Author: Editorial Team

ഇടിമിന്നലിൽ വ്യാപക നാശനഷ്ടം; വീടിനുള്ളിലെ ഇലക്ട്രിക് ഉപകരണങ്ങൾ കത്തിനശിച്ചു

കാസർഗോഡ് പടുപ്പിൽ വേനൽമഴയ്ക്കിടെയുണ്ടായ ഇടിമിന്നലിൽ വ്യാപക നാശനഷ്ടം. തട്ടുമ്മൽ സ്വദേശികളായ ഗോപാലൻ – രുഗ്മിണി ദമ്പതികളുടെ വീടിനാണ് മിന്നലേറ്റ് വലിയ തോതിലുള്ള നാശനഷ്ടങ്ങൾ സംഭവിച്ചത്. വീട്ടിൽ ആളുകൾ ഉണ്ടായിരുന്നെങ്കിലും വലിയൊരു ദുരന്തം തലനാരിഴയ്ക്കാണ് ഒഴിവായത്. വീടിനുള്ളിലെ മുഴുവൻ ഇലക്ട്രിക് വയറിങ്ങും കത്തിക്കരിഞ്ഞു. ബൾബുകൾ പൊട്ടിത്തെറിച്ചു. സ്വിച്ച് ബോർഡുകൾ തെറിച്ചുപോയ നിലയിലാണ്. മിന്നലിന്റെ ആഘാതത്തിൽ വീടിന്റെ അടുക്കള ഭാഗത്തെ ഓടുകൾ പൊട്ടിത്തെറിച്ചിട്ടുണ്ട്. അതേസമയം, മലപ്പുറം മങ്കടയിൽ ഇടിമിന്നലേറ്റ് 4 വിദ്യാർഥികൾ മരിച്ചു. പന്തല്ലൂര്‍ മലയിലാണ് അപകടമുണ്ടായത്. വ്യൂ പോയിൻറ് സന്ദർശനത്തിനിടെയാണ് ഏഴ് വിദ്യാർഥികൾക്ക് ഇടിമിന്നലേറ്റത്. പരുക്കേറ്റ മൂന്ന് വിദ്യാർഥികളെ മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. മരിച്ചവരുടെ പൊതുദർശനം നാളെ...

Read More

അമ്മയിലെ തൊഴില്‍ പീഡന പരാതി: പരാതി നല്‍കിയ ജീവനക്കാരിയെ പുറത്താക്കിയ നടപടി റദ്ദാക്കിയെന്ന് ശ്വേത മേനോന്‍

