Author: Editorial Team

‘ബോഡി ഷെയ്മിങ് നടത്തുന്നത് പതിവ്; പെൺകുട്ടികളെ തല്ലാൻ ആൺകുട്ടികൾക്ക് നിർദേശം നൽകും’; എം കെ റാമിനെതിരെ വിദ്യാർഥികൾ

കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളജിലെ വിദ്യാർഥി നിതിൻരാജിന്റെ മരണത്തിൽ, ആരോപണവിധേയനായ അധ്യാപകൻ ഡോക്ടർ എം കെ റാമിനെതിരെ ഗുരുതര വെളിപ്പെടുത്തലുകളുമായി വിദ്യാർഥികൾ. അധ്യാപകൻ ഡോ.എം കെ റാം ബോഡി ഷെയ്മിങ് നടത്തുന്നത് പതിവെന്ന് വിദ്യാർഥികൾ ഉൾപ്പടെയുള്ളവർ തുറന്നുപറഞ്ഞു. പെൺകുട്ടികളെ തല്ലാൻ ആൺകുട്ടികൾക്ക് അധ്യാപകൻ നിർദേശം നൽകുമെന്നും വിദ്യാർഥികൾ. എംകെ റാം നിറത്തിന്റെ പേരിൽ വിദ്യാർഥികളെ പറയുമായിരുന്നുവെന്ന് വിദ്യർഥിനി ട്വന്റിഫോറിനോട് പ്രതികരിച്ചു. നിറം പറഞ്ഞ് അധിക്ഷേപിക്കുന്നതായി ഡീനിന് പരാതി നൽകിയിട്ടുണ്ട്. അതിന്റെ വിവരങ്ങൾ പോലും അറിയില്ലെന്ന് വിദ്യാർഥിനി പറഞ്ഞു. ബ്ലാക്കി, വൈറ്റി, കോക്രോച്ച്, സ്കിന്നി എന്നിങ്ങനെയാണ് വിദ്യാർഥികളെ അധ്യാപകൻ വിളിച്ചിരുന്നത്. ആൺകുട്ടികളെ അധ്യാപകൻ ഉപദ്രവിക്കാറുണ്ടെന്നും വിദ്യാർഥിനി പറഞ്ഞു. പെൺകുട്ടികളെ തല്ലാൻ ആൺകുട്ടികൾക്ക് നിർദേശം നൽകും. തിരിച്ച് പ്രതികരിക്കാൻ കഴിയില്ല. തല്ലാൻ വരുന്ന ആൺകുട്ടിയ്ക്കും മറ്റ് മാർ‌​ഗമില്ല. ആ കുട്ടിയും നിസാഹ​യനാണെന്ന് വി​ദ്യാർഥിനി പറയുന്നു. അതേസമയം കോളജിനെതിരെ പ്രത്യക്ഷസമരത്തിലാണ് കോളജിലെ വിദ്യാർഥികൾ. ഇന്ന് വിദ്യാർഥികൾ ക്ലാസുകൾ ബഹിഷ്കരിച്ച് സമരത്തിലാണ്. കോളജ് ക്യാംപസിലേക്ക് വിദ്യാർഥി യുവജനസംഘടനകളും മഹിളാ സംഘടനകളും പ്രതിഷേധം...

Read More

‘നൂറ്റാണ്ടിലെ സുപ്രധാന തീരുമാനം, ഇന്ത്യ പുതിയ ഇതിഹാസം രചിക്കും’, വനിതാ സംവരണ ബിൽ ഈ പാർലമെന്‍റ് സമ്മേളനത്തിൽ യാഥാർഥ്യമാക്കുമെന്ന് പ്രധാനമന്ത്രി

