വോട്ടര്‍മാര്‍ക്ക് പണം നൽകി; വി.എൻ.വാസവനെതിരെ പരാതി
കോട്ടയം: വോട്ടർമാർക്ക് പണം നൽകിയെന്ന് ആരോപിച്ച് ഏറ്റുമാനൂരിലെ എല്‍ഡിഎഫ് സ്ഥാനാർഥി വി.എൻ.വാസവനെതിരെ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. മണ്ഡലത്തിലുടനീളം വാസവൻ വ്യാപകമായി പണം ചെലവഴിച്ചു. ചെലവാക്കിയ പണത്തിന്റെ സ്രോതസ് അന്വേഷിക്കണമെന്ന് യുഡിഎഫ് സ്ഥാനാർഥി നാട്ടകം സുരേഷ് ആവശ്യപ്പെട്ടു. എൽഡിഎഫിന്റേത് അധാർമികമായ തെരഞ്ഞെടുപ്പ് പ്രചരണമാണ്. പണം നൽകി വോട്ടർമാരെ സ്വാധീനിക്കുന്നത് ഹീനമായ രീതിയാണ്. എല്‍ഡിഎഫ് പണം ഇറക്കി തെരഞ്ഞെടുപ്പ് ആട്ടിമറിക്കാൻ ശ്രമിച്ചെങ്കിലും യുഡിഎഫ് ജയിക്കുമെന്നും നാട്ടകം സുരേഷ് പറഞ്ഞു. തോൽവി മുന്നിൽക്കണ്ടാണ് യുഡിഎഫ് ആരോപണം ഉന്നയിക്കുന്നതെന്ന് എൽഡിഎഫ് നേതാക്കൾ...
Read More



