Author: Editorial Team

സിപിഎം ഏരിയ കമ്മിറ്റി അം​ഗം അഡ്വ. സ്മിത സുന്ദരേശൻ ബിജെപിയിൽ; വർക്കലയിൽ മത്സരിക്കും

തിരുവനന്തപുരം: സിപിഎം ഏരിയ കമ്മിറ്റി അം​ഗം അഡ്വ. സ്മിത സുന്ദരേശൻ ബിജെപിയിൽ ചേർന്നു. വർക്കലയിൽ സ്മിത സുന്ദരേശൻ ബിജെപി സ്ഥാനാർത്ഥിയാകും. മുൻ വർക്കല ബ്ലോക്ക് പ്രസിഡൻ്റായിരുന്നു. നിലവിൽ ബ്ലോക്ക് അംഗമാണ്. ഒറ്റൂർ ഡിവിഷൻ അംഗവുമായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് അംഗമെന്ന പദവി രാജിവെച്ച ശേഷമാണ് ബിജെപിയിൽ ചേരുന്നത്. മുൻ സിപിഎം നേതാവ് സുന്ദരശേൻ്റെ മകളാണ് അഡ്വ. സ്മിത സുന്ദരേശൻ. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഷാൾ അണിയിച്ച് സ്വീകരിച്ചു. സിപിഎമ്മിന്റെ മൂല്യച്യുതിയാണ് പാർട്ടി വിടാൻ കാരണമെന്ന് അഡ്വ. സ്മിത സുന്ദരേശൻ പറഞ്ഞു. സിപിഎമ്മിൽ വ്യക്തി താൽപര്യവും സ്വാർത്ഥ താൽപര്യവും ആണ് ഉള്ളതെന്നും മോദിയുടെ വികസനം ആകർഷിച്ചതുകൊണ്ടാണ് ബിജെപിയിലേക്കെത്തിയതെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു. വർക്കല സീറ്റ് ബിഡിജെഎസിന് നൽകിയതിൽ പ്രാദേശിക ബിജെപിയിൽ വ്യാപക പ്രതിഷേധമുയർന്നിരുന്നു. സീറ്റ് ആദ്യം ബിജെപി ഏറ്റെടുക്കുമെന്നായിരുന്നു കരുതിയത്. തുടർന്ന് ചുവരെഴുത്ത് ആരംഭിക്കുകയും ചെയ്തു. എന്നാൽ, സീറ്റ് ബിഡിജെഎസിന് നൽകിയതോടെ സ്ഥാനാർത്ഥിയോടുള്ള എതിർപ്പ് പ്രകടിപ്പിച്ച് ബിജെപി ഗ്രൂപ്പിൽ ഓഡിയോ സന്ദേശങ്ങൾ പ്രചരിച്ചിരുന്നു. വർക്കല കഹാറിന് വോട്ട് മറിക്കാനായിരുന്നു ആഹ്വാനം. പിന്നീട് പ്രാദേശിക ബിജെപി നേതാവ് ആലംകോട് ദാനശീലൻ വിമത സ്ഥാനാർഥിയാകുമെന്ന് അറിയിക്കുകയും ചെയ്തു. തുടർന്നാണ് വർക്കല സീറ്റ് ബിജെപി ഏറ്റെടുക്കാൻ...

Read More

‘അമേരിക്ക പാക്കിസ്ഥാനെ ആക്രമിച്ചാല്‍ ഞങ്ങള്‍ ഡല്‍ഹിയും മുംബൈയും ആക്രമിക്കും’; വെളിപ്പെടുത്തല്‍

