Author: Editorial Team

തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞതോടെ 140 മണ്ഡലങ്ങളിലും പ്രചാരണം ചൂട് പിടിച്ചു

എല്‍ഡിഎഫിലെയും യുഡിഎഫിലെയും പ്രധാന കക്ഷികളെല്ലാം 2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ച അതേ എണ്ണം സീറ്റുകളിലാണ് ഇത്തവണയും ജനവിധി തേടുന്നത്. സിപിഎം സ്വതന്ത്രർ അടക്കം കഴിഞ്ഞ തവണത്തേത് പോലെ തന്നെ 86 സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. ഘടക കക്ഷികളില്‍ നിന്ന് കോവളം, തിരുവനന്തപുരം, കാസർകോട്, വള്ളിക്കുന്ന് സീറ്റുകള്‍ ഏറ്റെടുക്കുകയും കൂടി ചെയ്തതോടെ ഫലത്തില്‍ സിപിഎമ്മിന്റെ മത്സരം 90 സീറ്റിലേക്കെത്തി. സിപിഎം വിട്ടുവന്ന മൂന്ന് സ്വതന്ത്രരെ സ്വന്തം സീറ്റില്‍ പിന്തുണക്കുന്നത് കൂടി കണക്കിലെടുത്താല്‍ കോണ്‍ഗ്രസിന്റെ മത്സരം 95 സീറ്റിലാണ്. ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ഓരോ മുന്നണിയിലെയും പാർട്ടികള്‍ മത്സരിക്കുന്ന സീറ്റുകളുടെ എണ്ണം ഇപ്രകാരമാണ്- എല്‍ഡിഎഫ്: സിപിഎം (സ്വതന്ത്രർ അടക്കം) 86, സിപിഐ 25, കേരള കോണ്‍ഗ്രസ് (എം) 12, ആർജെഡി 3, എൻസിപി 3, സോഷ്യലിസ്റ്റ് ജനതാദള്‍ 3, കേരള കോണ്‍ഗ്രസ് (ബി) 1, ആർഎസ്പി (ലെനിനിസ്റ്റ്- കോവൂർ കുഞ്ഞുമോൻ) 1, ഐഎൻഎല്‍ 1, കോണ്‍ഗ്രസ് (എസ്) 1, ഇടതുമുന്നണി സ്വതന്ത്രർ- 4. യുഡിഎഫ്: കോണ്‍ഗ്രസ് 95, മുസ്‍ലിം ലീഗ് 27, കേരള കോണ്‍ഗ്രസ് (ജെ) 8, ആർഎസ്പി 4, കേരള കോണ്‍ഗ്രസ് (ജേക്കബ്) 1, ആർഎംപി 1. കൂടാതെ സ്വതന്ത്രരായി മത്സരിക്കുന്ന നാലുപേരെ പിന്തുണക്കുന്നുമുണ്ട്. എൻഡിഎയില്‍ ബിജെപി 97, ബിഡിജെഎസ് 23, ട്വന്റി-20 19, സ്വതന്ത്രൻ (ജെആർഎസ്) 1 എന്നിങ്ങനെയാണ് കക്ഷികള്‍ മത്സരിക്കുന്ന സീറ്റുകള്‍. 2021ലെ തെരഞ്ഞെടുപ്പില്‍ ഓരോ മുന്നണിയും മത്സരിച്ച സീറ്റുകളും നേടിയ സീറ്റുകളും ഇപ്രകാരമായിരുന്നു (മത്സരിച്ച സീറ്റുകള്‍ ബ്രായ്ക്കറ്റില്‍)- എല്‍ഡിഎഫ്: സിപിഎം 62 (86), സിപിഐ 17 (25), കേരള കോണ്‍ഗ്രസ്-എം 5 (12), ജനതാദള്‍-എസ് 2 (4), എൻസിപി 2 (3), എല്‍ജെഡി 1 (3), ഐഎൻഎല്‍ 