Author: Editorial Team

ഗൾഫിലെ യുദ്ധം ഇന്ത്യയ്ക്ക് തിരിച്ചടിയാകുന്നു; എണ്ണ ഇറക്കുമതിക്കായി റഷ്യയെയും ആഫ്രിക്കൻ രാജ്യങ്ങളെയും ആശ്രയിക്കുന്നു

ഇറാൻ-ഇസ്രായേൽ യുദ്ധം പശ്ചിമേഷ്യൻ മേഖലയെ കലുഷിതമാക്കിയതോടെ ഇന്ത്യയുടെ എണ്ണ ഇറക്കുമതിയിൽ വലിയ മാറ്റങ്ങൾ സംഭവിക്കുന്നു. ഹോർമുസ് കടലിടുക്ക് വഴി എണ്ണ എത്തിക്കുന്നത് അപകടകരമായ സാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിയിൽ 23 ശതമാനം കുറവുണ്ടായി. ഗൾഫിൽ നിന്നുള്ള വിതരണം തടസ്സപ്പെട്ടതോടെ ഇന്ത്യ ഇപ്പോൾ പ്രധാനമായും റഷ്യയെയാണ് ആശ്രയിക്കുന്നത്. മാർച്ചിലെ കണക്കുകൾ പ്രകാരം ഇന്ത്യയുടെ ആകെ എണ്ണ ഇറക്കുമതിയുടെ 44 ശതമാനവും റഷ്യയിൽ നിന്നാണ്. ഗൾഫ് രാജ്യങ്ങളായ സൗദി അറേബ്യ, ഇറാഖ്, യുഎഇ എന്നിവിടങ്ങളിൽ നിന്നുള്ള കപ്പലുകൾക്ക് ഹോർമുസ് കടലിടുക്ക് വഴി കടന്നുപോകാൻ വലിയ പ്രയാസമാണ് നേരിടുന്നത്. ഈ സാഹചര്യത്തിൽ ഇന്ത്യ തങ്ങളുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കാൻ പുതിയ വഴികൾ തേടുകയാണ്. അങ്കോള, കോംഗോ, ഗാബോൺ, സുഡാൻ തുടങ്ങിയ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും ഇന്ത്യ ഇപ്പോൾ എണ്ണ വാങ്ങുന്നുണ്ട്. മുൻപ് ഇത്തരം രാജ്യങ്ങളിൽ നിന്ന് വലിയ തോതിൽ ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്തിരുന്നില്ല. റഷ്യൻ എണ്ണ വാങ്ങുന്നതിനായി അമേരിക്ക ഇന്ത്യയ്ക്ക് 30 ദിവസത്തെ പ്രത്യേക ഇളവ് നൽകിയിട്ടുണ്ട്. മാർച്ച് 5 മുതൽ ഏപ്രിൽ 4 വരെയാണ് ഈ ഇളവ് പ്രാബല്യത്തിലുള്ളത്. ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരാതിരിക്കാനാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭരണകൂടം ഈ തീരുമാനം എടുത്തത്. ഇതിലൂടെ ഗൾഫിലെ വിതരണ കുറവ് പരിഹരിക്കാൻ ഇന്ത്യയ്ക്ക് സാധിക്കുമെന്നാണ് വിലയിരുത്തൽ. നിലവിൽ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി പ്രതിദിനം 1.8 ദശലക്ഷം ബാരലായി വർധിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ ഇത് 2.2 ദശലക്ഷം ബാരലായി ഉയർന്നേക്കും. അതേസമയം ഗൾഫിൽ നിന്ന് വരാനിരുന്ന ഏകദേശം 1.7 ദശലക്ഷം ടൺ എണ്ണയും വാതകവും കടലിൽ കുടുങ്ങിക്കിടക്കുകയാണ്. ഇത് ഇന്ത്യയിലെ പാചകവാതക വിതരണത്തെയും വളം ഉൽപ്പാദനത്തെയും ബാധിക്കുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. ഹോർമുസ് കടലിടുക്ക് വഴി വരാറുള്ള ഗ്യാസ് വിതരണത്തിലും 55 ശതമാനത്തോളം കുറവുണ്ടായിട്ടുണ്ട്. ഖത്തറിൽ നിന്നുള്ള എൽഎൻജി ഇറക്കുമതിയും തടസ്സപ്പെട്ടത് തിരിച്ചടിയായി. പകരമായി ഓസ്‌ട്രേലിയ, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ഗ്യാസ് എത്തിക്കാനുള്ള ശ്രമത്തിലാണ് സർക്കാർ. എണ്ണവില ബാരലിന് 100 ഡോളറിന് മുകളിൽ എത്തിയത് രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയ്ക്ക് കടുത്ത വെല്ലുവിളിയാണ്. രാജ്യത്തെ എണ്ണക്കമ്പനികൾ ഇപ്പോൾ റഷ്യൻ എണ്ണയ്ക്ക് വലിയ തോതിൽ ഓർഡറുകൾ നൽകിക്കഴിഞ്ഞു. ഷിപ്പിംഗ് ഇൻഷുറൻസ് തുക വർധിച്ചതും കപ്പലുകൾക്ക് സഞ്ചരിക്കാൻ കൂടുതൽ സമയം വേണ്ടിവരുന്നതും ചെലവ് കൂട്ടുന്നുണ്ട്. എങ്കിലും റഷ്യൻ എണ്ണ ലഭ്യമായത് ആഭ്യന്തര വിപണിയിൽ പെട്രോൾ, ഡീസൽ വില കുത്തനെ ഉയരുന്നത് തടയാൻ സഹായിക്കും. ഗൾഫിലെ സംഘർഷം നീണ്ടുപോയാൽ ഇന്ത്യയുടെ എണ്ണ നയം പൂർണ്ണമായും മാറാൻ...

