Author: Editorial Team

ഇറാൻ ഇനി മിഡിൽ ഈസ്റ്റിന് ഭീഷണി അല്ലെന്ന് ട്രംപ്; യുദ്ധം തുടരുന്നതിനിടെ രാജ്യത്തെ അഭിസംബോധന ചെയ്ത് അമേരിക്കൻ പ്രസിഡന്റ്

ഈ യുദ്ധം അമേരിക്ക ജയിച്ചെന്നും ഇറാൻ തകർന്നടിഞ്ഞെന്നും ട്രംപ് അവകാശപ്പെട്ടു. ഇറാന്റെ വ്യോമസേനയും നാവികസേനയും ഒന്നടങ്കം ഇല്ലാതായെന്നും ട്രംപ് അഭിപ്രായപ്പെട്ടു. ലോകത്തെ കരുത്തുറ്റ സൈന്യം അമേരിക്കയാണെന്ന് തെളിഞ്ഞുവെന്ന് അവകാശപ്പെട്ട ട്രംപ്, യുദ്ധം എപ്പോൾ അവസാനിക്കുമെന്ന് വ്യക്തമാക്കിയില്ല. ഹോർമുസ് കടലിടുക്ക് ആവശ്യമുള്ള രാജ്യങ്ങൾ ഹോർമുസ് സംരക്ഷിക്കണമെന്ന് ട്രംപ് പറഞ്ഞു. അല്ലെങ്കിൽ രാജ്യങ്ങൾ അമേരിക്കയിൽ നിന്ന് എണ്ണ വാങ്ങണം, അതുമല്ലെങ്കിൽ ഹോർമുസ് സ്വഭാവികമായി തുറക്കപ്പെടുമെന്നും ട്രംപ് അറിയിച്ചു. അമേരിക്ക ഒരിക്കലും ഭരണകൂട മാറ്റം ലക്ഷ്യമിട്ടിട്ടില്ല, പക്ഷെ അത് സംഭവിക്കും. ഇറാന്റെ പല സംവിധാനങ്ങളും തരിപ്പണമായി. ആണവ കേന്ദ്രങ്ങൾ തകർത്തു. ഇറാൻ ഇനി ഏത് നീക്കം നടത്തിയലും അമേരിക്ക അറിയുമെന്നും അത് തകർക്കുമെന്നും ട്രംപ് പറഞ്ഞു. ഇറാൻ ഇനി മിഡിൽ ഈസ്റ്റിന് ഭീഷണി അല്ല. ഇറാന്റെ ഭീഷണി ഒഴിഞ്ഞെന്നും ട്രംപ്...

Read More

പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി രമേഷ് പിഷാരടിയെ തടഞ്ഞ് ബിജെപി പ്രവര്‍ത്തകര്‍; ഇത്തരം ഭീഷണികള്‍ ജനങ്ങള്‍ വിലയിരുത്തട്ടെയെന്ന് പിഷാരടി

വടക്കന്തറയില്‍ വോട്ട് അഭ്യര്‍ഥിക്കുന്നതിനിടെ തടയുകയായിരുന്നു. വോട്ട് ചോദിക്കാനുള്ള അവകാശമാണ് നിഷേധിച്ചതെന്നും ഇത്തരം ഭീഷണികള്‍ ജനങ്ങള്‍ വിലയിരുത്തട്ടെയെന്നും പിഷാരടി പറഞ്ഞു. ബിജെപി കൗണ്‍സിലര്‍ സിന്ധു രാജന്റെ നേതൃത്വത്തിലുള്ള ഒരു സംഘം ബിജെപി പ്രവര്‍ത്തകരാണ് സ്ഥാനാര്‍ഥിയെ തടഞ്ഞുവെച്ചത്. യാതൊരു പ്രകോപനവും ഇല്ലാതെയാണ് തന്നെ തടഞ്ഞതെന്ന് പിഷാരടി പ്രതികരിച്ചു. ‘പ്രചാരണ പരിപാടിയില്‍ നിന്ന് തന്നെ തടഞ്ഞത് ജനാധിപത്യ സംവിധാനത്തിനെതിരെയുള്ള നടപടിയാണ്. സഞ്ചാര സ്വാതന്ത്ര്യം ഉള്‍പ്പെടെ ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ചു. വോട്ട് ചോദിക്കാനുള്ള ജനാധിപത്യപരമായ അവകാശമാണ് നിഷേധിച്ചത്. ഇത്തരം ഭീഷണികള്‍ ജനങ്ങള്‍ വിലയിരുത്തട്ടെ. നിയമനടപടിയുമായി പോകാന്‍ ഏതായാലും നിലവില്‍ ഉദ്ദേശിക്കുന്നില്ല. യാതൊരു പ്രകോപനവും കൂടാതെയാണ് ഇത്തരമൊരു പ്രവൃത്തി’. പിഷാരടി...

