽ അമേരിക്കയുമായാണ് ഒമാൻ സമാനമായ ഒരു കരാർ ഒപ്പുവെച്ചത്. ഈ സ്വതന്ത്ര വ്യാപാര കരാർ നിങ്ങളേവർക്കും വലിയ അവസരങ്ങൾ നൽകുമെന്ന് ഗോയൽ ബിസിനസ് പ്രതിനിധികളോട് പറഞ്ഞു. തുണിത്തരങ്ങൾ, പാദരക്ഷകൾ, ഓട്ടോ, ഓട്ടോ ഘടകങ്ങൾ, രത്നങ്ങളും ആഭരണങ്ങളും, കാർഷിക രാസവസ്തുക്കൾ, പുനരുപയോഗ ഊർജ്ജം തുടങ്ങിയ മേഖലകളിൽ സഹകരണം വർധിപ്പിക്കാൻ വലിയ സാധ്യതകളുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ചാർട്ടേഡ് അക്കൗണ്ടൻ്റുമാർ, ഗവേഷണ വികസനം, ടൂറിസം, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം തുടങ്ങിയ സേവന മേഖലകളിലും സഹകരണം പരിഗണിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഊർജ്ജ പരിവർത്തനം, അടിസ്ഥാന സൗകര്യ വികസനം, ഭക്ഷ്യ സുരക്ഷ, സ്റ്റാർട്ടപ്പുകൾ എന്നിവയാണ് സഹകരണത്തിനുള്ള നാല് പ്രധാന മേഖലകൾ. ഇന്ത്യയുടെ ഗൾഫ് സഹകരണ കൗൺസിൽ (GCC) രാജ്യങ്ങളിലെ മൂന്നാമത്തെ വലിയ കയറ്റുമതി ലക്ഷ്യസ്ഥാനമാണ് ഒമാൻ. 2024-25 സാമ്പത്തിക വർഷത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 10.61 ബില്യൺ യുഎസ് ഡോളറിലെത്തി. രാഷ്ട്രീയമായി അസ്ഥിരമായ ഒരു മേഖലയിലെ പ്രധാനപ്പെട്ട വ്യാപാര മാർഗ്ഗങ്ങളിലേക്കുള്ള പ്രവേശനം ഒമാൻ വഴി ഇന്ത്യക്ക് ലഭിക്കുന്നു എന്നത് ഈ ബന്ധത്തിൻ്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു. എണ്ണ ഇതര ഇറക്കുമതിയുടെ കാര്യത്തിൽ ഇന്ത്യയുടെ നാലാമത്തെ വലിയ ഉറവിടം കൂടിയാണ് ഒമാൻ. 2024-25 സാമ്പത്തിക വർഷത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 10.61 ബില്യൺ യുഎസ് ഡോളറിലെത്തി. ഒമാൻ ഇന്ത്യയുടെ നാലാമത്തെ വലിയ എണ്ണ ഇതര ഇറക്കുമതി ഉറവിടമാണ്. അതുപോലെ, ഇന്ത്യയുടെ എണ്ണ ഇതര കയറ്റുമതിയുടെ മൂന്നാമത്തെ വലിയ വിപണിയാണ് ഒമാൻ. ഇന്ത്യയിൽ നിന്ന് ഒമാനിലേക്ക് പ്രധാനമായും കയറ്റുമതി ചെയ്യുന്ന ഉൽപ്പന്നങ്ങളിൽ ലൈറ്റ് ഓയിൽ, അലുമിനിയം ഓക്സൈഡ്, അരി, ബോയിലറുകൾ, യന്ത്രങ്ങൾ, ഇലക്ട്രിക്കൽ യന്ത്രങ്ങൾ, വിമാന ഘടകങ്ങൾ എന്നിവ ഉൾപ്പെടുന്നു. ഒമാനിൽ നിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന പ്രധാന ഉൽപ്പന്നങ്ങളിൽ ക്രൂഡ് പെട്രോളിയം, എൽഎൻജി, യൂറിയ, ഓർഗാനിക് കെമിക്കൽസ്, അമോണിയ, വ്യാവസായിക അസംസ്കൃത വസ്തുക്കൾ, പ്ലാസ്റ്റിക്...

Read More