Author: Editorial Team

‘ബി.ജെ.പിയുടെ ‘ഡബ്ബ’ എഞ്ചിൻ തമിഴ്നാട്ടിൽ ഓടില്ല’; രൂക്ഷ വിമർശനവുമായി എം.കെ സ്റ്റാലിൻ

ബി.ജെ.പിയെ വീണ്ടും കടന്നാക്രമിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ  സ്റ്റാലിൻ. തമിഴ്‌നാട്ടിൽ ബി.ജെ.പിയുടെ രാഷ്ട്രീയ മാതൃകയ്ക്ക് സ്ഥാനമില്ലെന്ന് ദ്രാവിഡ ഭരണരീതിയുടെ വിജയം അടിവരയിട്ട് കൊണ്ട് സ്റ്റാലിൻ പറഞ്ഞു. പാർട്ടി നേതാക്കളെയും പ്രവർത്തകരെയും അഭിസംബോധന ചെയ്യുന്നതിനിടെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.  ഡി.എം.കെ സർക്കാരിന്റെ നേട്ടങ്ങൾ രാജ്യത്തിനാകെ മാതൃകയാണ്. ദ്രാവിഡ മോഡൽ തമിഴ്‌നാടിനെ മികച്ച വികസിത സംസ്ഥാനമാക്കി മാറ്റിയെന്നും ജനങ്ങളുടെ മുഖത്ത് ആ സന്തോഷം താൻ കാണുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ബി.ജെ.പിയുടെ ‘ഡബ്ബ’ എഞ്ചിൻ മാതൃകയ്ക്ക് ഇവിടെ യാതൊരു പ്രസക്തിയുമില്ലെന്നും...

Read More

ബിരുദമുണ്ടോ? ഇന്ത്യൻ ആർമിയിൽ ഓഫീസറാകാം; ഇതാ മികച്ച അവസരങ്ങൾ!

രാജ്യത്തെ സേവിക്കാനും സർക്കാർ ജോലി നേടാനും സ്വപ്നം കാണുന്ന യുവാക്കൾക്ക് ഇന്ത്യൻ ആർമി ഒരു അതുല്യ അവസരം ഒരുക്കിയിരിക്കുന്നു. ഇന്ത്യൻ ആർമിയുടെ ഷോർട്ട് സർവീസ് കമ്മീഷൻ (എസ്‌എസ്‌സി) ടെക്‌നിക്കൽ കോഴ്‌സ്-67-ലേക്കുള്ള അപേക്ഷകൾ ഉടൻ അവസാനിക്കും. ഇതുവരെ ഫോം പൂരിപ്പിച്ചിട്ടില്ലാത്ത ഉദ്യോഗാർത്ഥികൾ ഉടൻ തന്നെ അപേക്ഷിക്കണം. ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ വനിതാ ഉദ്യോഗാർത്ഥികൾക്ക് ഫെബ്രുവരി 4 വരെ സമയമുണ്ട്. പുരുഷന്മാർക്ക്, അവസാന തീയതി 2026 ഫെബ്രുവരി 5 ആണ്.  