Author: Editorial Team

വാളയാറിൽ ആൾക്കൂട്ട മർദ്ദനമേറ്റ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

പാലക്കാട്ടെ വാളയാറിൽ ആൾക്കൂട്ട മർദ്ദനമേറ്റ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ഛത്തീസ്ഗഡ് സ്വദേശി രാംനാരായണനാണ് മരിച്ചത്. കള്ളൻ എന്ന് ആരോപിച്ചാണ് ഇയാളെ ചിലർ മർദിച്ചതെന്നാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ വാളയാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.  ബുധനാഴ്ച വൈകുന്നേരം വാളയാറിനടുത്തുള്ള കിഴക്കേട്ടപ്പള്ളത്ത് വെച്ചാണ് ഇയാളെ ഒരു സംഘം ആളുകൾ ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു. എഫ്‌ഐആർ പ്രകാരം, വൈകുന്നേരം 7.40 ന് മുമ്പാണ് സംഭവം നടന്നത്.  മർദ്ദനമേറ്റ് അവശനായ ഇയാളെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ ഇന്നലെ രാത്രിയോടെ മരിച്ചു. ഇയാളെ ചോദ്യം ചെയ്യുകയും മർദിക്കുകയും ചെയ്യുന്ന വീഡിയോ...

Read More

 പലിശ നിരക്കുകൾ ഉയർത്തി ബാങ്ക് ഓഫ് ജപ്പാൻ; 30 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്ക്

പലിശ നിരക്കുകൾ മൂന്ന് പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയർന്ന നിലയിലേക്ക് ഉയർത്തി ജപ്പാനിലെ കേന്ദ്ര ബാങ്ക്. വർഷങ്ങളായി തുടരുന്ന അൾട്രാ-ലൂസ് പണനയത്തിൽ നിന്ന് മറ്റൊരു വലിയ ചുവടുവയ്പ്പ് കൂടിയാണിത്. പണപ്പെരുപ്പവും വേതന വളർച്ചയും ഇപ്പോൾ ഉയർന്ന വായ്പാ ചെലവുകളെ പിന്തുണയ്ക്കാൻ ശക്തമാണെന്ന് നയരൂപീകരണക്കാർ വിശ്വസിക്കുന്നതിന്റെ സൂചനയാണിത്. ജനുവരിക്ക് ശേഷമുള്ള ആദ്യ നിരക്കു വർധനവാണ് ബാങ്ക് ഓഫ് ജപ്പാൻ പ്രഖ്യാപിച്ചത്. ഇതോടെ ഹ്രസ്വകാല പോളിസി നിരക്ക് 0.5% ൽ നിന്ന് 0.75% ആയി ഉയർന്നു. ഈ തീരുമാനം വ്യാപകമായി പ്രതീക്ഷിച്ചിരുന്നതും കേന്ദ്ര ബാങ്കിന്റെ ബോർഡ് ഏകകണ്ഠമായി എടുത്തതുമാണ്. പലിശ നിരക്കു വർധനയ്ക്കു ശേഷവും സാമ്പത്തിക സാഹചര്യങ്ങൾ സമ്പദ്‌വ്യവസ്ഥയ്ക്ക് പിന്തുണയായി തുടരുമെന്ന് ബാങ്ക് ഓഫ് ജപ്പാൻ ഒരു പ്രസ്താവനയിൽ പറഞ്ഞു. “നയമാറ്റത്തിനു ശേഷവും യഥാർത്ഥ പലിശനിരക്കുകൾ ഗണ്യമായി നെഗറ്റീവ് ആയി തുടരുമെന്ന് പ്രതീക്ഷിക്കുന്നു, കൂടാതെ അനുകൂലമായ സാമ്പത്തിക സാഹചര്യങ്ങൾ സാമ്പത്തിക പ്രവർത്തനങ്ങളെ ശക്തമായി പിന്തുണയ്ക്കുന്നത് തുടരും,” ബാങ്ക്...