തൊഴില്‍ പീഡന പരാതി നല്‍കിയ ജീവനക്കാരിയെ പുറത്താക്കിയ നടപടി റദ്ദാക്കിയെന്ന് അഭിനേതാക്കളുടെ സംഘടന ‘അമ്മ’. ജീവനക്കാരെ പുറത്താക്കിയ നടപടി തെറ്റാണെന്ന് അമ്മ പ്രസിഡന്റ് ശ്വേതാമേനോന്‍ പറഞ്ഞു. കുക്കു പരമേശ്വരനെതിരെ നടപടിയുണ്ടാകില്ല. ഉണ്ണി ശിവപാലിന് നിര്‍ബന്ധിത അവധി നല്‍കിയെന്നും അമ്മ ജോയിന്‍ സെക്രട്ടറി സ്ഥാനത്ത് നിന്നുള്ള അന്‍സിബയുടെ രാജി സ്വീകരിച്ചെന്നും അമ്മ പ്രസിഡന്റ് ശ്വേതാ മേനോന്‍ പറഞ്ഞു. കുറച്ച് ദിവസങ്ങള്‍ മുമ്പാണ് അമ്മയിലെ ഫ്രണ്ട് ഓഫിസ് ജീവനക്കാരി തൊഴില്‍ പീഡന പരാതി ഉയര്‍ത്തിയത്. പൊലീസിലാണ് ഇവര്‍ ആദ്യം തൊഴില്‍ പീഡന പരാതി നല്‍കിയത്. ഇതിന്റെ പ്രതികാര നടപടിയെന്നോണം തന്നെ ജോലിയില്‍ നിന്ന് പുറത്താക്കിയെന്നായിരുന്നു പരാതിക്കാരിയുടെ ആരോപണം. ട്രഷറര്‍ ഉണ്ണി ശിവപാലിനെതിരെയാണ് യുവതി ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നത്. സംഭവം വിവാദമായതിന് പിന്നാലെയാണ് ജീവനക്കാരിയെ പുറത്താക്കിയ നടപടി റദ്ദാക്കിയെന്ന് അമ്മ അറിയിച്ചിരിക്കുന്നത്. പരാതിക്കാരിയെ ജോലിയില്‍ നിന്ന് പുറത്താക്കിയ നടപടി തെറ്റാണെന്ന് അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റ്ി യോഗം വിലയിരുത്തിയതായി ശ്വേത മേനോന്‍ മാധ്യമങ്ങളോട് പറഞ്ഞു. എക്‌സിക്യൂട്ടീവ് യോഗത്തില്‍ പരാതിക്കാരിയെ വിളിപ്പിച്ചു മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പുറത്താക്കിയ നടപടി റദാക്കിയത്. കൂടാതെ ട്രഷറര്‍ ഉണ്ണിശിവപാലിനോട് നിര്‍ബന്ധിത അവധിയില്‍ പോകാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തതായി അമ്മ പ്രസിഡന്റ് ശ്വേതാ മേനോന്‍ വ്യക്തമാക്കിയിട്ടുണ്ട്. അന്വേഷണം നടത്തി കൂടുതല്‍ നടപടികളിലേക്ക് കടക്കാനാണ് സാധ്യത. ഇതിനിടെ അമ്മ ജോയിന്റ് സെക്രട്ടറി സ്ഥാനം അന്‍സിബ രാജിവെച്ചു. വ്യക്തിപരമായ കാര്യങ്ങളാണ് രാജിക്ക് കാരണമെന്നാണ് അമ്മ...

Read More

ജനവികാരമുള്‍പ്പടെ പറയാനുള്ളതെല്ലാം രാഹുല്‍ ഗാന്ധിയോട് പറഞ്ഞിട്ടുണ്ട്,തീരുമാനം നേതൃത്വം അറിയിക്കും: വി എം സുധീരന്‍

മുഖ്യമന്ത്രി ചര്‍ച്ചയില്‍ തന്റെ അഭിപ്രായങ്ങളും കേരളത്തിലെ സാഹചര്യങ്ങളും ഹൈക്കമാന്‍ഡിനോട് പറഞ്ഞതായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍. ജനവികാരം ഉള്‍പ്പെടെ കേരളത്തിലെ ഇന്നത്തെ ചര്‍ച്ചകളും സ്ഥിതിഗതികളും രാഹുല്‍ ഗാന്ധിയോട് പറഞ്ഞു. ചര്‍ച്ചകള്‍ വളരെ ഹൃദ്യമായിരുന്നുവെന്നും വി എം സുധീരന്‍ മാധ്യമങ്ങളോട് പറഞ്ഞു. പറഞ്ഞതെല്ലാം വളരെ താത്പര്യത്തോടെ രാഹുല്‍ ഗാന്ധി ശ്രദ്ധിച്ചു. പറയാന്‍ ഉദ്ദേശിച്ചതെല്ലാം പറയാനായി എന്നത് തനിക്ക് സംതൃപ്തി നല്‍കുന്നുവെന്നും സുധീരന്‍ പറഞ്ഞു. ചര്‍ച്ചകള്‍ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം മുഖ്യമന്ത്രിയായി ആരെ തിരഞ്ഞെടുക്കണം എന്നത് സംബന്ധിച്ച് സംസ്ഥാനത്ത് നടക്കുന്ന പ്രതിഷേധങ്ങള്‍ ആസൂത്രിതമെന്ന് കേരളത്തില്‍ നിന്നുള്ള ചില നേതാക്കള്‍ എഐസിസി നേതൃത്വവുമായുള്ള കൂടിക്കാഴ്ചയില്‍ അറിയിച്ചു. ഇത് ജനകീയ പ്രതിഷേധങ്ങള്‍ അല്ല. ഹൈക്കമാന്‍ഡിനെ സമ്മര്‍ദത്തിലാക്കുക മാത്രമായിരുന്നു ലക്ഷ്യം എന്നും നേതാക്കള്‍ രാഹുല്‍ ഗാന്ധിയോട് പറഞ്ഞെന്നാണ് വിവരം. ഇനിയും തീരുമാനം നീട്ടരുതെന്ന് ഡല്‍ഹിയില്‍ സോണിയാ ഗാന്ധിയുടെ വസതിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ ആവശ്യപ്പെട്ടെങ്കിലും ഇന്നും തീരുമാനമാകാത്തത് പ്രവര്‍ത്തകരേയും നേതാക്കളേയും പൊതുജനങ്ങളേയും നിരാശപ്പെടുത്തുന്നുണ്ട്. കെ സി വേണുഗോപാല്‍, വി ഡി സതീശന്‍, രമേശ് ചെന്നിത്തല എന്നീ നേതാക്കളെ കേന്ദ്രീകരിച്ചു തന്നെയാണ് അവസാനവട്ട ചര്‍ച്ചകള്‍. കൂടിക്കാഴ്ച തൃപ്തികരമെന്നും എഐസിസിക്ക് മുന്നില്‍ നിലപാട് അറിയിച്ചെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം മുതിര്‍ന്ന നേതാക്കള്‍ മാധ്യമങ്ങളോട്...

