Author: Editorial Team

93 ലക്ഷം രൂപയുടെ വിദ്യാഭ്യാസ വായ്പ ഒരുവർഷം കൊണ്ട് അടച്ചു; എങ്ങനെയെന്ന് പങ്കുവെച്ച് യുവതി

മാതാപിതാക്കൾക്ക് ബാധ്യതയാകാതെ വിദ്യാഭ്യാസ വായ്പ്പ ഒരു വർഷം കൊണ്ട് അടച്ചുതീർത്തത് എങ്ങനെയെന്ന് വെളിപ്പെടുത്തി യുവതി. യുഎസ്സിലെ സാൻഫ്രാൻസിസ്‌കോയിൽ ജീവിക്കുന്ന സാക്ഷി എന്ന ഇന്ത്യക്കാരിയാണ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ സോഷ്യൽ മീഡിയയുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. മാസ്റ്റർ ഡിഗ്രി നേടാനായി യുഎസ്സിലേക്ക് പോയ സാക്ഷിക്ക് ഒരു ലക്ഷം ഡോളറാണ് (ഇന്നത്തെ നിരക്കിൽ ഏകദേശം 90 ലക്ഷം രൂപ) വിദ്യാഭ്യാസ വായ്പ്പ ഉണ്ടായിരുന്നത്. ‘എന്റെ ഒരുലക്ഷം ഡോളറിന്റെ വിദ്യാഭ്യാസ വായ്പ്പ ഞാൻ ഒരു വർഷം കൊണ്ട് അടച്ചുതീർത്തു. യുഎസ്സിൽ മാസ്റ്റർ ഡിഗ്രി ചെയ്യാനായി ഞാൻ ആ വായ്പ്പയെടുത്തപ്പോൾ അത് ഏകദേശം 80 ലക്ഷമായിരുന്നു. ഇതിന്റെ ഭാരം എന്റെ മാതാപിതാക്കൾക്കുമേൽ ഉണ്ടാകരുത് എന്ന കാര്യത്തിൽ എനിക്ക് ഉറപ്പുണ്ടായിരുന്നു. എന്റെ രണ്ട് വർഷത്തെ മാസ്റ്റേഴ്‌സ് പഠനകാലത്തുടനീളം ആ ചിന്തയാണ് എനിക്കുണ്ടായിരുന്നത്. ബിരുദം നേടി ഒരുവർഷത്തിനുശേഷം ഇന്റേൺഷിപ്പിന് അപേക്ഷിക്കുമ്പോഴും പുതിയൊരു രാജ്യത്ത് ജീവിതം കെട്ടിപ്പടുക്കുമ്പോഴുമെല്ലാം ഈ വിദ്യാഭ്യാസവായ്പ്പ എന്റെ മനസിലുണ്ടായിരുന്നു.’ -സാക്ഷി പറഞ്ഞു. ‘ആമസോണിലായിരുന്നു എന്റെ ഇന്റേൺഷിപ്പ്. അത് എന്നെ ഒരുപാട് സഹായിച്ചു. കാരണം, അവരെനിക്ക് നല്ലൊരു തുകയാണ് നൽകിയത്. ഞാനൊരു റിസർച്ച് അസിസ്റ്റന്റ് കൂടിയായിരുന്നു. ആ വരുമാനവും എന്നെ സഹായിച്ചു. ഒരു കാര്യം കൂടി പറയട്ടെ, ഞാൻ ഈ കടമ്പ ഒറ്റയ്ക്കല്ല മറികടന്നത്. എന്റെ കുടുംബമാണ് എനിക്ക് കരുത്തേകി ഒപ്പം നിന്നത്. പിന്നെ എന്റെ കാമുകനും ആ വർഷം മുഴുവൻ എനിക്ക് വലിയ പിന്തുണയേകി. പണത്തെ കുറിച്ചോർത്ത് ആധി പിടിച്ചിരിക്കുമ്പോൾ വരുമാനം മാത്രമല്ല, എല്ലാം ഓകെയാകും എന്ന് പറഞ്ഞ് ചേർത്തുപിടിക്കുന്ന ആളുകൾ ചുറ്റുമുണ്ടാകുക കൂടിയാണ് വേണ്ടത്.’ -സാക്ഷി തുടർന്നു. ‘ഞാൻ നിക്ഷേപമൊന്നും നടത്തിയിരുന്നില്ല, സാമ്പത്തികമായി ഒരു നീക്കവും നടത്തിയില്ല, മെച്ചപ്പെട്ട ജീവിതമായിരുന്നില്ല നയിച്ചത്. അച്ചടക്കത്തോടെ ജീവിക്കാൻ ശ്രമിക്കുക മാത്രമാണ് ചെയ്തത്. നന്നായി ജോലി ചെയ്യുക, നന്നായി സമ്പാദിക്കുക, അങ്ങനെ വായ്പ്പയുടെ ഭാരം എന്റെ ചുമലിൽ നിന്ന് ഇറക്കിവെക്കുക.’ -സാക്ഷി പറഞ്ഞു. സാക്ഷി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോ നിരവധി പേരാണ് ഇതിനകം കണ്ടത്. ഒട്ടേറെ പേർ സാക്ഷിയുടെ നേട്ടത്തെ അഭിനന്ദിച്ച് കമന്റുകളിട്ടു....

