Author: Editorial Team

പാലക്കാട് നഗരസഭയിലെ കോൺഗ്രസ് കൗൺസിലർ പ്രശോഭ് സി വത്സനെതിരെ ലൈംഗിക പീഡന പരാതി; പുറത്താക്കി പാർട്ടി

സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് നീങ്ങവെ പാലക്കാട് നഗരസഭയിലെ കോൺഗ്രസ് കൗൺസിലർക്കെതിരെ ലൈംഗിക പീഡന പരാതിയുമായി യുവതി രംഗത്ത്. നഗരസഭയിലെ 24-ാം വാർഡ് കൗൺസിലർ പ്രശോഭ് സി വൽസനെതിരെയാണ് പട്ടികവർഗ വിഭാഗത്തിൽപ്പെട്ട യുവതി മുഖ്യമന്ത്രി പിണറായി വിജയനും പോലീസിനും പരാതി നൽകിയത്. ബ്യൂട്ടീഷ്യനായി ജോലി ചെയ്യുന്ന തനിക്ക് ജോലി വാഗ്ദാനം ചെയ്തും സൗഹൃദം സ്ഥാപിച്ചും പലതവണ പീഡിപ്പിച്ചതായാണ് യുവതിയുടെ ആരോപണം. യുവതിയുടെ പരാതി പ്രകാരം പ്രശോഭ് സി വൽസൻ്റെ പിതാവ് നേരത്തെ തന്നോട് മോശമായി പെരുമാറിയിരുന്നു. ഇതിനുപിന്നാലെയാണ് പ്രഷോബ് യുവതിയുമായി സൗഹൃദം സ്ഥാപിച്ചത്. സ്ഥിരമായ വരുമാനമില്ലാത്ത തനിക്ക് ജോലി ശരിയാക്കി തരാമെന്ന് ഇയാൾ വാഗ്ദാനം ചെയ്തിരുന്നു. സുഹൃത്തുക്കൾ ആരുമില്ലാത്ത സമയത്ത് തന്റെ മുറിയിലെത്തി പ്രഷോബ് ലൈംഗികമായി പീഡിപ്പിച്ചുവെന്ന് യുവതി...

Read More

കനത്ത ചൂടിന് ആശ്വാസം; അടുത്ത നാല് ദിവസത്തേക്ക് എല്ലാ ജില്ലകളിലും വേനൽ മഴയ്ക്ക് സാധ്യത, ഗ്രീൻ അലർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് കനത്ത ചൂടിന് ആശ്വാസമായി വേനൽ മഴയെത്തുന്നു. മുഴുവൻ ജില്ലകളിലും ഇന്ന് മുതൽ വേനൽമഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ ജില്ലകളിൽ ഗ്രീൻ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.  ഒറ്റപ്പെട്ടയിടങ്ങളിൽ  ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കൊല്ലം, തൃശ്ശൂർ,  മലപ്പുറം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ / ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; കോഴിക്കോട് ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.  സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ 28/03/2026, 29/03/2026 തീയതികളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; മാർച്ച് 27, 30, 31 തീയതികളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം സംസ്ഥാനത്ത് വേനൽചൂട് കടുക്കുന്നു. ഉയർന്ന താപനില കണക്കിലെടുത്ത് 12 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് കൊല്ലം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 38 °C വരെയും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, എറണാകുളം, കോഴിക്കോട്, കണ്ണൂർ  ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും; തിരുവനന്തപുരം, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും ഉയരാൻ (സാധാരണയെക്കാൾ 2 to 3˚C വരെ കൂടുതൽ) സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.  ഉയർന്ന താപനിലയും വായുവിലെ ഈർപ്പവും കാരണം മലയോര മേഖലകളിലൊഴികെ മിക്കയിടങ്ങളിലും ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥ തുടരാൻ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്. മഴ ലഭിക്കുന്നതോടെ ചൂടിന് നേരിയ കുറവുണ്ടാകുമെന്നാണ് കരുതുന്നത്. കാലാവസ്ഥാ മാറ്റങ്ങൾക്കനുസരിച്ച് ദുരന്തനിവാരണ അതോറിറ്റി നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കണമെന്നും അധികൃതർ വ്യക്തമാക്കി. പൊതുജനങ്ങൾക്കുള്ള ജാഗ്രത നിർദ്ദേശങ്ങൾ സൂര്യതാപം, നിർജ്ജലീകരണം എന്നിവ ഒഴിവാക്കാൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അതീവ ജാഗ്രത നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കണം. ദാഹമില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. ഇളം നിറത്തിലുള്ള അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കാനും പുറത്തിറങ്ങുമ്പോൾ കുട, പാദരക്ഷകൾ എന്നിവ ഉപയോഗിക്കാനും ശ്രദ്ധിക്കണം. ക്ലാസ് മുറികളിൽ വായുസഞ്ചാരവും കുടിവെള്ള ലഭ്യതയും വിദ്യാഭ്യാസ സ്ഥാപനങ്ങൾ...