1 (3), കോണ്‍ഗ്രസ്-എസ് 1 (1), കേരള കോണ്‍ഗ്രസ്-ബി 1 (1), ജനാധിപത്യ കേരള കോണ്‍ഗ്രസ് 1 (1), ആർഎസ്പി-എല്‍ 1 (1), എല്‍ഡിഎഫ് സ്വതന്ത്രർ 5 (9). യുഡിഎഫ്: കോണ്‍ഗ്രസ് 21 (93), മുസ്‍ലിം ലീഗ് 15 (27), കേരള കോണ്‍ഗ്രസ്-ജോസഫ് 2 (10), ആർഎസ്പി 0 (5), എൻസികെ 1 (2), കേരള കോണ്‍ഗ്രസ്-ജേക്കബ് 1 (1), സിഎംപി-സി.പി ജോണ്‍ 0 (1), ആർഎംപി 1 (1). എൻഡിഎയില്‍ ബിജെപി 113 സീറ്റിലും ബിഡിജെഎസ് 21 സീറ്റിലും എഡിഎംകെ, കാമരാജ് കോണ്‍ഗ്രസ്, ജെആർഎസ്, എൻഡിഎ സ്വതന്ത്രർ എന്നിവർ ഓരോ സീറ്റില്‍ വീതവും മത്സരിച്ചെങ്കിലും ഒരു സീറ്റ് പോലും നേടാനായില്ല. ഇടതുമുന്നണിയില്‍ എം.എല്‍.എമാരായിരുന്നവരും സിറ്റിങ് എംഎല്‍എയുമടക്കം ആറു പേരാണ് ഇത്തവണ മറുചേരിയിലെത്തി ജനവിധി തേടുന്നത്. ദേവികുളം മുൻ സിപിഎം എംഎല്‍എ എസ്.രാജേന്ദ്രൻ, വൈക്കത്തെ മുൻ സിപിഐ എംഎല്‍എ കെ. അജിത്ത്, നാട്ടികയിലെ സിപിഐ സിറ്റിങ് എംഎല്‍എ സി.സി. മുകുന്ദൻ എന്നിവർ ബി.ജെ.പി സ്ഥാനാർഥികളാണ്. കൊട്ടാരക്കര മുൻ എംഎല്‍എ ഐഷ പോറ്റി കോണ്‍ഗ്രസ് സ്ഥാനാർഥിയാണെങ്കില്‍ അമ്പലപ്പുഴയില്‍ ജി. സുധാകരനും പാലക്കാട്ടെ പി.കെ. ശശിയും ഇക്കുറി യുഡിഎഫ് പിന്തുണയിലാണ് പോരിനിറങ്ങുന്നത്. ഇതിനുപുറമെ സിപിഎമ്മിനോട് ഇടഞ്ഞ് സ്വതന്ത്ര സ്ഥാനാർഥിത്വം പ്രഖ്യാപിച്ച പയ്യന്നൂരിലെ വി. കുഞ്ഞികൃഷ്ണനെയും തളിപ്പറമ്പിലെ ടി.കെ. ഗോവിന്ദനെയും യുഡിഎഫ് പിന്തുണക്കുന്നു. വി.എസ്. അച്യുതാനന്ദന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗമായിരുന്ന എ. സുരേഷ് കോണ്‍ഗ്രസിന്‍റെ മലമ്പുഴ സ്ഥാനാർഥിയാണ്. സ്വന്തം ക്യാമ്പില്‍ നിന്നുള്ള ‘എക്സ് എംഎല്‍എ’മാരുടെ ശത്രുഭീഷണി യുഡിഎഫിനില്ലെങ്കിലും നേതാക്കള്‍ കൂറുമാറി എതിർചേരിയില്‍ സ്ഥാനാർഥികളായിട്ടുണ്ട്. അടൂർ സീറ്റില്‍ പരിഗണിക്കാത്തതിനെ തുടർന്ന് കോണ്‍ഗ്രസില്‍നിന്ന് രാജിവെച്ച ബാബു ദിവാകരൻ കുന്നത്തുനാട്ടില്‍ എൻഡിഎ സ്ഥാനാർഥിയാണ്. കൊട്ടാരക്കരയില്‍ കഴിഞ്ഞതവണ കോണ്‍ഗ്രസിനുവേണ്ടി ജനവിധി തേടിയ ആർ. രശ്മിയാണ് ഇക്കുറി ഇതേ മണ്ഡലത്തിലെ ബി.ജെ.പി...