Read More

വളരെ വിലക്കുറഞ്ഞ പാക്കേജ് പരസ്യം ചെയ്യും, അഡ്വാന്‍സ് വാങ്ങി മുങ്ങും; വ്യാജ ഹജ്ജ് ഓഫറുകള്‍ക്കെതിരെ ജാഗ്രത വേണമെന്ന് ദുബായ് പൊലീസ്

ദുബായില്‍ വ്യാജ ഹജ്ജ് ഓഫറുകള്‍ നല്‍കി തട്ടിപ്പ് നടത്തുന്നത് വ്യാപകം. നിരക്ക് കുറഞ്ഞ പാക്കേജുകള്‍ നല്‍കിയുള്ള തട്ടിപ്പ് ശ്രദ്ധയില്‍പെട്ടതോടെ മുന്നറിയിപ്പുമായി ദുബായ് പൊലീസ് രംഗത്തെത്തി. വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും ലിങ്കുകളും വഴിയാണ് തട്ടിപ്പ് നടക്കുന്നത്. ഹജ്ജും ഉംറയും നിര്‍വഹിക്കാന്‍ തയ്യാറെടുക്കുന്നവരെ ലക്ഷ്യമിട്ടാണ് പുതിയ തട്ടിപ്പ് സംഘം വല വിരിച്ചിരിക്കുന്നത്. താരതമ്യേനെ നിരക്ക് കുറഞ്ഞ പാക്കേജുകളും അകര്‍ശകമായ ഓഫറുകളും നല്‍കിയാണ് തട്ടിപ്പ് നടത്തുക. ഓണ്‍ലൈന്‍ പരസ്യങ്ങളും വ്യാജ അക്കൗണ്ടുകളും വഴിയാണ് തട്ടിപ്പ്. വിശ്വാസികളെ ചൂഷണം ചെയ്തുള്ള ഇത്തരം തട്ടിപ്പുകാരെ കരുതിയിരിക്കണമെന്ന് ദുബായ് പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു. ഉറപ്പായ ബുക്കിങ് എന്ന പരസ്യത്തിലാണ് സാധാരണക്കാര്‍ വീണുപോകുന്നത്. കുറഞ്ഞ സമയത്തിനുള്ളില്‍ വിസയും പെര്‍മിറ്റും നല്‍കൊമെന്ന പേരില്‍ കാണുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുന്നതോടെയാണ് ചിതിയില്‍പെടുന്നത്. മുന്‍കൂട്ടി പണം വാങ്ങിയ ശേഷം മുങ്ങുന്ന രീതിയാണ് കഴിഞ്ഞ ദിവസങ്ങളിലായി കൈണുന്നതെന്ന് ദുബായ് പൊലീസ് പറയുന്നു. വ്യാജ ലിങ്കുകളും, സോഷ്യല്‍ മീഡിയ പോജുകളും പിന്നാലെ അപ്രത്യക്ഷമാകും. ലോഗോയും കമ്പനിയുടെ പേരും റിവ്യുവും നോക്കി മാത്രം ആര്‍ക്കും പണം കൈമാറരുതെന്നാണ് മുന്നറിയിപ്പ്. പറ്റിക്കപ്പെട്ടാലോ സംശയം തോന്നിയാലോ ഉടന്‍ പൊലീസിനെ അറിയിക്കണം. ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടതും ലൈസന്‍സുള്ളതുമായ ഹജ്ജ്, ഉംറ ഓപ്പറേറ്റര്‍മാര്‍ മുഖേന മാത്രം ബുക്കിങ് നടത്തണമെന്ന് പൊലീസ് നിര്‍ദേശിച്ചു. ഓഫറുകള്‍ എത്ര ആകര്‍ഷകമായി തോന്നിയാലും അജ്ഞാതമോ സ്ഥിരീകരിക്കാത്തതോ ആയ സ്ഥാപനങ്ങളുമായി ഇടപെടരുതെന്ന് മുന്നറിയിപ്പ്...