Read More

അസാധാരണ നീക്കം: ഇറാൻ യുദ്ധത്തിനിടയിൽ ട്രംപ്-മോദി കൂടിക്കാഴ്ചയിൽ ഇലോൺ മസ്കും

ഇറാൻ യുദ്ധത്തെച്ചൊല്ലി സംഘർഷങ്ങൾ രൂക്ഷമായതോടെ, നയതന്ത്ര മാനദണ്ഡങ്ങളിൽ നിന്ന് ശ്രദ്ധേയമായ വ്യതിചലനത്തിൽ, ശതകോടീശ്വരനായ സംരംഭകനായ ഇലോൺ മസ്‌ക് അമേരിക്കയും ഇന്ത്യയും തമ്മിലുള്ള ഉന്നതതല ചർച്ചയിൽ പങ്കുചേർന്നതായി ദി ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ട് പറയുന്നു. “ചൊവ്വാഴ്‌ച ഇന്ത്യൻ പ്രസിഡന്റ് ട്രംപുമായും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ഇലോൺ മസ്‌ക് ഒരു ഫോൺ കോളിൽ പങ്കെടുത്തു, യുദ്ധകാല പ്രതിസന്ധിക്കിടെ രണ്ട് രാഷ്ട്രത്തലവന്മാർ തമ്മിലുള്ള കോളിൽ ഒരു സ്വകാര്യ പൗരൻ പങ്കെടുത്തത് അസാധാരണമാണ്,” എന്ന് റിപ്പോർട്ട്...

Read More

ആഷ്‌ലി വെസ്റ്റ്‌വുഡ് ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ പരിശീലകന്‍; സീസണ്‍ അവസാനം വരെ കരാര്‍