ഇന്ത്യൻ ആർമിയിലെ ഓഫീസർ തല തസ്തികകളിലേക്ക് എഞ്ചിനീയറിംഗ് ബിരുദധാരികളെ തിരഞ്ഞെടുക്കുന്നതാണ് ഈ റിക്രൂട്ട്‌മെന്റ് ഡ്രൈവിന്റെ ലക്ഷ്യം. ഇത് അവർക്ക് സാങ്കേതിക പദവികളിൽ രാജ്യത്തെ സേവിക്കാനുള്ള അവസരം നൽകും. ഈ റിക്രൂട്ട്‌മെന്റ് ഡ്രൈവ് പ്രകാരം, ആകെ 350 തസ്തികകളിലേക്കാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. ഒക്ടോബറിൽ പരിശീലനം ആരംഭിക്കും. ഷോർട്ട് സർവീസ് കമ്മീഷൻ (ടെക്‌നിക്കൽ) 67 ലേക്കുള്ള നിയമനമാണിത്. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് ബിഹാറിലെ ഓഫീസേഴ്‌സ് ട്രെയിനിംഗ് അക്കാദമിയിൽ (ഒടിഎ) 49 ആഴ്ച പരിശീലനം ലഭിക്കും.  സ്ത്രീ – 04 ഫെബ്രുവരി 2026പുരുഷൻ – 05 ഫെബ്രുവരി 2026 എന്താണ് യോഗ്യത? ഈ തസ്തികയിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് അംഗീകൃത സർവകലാശാലയിൽ നിന്ന് ബിഇ/ബി.ടെക് ബിരുദം ഉണ്ടായിരിക്കണം. എന്നിരുന്നാലും, അവസാന വർഷ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. എന്നിരുന്നാലും, അവർ 2026 ഒക്ടോബർ 1-ന് ബിരുദം പൂർത്തിയാക്കിയിരിക്കണം. പ്രായപരിധിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക അപേക്ഷകർ 20 നും 27 നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. 1999 ഒക്ടോബർ 1 നും 2006 സെപ്റ്റംബർ 30 നും ഇടയിൽ ജനിച്ചവരായിരിക്കണം. കൂടാതെ, അവിവാഹിതരായ പുരുഷന്മാർക്ക് മാത്രമേ ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ കഴിയൂ, പരിശീലന സമയത്ത് വിവാഹം അനുവദനീയമല്ല. ഇതാണ് ശമ്പളം ഈ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് പരിശീലന കാലയളവിൽ പ്രതിമാസം ₹56,100 സ്റ്റൈപ്പൻഡ് ലഭിക്കും. പരിശീലനം പൂർത്തിയാക്കിയ ശേഷം, ഈ സ്റ്റൈപ്പൻഡ് പ്രതിമാസം ₹56,100 ൽ നിന്ന് ₹1,77,500 ആയി വർദ്ധിക്കും. ഇതിൽ വിവിധ ആനുകൂല്യങ്ങൾ ഉൾപ്പെടുന്നു. തിരഞ്ഞെടുക്കൽ പ്രക്രിയ എഴുത്തുപരീക്ഷ ഉണ്ടായിരിക്കില്ല. ഷോർട്ട്‌ലിസ്റ്റിംഗ്, അഭിമുഖം, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും ഉദ്യോഗാർത്ഥികളെ...

