Author: Editorial Team

യുദ്ധത്തിലേക്ക് ബ്രിട്ടനും? അറബിക്കടലിൽ ആണവ അന്തർവാഹിനി എത്തി, ഇറാനെ ആക്രമിക്കാൻ യുഎസിന് താവളങ്ങൾ വിട്ടുനൽകി

ലണ്ടൻ: ഇറാൻ-യുഎസ്-ഇസ്രായേൽ സംഘർഷം വർധിക്കുന്ന സാഹചര്യത്തിൽ അറബിക്കടലിൽ ബ്രിട്ടൻ ആണവ അന്തർവാഹിനി വിന്യസിച്ചിട്ടുണ്ടെന്ന് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്തു ടോമാഹോക്ക് ക്രൂയിസ് മിസൈലുകൾ ഘടിപ്പിച്ച എച്ച്എംഎസ് ആൻസൺ വടക്കൻ അറേബ്യൻ കടലിൽ എത്തിയതയാണ് റിപ്പോർട്ട്. ഹോർമുസ് കടലിടുക്കിലെ കപ്പലുകളെ ആക്രമിക്കുന്ന ഇറാനിയൻ മിസൈൽ കേന്ദ്രങ്ങളിൽ ആക്രമണം നടത്താൻ ബ്രിട്ടനിലെ താവളങ്ങൾ ഉപയോഗിക്കാൻ വെള്ളിയാഴ്ച ബ്രിട്ടീഷ് സർക്കാർ യുഎസ് സൈന്യത്തിന് അനുമതി നൽകിയിരുന്നു. പിന്നാലെയാണ് ഈ നീക്കം.  ഇറാനെ ആക്രമിക്കാൻ ബ്രിട്ടീഷ് താവളങ്ങൾ ഉപയോഗിക്കണമെന്ന അമേരിക്കയുടെ അഭ്യർത്ഥന യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ ആദ്യം നിരസിച്ചിരുന്നു. എന്നാൽ മിഡിൽ ഈസ്റ്റിലുടനീളം ബ്രിട്ടീഷ് സഖ്യകക്ഷികൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയതിന് ശേഷം നിലപാട് മാറ്റി. യുഎസിന് ആർഎഎഫ് ഫെയർഫോർഡും ഇന്ത്യൻ മഹാസമുദ്രത്തിലെ യുഎസ്-യുകെ സംയുക്ത താവളമായ ഡീഗോ ഗാർസിയയും ഉപയോഗിക്കാൻ കഴിയുമെന്ന് അറിയിച്ചു. റിപ്പോർട്ട് പ്രകാരം മാർച്ച് 6 ന് എച്ച്എംഎസ് ആൻസൺ ഓസ്‌ട്രേലിയയിലെ പെർത്തിലെ തുറമുഖത്ത് നിന്ന് പുറപ്പെട്ടു. ലണ്ടനിലെ പെർമനന്റ് ജോയിന്റ് ഹെഡ്ക്വാർട്ടേഴ്‌സുമായി (പിജെഎച്ച്ക്യു) ആശയവിനിമയം നടത്താൻ വേണ്ടി ഓരോ 24 മണിക്കൂറിലും അന്തർവാഹിനി ഉപരിതലത്തിൽ എത്തുന്നുവെന്ന് റിപ്പോർട്ട് പറയുന്നു. ശനിയാഴ്ച ഇറാൻ 2,500 മൈൽ (4,000 കിലോമീറ്റർ) അകലെയുള്ള ഡീഗോ ഗാർസിയ ലക്ഷ്യമിട്ടിരുന്നു. ഇറാൻ വിക്ഷേപിച്ച രണ്ട് മിസൈലുകളും ദ്വീപിൽ പതിച്ചില്ലെങ്കിലും, ഇറാന്റെ കൈവശം മുമ്പ് അംഗീകരിച്ചതിലും കൂടുതൽ ദൂരം സഞ്ചരിക്കാൻ കഴിയുന്ന മിസൈലുകൾ ഉണ്ടെന്ന സൂചനയാണ് നൽകിയത്. ഇറാന്റെ മിസൈൽ കേന്ദ്രങ്ങളിൽ ആക്രമണം നടത്താൻ ബ്രിട്ടീഷ് സൈനിക താവളങ്ങൾ ഉപയോഗിക്കാൻ യുഎസിന് സർക്കാർ പ്രത്യേക അനുമതി നൽകുന്നതിന് മുമ്പാണ് ആക്രമണം നടന്നതെന്ന് ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയത്തിലെ ഒരു വൃത്തത്തെ ഉദ്ധരിച്ച് വാർത്താ ഏജൻസി റോയിട്ടേഴ്‌സ്...