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ പരിശീലകനായി ഇംഗ്ലണ്ട്കാരന്‍ ആഷ്‌ലി വെസ്റ്റ്‌വുഡിനെ നിയമിച്ചു. സീസണ്‍ അവസാനം വരെയാണ് കരാര്‍. മോശം പ്രകടനത്തിന്റെ പേരില്‍ സ്ഥാനം നഷ്ടമായ ദവീദ് കറ്റാലയ്ക്ക് പകരക്കാരനായാണ് നിയമനം.  ബംഗളൂരു എഫ്‌സിയെ രണ്ട് തവണ ഐ-ലീഗ് കിരീടത്തിലേക്കും ഒരു തവണ ഫെഡറേഷൻ കപ്പ് വിജയത്തിലേക്കും നയിച്ച വെസ്റ്റ്‍വുഡ് എടികെ, പഞ്ചാബ് എഫ്‌സി എന്നീ ടീമുകളെയും പരിശീലിപ്പിച്ചിട്ടുണ്ട്. ഹോങ്കോങ് ദേശീയ ഫുട്ബോൾ ടീമിന്റെ പരിശീലകനായാണ് അദ്ദേഹം ഏറ്റവും ഒടുവിൽ പ്രവർത്തിച്ചത്. കൊച്ചിയിലെത്തിയ ആഷ്‌ലി വെസ്റ്റ്‌വുഡ് വരും ദിവസങ്ങളിൽ, ടീം പരിശീലനം പുനരാരംഭിക്കുന്നതോടെ സ്ക്വാഡിന്റെ ചുമതലയേൽക്കും ഐഎസ്എലിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ തകർച്ചയ്ക്കു പിന്നാലെ പരിശീലക സ്ഥാനത്തു നിന്നു പുറത്തായ ദവീദ് കറ്റാല ഇന്ത്യ വിട്ടിരുന്നു. പ്രകടനം മോശമായതോടെ ഒഴിവാക്കാൻ ക്ലബ്ബും ഒഴിവാകാൻ കറ്റാലയും തീരുമാനിച്ചിരുന്നു. ശനിയാഴ്ച രാത്രി കൊച്ചിയിൽ പഞ്ചാബ് എഫ്സിയോടു ദയനീയമായി തകർന്നതു പുറത്താകലിനു വേഗം കൂട്ടി. കറ്റാലയുടെ തുടക്കം നന്നായിരുന്നു. സൂപ്പർ കപ്പിൽ ആദ്യ രണ്ടു കളികളും ജയിച്ച ടീം നോക്കൗട്ടിൽ മുംബൈ സിറ്റി എഫ്സിയോട് ഒരു ഗോളിനു തോറ്റെങ്കിലും പ്രകടനം മോശമല്ലായിരുന്നു. ഐഎസ്എൽ 12 –ാം സീസൺ പ്രതിസന്ധിയിലാകുകയും വൈകുകയും ചെയ്തതോടെ കറ്റാലയുടെ ‘ടീം’ പൊളിഞ്ഞു! അഡ്രിയൻ ലൂണയും ഹെസൂസ് ഹിമെനെയും നോവ സദൂയിയുമൊക്കെ ടീം വിട്ടു.  ക്ലബ് സാമ്പത്തിക പ്രതിസന്ധിയിലായതും മികച്ച വിദേശ താരങ്ങളെ കണ്ടെത്താൻ കഴിയാതെ വന്നതും കറ്റാലയുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചു. സ്വന്തം പ്രതിഫലം വെട്ടിക്കുറച്ചും ടീമിനൊപ്പം നിന്ന അദ്ദേഹത്തിനു പക്ഷേ, കിട്ടിയ താരങ്ങളെ കോർത്തിണക്കാനും അവർക്ക് ഇണങ്ങുന്ന ശൈലി രൂപപ്പെടുത്താനും കഴിഞ്ഞില്ല. പഞ്ചാബിനെതിരായ മത്സരത്തലേന്നു മാധ്യമ സമ്മേളനത്തിനൊടുവിൽ സ്വകാര്യ സംഭാഷണത്തിൽ അദ്ദേഹം പറഞ്ഞു: ‘‘ഐ ആം വറീഡ്. ആകുന്നതെല്ലാം ചെയ്തു. പക്ഷേ… ഒരു ജയം! അതു മതിയായിരുന്നു. അതാണ് എന്റെ പ്രാർഥന’’ – പക്ഷേ, ആ മോഹം...

Read More

‘ഇസ്രയേൽ ഒന്ന് ഓർത്താൽ നന്ന്.. ഞങ്ങൾ ഖത്തറല്ല, തൊട്ടാൽ തകർത്തുതരിപ്പണമാക്കും’; ഭീഷണിയുമായി പാകിസ്താൻ