Read More

ചന്ദ്രനിൽ ഇറങ്ങാൻ അല്ലെങ്കിൽ പിന്നെ എന്തിനാണിവർ പോകുന്നത്? ആർട്ടെമിസ് 2 ദൗത്യത്തിന്റെ ലക്ഷ്യമെന്ത്?

ചരിത്രപ്രാധാന്യമേറെയുള്ള ബഹിരാകാശ ദൗത്യമാണ് നാസയുടെ ആർട്ടെമിസ് 2. 1972-ലെ അവസാന അപ്പോളോ ദൗത്യത്തിനുശേഷം ആദ്യമായി ചന്ദ്രന്റെ പരിസരത്ത് മനുഷ്യസാന്നിധ്യമെത്തുന്നു എന്നത് ഈ ദൗത്യത്തിന്റെ പ്രധാന സവിശേഷതയാണ്. അവസാന അപ്പോളോ ദൗത്യത്തിനുശേഷം മനുഷ്യർ ആദ്യമായി ഏറ്റവും കൂടുതൽ ദൂരം ബഹിരാകാശയാത്ര നടത്തുന്നു എന്ന പ്രത്യേകതയും ഈ ദൗത്യത്തിനുണ്ട്. എന്നാൽ, ഈ ദൗത്യത്തിൽ സഞ്ചാരികൾ ചന്ദ്രോപരിതലത്തിൽ ഇറങ്ങില്ല; മറിച്ച് ചന്ദ്രനെ വലംവെച്ച് ഭൂമിയിലേക്ക് തിരികെ ഇറങ്ങുകയാണ് ചെയ്യുക. അപ്പോളോ ദൗത്യത്തിൽ ഒട്ടേറെത്തവണ ചന്ദ്രനിൽ മനുഷ്യരെ ഇറക്കിയ നാസയ്ക്ക് ഇനിയൊരു പരീക്ഷണത്തിന്റെ ആവശ്യമുണ്ടോ എന്ന ചോദ്യം പലപ്പോഴും ഉയരാറുണ്ട്. എന്നാൽ, ആർട്ടെമിസ് ദൗത്യത്തിന് ഉപയോഗിക്കുന്ന പുതിയ സാങ്കേതികവിദ്യകളുടെയും വിക്ഷേപണവാഹനത്തിന്റെയും കാര്യക്ഷമത ഓരോ ഘട്ടത്തിലും പരീക്ഷിക്കേണ്ടതായുണ്ട്. അതായത്, വരാനിരിക്കുന്ന ആർട്ടെമിസ് ദൗത്യങ്ങളിൽ ചന്ദ്രനിൽ കാലുകുത്താൻ ഒരുങ്ങുന്ന ആദ്യ വനിതയ്ക്കുൾപ്പെടെ സുരക്ഷിതമായ സഞ്ചാരപാതയും സൗകര്യവും ഒരുക്കുക എന്നതാണ് ആർട്ടെമിസ് 2 ദൗത്യത്തിന്റെ ലക്ഷ്യം. വിക്ഷേപണം ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽനിന്നാണ് ആർട്ടെമിസ് 2 ദൗത്യസംഘം യാത്ര തുടങ്ങുക. നാസ ഇതുവരെ നിർമിച്ചതിൽ ഏറ്റവും ശക്തിയേറിയ സ്പേസ് ലോഞ്ച് സിസ്റ്റം റോക്കറ്റിന് മുകളിലെ ഓറിയോൺ പേടകത്തിലാണിവർ ഇരിക്കുക. ഒരു വലിയ വാനിന്റെ വലുപ്പമാണ് ഓറിയോൺ പേടകത്തിനുള്ളത്. ഫ്ലൈറ്റ് കൺട്രോളർമാർ അനുമതി നൽകിക്കഴിഞ്ഞാൽ, ബഹിരാകാശയാത്രികർ ‘ട്രാൻസ്‌ലൂണാർ ഇഞ്ചക്ഷൻ’ നടത്തും. പേടകത്തെ ഭൂമിയുടെ ഭ്രമണപഥത്തിൽനിന്ന് പുറന്തള്ളി ചന്ദ്രനിലേക്കുള്ള പാതയിലേക്ക് നയിക്കുംവിധമുള്ള കൃത്യമായ എൻജിൻ ഫയറിങ് പ്രക്രിയയാണിത്. തുടർന്ന് ശൂന്യാകാശത്തുകൂടിയുള്ള ചന്ദ്രനരികിലേക്കുള്ള നാലുദിവസം നീളുന്ന യാത്രയിൽ വിവിധ ശാസ്ത്രപഠനങ്ങൾ നടക്കും. ദൗത്യത്തിൽ എന്താണ് സഞ്ചാരികളുടെ ജോലി? വിക്ഷേപണം കഴിഞ്ഞ് ആദ്യത്തെ 24 മണിക്കൂർ നേരത്തേക്ക്, എല്ലാ സംവിധാനങ്ങളും കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുവേണ്ടി ഭൂമിക്ക് താരതമ്യേന അടുത്തായിത്തന്നെയാവും ബഹിരാകാശയാത്രികർ നിലകൊള്ളുക. യാത്രയുടെ ആദ്യ 24 മണിക്കൂറിനുള്ളിൽ, റോക്കറ്റിന്റെ മുകൾഭാഗം (upper stage) ഉപയോഗിച്ച് അവർ ഒരു ‘പ്രോക്സിമിറ്റി ഓപ്പറേഷൻസ് ഡെമോൺസ്‌ട്രേഷൻ’ നടത്തും. ഭാവിയിൽ ചന്ദ്രനിൽ ഇറങ്ങുമ്പോഴോ മറ്റ് പേടകങ്ങളുമായി ബന്ധിപ്പിക്കുമ്പോഴോ നിർമിതബുദ്ധി (Artificial Intelligence) സംവിധാനങ്ങൾ പരാജയപ്പെട്ടാൽ, പേടകം എങ്ങനെ സ്വയം നിയന്ത്രിക്കാം എന്ന് നോക്കുന്ന മാന്വൽ പൈലറ്റിങ്  പരീക്ഷണമാണിത്. പേടകം മുന്നോട്ട് യാത്ര തുടരുന്നതോടെ സഞ്ചാരികൾ തുടർന്നുള്ള ശാസ്ത്രപരീക്ഷണങ്ങളും വൈദ്യശാസ്ത്രപരീക്ഷണങ്ങളും ആരംഭിക്കും. ഭൂമിയുടെ കാന്തികവലയത്തിന് പുറത്ത് യാത്ര ചെയ്യുന്നതിനാൽ ബഹിരാകാശവികിരണങ്ങൾ എങ്ങനെ മനുഷ്യശരീരത്തെ ബാധിക്കുന്നു എന്നതിനെക്കുറിച്ചുള്ള പഠനത്തിന് ഈ സഞ്ചാരികളെല്ലാം സ്വയം വിധേയരാവും. അതിന്റെ ഭാഗമായി ഇവരുടെ ഉറക്കം, സമ്മർദം (stress) എന്നിവ നിരീക്ഷിക്കാൻ പ്രത്യേക ഉപകരണങ്ങൾ ധരിക്കും. കൂടാതെ, ബഹിരാകാശത്തെ ഗുരുത്വാകർഷണമില്ലാത്ത അവസ്ഥയിൽ അടിയന്തര വൈദ്യസഹായം നൽകുന്നതിനായി സി.പി.ആർ. (CPR) പരിശീലനവും അവർ നടത്തും. ആർട്ടെമിസ് 2 ദൗത്യത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് പുതിയ ലേസർ കമ്മ്യൂണിക്കേഷൻ സംവിധാനത്തിന്റെ പരീക്ഷണമാണ്. പരമ്പരാഗത റേഡിയോ തരംഗങ്ങൾക്ക് പകരം വെളിച്ചം ഉപയോഗിച്ച് വിവരങ്ങൾ കൈമാറുന്നു എന്നതാണ് ലേസർ കമ്മ്യൂണിക്കേഷൻ സിസ്റ്റത്തിന്റെ സവിശേഷത. അപ്പോളോ ദൗത്യത്തിൽനിന്ന് വ്യത്യസ്തമായി ആർട്ടെമിസ് സഞ്ചാരികൾക്ക് ഈ ലേസർ കമ്മ്യൂണിക്കേഷൻ സംവിധാനത്തിന്റെ സഹായത്തോടെ നല്ല എച്ച്.ഡി. ദൃശ്യമികവുള്ള വീഡിയോ ദൃശ്യങ്ങൾ ഭൂമിയിലേക്ക് അയയ്ക്കാനാവും. ചന്ദ്രനെ ചുറ്റുന്ന പേടകം ചന്ദ്രന്റെതന്നെ ഗുരുത്വാകർഷണത്തെ പ്രയോജനപ്പെടുത്തി പേടകത്തിന് ഭൂമിയിലേക്ക് കുതിക്കാനാവുന്ന ഒരു ‘ഫ്രീ റിട്ടേൺ ട്രാജക്ടറി’ (Free return trajectory) ആണ് ചന്ദ്രനെ വലംവെക്കാനായി ഓറിയോൺ പേടകം ഉപയോഗപ്പെടുത്തുക. ചന്ദ്രോപരിതലത്തിന്റെ ഗർത്തങ്ങൾ നിറഞ്ഞ പ്രതലം അടുത്ത് നിന്ന് നോക്കിക്കാണാനും ചിത്രങ്ങൾ പകർത്താനും നീലനിറത്തിലുള്ള നമ്മുടെ ഭൂമി ഉദിച്ചുയരുന്ന എർത്ത് റൈസിന് സാക്ഷ്യം വഹിക്കാനും ആർട്ടെമിസ് 2 സഞ്ചാരികൾക്ക് സാധിക്കും. ചന്ദ്രനെ വലംവെച്ചുകഴിഞ്ഞാൽ മൂന്നുദിവസം നീളുന്ന മടക്കയാത്ര ആരംഭിക്കും. അപകടം നിറഞ്ഞ തിരിച്ചിറക്കം ആർട്ടെമിസ് ദൗത്യത്തിലെ ഏറ്റവും അപകടം നിറഞ്ഞ ഘട്ടമാണ് തിരിച്ചിറക്കം. മണിക്കൂറിൽ 40,000 കിലോമീറ്റർ വേഗത്തിലാണ് ഓറിയോൺ പേടകം ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുക. സൂര്യന്റെ ഉപരിതലത്തിലെ താപനിലയുടെ ഏകദേശം പകുതിയോളം വരുന്ന 2,760 ഡിഗ്രി സെൽഷ്യസ് താപത്തെ പ്രതിരോധിക്കാൻ പേടകത്തിന്റെ താപകവചത്തിന് സാധിക്കണം. ഈ ഘട്ടം അതിജീവിക്കുന്നതോടെ പത്തുദിവസം നീണ്ടുനിൽക്കുന്ന ബഹിരാകാശയാത്രയ്ക്ക് അവസാനമിട്ട് പാരച്യൂട്ടുകളുടെ സഹായത്തോടെ പസിഫിക് സമുദ്രത്തിൽ പേടകം...