ദില്ലി: വനിതാ സംവരണ ബിൽ ഈ വ്യാഴാഴ്ച തുടങ്ങുന്ന പാർലമെന്‍റ് സമ്മേളനത്തിൽ യാഥാർഥ്യമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം. വനിതാ സംവരണ ബിൽ യാഥാർഥ്യമാക്കുന്നതിലൂടെ രാജ്യം പുതിയൊരു ചരിത്രമെഴുതാൻ ഒരുങ്ങുകയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ദില്ലിയിൽ നടന്ന നാരീശക്തി വന്ദൻ സമ്മേളനത്തിൽ സംസാരിക്കവെയാണ് മോദിയുടെ പ്രഖ്യാപനം. വനിതാ സംവരണ ബില്ല് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനമാണെന്നും നാരി ശക്തിക്കായി ഈ ചരിത്രപരമായ നീക്കം സമർപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകൾ ഭരണകൂടത്തിന്റെ അവിഭാജ്യ ഘടകമായി മാറണമെന്നും അവരുടെ പങ്കാളിത്തം ജനാധിപത്യത്തിന് കൂടുതൽ കരുത്ത് നൽകുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. വനിതാ കേന്ദ്രീകൃതമായ വികസനമാണ് രാജ്യം ലക്ഷ്യം വയ്ക്കുന്നതെന്നും ഈ തീരുമാനം ഇന്ത്യയുടെ ഭാവി മാറ്റുമെന്നും മോദി പറഞ്ഞു. ഏപ്രിൽ 16 ന് ആരംഭിക്കുന്ന പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ വനിതാ സംവരണം യാഥാർത്ഥ്യമാകും. 2023 ൽ രാഷ്ട്രീയ ഭേദമന്യേ ഒറ്റക്കെട്ടായാണ് പാർലമെന്റ് വനിതാ സംവരണ ബില്ല് പാസാക്കിയത്. 2023 ലെ മാതൃകയിൽ ഇത്തവണയും ബില്ല് ഒറ്റക്കെട്ടായി പാസാക്കാൻ എല്ലാ രാഷ്ട്രീയ പാർട്ടികളും തയ്യാറാകണമെന്ന് പ്രധാനമന്ത്രി അഭ്യർത്ഥിച്ചു. 2029 ൽ സമ്പൂർണമാകണം 2029 ഓടെ വനിതാ സംവരണം പൂർണ്ണമായും നടപ്പിലാക്കണമെന്നതാണ് പൊതുവായ ആവശ്യമെന്നും ഇതിനായി സഭയിൽ വിശദമായ ചർച്ചകൾ നടക്കുമെന്നും നരേന്ദ്ര മോദി വ്യക്തമാക്കി. രാജ്യത്തെ സ്ത്രീകളുടെ സ്വപ്നങ്ങൾക്ക് പുതിയ ചിറകുകൾ നൽകാനുള്ള ശ്രമമാണിതെന്നും ഇന്ത്യയെ വികസിത രാഷ്ട്രമാക്കുന്നതിൽ സ്ത്രീശക്തി നിർണ്ണായകമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. സ്ത്രീകളാണ് ജനാധിപത്യത്തിന്റെ ശക്തമായ തൂണുകൾ. സ്ത്രീകൾ എല്ലാ മേഖലയിലും ഇന്ന് മികവ് തെളിയിച്ചിട്ടുണ്ട്. രാഷ്ട്രപതി മുതൽ ധനമന്ത്രി സ്ഥാനത്ത് വരെ വനിതകൾ ഉണ്ട്. സ്ത്രീ ശാക്തീകരണത്തിൻ്റെ മികച്ച ഉദാഹരണമാണ് പഞ്ചായത്ത് രാജെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ജല ജീവൻ മിഷൻ്റെ വിജയത്തിന് പിന്നിലും സ്ത്രീകളാണ്. പ്രതിപക്ഷവും വനിതാ ശാക്തീകരണത്തിന് വേണ്ടി ശ്രമങ്ങൾ നടത്തിയെന്നും നരേന്ദ്ര മോദി കൂട്ടിച്ചേർത്തു. പഞ്ചായത്തിൽ നിന്ന് പാർലമെൻ്റിലേക്കുള്ള സ്ത്രീകളുടെ യാത്ര ഈ ബില്ലിലൂടെ എളുപ്പമാകും. സ്ത്രീകൾക്ക് വേണ്ടിയുള്ള സർക്കാരിൻ്റെ വിവിധ പദ്ധതികൾ പ്രധാനമന്ത്രി വിവരിക്കുകയും ചെയ്തു. 26 ആഴ്ച വരെയാണ് ഇന്ത്യയിൽ നിലവിൽ മെറ്റേണിറ്റി ലീവ് നൽകുന്നത്. വികസിത രാജ്യങ്ങളിൽ പോലും ഇത് നൽകുന്നില്ലെന്നും മോദി ചൂണ്ടിക്കാട്ടി. നാരീശക്തി വന്ദൻ സമ്മേളനത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വനിതാ പ്രതിനിധികൾ പങ്കെടുത്തു. ദില്ലി മുഖ്യമന്ത്രി രേഖ ഗുപ്തയും നാരീശക്തി വന്ദൻ സമ്മേളനത്തിൽ വനിതാ സംവരണ ബില്ലിന്‍റെ പ്രധാന്യത്തെക്കുറിച്ച് വിവരിച്ചുകൊണ്ടാണ് സംസാരിച്ചത്. വനിതാ സംവരണ ബിൽ ഫോ‍ർമുല വനിതാ സംവരണ ബിൽ നടപ്പാക്കാനായി ലോക്സഭാ സീറ്റുകളുടെയും നിയമസഭ സീറ്റുകളുടെയും എണ്ണം 50 ശതമാനം കൂട്ടുകയെന്ന നിർദ്ദേശമാണ് കേന്ദ്ര സർക്കാർ ഏറ്റവുമൊടുവിലായി അവതരിപ്പിച്ചിരിക്കുന്നത്. 2011 ലെ സെൻസസ് അനുസരിച്ച് സീറ്റുകളുടെ എണ്ണം കൂട്ടാനാണ് നിർദേശം. ഇതനുസരിച്ച് ലോക്സഭാ സീറ്റുകളുടെ എണ്ണം 543 ൽ നിന്നും 816 ആയി ഉയരും. ഓരോ സംസ്ഥാനത്തും നിലവിലുള്ളതിന്റെ 50 ശതമാനം കൂടി സീറ്റുകൾ കൂട്ടാനാണ് നിർദേശം. ഇതിന് ശേഷം ആകെ മൂന്നിലൊന്ന് അതായത് 273 സീറ്റുകൾ വനിതകൾക്കായി സംവരണം ചെയ്യും. കേരളത്തിൽ ലോക്സഭാ സീറ്റുകളുടെ എണ്ണം 30 ആയും നിയസഭാ സീറ്റുകളുടെ എണ്ണം 210 ആയും ഈ നിർദേശം നടപ്പാകുകയാണെങ്കിൽ വർധിക്കും. ഇക്കാര്യത്തലടക്കം വിശദമായ ചർച്ചകൾ...