Read More

സതീശനല്ല, രാഹുൽ ഗാന്ധി വന്നാലും നടക്കില്ല: വാഹനങ്ങളുടെ മോഡിഫിക്കേഷനിൽ മറുപടിയുമായി ഗണേഷ്‍കുമാര്‍

കൊല്ലം: വാഹന രൂപമാറ്റവുമായി ബന്ധപ്പെട്ട് വാഹനപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന, പ്രതിപക്ഷ നേതാവിന്‍റെ വാഗ്ദാത്തിൽ പ്രതികരണവുമായി ഗതാഗത മന്ത്രി കെ.ബി ഗണേഷ്കുമാർ. കേന്ദ്ര സർക്കാരിന്റെ നിയമത്തെ മറികടക്കാനാവില്ലെന്നും സതീശന്‍റെ വാഗ്ദാനം നടപ്പാക്കാനാവില്ലെന്നും ഗണേഷ്‍കുമാര്‍ പറഞ്ഞു. സതീശനല്ല രാഹുൽ ഗാന്ധി വന്നാലും കേന്ദ്രനിയമം മറികടക്കാൻ ആകില്ലെന്നും കെബി ഗണേഷ്‍കുമാര്‍ പറഞ്ഞു. കോടതി ഉത്തരവും മറികടക്കാൻ സാധിക്കില്ല. യു.ഡി.എഫ് അധികാരത്തിലെത്തിയാൽ സുരക്ഷിതമായ രീതിയിൽ വാഹനങ്ങളുടെ മോഡിഫിക്കേഷൻ അനുവദിക്കുമെന്ന് വി.ഡി സതീശൻ വ്യക്തമാക്കിയിരുന്നത്. പ്രതിപക്ഷ നേതാവ് കഴിഞ്ഞ അഞ്ചുകൊല്ലം പറഞ്ഞ ഒന്നും സത്യമായിട്ടില്ല. വയനാട്ടിൽ വീട് വെച്ച് കൊടുക്കാൻ പറ്റാത്ത കോണ്‍ഗ്രസാണോ കേരളം ഭരിക്കാൻ പോകുന്നതെന്നും ഗണേഷ് പരിഹസിച്ചു. സതീശൻ തള്ളിന്‍റെ ആശാനാണ്. രാഹുൽ ഗാന്ധിയുടെ അ‌ഞ്ച് ഗ്യാരണ്ടിയും നടക്കാത്ത കാര്യങ്ങളാണ്. യു.ഡി.എഫിന്റെ ഗ്യാരണ്ടികളും കേരളത്തെ നശിപ്പിക്കുന്നതാണെന്നും ഗണേഷ് ആരോപിച്ചു.  മികച്ച ഭൂരിപക്ഷത്തിൽ പത്താനാപുരത്ത് വിജയിക്കുമെന്നും തനിക്കാണ് വോട്ട് ചെയ്തതെന്ന് വോട്ടര്‍മാര്‍ ഇറങ്ങി വന്നു പറഞ്ഞുവെന്നും കെബി ഗണേഷ്‍കുമാര്‍. കടുത്ത മത്സരം ഉണ്ടായതായി കാണുന്നില്ലെന്നും കേരളത്തിൽ തുടര്‍ഭരണം ഉറപ്പാണെന്നും ഗണേഷ്‍കുമാര്‍ പറഞ്ഞു. കേരളത്തിൽ വളരെ നല്ല രീതിയിൽ പോളിങ് നടന്നു. വൻ വര്‍ധനവെന്ന് പറയാൻ പറ്റില്ല. ആറ് ശതമാനമെങ്കിലും കൂടിയാലെ അസാധാരണമെന്ന് പറയാനാകു. കഴിഞ്ഞ തവണയും യു.‍ഡി.എഫ് വൻ വിജയം ഉണ്ടാകുമെന്ന് തന്നെ പറഞ്ഞിരുന്നുവെന്നും കെബി ഗണേഷ്‍കുമാര്‍ പറഞ്ഞു. സര്‍ക്കാരിന് നെഗറ്റീവില്ല. നേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാൻ കഴിഞ്ഞു.  സർക്കാരിനെതിരെയുള്ള വികാരമൊന്നും പ്രചാരണ രംഗത്തില്ല. വികാരം ആഞ്ഞടിക്കാൻ പ്രഭവ കേന്ദ്രം വേണം. അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ല. ന്യൂനപക്ഷത്തിന്‍റെ പിന്തുണ എൽ.ഡി.എഫിന് ലഭിച്ചു. യു.ഡി.എഫ് വിശ്വസിക്കാൻ പറ്റുന്ന സംവിധാനമല്ലെന്നും വയനാട് പുനരധിവാസം അതിന് ഉദാഹരണമാണെന്നും ഗണേഷ്‍കുമാര്‍...