Read More

ആർട്ടെമിസ് 2 വിജയകരമായി വിക്ഷേപിച്ചു; സഞ്ചാരികള്‍ ഓറിയോണ്‍ പേടകത്തില്‍ ബഹിരാകാശത്ത് 10 ദിവസം

യുഎസിലെ ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററിലെ 39ബി വിക്ഷേപണത്തറയില്‍ നിന്ന് SLS റോക്കറ്റ് ഉപയോഗിച്ചായിരുന്നു വിക്ഷേപണം. നേരത്തെ നിശ്ചയിച്ചതിലും 11 മിനിറ്റ് വൈകി, ഇന്ത്യൻ സമയം 4:05നായിരുന്നു വിക്ഷേപണം. റോക്കറ്റിന്റെ മൂന്ന് ഇന്ധന ഘട്ടങ്ങളും വിജയകരമായി പൂർത്തിയാക്കിയ ശേഷം ഓറിയോണ്‍ പേടകം ഇപ്പോള്‍ ഭൂമിയുടെ ഭ്രമണപഥത്തിലാണ്. അഞ്ചാം ദിവസമാകും ചാന്ദ്രകാന്തിക മണ്ഡലത്തിലേക്ക് പേടകം പ്രവേശിക്കുക. നാസ നേതൃത്വം നല്‍കുന്ന ദൗത്യത്തില്‍ കമാന്‍ഡര്‍ റീഡ് വൈസ്മാന്‍, പൈലറ്റ് വിക്ടര്‍ ഗ്ലോവര്‍, മിഷന്‍ സ്‌പെഷ്യലിസ്റ്റ് ക്രിസ്റ്റീന കോച്ച്‌, ജെറമി ഹാന്‍സെന്‍ എന്നീ നാല് ബഹിരാകാശ ഗവേഷകരാണ് പങ്കെടുക്കുന്നത്. ഇവരില്‍ ജെറമി ഹാന്‍സെന്‍ ഒഴികെയുള്ള മൂന്നുപേരും നാസയുടെ ഗവേഷകരാണ്. ജെറമി ഹാന്‍സെന്‍ കനേഡിയന്‍ സ്‌പേസ് ഏജന്‍സിയുടെ ഗവേഷകനാണ്. നാസയുടെ സ്‌പേസ് ലോഞ്ച് സിസ്റ്റം (എസ്‌എല്‍എസ്) റോക്കറ്റാണ് ഓറിയോണ്‍ പേടകത്തെ ബഹിരാകാശത്തെത്തിക്കുന്നത്. ഗവേഷകര്‍ ആര്‍ട്ടെമിസ് 2 ദൗത്യത്തില്‍ ചന്ദ്രനിലിറങ്ങില്ല. പകരം, ചന്ദ്രന്റെ ഭ്രമണപഥത്തില്‍ ചുറ്റിപ്പറന്ന് പഠനങ്ങള്‍ നടത്തി സുരക്ഷിതമായി ഭൂമിയില്‍ തിരിച്ചെത്തുകയാണ് ചെയ്യുക. ശേഷം വരുന്ന ആര്‍ട്ടെമിസ് 3 ദൗത്യമാണ് മനുഷ്യനെ വീണ്ടും ചന്ദ്രോപരിതലത്തില്‍ ഇറക്കുക. 10 ദിവസമാണ് ആര്‍ട്ടെമിസ് 2 സഞ്ചാരികള്‍ ഓറിയോണ്‍ പേടകത്തില്‍ ബഹിരാകാശത്ത്...