ഇറാന്‍–അമേരിക്ക–ഇസ്രയേല്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ വിവാദ പ്രസ്താവനയുമായി പാക്കിസ്ഥാന്‍റെ ഇന്ത്യയിലെ മുന്‍ ഹൈക്കമ്മിഷണര്‍ അബ്ദുല്‍ ബാസിത്. അമേരിക്കയില്‍ നിന്നും ഏതെങ്കിലും തരത്തിലുള്ള ആക്രമണ ഭീഷണിയുണ്ടാകുന്ന പക്ഷം പാക്കിസ്ഥാന്‍ ഇന്ത്യയെ ആക്രമിക്കുമെന്നാണ് അബ്ദുല്‍ ബാസിതിന്‍റെ വെളിപ്പെടുത്തല്‍. ഇതൊരു സാങ്കല്‍പ്പിക അവസ്ഥയാണെന്നും അമേരിക്ക ഇറാനെ ആക്രമിച്ചപ്പോള്‍ ഇറാന്‍ അമേരിക്കയെ നേരിട്ട് ആക്രമിക്കാതെ ഗള്‍ഫ് രാജ്യങ്ങളിലെ യുഎസ് വ്യോമത്താവളങ്ങള്‍ ആക്രമിച്ചത് ഉദാഹരിച്ചാണ് ബാസിതിന്‍റെ മറുപടി. 2014 മുതല്‍ 2017 വരെയാണ് പാക് ഹൈക്കമ്മിഷണറായി ബാസിത് ഇന്ത്യയില്‍ ഉണ്ടായിരുന്നത്. ഇറാനിലെ കാര്യങ്ങള്‍ വഷളാവുകയാണെന്ന് കരുതൂ.. ഇസ്രയേലാവട്ടെ അമേരിക്കയോട് അടുത്ത് നില്‍ക്കുകയുമാണ്. ഈ സാഹചര്യത്തില്‍ അമേരിക്ക പാക്കിസ്ഥാന്‍റെ ആണവ പദ്ധതി ലക്ഷ്യമിട്ട് ആക്രമണം നടത്തിയാല്‍ പാക്കിസ്ഥാന് തിരിച്ചടിക്കാനുള്ള എല്ലാ അവകാശവുമുണ്ട്. പക്ഷേ അത് ഇന്ത്യയിലെ ഡല്‍ഹിയും മുംബൈയും ആക്രമിച്ചാകും’ എന്നായിരുന്നു ബാസിതിന്‍റെ പ്രതികരണം. അമേരിക്കയെ നേരിട്ട് ആക്രമിക്കാന്‍ പാക്കിസ്ഥാന് പരിമിതികള്‍ ഉണ്ടെന്നും അതുകൊണ്ടാണ് ഇന്ത്യയെ ആക്രമിക്കുകയെന്നും ബാസിത് വിശദീകരിച്ചു. പാക്കിസ്ഥാന് നേരെ ആക്രമണം ഉണ്ടായെന്ന് കരുതൂ, ഞങ്ങള്‍ക്ക് ഇസ്രയേലിനെയോ അമേരിക്കയെയോ നേരിട്ട് ആക്രമിക്കുക സാധ്യമല്ല. സ്വാഭാവികമായും ഇന്ത്യയെ ആക്രമിക്കും. അതിന് ഒരുമടിയും ഉണ്ടാവുകയില്ല. കാലതാമസവുമുണ്ടാകില്ല’ എന്നും അദ്ദേഹം വിശദീകരിച്ചു. അത്തരത്തില്‍ ഇന്ത്യയെ ആക്രമിക്കുന്നത് കൊണ്ടുള്ള അനന്തര ഫലം പിന്നീട് മാത്രമേ ആലോചിക്കുകയുള്ളൂവെന്നും ബാസിത് പറയുന്നു. If America attacks Pakistan We should bomb Delhi, Mumbai😳 pic.twitter.com/QInRhjm4Ld— Kreately.in (@KreatelyMedia) March 21,...

Read More

അവയവ ദാനത്തിൽ സ്ത്രീകൾ മുന്നിൽ; സ്വീകർത്താക്കളിൽ അഞ്ചിൽ നാലും പുരുഷന്മാർ

ന്യൂ ഡൽഹി: ഇന്ത്യയിൽ അവയവങ്ങൾ ദാനം ചെയ്യുന്നതിൽ സ്ത്രീകൾ മുന്നിലെന്ന് സർക്കാർ കണക്കുകൾ. അതേസമയം, അവയവങ്ങൾ സ്വീകരിക്കുന്നതിൽ പുരുഷന്മാരാണ് മൂന്നിൽ. രാജ്യത്ത് അവയവം ദാനം ചെയ്യുന്നതിൽ അഞ്ചിൽ നാലും സ്ത്രീകളാണ്. അവയവം സ്വീകരിക്കുന്നവരിൽ അഞ്ചിൽ നാലും പുരുഷന്മാരാണ്. 1995 മുതൽ 2021 വരെയുള്ള നാഷണൽ ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്‍റ് ഓർഗനൈസേഷന്‍റെ കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇത് ഏകദേശം 30 വർഷത്തെ ഡാറ്റയാണ്. മുപ്പത് വർഷമായി സ്ത്രീകൾ അവയവങ്ങൾ നൽകുന്നു, പുരുഷന്മാർ സ്വീകരിക്കുന്നു. 2025 ൽ മാത്രം രാജ്യത്ത് ഏകദേശം 20,019 അവയവമാറ്റ ശസ്ത്രക്രിയകൾ നടന്നു. 2013 ൽ 5,000 ൽ താഴെയായിരുന്നു ഇത്. ട്രാൻസ്പ്ലാൻറുകളുടെ ഏകദേശം 18% മാത്രമേ മരിച്ചുപോയ ദാതാക്കളിൽ നിന്നുണ്ടാകുന്നുള്ളൂ. ബാക്കിയുള്ളവ ജീവിച്ചിരിക്കുന്ന വ്യക്തികളാണ് നൽകുന്നത്. ഇത് മിക്കപ്പോഴും കുടുംബാംഗങ്ങളായിരിക്കും നൽകുന്നത്.  വീടുകളിൽ, സ്ത്രീകളെ പലപ്പോഴും പരിചാരകരായാണ് സമൂഹം കണക്കാക്കുന്നത്. അവർ സ്വന്തം ആവശ്യങ്ങൾക്ക് പകരം കുടുംബത്തിന്റെ ആവശ്യങ്ങൾക്ക് മുൻഗണന നൽകണമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഇത് പങ്കാളിക്കോ മക്കൾക്കോ ബന്ധുക്കൾക്കോ വേണ്ടി അവയവങ്ങൾ ദാനം ചെയ്യാൻ അവരെ സന്നദ്ധതരാക്കുന്നു. ഈ സന്നദ്ധതക്ക് ഒരു സാമ്പത്തിക മാനവുമുണ്ട്. പല കുടുംബങ്ങളിലും പുരുഷന്മാരാണ് പ്രധാന വരുമാനക്കാർ. അവയവ ദാന ശസ്ത്രക്രിയക്ക് വിധേയരാകുന്നവർക്ക് ആഴ്ച്ചകൾ നീണ്ടുനിൽക്കുന്ന വിശ്രമം ആവശ്യമാണ്. പുരുഷന്മാരെ സംബന്ധിച്ചിടത്തോളം ഈ കാലയളവിൽ ജോലിയിൽ നിന്ന് മാറിനിൽക്കുന്നത് സാമ്പത്തികമായി ലാഭകരമല്ല.  മാത്രമല്ല, അമിത രക്തസമ്മർദം, പ്രമേഹം, പുകവലി, മദ്യപാനം എന്നിവ പുരുഷന്മാരിലാണ് താരതമ്യേന കൂടുതൽ. ഇത് അവയവ ദാനത്തിലെ പുരുന്മാരുടെ എണ്ണം കുറയാൻ കാരണമാകുന്നു. ഇത് ഇന്ത്യയുടെ മാത്രം അവസ്ഥയല്ല. ആഗോളതലത്തിൽ അവയവദാതാക്കളിൽ 60–80% പേരും സ്ത്രീകളാണ്. അവയവമാറ്റ ശസ്ത്രക്രിയകളിൽ സ്വീകർത്താക്കൾ ഭൂരിഭാഗവും പുരുഷന്മാരുമാണ്.  1000 അവയവദാന കേസുകളിൽ സ്വീകർത്താക്കളിൽ 84% പുരുഷന്മാരും 16% സ്ത്രീകളുമാണ്. അതേസമയം ദാതാക്കളിൽ 42% പുരുഷന്മാരും 58% സ്ത്രീ ദാതാക്കളുമാണെന്ന് മെഡാന്റ ലിവർ ട്രാൻസ്പ്ലാൻറ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചെയർമാനും ചീഫ് സർജനുമായ ഡോ. അരവിന്ദർ സോയിൻ...