Read More

ഖത്തറിൽ സൈനിക ഹെലികോപ്റ്റർ കടലിൽ തകർന്നു വീണു, തെരച്ചിൽ നടക്കുന്നതായി പ്രതിരോധ മന്ത്രാലയം

ദോഹ: ഖത്തറിൽ സൈനിക ഹെലികോപ്റ്റർ കടലിൽ തകർന്നുവീണു. തെരച്ചിൽ നടക്കുന്നതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. സാങ്കേതിക കാരണമാണ് അപകടകാരണമെന്നും വിശ​ദീകരിച്ചു. ഖത്തറിലെ പ്രതിരോധമന്ത്രാലയവും ആഭ്യന്ത്ര മന്ത്രാലയവുമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഹെലികോപ്റ്ററിൽ പൈലറ്റും യാത്രക്കാരുമുണ്ടായിരുന്നു. വിവിധ സംഘങ്ങൾ തെരച്ചിലിൽ പങ്കെടുക്കുന്നുണ്ട്. അൽപസമയം മുമ്പാണ് അറിയിപ്പ് ലഭിച്ചത്. സാധാരണ ഡ്യൂട്ടിക്കിടെ ഉണ്ടായ സാങ്കേതിക തകരാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമികമായി ലഭിച്ച...

Read More

‘സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ഫോട്ടോ പങ്കുവച്ചതിന് പോലും അധിക്ഷേപിച്ചു’; പാലക്കാട്ടെ മഹിളാ കോൺഗ്രസ് നേതാവ് ബിജെപിയിൽ

പാലക്കാട്: പാലക്കാട്ടെ മഹിളാ കോൺഗ്രസ് നേതാവ് ബിജെപിയിൽ. മഹിളാ കോൺഗ്രസ് പാലക്കാട്‌ ജില്ലാ സെക്രട്ടറി ജയലക്ഷ്മിയാണ് ബിജെപിയിൽ ചേർന്നത്. ഷൊർണൂരിൽ വച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി പൊന്നാട അണിയിച്ച് സ്വീകരിച്ചു. ഷൊർണൂരിലെ ബിജെപി സ്ഥാനാർഥി ശങ്കു ടി ദാസിന്റെ പ്രചാരണ പരിപാടിക്കിടെയാണ് ജയലക്ഷ്മി ബിജെപി അംഗത്വം സ്വീകരിച്ചത്. കോൺഗ്രസിൽ നിന്ന് നേരിട്ടത് വളരേ മോശം അനുഭവമെന്ന് ജയലക്ഷ്മി‌ പറഞ്ഞു. സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ഫോട്ടോ വാട്സാപ്പിലും ഇൻസ്റ്റഗ്രാമിലും സ്റ്റോറിയിട്ടതിന്റെ പേരിൽ തന്നെയും കുടുംബത്തെയും കോൺഗ്രസ് നേതാക്കൾ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഒരു കുറിയിട്ടതിന്റെ പേരിൽ പോലും തന്നോട് മോശമായി പെരുമാറിയെന്ന് ജയലക്ഷ്മി പറഞ്ഞു. തനിക്കൊപ്പം പലരും ബിജെപിയിലേക്ക് വരുമെന്നാണ് കോൺഗ്രസ് വിട്ട ജയലക്ഷ്മിയുടെ പ്രതികരണം. വ്യക്തികളെയും കുടുംബത്തെയും പോലും വേട്ടയാടുന്ന നെറികെട്ട രാഷ്ട്രീയമാണ് ഇപ്പൊഴെന്ന് സുരേഷ് ഗോപി വിമർശിച്ചു. ഇതൊരു തുടക്കം മാത്രമാണെന്നും കോൺഗ്രസിൽ പൊട്ടിത്തെറികൾ ഇനിയും ഉണ്ടാകുമെന്നും ശങ്കു ടി ദാസ് പറഞ്ഞു. തന്റെ മകളുടെ കല്യാണ ഫോട്ടോ പങ്കു വച്ചതിനാണ് ജയലക്ഷ്മിയെയും കുടുംബത്തെയും കോൺഗ്രസ് നേതാക്കൾ അധിക്ഷേപിച്ചതെന്ന് സുരേഷ്ഗോപി പ്രതികരിച്ചു. നായനാരും വി എസും ഒക്കെ ഉണ്ടായിരുന്ന കാലത്തും രാഷ്ട്രീയ മത്സരം ഉണ്ടായിരുന്നു. പക്ഷെ കരുണാകരന്റെ കുടുംബത്തെ അവർ അധിക്ഷേപിച്ചിരുന്നില്ല. എന്നാൽ ഇന്ന് അങ്ങനെയല്ല. ജയലക്ഷ്മിയോടും കുടുംബത്തോടും കാട്ടിയത് നെറികേടിന്റെ രാഷ്ട്രീയമാണ്. അതിന് പാലക്കാട്ടെ ജനങ്ങൾ തിരിച്ചടി നൽകണമെന്ന് സുരേഷ് ഗോപി ആവശ്യപ്പെട്ടു. ഷൊർണൂരിൽ ബിജെപി സംഘടിപ്പിച്ച കുടുംബ യോഗത്തിലാണ് സുരേഷ് ഗോപി ഇക്കാര്യങ്ങൾ...