Read More

ഉസ്മാൻ ഹാദിയുടെ മരണം: ബംഗ്ലാദേശിൽ വ്യാപക പ്രക്ഷോഭം, അവാമി ലീഗ് ഓഫീസ് കത്തിച്ചു

ബംഗ്ലാദേശിലെ മുൻ ഷെയ്ഖ് ഹസീന സർക്കാരിനെതിരായ പ്രസ്ഥാനത്തിലെ പ്രമുഖ വ്യക്തിയും ഇന്ത്യാ വിരുദ്ധ പ്രസംഗങ്ങൾക്ക് പ്രസിദ്ധനുമായ ഷെരീഫ് ഉസ്മാൻ ഹാദി വ്യാഴാഴ്ച സിംഗപ്പൂരിൽ അന്തരിച്ചു. ഇങ്ക്വിലാബ് മഞ്ച് കൺവീനറുടെ മരണം വ്യാഴാഴ്ച രാത്രി ധാക്കയിൽ പ്രതിഷേധങ്ങൾക്കും അക്രമങ്ങൾക്കും കാരണമായി. രാജ്യത്തെ ഏറ്റവും വലിയ ബംഗാളി പത്രമായ പ്രഥം ആലോയുടെയും ഡെയ്‌ലി സ്റ്റാറിന്റെയും ഓഫീസുകൾ പ്രതിഷേധക്കാർ ആക്രമിക്കുകയും  തീയിടുകയും ചെയ്തു. രാജ്ഷാഹിയിലെ അവാമി ലീഗ് ഓഫീസും പ്രതിഷേധക്കാർ കത്തിച്ചു. അതേസമയം, രാജ്യത്ത് പൊട്ടിപ്പുറപ്പെട്ട അക്രമങ്ങൾ ചർച്ച ചെയ്യാൻ ഇടക്കാല സർക്കാർ മേധാവി മുഹമ്മദ് യൂനുസ് ധാക്കയിൽ ഒരു തല യോഗം...

Read More

കല്ലുകടിയായി വിലക്കും പ്രതിഷേധവും; കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് സമാപനം

അസാധാരണമായ വിലക്കിനും പ്രതിഷേധങ്ങൾക്കും സാക്ഷിയായ കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ മുപ്പതാം എഡിഷന് ഇന്ന് സമാപനം. അവസാന ദിനമായ ഇന്ന് 11 ചിത്രങ്ങളാണ് പ്രദർശിപ്പിക്കുക. വൈകിട്ട് 6 മണിയോടെ സമാപന ചടങ്ങുകൾ നിശാഗന്ധിയിൽ നടക്കും. മുഖ്യമന്ത്രിയാണ് സമാപന സമ്മേളനത്തിലെ മുഖ്യാതിഥി. തുടർന്ന് സുവർണ ചകോരം നേടിയ സിനിമ പ്രദർശിപ്പിക്കും. മു ബാറ്റിൽഷിപ്പ് പോട്ടംകിൻ അടക്കം 19 സിനിമകൾക്ക് കേന്ദ്രം സെൻസർ ഇളവ് അനുവദിക്കാതെ വന്നതോടെ മേള പ്രതിസന്ധിയിലായിരുന്നു. പിന്നാലെ കടുത്ത പ്രതിഷേധം ഉയർന്നു. തുടർന്ന് ആറെണ്ണം ഒഴികെ മറ്റ് സിനിമകൾക്ക് സെൻസർ ഇളവ് നൽകി. വിലക്ക് നോക്കാതെ എല്ലാ ചിത്രങ്ങളും പ്രദർശിപ്പിക്കുമെന്നായിരുന്നു കേരളം ആദ്യം പ്രഖ്യാപിച്ചത്. എന്നാൽ കേന്ദ്ര നിർദ്ദേശത്തിന് വഴങ്ങേണ്ടി...

Read More

എച്ച്-1ബി വിസ അഭിമുഖങ്ങൾ വൈകുന്നു; ജോലി നഷ്ടപ്പെടാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് വിദഗ്ധർ

അമേരിക്കൻ വിസ നടപടികളുടെ ഭാഗമായി സോഷ്യൽ മീഡിയ പരിശോധന കർശനമാക്കിയതോടെ എച്ച്-1ബി വിസ അഭിമുഖങ്ങൾ വൻതോതിൽ വൈകുന്നു. ഈ സാഹചര്യത്തിൽ നിലവിലുള്ള ജോലി നഷ്ടപ്പെടാതിരിക്കാൻ അതീവ ജാഗ്രത പാലിക്കണമെന്ന് ഇമിഗ്രേഷൻ വിദഗ്ധർ ഇന്ത്യൻ പ്രൊഫഷണലുകൾക്ക് മുന്നറിയിപ്പ് നൽകി. വിസ സ്റ്റാമ്പിംഗിനായി നാട്ടിലെത്തി കുടുങ്ങിപ്പോയ നൂറുകണക്കിന് ഇന്ത്യക്കാരുടെ ജോലിയും നിയമപരമായ പദവിയും ഇപ്പോൾ പ്രതിസന്ധിയിലാണ്. വിസാ അപേക്ഷകരുടെയും അവരുടെ ആശ്രിതരുടെയും സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പരിശോധിക്കാൻ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് തീരുമാനിച്ചതാണ് ഈ പ്രതിസന്ധിക്ക് കാരണം. ഡിസംബർ മുതൽ ഏപ്രിൽ, മെയ് മാസങ്ങളിൽ നടക്കേണ്ടിയിരുന്ന പല അഭിമുഖങ്ങളും 2026 ഒക്ടോബർ മാസത്തേക്കാണ്...

Read More