Read More

‘യഥാർത്ഥ ലക്ഷ്യം വനിതാ സംവരണമല്ല, മണ്ഡലപുനർനിർണ്ണയമാണ്’; കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനവുമായി സോണിയ ഗാന്ധി

ഏപ്രിൽ 16 മുതൽ 18 വരെ പാർലമെൻ്റിൻ്റെ പ്രത്യേക സമ്മേളനം വിളിച്ചുചേർക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിന് പിന്നിലെ യഥാർത്ഥ ലക്ഷ്യം വനിതാ സംവരണമല്ലെന്നും മണ്ഡലപുനർനിർണ്ണയമാണെന്നും (Delimitation) കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി. മണ്ഡലപുനർനിർണ്ണയത്തിനായുള്ള നീക്കം അങ്ങേയറ്റം അപകടകരമാണെന്നും ഇത് ഭരണഘടനയ്ക്ക് മേലുള്ള കടന്നുകയറ്റമാണെന്നും അവർ മുന്നറിയിപ്പ് നൽകി. ‘ദി ഹിന്ദു’ പത്രത്തിൽ എഴുതിയ ലേഖനത്തിലൂടെയാണ് സോണിയ ഗാന്ധി കേന്ദ്രത്തിനെതിരെ രംഗത്തെത്തിയത്. സർക്കാരിന്റെ മണ്ഡലപുനർനിർണ്ണയ പദ്ധതികൾ രാഷ്ട്രീയ പ്രാതിനിധ്യത്തെ സാരമായി ബാധിക്കുമെന്നും ഭരണഘടനാ തത്വങ്ങളെ അട്ടിമറിക്കുമെന്നും സോണിയ ഗാന്ധി ആശങ്ക പ്രകടിപ്പിച്ചു. വനിതാ സംവരണം ഒരു മറ മാത്രം 2023-ൽ പാസാക്കിയ നാരി ശക്തി വന്ദൻ അധിനിയം അഥവാ വനിതാ സംവരണ ബില്ലിൽ ഭേദഗതി വരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പിന്തുണ തേടിയിരുന്നു. 2027-ലെ സെൻസസിന് പകരം 2011-ലെ സെൻസസ് അടിസ്ഥാനമാക്കി 2029-ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വനിതാ സംവരണം നടപ്പിലാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. എന്നാൽ ഇത് വെറുമൊരു തന്ത്രം മാത്രമാണെന്നും ജാതി സെൻസസ് വൈകിപ്പിക്കാനും അട്ടിമറിക്കാനുമാണ് മോദി ശ്രമിക്കുന്നതെന്നും സോണിയ ഗാന്ധി ആരോപിച്ചു. പശ്ചിമ ബംഗാൾ, അസം, പുതുച്ചേരി, തമിഴ്‌നാട് തിരഞ്ഞെടുപ്പുകളിൽ രാഷ്ട്രീയ നേട്ടം കൊയ്യാനാണ് ഈ നീക്കമെന്നും അവർ കൂട്ടിച്ചേർത്തു. മണ്ഡലപുനർനിർണ്ണയത്തിലെ അപകടം ലോക്‌സഭയുടെ അംഗബലം വർദ്ധിപ്പിക്കുന്ന മണ്ഡലപുനർനിർണ്ണയ പ്രക്രിയ കേവലം എണ്ണത്തിന്റെ അടിസ്ഥാനത്തിലാകരുത്, മറിച്ച് രാഷ്ട്രീയ പ്രാതിനിധ്യത്തിലെ നീതി ഉറപ്പാക്കുന്നതാകണം. ജനസംഖ്യാ നിയന്ത്രണത്തിൽ വിജയിച്ച സംസ്ഥാനങ്ങളെ പ്രതികൂലമായി ബാധിക്കുന്ന രീതിയിലാകരുത് ഈ പുനർനിർണ്ണയമെന്നും സോണിയ ഗാന്ധി വ്യക്തമാക്കി. സെൻസസിന് മുൻപേ മണ്ഡലപുനർനിർണ്ണയത്തിനായി തിടുക്കം കാട്ടുന്നത് ജനാധിപത്യവിരുദ്ധമാണെന്ന് അവർ പറഞ്ഞു. പ്രതിപക്ഷത്തെ പ്രതിരോധത്തിലാക്കാനുള്ള നീക്കം തിരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരിക്കൊള്ളുന്ന സമയത്ത് അസാധാരണമായ തിടുക്കത്തിൽ പാർലമെന്റ് സമ്മേളനം വിളിക്കുന്നത് പ്രതിപക്ഷത്തെ പ്രതിരോധത്തിലാക്കാനുള്ള കണക്കുകൂട്ടിയുള്ള നീക്കമാണ്. പ്രത്യേക സമ്മേളനത്തിന്റെ അജണ്ടയെക്കുറിച്ച് എംപിമാർക്ക് ഇതുവരെ ഔദ്യോഗിക വിവരമൊന്നും ലഭിച്ചിട്ടില്ലെന്നും അവർ ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി സത്യം മറച്ചുവെക്കുകയാണെന്നും ‘താൻ പറയുന്നതാണ് നിയമം’ എന്ന രീതിയിലാണ് അദ്ദേഹത്തിന്റെ ഭരണമെന്നും സോണിയ ഗാന്ധി ലേഖനത്തിൽ വിമർശിച്ചു. സെൻസസും ജാതി സെൻസസും 2021-ൽ നടക്കേണ്ടിയിരുന്ന സെൻസസ് അഞ്ചു വർഷമായി വൈകുന്നത് ദേശീയ ഭക്ഷ്യഭദ്രതാ നിയമം ഉൾപ്പെടെയുള്ള ക്ഷേമപദ്ധതികളെ ബാധിച്ചിട്ടുണ്ട്. 2027-ലെ സെൻസസിൽ ജാതി വിവരം ഉൾപ്പെടുത്തുമെന്ന് സർക്കാർ പ്രഖ്യാപിച്ചെങ്കിലും അത് നീട്ടിക്കൊണ്ടുപോകാനാണ് യഥാർത്ഥത്തിൽ ശ്രമിക്കുന്നത്. ബീഹാറിലും തെലങ്കാനയിലും മാസങ്ങൾക്കുള്ളിൽ സർവ്വേ പൂർത്തിയായത് ചൂണ്ടിക്കാട്ടിയ സോണിയ ഗാന്ധി, കേന്ദ്രത്തിന്റെ വാദങ്ങൾ നിലനിൽക്കില്ലെന്ന്...