Read More

ഇസ്രയേലിലെ ആണവ കേന്ദ്രങ്ങളുള്ള മേഖലകളിൽ ഇറാൻ്റെ മിസൈൽ ആക്രമണം; വൻ നാശനഷ്‌ടമെന്ന് സൂചന

കെയ്‌റോ/ജറൂസലേം: ഇസ്രായേലിലെ പ്രധാന ആണവ ഗവേഷണ കേന്ദ്രത്തിന് സമീപമുള്ള രണ്ട് മേഖലകളിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ വൻ നാശനഷ്ടം. നിരവധിയാളുകൾക്ക് പരിക്കേറ്റു. ഈ ആക്രമണം മൂന്ന് ആഴ്ച പിന്നിടുന്ന യുദ്ധത്തിലെ നിർണ്ണായകമായ ഘട്ടമായാണ് വിലയിരുത്തപ്പെടുന്നത്. തെക്കൻ ഇസ്രായേലിലെ ദിമോണ (Dimona), അരാദ് (Arad) എന്നീ നഗരങ്ങളെയാണ് ഇറാൻ ലക്ഷ്യം വെച്ചത്. ഇസ്രായേലിന്റെ അതീവ സുരക്ഷയുള്ള ആണവ ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് ഈ മേഖലയിലാണ്. ഇറാൻ്റെ മിസൈലുകളെ തടയാൻ തങ്ങളുടെ പ്രതിരോധ സംവിധാനങ്ങൾക്ക് സാധിച്ചില്ലെന്ന് ഇസ്രായേൽ സൈന്യം സമ്മതിച്ചു. ലക്ഷ്യസ്ഥാനങ്ങളിൽ മിസൈലുകൾ നേരിട്ട് പതിച്ചു. പരിക്കേറ്റ നൂറോളം പേരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. പലരുടെയും നില ഗുരുതരമെന്നാണ് വിവരം. ‘ടു-സ്റ്റേജ് ഇന്റർകോണ്ടിനെന്റൽ ബാലിസ്റ്റിക് മിസൈൽ’ ആണ് ഇറാൻ പ്രയോഗിച്ചതെന്ന് ഇസ്രായേൽ സൈനിക മേധാവി ജനറൽ ഇയാൽ സാമിർ പറഞ്ഞു. ഇറാന്റെ മിസൈൽ ശേഷി അത്യാധുനികമാണെന്ന് ഈ ആക്രമണത്തിലൂടെ വ്യക്തമായി. വരും ദിവസങ്ങളിൽ ആക്രമണം ശക്തമാക്കുമെന്നും യുദ്ധം ഉടനെങ്ങും അവസാനിക്കില്ലെന്നും ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സ് വ്യക്തമാക്കി. ഇറാന്റെ ആണവ കേന്ദ്രങ്ങൾക്ക് നേരെ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ആക്രമണങ്ങൾക്ക് മറുപടിയായാണ് വെല്ലുവിളി. പശ്ചിമേഷ്യയിൽ യുദ്ധം കൂടുതൽ രൂക്ഷമാകുന്നത് ആഗോള തലത്തിൽ വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. അതേസമയം അമേരിക്ക യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമം തുടങ്ങിയതായും വൈറ്റ് ഹൗസിലെ ഉന്നതരെ ഉദ്ധരിച്ച് വാർത്തകൾ പുറത്തുവരുന്നുണ്ട്. തനിക്ക് സമാധാനം വേണമെന്ന് ട്രംപ് പറഞ്ഞതായാണ് റിപ്പോർട്ടുകൾ...

Read More

സിപിഎം- ബിജെപി ഡീൽ; സതീശന്റെ പ്രതികരണം തോൽവി മുന്നിൽ കണ്ടുള്ള മുൻ‌കൂർ ജാമ്യം തേടലെന്ന് ശോഭ സുരേന്ദ്രൻ

പാലക്കാട്: പാലക്കാട് ബിജെപിയെ ജയിപ്പിക്കാൻ സിപിഎമ്മുമായി ഡീലുണ്ടെന്നു വി ഡി സതീശൻറെ ആരോപണത്തെ തള്ളി ശോഭ സുരേന്ദ്രൻ. പാലക്കാട് ദുർബലനായ ആളെ സ്ഥാനാർത്ഥിയാക്കിയത് ഡീലിന്റെ ഭാ​ഗമായാണെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആരോപണം. പാലക്കാടിന് പകരം 10 സീറ്റിൽ ബിജെപി, സിപിഎമ്മിനെ സഹായിക്കുമെന്നും സതീശൻ ആരോപിച്ചിരുന്നു. സതീശന്റെ പ്രസ്താവന കോൺഗ്രസിന്റെ പരാജയ ഭീതി മൂലമാണെന്നാണ് ശോഭാ സുരേന്ദ്രൻ വിലയിരുത്തിയത്. ദുർബലനായ സ്ഥാനാർഥിയെ നിർത്തിയിട്ടുണ്ടെങ്കിൽ ഉത്തരവാദിത്വം അതത് മുന്നണികൾക്കാണ്. തോൽവി മുന്നിൽ കണ്ടുള്ള മുൻ‌കൂർ ജാമ്യമെടുപ്പാണ് സതീശന്റെ പ്രതികരണമെന്നാണ് ശോഭാ സുരേന്ദ്രന്റെ...

Read More