Read More

മുഖ്യമന്ത്രി ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലേക്ക്; പ്രഖ്യാപനം ഇന്ന് തന്നെ ഉണ്ടാകുമെന്നാണ് സൂചന

മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള കോണ്‍ഗ്രസിലെ മാരത്തണ്‍ ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലേക്ക്. പ്രഖ്യാപനം ഇന്ന് തന്നെ ഉണ്ടാകുമെന്നാണ് സൂചന. കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാക്കളുടെയും കെപിസിസി ഭാരവാഹികളുടെയും അഭിപ്രായം രാഹുല്‍ ഗാന്ധി ഇന്നലെ കേട്ടിരുന്നു. രാഹുല്‍ ഗാന്ധി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗയുമായി ചര്‍ച്ച നടത്തി അന്തിമ തീരുമാനത്തിലേക്ക് എത്തിയാല്‍ ഇന്നുതന്നെ പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് വിവരം. ചര്‍ച്ചകള്‍ക്കായി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ ബംഗളൂരുവില്‍ നിന്ന് കഴിഞ്ഞദിവസം ഡല്‍ഹിയിലെത്തി. കേരളത്തില്‍ നിന്നും വിളിപ്പിച്ച നേതാക്കളുമായി രാഹുല്‍ ഗാന്ധി കഴിഞ്ഞദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. ചര്‍ച്ചകളില്‍ കെസി വേണുഗോപാലിന്റെ പേരിനാണ് മുന്‍തൂക്കം. അതേസമയം, സംസ്ഥാനത്തെ ജനവികാരം അവഗണിക്കരുതെന്ന് ചില നേതാക്കള്‍ രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. രാഹുല്‍ഗാന്ധി മല്ലികാര്‍ജുന്‍ ഖര്‍ഗെ ചര്‍ച്ചകള്‍ക്ക് ശേഷം സോണിയ ഗാന്ധിയുടെ അഭിപ്രായം കൂടി തേടി ഇന്നുതന്നെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് ഹൈക്കമാന്‍ഡ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ഇനിയും തീരുമാനം നീട്ടരുതെന്ന് ഡല്‍ഹിയില്‍ സോണിയാ ഗാന്ധിയുടെ വസതിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ ആവശ്യപ്പെട്ടെങ്കിലും ഇന്നലെയും തീരുമാനമാകാത്തത് പ്രവര്‍ത്തകരേയും നേതാക്കളേയും പൊതുജനങ്ങളേയും നിരാശപ്പെടുത്തുന്നുണ്ട്. കെ സി വേണുഗോപാല്‍, വി ഡി സതീശന്‍, രമേശ് ചെന്നിത്തല എന്നീ നേതാക്കളെ കേന്ദ്രീകരിച്ചു തന്നെയാണ് അവസാനവട്ട ചര്‍ച്ചകള്‍. കൂടിക്കാഴ്ച തൃപ്തികരമെന്നും എഐസിസിക്ക് മുന്നില്‍ നിലപാട് അറിയിച്ചെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം മുതിര്‍ന്ന നേതാക്കള്‍ മാധ്യമങ്ങളോട ് ഇന്നലെ...

Read More