Read More

കേരളം നിയമസഭാ തെരഞ്ഞെടുപ്പില്‍ വിധിയെഴുതാന്‍ ഇനി ഏഴു നാള്‍

എല്‍ ഡി എഫ് – യു ഡി എഫ് മുന്നണികളുടെ പ്രകടനപത്രിക ഇന്ന് പുറത്തിറക്കും. ബി ജെ പിക്കു വേണ്ടി നരേന്ദ്രമോദിയുടെ പ്രഖ്യാപനങ്ങളും ഇന്നുണ്ടാവും. കോഴിക്കോട് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇടത് മുന്നണിയുടെ പ്രകടനപത്രിക പുറത്തിറക്കുക. എം വി ഗോവിന്ദന്‍, എല്‍ ഡി എഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍, മുന്നണിയിലെ ഘടക കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കൊച്ചിയില്‍ നടക്കുന്ന ചടങ്ങിലാണ് യു ഡി എഫ് പ്രകടന പത്രിക പ്രകാശനം ചെയ്യുക. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, എ ഐ സി സി സെക്രട്ടറി കെ സി വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രകാശനം നിര്‍വഹിക്കുക. നിലവില്‍ യു ഡി എഫ് അവതരിപ്പിച്ച ഇന്ദിര ഗ്യാരണ്ടിക്ക് പുറമെ എന്ത് പ്രഖ്യാപനങ്ങളാണ് പ്രകടന പത്രികയില്‍ ഉണ്ടാവുക എന്നതാണ് ആകാംക്ഷ. കഴിഞ്ഞ പത്തുവര്‍ഷമായി ഭരിക്കുന്ന ഇടതു സര്‍ക്കാര്‍ പ്രകടന പത്രികയില്‍ പറഞ്ഞ കാര്യങ്ങള്‍ നടപ്പാക്കുകയും അതിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് ഓരോ വര്‍ഷവും പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് തിരഞ്ഞെടുപ്പില്‍ പ്രകടന പത്രികക്ക് ഏറെ പ്രാധാന്യം കൈവന്നത്. മുന്‍ കാലങ്ങളില്‍ തിരഞ്ഞെടുപ്പില്‍ വാഗ്ദാനങ്ങള്‍ വാരി വിതറുകയല്ലാതെ പ്രകടന പത്രികയില്‍ പറഞ്ഞ കാര്യങ്ങളും നടപ്പാക്കുന്ന കാര്യങ്ങളും തമ്മില്‍ ബന്ധം കുറവായിരുന്നു. അതിനാല്‍ വോട്ടര്‍ മാരും ഇപ്പോള്‍ പ്രകട പത്രികക്ക് ഏറെ വില കല്‍പ്പിക്കുന്നു. കെ എസ് എസ് ആര്‍ ടി സിയില്‍ സ്ത്രീകള്‍ക്കു സൗജന്യയാത്ര, സാമൂഹിക ക്ഷേമ പെന്‍ഷന്‍ 3000 രൂപയാക്കും, 25 ലക്ഷത്തിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ്, കോളജ് വിദ്യാര്‍ഥികള്‍ക്ക് 1000 രൂപ തുടങ്ങിയ ഇന്ദിരാ ഗ്യാരണ്ടി ജനപ്രിയ പ്രഖ്യാപനങ്ങള്‍ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ തന്നെ യു ഡി എഫ്...

Read More