Read More

മ​ദ്യ​ല​ഹ​രി​യി​ൽ മ​ക​നെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു, പി​താ​വ് അ​റ​സ്റ്റി​ൽ‌

ഇ​ടു​ക്കി: മ​ദ്യ​ല​ഹ​രി​യി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മ​ക​നെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച പി​താ​വ് അ​റ​സ്റ്റി​ൽ. ഉ​ടു​മ്പ​ന്നൂ​ർ സ്വ​ദേ​ശി ന​ജീ​ബി​നെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. 15കാ​ര​നാ​യ കു​ട്ടി​ക്കാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. മ​ദ്യ​പി​ച്ച് വീ​ട്ടി​ലെ​ത്തി​യ ന​ജീ​ബ് യാ​തൊ​രു പ്ര​കോ​പ​ന​വു​മി​ല്ലാ​തെ മ​ക​നെ ഉ​പ​ദ്ര​വി​ക്കു​ക​യാ​യി​രു​ന്നു. വീ​ട്ടി​ലി​രു​ന്ന വ​ടി​യും ക​സേ​ര​യും ഉ​പ​യോ​ഗി​ച്ചാ​ണ് ന​ജീ​ബ് മ​ക​നെ ത​ല്ലി​യ​തെ​ന്ന് കു​ട്ടി മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്. മ​ർ​ദ​ന​ത്തി​ൽ പ​രി​ക്കേ​റ്റ കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ൽ...

Read More

ലോ​ൺ ആ​പ്പി​ൽ നി​ന്നും ഭീ​ഷ​ണി, അ​ധ്യാ​പ​ക​ർ അ​റി​യി​ച്ചി​രു​ന്നി​ല്ലെ​ന്ന് നി​ധി​ന്‍റെ പി​താ​വ്