Read More

ജ​യി​ക്കാ​വു​ന്ന മ​ണ്ഡ​ല​ങ്ങ​ളി​ൽ മാ​ത്രം മ​ത്സ​രി​ക്കു​ന്ന​ത​ല്ല ഞ​ങ്ങ​ളു​ടെ രീ​തി: കെ.​കെ. ശൈ​ല​ജ

ക​ണ്ണൂ​ർ: സ​ണ്ണി ജോ​സ​ഫി​ന്‍റെ പ​രി​ഹാ​സ​ത്തി​ന് മ​റു​പ​ടി​യു​മാ​യി പേ​രാ​വൂ​രി​ലെ സി​പി​എം സ്ഥാ​നാ​ർ​ഥി കെ.​കെ. ശൈ​ല​ജ. പാ​ർ​ട്ടി​യി​ൽ പ്രൊ​മോ​ഷ​ൻ കി​ട്ടി​യ​ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ തോ​റ്റ​ത് കൊ​ണ്ട​ല്ലെ​ന്നും 2024ൽ ​തോ​റ്റ​ത് കോ​ൺ​ഗ്ര​സ്‌ അ​ധി​കാ​ര​ത്തി​ൽ വ​രു​മെ​ന്ന് ജ​നം വി​ചാ​രി​ച്ച​ത് കൊ​ണ്ടാ​ണെ​ന്നും കെ.​കെ. ശൈ​ല​ജ പ​റ​ഞ്ഞു. ഇ​രി​ട്ടി താ​ലൂ​ക്ക് ഓ​ഫീ​സി​ൽ നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ച്ച​ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു കെ.​കെ. ശൈ​ല​ജ. ഒ​രോ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തോ​ൽ​ക്കു​മ്പോ​ഴും കെ.​കെ. ശൈ​ല​ജ​യ്ക്ക് പാ​ര്‍​ട്ടി പ്ര​മോ​ഷ​ൻ ന​ൽ​കു​മെ​ന്നാ​യി​രു​ന്നു കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ സ​ണ്ണി ജോ​സ​ഫി​ന്‍റെ പ്ര​തി​ക​ര​ണം. അ​ഭി​മാ​ന​ത്തോ​ടെ ആ​ണ് പേ​രാ​വൂ​രി​ൽ മ​ത്സ​രി​ക്കു​ന്ന​ത്. ജ​യി​ക്കാ​വു​ന്ന മ​ണ്ഡ​ല​ങ്ങ​ളി​ൽ മാ​ത്രം മ​ത്സ​രി​ക്കു​ന്ന​ത് അ​ല്ല ഞ​ങ്ങ​ളു​ടെ രീ​തി​യെ​ന്നും കെ​കെ ശൈ​ല​ജ പ​റ​ഞ്ഞു. വ​ട​ക​ര​യി​ൽ ശൈ​ല​ജ തോ​റ്റ​പ്പോ​ള്‍ സം​ഘ​ട​ന​യി​ൽ കേ​ന്ദ്ര ക​മ്മി​റ്റി​യി​ലെ​ത്തി. ഇ​ത്ത​വ​ണ പോ​ളി​റ്റ് ബ്യൂ​റോ​യി​ൽ എ​ത്തു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കാ​മെ​ന്നും സ​ണ്ണി ജോ​സ​ഫ് പ​റ​ഞ്ഞു. കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി​യി​ലെ വി​മ​ത പ്ര​ശ്നം പ​രി​ഹ​രി​ക്കു​മെ​ന്നും കെ. ​സു​ധാ​ക​ര​ൻ പേ​രാ​വൂ​രി​ലും തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് എ​ത്തു​മെ​ന്നും സ​ണ്ണി ജോ​സ​ഫ് പ​റ​ഞ്ഞു. ഇ​രി​ട്ടി താ​ലൂ​ക്ക് ഓ​ഫീ​സി​ല്‍ രാ​വി​ലെ എ​ത്തി​യ സ​ണ്ണി ജോ​സ​ഫ് പ​ത്രി​ക...