Read More

പാലക്കാട് ജില്ലയിലെ സിപിഎം കണക്കുകൂട്ടൽ പുറത്ത്, തൃത്താല പോരിൽ വിജയിക്കും, 10 സീറ്റും നിലനിർത്തും; പാലക്കാട് എൻഎംആർ റസാഖ് രണ്ടാമതെത്തും

പാലക്കാട്: നിയമസഭ തെരഞ്ഞെടുപ്പിൽ പാലക്കാട് ജില്ലയിലെ സിറ്റിംഗ് സീറ്റുകൾ നിലനിർത്തുമെന്നും പത്ത് മണ്ഡലങ്ങളിലും ജയം ഉറപ്പാണെന്നും സി പി എം ജില്ലാ സെക്രട്ടേറിയറ്റിന്‍റെ വിലയിരുത്തൽ. മന്ത്രി എം ബി രാജേഷും മുൻ എം എൽ എ വി ടി ബൽറാമും തമ്മിൽ ശക്തമായ പോരാട്ടം നടന്ന തൃത്താലയിൽ വിജയം ഉറപ്പാണെന്ന് പാർട്ടി കണക്കുകൂട്ടുന്നു. എന്നാൽ പാലക്കാട്, മണ്ണാർക്കാട് മണ്ഡലങ്ങൾ തിരിച്ചുപിടിക്കാൻ സാധിക്കുമോയെന്ന കാര്യത്തിൽ പാർട്ടിക്ക് സംശയമുണ്ട്. പാലക്കാട് സീറ്റ് പിടിച്ചെടുക്കണമെങ്കിൽ 15,000 വോട്ടുകൾ അധികമായി നേടേണ്ടി വരുമെന്നും എൻ എം ആർ. റസാഖ് ഇവിടെ രണ്ടാമത് എത്തുമെന്നുമാണ് സി പി എം വിലയിരുത്തൽ. കോങ്ങാട് മണ്ഡലത്തിൽ ബി ജെ പി കോൺഗ്രസിനെയും, മലമ്പുഴയിൽ കോൺഗ്രസ് ബി ജെ പിയെയും സഹായിക്കുന്ന രീതിയിൽ വോട്ട് കച്ചവടം നടന്നതായും സി പി എം വിലയിരുത്തി. എങ്കിലും ഈ രണ്ട് മണ്ഡലങ്ങളിലും വിജയം പാർട്ടി ഉറപ്പിക്കുന്നുണ്ട്. യു ഡി എഫിന്‍റെ പ്രതീക്ഷ 7 സീറ്റിൽ അതേസമയം പാലക്കാട് ജില്ലയിൽ ഇത്തവണ വമ്പൻ രാഷ്ട്രീയ അട്ടിമറി നടക്കുമെന്ന് യു ഡി എഫ് കേന്ദ്രങ്ങളുടെ വിലിയിരുത്തൽ. ജില്ലയിൽ നിലവിലുള്ള 2 സീറ്റുകൾ, 7 സീറ്റുകൾ വരെയായി ഉയരാമെന്നാണ് യു ഡി എഫ് പ്രതീക്ഷ. ജില്ലയിലെ നാല് മണ്ഡലങ്ങളിൽ വലിയ ആധ്യപത്യമുണ്ടെന്നും വിജയം ഉറപ്പാണെന്നാണ് യു ഡി എഫിന്റെ പ്രാഥമിക വിലയിരുത്തൽ. സിറ്റിംഗ് സീറ്റുകളായ പാലക്കാട്, മണ്ണാർക്കാട് എന്നിവയ്ക്ക് പുറമേ തൃത്താലയിലും ചിറ്റൂരിലും വലിയ വിജയമാണ് മുന്നണി പ്രതീക്ഷിക്കുന്നത്. എൽ ഡി