തി​രു​വ​ന​ന്ത​പു​രം: അ​ഞ്ച​ര​ക്ക​ണ്ടി സ്വ​കാ​ര്യ ഡെ​ന്‍റ​ൽ കോ​ള​ജി​ലെ ഒ​ന്നാം​വ​ർ​ഷ ബി​ഡി​എ​സ് വി​ദ്യാ​ർ​ഥി നി​ധി​ൻ രാ​ജി​ന് ലോ​ണാ​പ്പി​ൽ നി​ന്നു​ണ്ടാ​യ ഭീ​ഷ​ണി​യെ​പ​റ്റി അ​ധ്യാ​പ​ക​ര്‍ അ​റി​യി​ച്ചി​രു​ന്നി​ല്ലെ​ന്ന് പി​താ​വ് രാ​ജ​ൻ. അ​മ്മ​യു​ടെ ചി​കി​ത്സ​യ്ക്ക് വേ​ണ്ടി വീ​ട്ടു​കാ​ർ അ​റി​ഞ്ഞു കൊ​ണ്ടാ​ണ് ലോ​ണ്‍ ആ​പ്പി​ല്‍ നി​ന്ന് പ​ണ​മെ​ടു​ത്ത​ത്. അ​ധ്യാ​പി​ക​യ്ക്ക് ലോ​ൺ ആ​പ്പി​ൽ നി​ന്ന് ഭീ​ഷ​ണി സ​ന്ദേ​ശം ല​ഭി​ച്ചി​രു​ന്നെ​ങ്കി​ൽ അ​ക്കാ​ര്യം വീ​ട്ടു​കാ​രെ അ​റി​യി​ക്കാ​മാ​യി​രു​ന്നു. ത​നി​ക്ക് ജോ​ലി​ക്ക് പോ​കാ​ൻ ക​ഴി​യാ​തെ വ​ന്ന​തോ​ടെ​യാ​ണ് ലോ​ൺ മു​ട​ങ്ങി​യ​തെ​ന്നും രാ​ജ​ൻ പ​റ​ഞ്ഞു. അ​തേ​സ​മ​യം, ലോ​ൺ ആ​പ്പ് സം​ഘ​ത്തി​ൽ നി​ന്നും ഭീ​ഷ​ണി നേ​രി​ട്ട​തി​ന്‍റെ നി​ർ​ണാ​യ​ക ചാ​റ്റു​ക​ള​ട​ക്കം പോ​ലീ​സ് ക​ണ്ടെ​ത്തി. ലോ​ൺ മു​ട​ങ്ങി​യ​തി​നെ തു​ട​ർ​ന്ന് നി​തി​ന്‍റെ അ​ധ്യാ​പി​ക​യെ സം​ഘം വി​ളി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്നു. ഭീ​ഷ​ണി തു​ട​ർ​ന്ന​തോ​ടെ അ​ധ്യാ​പി​ക പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. അ​ധ്യാ​പി​ക​യു​ടെ പ​രാ​തി​യി​ൽ സൈ​ബ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. അ​ധ്യാ​പി​ക കോ​ള​ജ് പ്രി​ൻ​സി​പ്പ​ലി​നും പ​രാ​തി ന​ൽ​കി​യി​രു​ന്നു. നി​ധി​ൻ ആ​ത്മ​ഹ​ത്യ ചെ​യ്ത ദി​വ​സം പ്രി​ൻ​സി​പ്പ​ൽ നി​ധി​നെ റൂ​മി​ലേ​ക്ക് വി​ളി​പ്പി​ച്ചി​രു​ന്ന​താ​യും പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി. അ​ധ്യ​പ​ക​രി​ൽ​നി​ന്ന് ക​ടു​ത്ത മാ​ന​സി​ക പീ​ഡ​ന​വും ക്രൂ​ര​മാ​യ ജാ​തി അ​ധി​ക്ഷേ​പ​വു​മാ​ണ് നി​ധി​ൻ നേ​രി​ട്ട​ത്. ജാ​തി, നി​റം, മാ​താ​പി​താ​ക്ക​ളു​ടെ തൊ​ഴി​ൽ, അ​സു​ഖം എ​ന്നി​വ​യു​ടെ പേ​രി​ൽ അ​ധ്യാ​പ​ക​ർ ക​ളി​യാ​ക്കി​യ​തും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തും വ്യ​ക്ത​മാ​ക്കി നി​ധി​ൻ സ​ഹ​പാ​ഠി​ക​ൾ​ക്ക​യ​ച്ച ശ​ബ്ദ​സ​ന്ദേ​ശം പു​റ​ത്തു​വ​ന്നു. ‘പു​ഴു​ത്ത പ​ട്ടി​യെ​ന്നും തെ​രു​വ്‌ പ​ട്ടി​യെ​ന്നും’ വി​ളി​ച്ച്‌ അ​ധി​ക്ഷേ​പി​ച്ചു. ജാ​തി​യു​ടെ​യും നി​റ​ത്തി​ന്‍റെ​യും പേ​രി​ൽ ക​ളി​യാ​ക്കി. കൈ​യും കാ​ലും വെ​ട്ടു​മെ​ന്ന് അ​ധ്യാ​പ​ക​ന്‍ പ​റ​ഞ്ഞ​താ​യും സ്റ്റാ​ഫ് റൂം ​കൂ​ട്ട​ത്തോ​ടെ ആ​ക്ര​മി​ക്കു​ന്ന സ്ഥ​ല​മെ​ന്നും സ​ന്ദേ​ശ​ത്തി​ലു​ണ്ട്‌. സം​ഭ​വ​ത്തി​ൽ അ​നാ​ട്ട​മി വി​ഭാ​ഗം മേ​ധാ​വി ഡോ. ​റാം, അ​ധ്യാ​പ​ക ഡോ. ​സം​ഗീ​ത ന​മ്പ്യാ​ർ എ​ന്നി​വ​രെ സ​സ്‌​പെ​ൻ​ഡ്‌ ചെ​യ്‌​തി​ട്ടു​ണ്ട്‌. ഇ​വ​ർ​ക്കെ​തി​രെ ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ്‌​ക്ക്‌ കേ​സും എ​ടു​ത്തി​ട്ടു​ണ്ട്‌. പ​ട്ടി​ക​ജാ​തി– പ​ട്ടി​ക​വ​ർ​ഗ അ​തി​ക്ര​മ നി​രോ​ധ​ന വ​കു​പ്പും...

Read More