ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ അ​ലി​പൂ​രി​ൽ ട്ര​ക്ക് ഓ​ട്ടോ​യി​ലി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മൂ​ന്ന് പേ​ർ മ​രി​ച്ചു, നാ​ല് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. അ​പ​ക​ട​ത്തി​ന് ശേ​ഷം നി​ർ​ത്താ​തെ പോ​യ ട്ര​ക്ക് ഡ്രൈ​വ​ർ​ക്കാ​യി പോ​ലീ​സ് തി​ര​ച്ചി​ൽ ന​ട​ത്തി വ​രി​ക​യാ​ണ്. ഓ​ട്ടോ ഡ്രൈ​വ​ർ രാ​ജു ശ​ർ​മ്മ (52), ആ​റ് വ​യ​സു​ള്ള ഒ​രു പെ​ൺ​കു​ട്ടി എ​ന്നി​വ​രെ തി​രി​ച്ച​റി​ഞ്ഞു. മ​രി​ച്ച​വ​രി​ൽ ഒ​രാ​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. മു​കേ​ഷ്, ഭാ​ര്യ പി​ങ്കി, ഒ​ന്പ​ത് വ​യ​സു​ള്ള ആ​ൺ​കു​ട്ടി, ചോ​ട്ടു പ​ണ്ഡി​റ്റ് എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

പു​ല​ർ​ച്ചെ അ​ലി​പൂ​രി​ലെ ഒ​രു ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം ന​ട​ന്ന​ത്. നി​യ​ന്ത്ര​ണം വി​ട്ട ട്ര​ക്ക് ഓ​ട്ടോ​യി​ലി​ക്കു​ക​യാ​യി​രു​ന്നു.

അ​പ​ക​ടം ന​ട​ന്ന​യു​ട​ൻ ത​ന്നെ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി. പ​രി​ക്കേ​റ്റ ഏ​ഴ് പേ​രെ​യും ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും മൂ​ന്ന് പേ​രു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. നി​ല​വി​ൽ പ​രി​ക്കേ​റ്റ​വ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

സം​ഭ​വ​ത്തി​ൽ പോ​ലി​സ് കേ​സെ​ടു​ത്തു. പ്ര​തി​യെ ക​ണ്ടെ​ത്താ​നാ​യി പ്ര​ദേ​ശ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സ് പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്.