Read More

താങ്ങാൻ പറ്റാത്തത്ര തുക ചെലവാകും: ആശുപത്രി കിടക്കയിൽ കണ്ണൻ സാഗർ…

ഹൃദയത്തിൽ ബ്ലോക്ക് കണ്ടെത്തിയെന്നും ഉടനെ തന്നെ ബൈപാസ് ശസ്ത്രക്രിയയ്ക്ക് വിധേയനാകണമെന്നും വെളിപ്പെടുത്തി മിമിക്രി താരം കണ്ണൻ സാഗർ. തനിക്കു താങ്ങാൻ പറ്റാത്ത അത്ര  തുക ആശുപത്രിയിലാകുമെന്നും സന്മനസുള്ളവർ സഹായിക്കണമെന്നും കണ്ണൻ സാ​ഗർ പറയുന്നു. ‘‘ജീവിതത്തിലെ പ്രതിസന്ധികളും ബുദ്ധിമുട്ടുകളും സാമ്പത്തിക പരാധീനതയും സന്തോഷവും സമാധാനവും സംരക്ഷണയും കരുതലും ആഗ്രഹിക്കാത്തവരായി ഈ ലോകത്ത് ആരും ഉണ്ടാകില്ല. ഉള്ള വരുമാനത്താൽ കുടുംബവും പോറ്റി മക്കളേയും വളർത്തി അവർക്കൊരു നല്ലതിനായി പ്രാർഥിച്ചും അവർക്കുവേണ്ടി പ്രയത്നിച്ചും,  ആവുന്നത്ര ഉള്ളതിൽനിന്നും മറ്റുള്ളവരെ സഹായിച്ചും സന്തോഷിപ്പിച്ചും പോകുന്ന പോക്കിലാണ് വെള്ളിടി വെട്ടുമ്പോലെ കുടുംബജീവിതത്തിലേക്ക് അസുഖം എന്ന അതിഥി കടന്നുവരുന്നത്.  അൽപ്പം ദുഃഖിപ്പിച്ചും വേദനിപ്പിച്ചും കൂടെയുള്ളവരുടെ സമയം കെടുത്തിയും ഒരു ബാധ്യതയ്ക്കു വഴിയൊരുക്കി ഇനിയെങ്ങനെ മുന്നോട്ട് എന്ന ചോദ്യശരങ്ങളുമായി വഴിമുടക്കിയും ഇനി ഞാൻ പറഞ്ഞിട്ടു മുന്നോട്ട് പോയാൽ മതിയെന്ന ശാഠ്യവുമായി അസുഖങ്ങൾ വിലങ്ങനെ കടന്നു നിൽക്കുന്നതും, എന്നാൽ നോക്കട്ടെയെന്ന ദൃഢനിശ്ചയത്തോടെ നേരിടാൻ തയാറായാലും സാമ്പത്തികം ഒരു വലിയ ഘടകമാണ്, അവിടെയാണ് നമ്മൾ ഒന്നുമല്ലെന്ന ബോധം വരുന്നതും മറ്റുള്ളവരുടെ സഹായം തേടുന്നതും. അതൊരു