Read More

ഐഫോൺ ഇനി മടക്കി പോക്കറ്റിലിടാം; ആപ്പിളിൻ്റെ പുത്തൻ ‘ഫ്ലിപ്പ്’ മോഡൽ അണിയറയിൽ

2026-ൻ്റെ രണ്ടാം പകുതിയോടെ ആപ്പിൾ തങ്ങളുടെ ആദ്യത്തെ ഫോൾഡബിൾ ഐഫോൺ വിപണിയിലിറക്കാൻ ഒരുങ്ങുകയാണ്. എന്നാൽ, ഇതിന് പിന്നാലെ മറ്റൊരു വ്യത്യസ്തമായ ഫോൾഡബിൾ ഫോണിന്റെ പണിപ്പുരയിലാണ് ആപ്പിൾ എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പുസ്തകം പോലെ തുറക്കാവുന്ന ‘ഐഫോൺ ഫോൾഡിന്’ (iPhone Fold) പകരം, സാംസങ് ഗാലക്സി Z ഫ്ലിപ്പ് സീരീസിന് സമാനമായ രീതിയിലുള്ള ‘ഫ്ലിപ്പ്’ ഫോണായിരിക്കും ഇത്. ആപ്പിളിൻ്റെ ഈ പുതിയ ഫ്ലിപ്പ് ഐഫോണിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാം: ബ്ലൂംബെർഗിന്റെ റിപ്പോർട്ട് പ്രകാരം, ക്ലാംഷെൽ (Clamshell) രീതിയിൽ മടക്കാവുന്ന ഒരു ഐഫോൺ ആപ്പിൾ തയ്യാറാക്കുന്നുണ്ട്. ഈ ഐഫോണിന് ഏകദേശം സാംസങ് ഗാലക്സി Z ഫ്ലിപ്പ് 7-ൻ്റെ അത്രയും വലിപ്പമുണ്ടാകും. വരാനിരിക്കുന്ന ഐഫോൺ ഫോൾഡിനെ കുറിച്ച് ആപ്പിളിന് ആത്മവിശ്വാസമുണ്ടെന്നും ഇത് കൂടുതൽ ഫോൾഡബിൾ ഐഫോണുകൾക്ക് ഡിമാൻഡ് സൃഷ്ടിക്കുമെന്ന് കമ്പനി വിശ്വസിക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രതീക്ഷിക്കാവുന്ന ഫീച്ചറുകൾ സാധാരണ ഐഫോൺ ഫോൾഡ്, സാംസങ് ഗാലക്സി Z ഫോൾഡ് 7-നേക്കാളും ഗൂഗിൾ പിക്സൽ 10 പ്രോ ഫോൾഡിനേക്കാളും വലിപ്പം കുറഞ്ഞ ഒരു സവിശേഷ ഉപകരണമായിരിക്കും. എന്നാൽ ഫ്ലിപ്പ് ഐഫോൺ വിപണിയിലെ മറ്റ് ക്ലാംഷെൽ ഫോണുകൾക്ക് സമാനമായിരിക്കും. ഗാലക്സി Z ഫ്ലിപ്പ് 7-നെ ഉദാഹരണമായി എടുത്താൽ, അത് മടക്കിവെക്കുമ്പോൾ 4.1 ഇഞ്ച് ഡിസ്പ്ലേയും തുറക്കുമ്പോൾ 6.9 ഇഞ്ച് ഡിസ്പ്ലേയുമാണുള്ളത്. ഏകദേശം ഇതേ മാതൃകയിലായിരിക്കും ആപ്പിളിന്റെ ഫ്ലിപ്പ് ഫോണും എത്തുക. ഇത് മടക്കി വെക്കുമ്പോൾ പോക്കറ്റിൽ എളുപ്പത്തിൽ ഒതുങ്ങുന്നതും തുറക്കുമ്പോൾ സാധാരണ ഐഫോൺ അനുഭവം നൽകുന്നതുമായിരിക്കും. റിലീസ് തീയതിയിലെ അനിശ്ചിതത്വം ആപ്പിൾ ഒരു ക്ലാംഷെൽ ഐഫോൺ പുറത്തിറക്കാൻ താൽപ്പര്യപ്പെടുന്നുണ്ടെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. എന്നിരുന്നാലും, ഈ ഐഫോണിൻറെ റിലീസ് തീയതി സംബന്ധിച്ച് ഇപ്പോഴും പൂർണ്ണമായും ഉറപ്പായിട്ടില്ല. ആപ്പിൾ ഈ പ്രോജക്റ്റുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചാൽ പോലും കുറഞ്ഞത് 2027 വരെ അത് വിൽപ്പനയ്‌ക്കെത്താൻ സാധ്യതയില്ല. നേരത്തെ മടക്കാവുന്ന ഐപാഡ് (Foldable iPad) പുറത്തിറക്കാൻ ആപ്പിൾ ശ്രമിച്ചിരുന്നെങ്കിലും നിർമ്മാണ സംബന്ധമായ ചില തടസ്സങ്ങൾ നേരിടുന്നതായാണ് റിപ്പോർട്ട്. പ്രതീക്ഷിക്കാവുന്ന വില ഫോൾഡബിൾ ഫ്ലിപ്പ് ഐഫോണിൻ്റെ വിലയെക്കുറിച്ച് ഇപ്പോൾ ഔദ്യോഗിക വിവരങ്ങളൊന്നുമില്ല. എങ്കിലും, പുസ്തക രൂപത്തിൽ മടക്കാവുന്ന ഐഫോൺ ഫോൾഡിനേക്കാൾ വില കുറവായിരിക്കും ഇതിന്. 2026 സെപ്റ്റംബറിൽ പുറത്തിറങ്ങുമെന്ന് കരുതുന്ന ഐഫോൺ ഫോൾഡിന് അമേരിക്കയിലെ പ്രാരംഭ വില ഏകദേശം 2,400 ഡോളർ (ഏകദേശം 2,15,000 ഇന്ത്യൻ രൂപ) വില...