ഇസ്ലാമാബാദ്: ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിലെ പാകിസ്താൻ എംബസിക്ക് സമീപം ഇസ്രയേൽ-യുഎസ് ആക്രമണം നടന്നതായുള്ള റിപ്പോർട്ടുകൾക്ക് പിന്നാലെ, ഇസ്രയേലിന് ശക്തമായ മുന്നറിയിപ്പ് നൽകി പാകിസ്താൻ. ഇറാനിലോ മറ്റെവിടെയെങ്കിലുമോ ഉള്ള തങ്ങളുടെ ഉദ്യോഗസ്ഥർക്ക് നേരെ ഏതെങ്കിലും തരത്തിലുള്ള ഭീഷണി ഉണ്ടായാൽ അത് കടുത്ത പ്രതികരണത്തിന് വഴിവെക്കുമെന്ന് പാകിസ്താൻ അറിയിച്ചു. ഒരു കാര്യം ഇസ്രയേൽ ഓർക്കുന്നത് നന്നായിരിക്കും, പാകിസ്താൻ ഖത്തറല്ല. ലോകത്തെവിടെയെങ്കിലും ഞങ്ങളുടെ നയതന്ത്രജ്ഞർക്ക് എന്തെങ്കിലും ദോഷം സംഭവിച്ചാൽ ഞങ്ങൾ അവരെ തകർത്തുതരിപ്പണമാക്കും.’ ഗവൺമെന്റ് അഫിലിയേറ്റഡ് പാകിസ്താൻ സ്ട്രാറ്റജിക് ഫോറത്തിൽ നിന്നുള്ള പ്രസ്താവനയിൽ വ്യക്തമാക്കി. വ്യാഴാഴ്ച ടെഹ്റാനിൽ ഇസ്രയേലും അമേരിക്കയും നടത്തിയ പുതിയ വ്യോമാക്രമണങ്ങൾക്ക് പിന്നാലെയാണ് പാകിസ്താന്റെ ഭീഷണി. ടെഹ്‌റാനിലെ പാക് അംബാസഡറുടെ വസതിക്കും പാക് എംബസിക്കും സമീപമുള്ള പ്രദേശങ്ങളിൽ നടന്ന ആക്രമണങ്ങളാണ് പാകിസ്താനെ ചൊടിപ്പിച്ചത്. എംബസി കോമ്പൗണ്ടിനോ പാകിസ്താന്റെ നയതന്ത്ര ഉദ്യോഗസ്ഥർക്കോ പരിക്കേറ്റിട്ടില്ലെന്ന് പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നു. അതേസമയം, സ്‌ഫോടനത്തെത്തുടർന്ന് ഇതിന് അടുത്തുള്ള പല കെട്ടിടങ്ങളും ശക്തമായി കുലുങ്ങി. അമേരിക്കയും ഇസ്രയേലും ഇറാനും ഉൾപ്പെട്ട പശ്ചിമേഷ്യൻ യുദ്ധം 28-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. വ്യാഴാഴ്ച ടെഹ്റാൻ, കാഷാൻ, ആബാദാൻ എന്നിവിടങ്ങളിൽ ഒന്നിലധികം വ്യോമാക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. യുഎസും ഇറാനും തമ്മിലുള്ള ചർച്ചകൾക്ക് ഇസ്ലാമാബാദ് സൗകര്യമൊരുക്കാൻ ശ്രമിക്കുന്ന വേളയിലാണ് ഈ ആക്രമണങ്ങൾ നടന്നിരിക്കുന്നത്. ഇരുപക്ഷവും ആഗ്രഹിക്കുന്നുണ്ടെങ്കിൽ അമേരിക്കയ്ക്കും ഇറാനും ഇടയിലുള്ള ചർച്ചകൾക്ക് ആതിഥേയത്വം വഹിക്കാൻ തയ്യാറാണെന്ന് പാക് ഉദ്യോഗസ്ഥർ പരസ്യമായി പ്രസ്താവിച്ചിട്ടുണ്ട്. ഇറാന് ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനുള്ള സമയപരിധി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യാഴാഴ്ച വീണ്ടും നീട്ടി. പുതിയ സമയപരിധി ഏപ്രിൽ ആറ് ആണ്. അതേസമയം ഹോർമുസ് കടലിടുക്ക് സൗഹൃദ രാജ്യങ്ങൾക്കായി തുറന്നിട്ടിരിക്കുകയാണെന്ന് ഇറാൻ അവകാശപ്പെട്ടു. ഹോർമുസ് കടലിടുക്ക് തുറന്നില്ലെങ്കിൽ പവർ പ്ലാന്റുകൾക്ക് നേരെ ശക്തമായ ആക്രമണം നേരിടേണ്ടി വരുമെന്ന് ട്രംപ് വീണ്ടും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ‘ചർച്ചകൾ നടക്കുന്നുണ്ട്, വ്യാജ വാർത്താ മാധ്യമങ്ങളുടെ പ്രസ്താവനകൾക്ക് വിപരീതമായി ചർച്ചകൾ നന്നായി നടക്കുന്നു.’ എന്നാണ് വ്യാഴാഴ്ച ട്രംപ് തന്റെ സാമൂഹിമാധ്യമ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചത്. എന്നാൽ വാഷിങ്ടണുമായി ചർച്ചകൾ നടക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾ ഇറാൻ വീണ്ടും...

Read More