കുറച്ചിലായി ഞാനും കാണുന്നില്ല, നമ്മുടെ ആവശ്യങ്ങൾ പറഞ്ഞാലല്ലേ മറ്റുള്ളവർ അറിയുക സന്മനസുള്ളവർ സഹായിക്കാൻ തയാറാകൂ. കുറേ ദിവസങ്ങളായി ഞാൻ ആശുപത്രികൾ കയറിയിറങ്ങുന്നു. ഇന്നലെ ചങ്ങനാശ്ശേരി ചെത്തിപ്പുഴ സെന്റ് തോമസ് ഹോസ്പിറ്റലിൽ ആൻജിയോഗ്രാം ചെയ്തു,  നഗരഹൃദയത്തിലെ വമ്പൻ ബ്ലോക്ക് പോലെ എന്റെ ഹൃദയത്തെ ബ്ലോക്കുകൾ ചുറ്റി വരിഞ്ഞിരിക്കുന്നു. ഉടനേ ബൈപ്പാസ്സ് ശസ്ത്രക്രിയയ്ക്കു വിധേയനാകണം എന്നാണ് ഡോക്ടർ പറയുന്നത്. അതിലേക്ക് മറ്റൊരു ആശുപത്രിയുടെ സേവനവും ആവശ്യമായി വരുമെന്നും ഡോക്ടർ അറിയിച്ചു, അതറിഞ്ഞപ്പോൾ മുതൽ ഭാര്യയും മക്കളും നല്ല വിഷമത്തിലാണ്.  ഞാൻ അവരെ സമാധാനിപ്പിച്ചു പിടിച്ച് നിൽക്കുന്നു, എന്നൊക്കൊണ്ട് ഇപ്പോൾ താങ്ങാൻ പറ്റാത്ത അത്ര ഒരു തുക ആശുപത്രിയിൽ ചെലവിലേക്കാകും. ഞാൻ സംഘടനയിലും ചില സഹപ്രവർത്തകരെയും വിളിച്ചു എന്റെ നിസ്സഹായാവസ്ഥ വെളിപ്പെടുത്തി.  ഇന്ന് പരുമലയിലുള്ള ഹോസ്‌പിറ്റലിൽ ചെക്കപ്പിന് വീണ്ടും പോകുകയാണ്, പ്രിയപ്പെട്ടവരുടെ പ്രാർഥന എന്റേയും കുടുംബത്തിന്റേയും കൂടെ ഉണ്ടാവണം, ക്ഷണിക്കാതെ കടന്നുവന്ന അസുഖമെന്ന അതിഥിയെ ഒന്ന് പറഞ്ഞുവിടുന്ന തിരക്കിലാണ് ഞാനും.’’–കണ്ണൻ സാഗറിന്റെ വാക്കുകൾ. ചാനല്‍ പരിപാടികളിലൂടെയും സിനിമയിലൂടെയും പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ താരമാണ് കണ്ണന്‍ സാഗര്‍. ജയസൂര്യ നായകനായ ‘ആട് 3’യാണ് നടൻ അവസാനമായി അഭിനയിച്ച...