Read More

ഗ്രാമി അവാർഡുകൾക്ക് ഉജ്ജ്വല തുടക്കം; ആൽബം ഓഫ് ദി ഇയർ അവാർഡ് നേട്ടത്തിൽ ബാഡ് ബണ്ണി

68-ാമത് വാർഷിക ഗ്രാമി അവാർഡുകൾക്ക് ലോസ് ഏഞ്ചൽസിൽ ഔദ്യോഗികമായി തുടക്കമായി. സംഗീത ലോകത്തെ പ്രമുഖരും വിസ്മയിപ്പിക്കുന്ന പ്രകടനങ്ങളും അണിനിരന്ന ഈ രാത്രിയിൽ ബാഡ് ബണ്ണി, ലേഡി ഗാഗ, കെൻഡ്രിക് ലാമർ, ജസ്റ്റിൻ ബീബർ തുടങ്ങിയ ആഗോള താരങ്ങൾ നാമനിർദ്ദേശങ്ങളിൽ മുന്നിട്ടുനിന്നു. ക്രിപ്‌റ്റോ.കോം (Crypto.com) അരീനയിൽ നടന്ന ചടങ്ങിൽ ട്രെവർ നോഹ തുടർച്ചയായ ആറാം തവണയും അവതാരകനായി എത്തി. ആൽബം ഓഫ് ദി ഇയറായി തെരഞ്ഞെടുക്കപ്പെട്ടത് ബാഡ് ബണ്ണിയുടെ DeB TiRAR MS FOToS ആണ്. SWAG( Justin Bieber), Man’s Best Friend (Sabrina Carpenter), Let God Sort Em Out (Clipse), Pusha T & Malice (Pharrell Williams), MAYHEM (Lady Gaga), GNX ( Kendrick Lamar), MUTT (Leon Thomas) എന്നീ ആൽബങ്ങളായിരുന്നു നോമിനേഷനിൽ...

Read More

ശ​സ്ത്ര​ക്രി​യ​ക്കി​ടെ വീ​ട്ട​മ്മ മ​രി​ച്ച സം​ഭ​വം; ആ​ശു​പ​ത്രി​ക്കെ​തി​രെ ബ​ന്ധു​ക്ക​ൾ

തൃ​ശൂ​ർ: വ​ട​ക്കാ​ഞ്ചേ​രി​യി​ൽ ഗ​ർ​ഭ​പാ​ത്രം നീ​ക്കം ചെ​യ്യാ​നെ​ത്തി​യ വീ​ട്ട​മ്മ മ​രി​ച്ച സം​ഭ​വ​ത്തി​ൽ ആ​ശു​പ​ത്രി​ക്കെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി ബ​ന്ധു​ക്ക​ൾ. വ​ട​ക്കാ​ഞ്ചേ​രി സ്വ​ദേ​ശി​നി നി​ർ​മ​ല​യാ​ണ് മ​രി​ച്ച​ത്. . ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ പി​ഴ​വു മൂ​ലം വി​ദ​ഗ്ധ ചി​കി​ത്സ ല​ഭി​ക്കു​ന്ന​തി​ല​ട​ക്കം കാ​ല​താ​മ​സ​മു​ണ്ടാ​യെ​ന്ന് നി​ർ​മ​ല​യു​ടെ ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചു. എ​ന്നാ​ൽ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ പ​രി​മി​തി​ക​ളെ തു​ട​ർ​ന്ന് ര​ക്ത​സ്രാ​വ​മു​ണ്ടാ​യ​പ്പോ​ൾ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി​യെ​ന്നാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം. ക​ഴി​ഞ്ഞ 16-ാം തീ​യ​തി​യാ​ണ് നി​ർ​മ​ല​യെ ശ​സ്ത്ര​ക്രി​യ​ക്കാ​യി വ​ട​ക്കാ​ഞ്ചേ​രി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. തു​ട​ർ​ന്ന് ഗു​രു​ത​ര ര​ക്ത​സ്രാ​വ​ത്തെ തു​ട​ർ​ന്ന് 18-ാം തീ​യ​തി തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ വ​ച്ച് നി​ർ​മ​ല മ​രി​ക്കു​ക​യാ​യി​രു​ന്നു. വ​ട​ക്കാ​ഞ്ചേ​രി ജി​ല്ലാ ആ​ശു​പ​ത്രി​ക്കെ​തി​രെ ഇ​വ​ർ പോ​ലീ​സി​ൽ പ​രാ​തി...

Read More