വാളയാറിൽ ആൾക്കൂട്ട മർദ്ദനമേറ്റ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു
പാലക്കാട്ടെ വാളയാറിൽ ആൾക്കൂട്ട മർദ്ദനമേറ്റ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ഛത്തീസ്ഗഡ് സ്വദേശി രാംനാരായണനാണ് മരിച്ചത്. കള്ളൻ എന്ന് ആരോപിച്ചാണ് ഇയാളെ ചിലർ മർദിച്ചതെന്നാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ വാളയാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച വൈകുന്നേരം വാളയാറിനടുത്തുള്ള കിഴക്കേട്ടപ്പള്ളത്ത് വെച്ചാണ് ഇയാളെ ഒരു സംഘം ആളുകൾ ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു. എഫ്ഐആർ പ്രകാരം, വൈകുന്നേരം 7.40 ന് മുമ്പാണ് സംഭവം നടന്നത്. മർദ്ദനമേറ്റ് അവശനായ ഇയാളെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ ഇന്നലെ രാത്രിയോടെ മരിച്ചു. ഇയാളെ ചോദ്യം ചെയ്യുകയും മർദിക്കുകയും ചെയ്യുന്ന വീഡിയോ...
Read More