Read More

ഏറ്റവും കൂടുതൽ കാലം ഭരണത്തലപ്പത്തിരുന്ന നേതാവ്; മോദിക്ക് റെക്കോഡ്, 8931 ദിവസം

ന്യൂഡൽഹി: ഇന്ത്യയില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിനെ ഏറ്റവും കൂടുതല്‍ കാലം നയിച്ച ഭരണാധികാരി എന്ന റെക്കോഡ് ഇനി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്. 8,930 ദിവസം ഭരിച്ച മുൻ സിക്കിം മുഖ്യമന്ത്രി പവൻ കുമാർ ചാംലിംഗിന്റെ റെക്കോഡാണ് ഗുജറാത്ത് മുഖ്യമന്ത്രി, ഇന്ത്യന്‍ പ്രധാനമന്ത്രി എന്നീ നിലകളിലായി 8,931 ദിവസങ്ങൾ പൂർത്തിയാക്കി മോദി മറികടന്നത്.  അതേസമയം ഏറ്റവും കൂടുതൽ കാലം തുടർച്ചയായി അധികാരത്തിലിരുന്ന പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവാണ്. കഴിഞ്ഞ വർഷം ജൂലൈയിൽ മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയെ മറികടന്ന് കൂടുതൽ കാലം തുടർച്ചയായി പ്രധാനമന്ത്രി പദത്തിലിരുന്നവരിൽ രണ്ടാമനായി മോദി മാറിയിരുന്നു. 6,130 ദിവസം തുടർച്ചയായി പ്രധാനമന്ത്രി പദത്തിലിരുന്ന ജവഹർലാൽ നെഹ്റുവിന് പിന്നിലാണ് മോദിയുടെ ഈ സ്ഥാനം.  2001 ഒക്ടോബർ ഏഴിനാണ് നരേന്ദ്ര മോദി ആദ്യമായി ഗുജറാത്ത് മുഖ്യമന്ത്രിയായി ചുമതലയേറ്റത്. പിന്നീട് 2014 വരെ തൽസ്ഥാനത്ത് തുടർന്ന മോദി 2014, 2019, 2024 വർഷങ്ങളിൽ നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പുകളിൽ എൻ.ഡി.എയെ വിജയത്തിലേക്ക് നയിച്ചാണ് തുടർച്ചയായി മൂന്ന് തവണ പ്രധാനമന്ത്രി...

Read More

മറിയ ഉമ്മനെ സ്ഥാനാർത്ഥിയായി പരിഗണിച്ചിരുന്നുവെന്ന വെളിപ്പെടുത്തലുമായി അടൂർ പ്രകാശ്

കോന്നി: മറിയ ഉമ്മനെ സ്ഥാനാർത്ഥിയായി പരിഗണിച്ചിരുന്നുവെന്ന സൂചനയുമായി അടൂർ പ്രകാശ് എംപി. കോന്നിയിലെ യുഡിഎഫ് സ്ഥാനാർത്ഥി സതീഷ് കൊച്ചുപറമ്പിലിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷനിടെയാണ് അടൂർ പ്രകാശിന്റെ പരാമർശം. തെരഞ്ഞെടുപ്പ് പ്രചാരണ വേദിയിലേക്ക് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മറിയ ഉമ്മൻ എത്തിയപ്പോൾ എംപി സംസാരിക്കുകയായിരുന്നു, ഇതോടെയാണ് ഞങ്ങൾ പലതും പദ്ധതിയിട്ടു പക്ഷേ തലവിധി മറ്റൊന്നായി പോയിയെന്ന് അടൂർ പ്രകാശ് പറഞ്ഞത്. മറിയ ഉമ്മൻ ഒന്നും കേൾക്കുന്നില്ലെന്നും അടൂർ പ്രകാശ് പറഞ്ഞു. ഉമ്മൻ ചാണ്ടിയുടെ മൂത്ത മകൾ മറിയ ഉമ്മൻ കൺവെൻഷനിൽ മുഖ്യ സാന്നിധ്യമായിരുന്നു. കൺവെൻഷനിൽ പ്രകാശിൻ്റെ ഉദ്ഘാടന പ്രസംഗം നടക്കുന്നതിനിടെയാണ് മറിയ ഉമ്മൻ കയറി...

Read More