Read More

ഇടതുമുന്നണിക്ക് പിന്തുണ പ്രഖ്യാപിച്ച് പിഡിപി

നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ പിന്തുണയ്ക്കാൻ പിഡിപി തീരുമാനിച്ചു. കൊച്ചിയില്‍ ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന നേതൃ യോഗത്തിലാണ് തെരഞ്ഞെടുപ്പ് നിലപാട് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. എല്‍ഡിഎഫ് നേതൃത്വവുമായി നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് മുന്നണിക്ക് പിന്തുണ നല്‍കാന്‍ പാര്‍ട്ടി തീരുമാനിച്ചതെന്ന് പിഡിപി നേതാക്കള്‍ വ്യക്തമാക്കി. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ മതേതര വോട്ടുകള്‍ ഏകീകരിക്കാനാണ് ഇടതുപക്ഷത്തിനൊപ്പം നില്‍ക്കുന്നതെന്നും പാര്‍ട്ടി...

Read More

എൻജിനീയറിങ് പ്രവേശന പരീക്ഷാ തീയതികൾ ബിജെപിയുടെ ക്രൈസ്തവ വിരുദ്ധതയ്ക്ക് തെളിവ്:ജോസ് കെ മാണി

ലോകമെമ്പാടുമുള്ള ക്രൈസ്തവർ വ്രതാനുഷ്ഠാനങ്ങളോടെ ആചരിക്കുന്ന പെസഹാ വ്യാഴാഴ്ചയും ഉയർപ്പ് തിരുനാൾ ദിനമായ ഈസ്റ്റർ ദിനത്തിലും എൻജിനീയറിങ് (ജെ ഇ) പ്രവേശന പരീക്ഷ നിശ്ചയിച്ചതിലൂടെ ബിജെപിയുടെ ക്രൈസ്തവ വിരുദ്ധത മറനീക്കി പുറത്തുവന്നിരിക്കുകയാണെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. രാജ്യവ്യാപകമായി നടക്കുന്ന ക്രൈസ്തവ പീഡനങ്ങളുടെ തുടർച്ചയായി മാത്രമേ ഈ നടപടിയെ കാണാൻ സാധിക്കൂ.ഇന്ത്യയുടെ പല ഭാഗങ്ങളിലും ക്രൈസ്തവ ആരാധനാലയങ്ങളെയും മതസ്ഥാപനങ്ങളെയും തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നവർ മതവിശ്വാസത്തിന്റെ ഭാഗമായ പുണ്യ ദിനാചരണങ്ങളെയും കളങ്കപ്പെടുത്തുകയാണ്.മത ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെയാകെ ധ്വംസിക്കുന്ന നടപടികളാണ് തുടർച്ചയായി ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലുണ്ടാകുന്നത്. അതിനെല്ലാം കേന്ദ്രസർക്കാർ സംരക്ഷണവും നൽകുകയാണ്. കേരളത്തിൽ രാഷ്ട്രീയമായി വളരുന്നതിനായി ബിജെപി നടത്തുന്ന ക്രൈസ്തവ പ്രീണന നാടകത്തെയും രാജ്യമെമ്പാടും സംഘപരിവാർ സംഘടനകൾ നടത്തുന്ന ക്രിസ്തുമത പീഡനങ്ങളെയും വിശ്വാസി സമൂഹം ഗൗരവത്തോടെ കാണണം.ഇത്തവണ രാജ്യത്തെ ബഡ്ജറ്റ് പാർലമെൻറിൽ അവതരിപ്പിച്ചത് ഞായറാഴ്ച ദിനമായിരുന്നു എന്ന വസ്തുത കൂടി വിശ്വാസികൾ കണ്ണു തുറന്നു കാണണം.പെസഹാ,ഈസ്റ്റർ ദിവസങ്ങളിലെ എൻജിനീയറിങ് പ്രവേശന പരീക്ഷ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് ജോസ് കെ മാണി...

Read More

മൈസൂരുവില്‍ ബസ് ഡിവൈഡറില്‍ ഇടിച്ചുകയറി, നാല് മലയാളികള്‍ മരിച്ചു; മരിച്ചത് കോഴിക്കോട്, മാഹി സ്വദേശികള്‍

മൈസൂരിലെ ചന്നപ്പട്ടണയ്ക്കു സമീപമുണ്ടായ വാഹനാപകടത്തിൽ നാല് മലയാളികൾ മരിച്ചു. കോഴിക്കോടുനിന്ന് ബെംഗളൂരുവിലേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്.  കൊയിലാണ്ടി സ്വദേശി മുഹമ്മദ് ഫർഹാൻ, മാഹി സ്വദേശി സുൽഫിക്കർ, ബെംഗളൂരുവിൽ ജോലി ചെയ്യുന്ന സക്കീർ, റഷീദ് എന്നിവരാണ് മരിച്ചത്. പി.കെ.ട്രാവൽസിന്റെ സ്ലീപർ ബസ് ഡിവൈഡറിലേക്ക് ഇടിച്ചു കയറുകയായിരുന്നു. പുലർച്ചെ 3 മണിയോടെയാണ് അപകടം. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. ബസിന്റെ മുൻവശം തകർന്നു. പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിലേക്ക്...

Read More

അബിൻ വർക്കിക്ക് തെരഞ്ഞെടുപ്പിൽ കെട്ടിവയ്ക്കാനുള്ള തുക കൈമാറി

ആറൻമുളയിലെ യു ഡി എഫ് സ്ഥാനാർഥി അബിൻ വർക്കിക്ക് തെരഞ്ഞെടുപ്പിൽ കെട്ടിവയ്ക്കാനുള്ള തുക കൈമാറി ഉഷ ജോസഫിന്റെ കുടുംബം കത്രിക വയറ്റിൽ കുടുങ്ങിയ പുന്നപ്രയിലെ ഉഷ ജോസഫിൻ്റെ വീട്ടിലെത്തി അബിൻ വർക്കി തുക ഏറ്റുവാങ്ങി. ആരോഗ്യ മന്ത്രി വീണ ജോർജിനെതിരെയാണ് അബിൻ വർക്കി...

Read More