Read More

ഒന്നോ രണ്ടോ സീറ്റിനായല്ല മത്സരം, ബിജെപിക്കിത് നിര്‍ണായക തെരഞ്ഞെടുപ്പ്, പ്രധാനമന്ത്രി പ്രചാരണത്തിനെത്തുമെന്ന് രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം: ബിജെപിക്കിത് നിര്‍ണായക തെരഞ്ഞെടുപ്പാണെന്നും വികസിത കേരളം എന്ന മുദ്രാവാക്യവുമായി പ്രചാരണവുമായി സജീവമാകുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍. രണ്ടോ സീറ്റിനായല്ല മത്സരമെന്നും പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും പ്രചാരണത്തിനെത്തുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. സാബു ജേക്കബും താനുമായി നല്ല കെമിസ്ട്രിയാണെന്നും ട്വന്‍റി 20ക്ക് കൂടുതൽ സീറ്റ് നൽകിയത് രാഷ്ട്രീയ വിദഗ്ധര്‍ വിലയിരുത്തട്ടെയന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. മാറ്റം കൊണ്ടുവരണമെന്നതാണ് ഞങ്ങളുടെ വാശിയെന്നും ട്വന്‍റി 20യുമായുള്ള സഖ്യം ആലോചിച്ചെടുത്തതാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. വിജയ സാധ്യത കണക്കിലെടുത്താണ് സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തിയത്. യുഡിഎഫും എൽഡിഎഫും ജനങ്ങളെ വഞ്ചിച്ച പാര്‍ട്ടികളാണ്. അവരെ രണ്ടായി കാണുന്നില്ല. രണ്ട് മുന്നണികളും ഒന്നാണ്. മൂന്നാം എൽഡിഎഫ് സര്‍ക്കാരിനുള്ള സാധ്യത വട്ടപ്പൂജമാണ്. കോണ്‍ഗ്രസിന് എന്ത് കാരണം കൊണ്ട് ജനം വോട്ട് ചെയ്യുമെന്നും രാജീവ് ചന്ദ്രശേഖര്‍ ചോദിച്ചു. ബിജെപി പ്രധാന കക്ഷിയാകുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്. സിപിഎമ്മിന്‍റെ വീഴ്ചയുടെ ഗുണം കോണ്‍ഗ്രസിന് കിട്ടില്ല. അത് മിഥ്യാധാരണയാണെന്നും രാജീവ് ചന്ദ്രശേഖര്‍...

Read More

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്: ബി​ജെ​പി​യു​ടെ മൂ​ന്നാം സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​യാ​യി

ന്യൂ​ഡ​ൽ​ഹി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള സ്ഥാ​നാ​ർ​ഥി​ക​ളു​ടെ മൂ​ന്നാം പ​ട്ടി​ക പു​റ​ത്തു​വി​ട്ട് ബി​ജെ​പി. 11 പേ​രു​ടെ പ​ട്ടി​ക​യാ​ണ് പു​റ​ത്തു​വി​ട്ട​ത്. ഇ​തോ​ടെ ബി​ജെ​പി മ​ത്സ​രി​ക്കു​ന്ന 97 മ​ണ്ഡ​ല​ങ്ങ​ളി​ലെ​യും സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ഖ്യാ​പ​നം പൂ​ർ​ത്തി​യാ​യി. തി​രു​വ​ന​ന്ത​പു​രം മ​ണ്ഡ​ല​ത്തി​ൽ ക​ര​മ​ന ജ​യ​ൻ ജ​ന​വി​ധി തേ​ടും. അ​രു​വി​ക്ക​ര​യി​ൽ വി​വേ​ക് ഗോ​പ​ൻ മ​ത്സ​രി​ക്കും. കോ​വ​ള​ത്ത് ടി.​എ​ൻ. സു​രേ​ഷും നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ എ​സ്. രാ​ജ​ശേ​ഖ​ര​ൻ നാ​യ​രു​മാ​ണ് സ്ഥാ​നാ​ർ​ഥി​ക​ൾ. പീ​രു​മേ​ട്ടി​ൽ വി. ​ര​തീ​ഷും പു​തു​പ്പ​ള്ളി​യി​ൽ ര​വീ​ന്ദ്ര​നാ​ഥ് വാ​ക​ത്താ​ന​വും മാ​വേ​ലി​ക്ക​ര​യി​ൽ അ​ജി​മോ​നും അ​ടൂ​രി​ൽ പ​ന്ത​ളം പ്ര​താ​പ​നും ച​വ​റ​യി​ൽ കെ.​ആ​ർ. രാ​ജേ​ഷും ജ​ന​വി​ധി തേ​ടും. കോ​ൺ​ഗ്ര​സ് വി​ട്ട് പാ​ർ​ട്ടി​യി​ലെ​ത്തി​യ ബി.​എ​സ്. അ​നൂ​പ് ചി​റ​യി​ൻ​കീ​ഴി​ലും ആ​ർ.​എ​സ്. ആ​രു​ൺ രാ​ജ് ച​ട​യ​മം​ഗ​ല​ത്തും...

Read More