എഫിനുള്ളിലെ ആഭ്യന്തര പ്രശ്നങ്ങളും വിഭാഗീയതയും ചിറ്റൂരിലും തൃത്താലയിലും തങ്ങൾക്ക് ഗുണകരമായെന്നും യു ഡി എഫ് കണക്കുകൂട്ടുന്നു. പാലക്കാട് മണ്ഡലം രമേഷ് പിഷാരടിയിലൂടെ നിലനിർത്താനാകും. മണ്ണാർക്കാട് എൻ ഷംസുദ്ദീന് നാലാം വിജയം ഉറപ്പാണെന്നതിലും യു ഡി എഫിന് സംശയമില്ല. എം ബി രാജേഷ് കഴിഞ്ഞ തവണ പിടിച്ചെടുത്ത തൃത്താല ഇക്കുറി ബൽറാം തിരിച്ചുപിടിക്കുമെന്നാണ് യു ഡി എഫ് കണക്കുകൂട്ടൽ. എൽ ഡി എഫിലെ ആഭ്യന്തര പ്രശ്നങ്ങളും വിഭാഗീയതയും മുതൽക്കൂട്ടാക്കുമെന്നാണ് പ്രതീക്ഷ. എൽ ഡി എഫ് സ്ഥാനാർഥി അഡ്വ. വി മുരുകദാസിനെതിരെയും മുന്നണിക്കുള്ളിലെ അസ്വാരസ്യങ്ങൾ സുമേഷ് അച്യുതന് ഗുണമാകുമെന്നാണ് വിലയിരുത്തൽ. കോങ്ങാട് മണ്ഡലത്തിൽ നേരിയ ഭൂരിപക്ഷത്തിന് ജയിച്ചു കയറാൻ സാധിക്കുമെന്നും യു ഡി എഫ് വിലയിരുത്തുന്നുണ്ട്. ഇതിനുപുറമെ, ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രമായ ഒറ്റപ്പാലത്ത് ഇത്തവണ അപ്രതീക്ഷിതമായ അട്ടിമറി വിജയം നേടാൻ സാധ്യതയുണ്ടെന്നും മുന്നണി നേതാക്കൾ അവകാശപ്പെട്ടു. സി പി എം വിട്ടെത്തിയ പി കെ ശശിയിലൂടെ മണ്ഡലം പിടിച്ചെടുക്കാനാകുമെന്ന് യു ഡി എഫ് നേതൃത്വം വിലയിരുത്തുന്നുണ്ട്. ചിട്ടയായ പ്രവർത്തനവും ഭരണവിരുദ്ധ വികാരവും ജില്ലയിൽ യു ഡി എഫിന് വലിയ മുന്നേറ്റം നൽകുമെന്ന ആത്മവിശ്വാസത്തിലാണ് പ്രാദേശിക...

Read More

കാമുകന്‍റെ സുഹൃത്തുക്കളും പെണ്‍കുട്ടിയുടെ ബന്ധുക്കളും തമ്മില്‍ താമരശ്ശേരി കോടതിക്ക് മുന്നില്‍ കൂട്ടത്തല്ല്

മുക്കം ചെറുവാടിയില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയെ താമരശേരി കോടതിയില്‍ ഹാജരാക്കിയപ്പോള്‍ സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാൻ കോടതി അനുമതി നല്‍കുകയായിരുന്നു. പിന്നാലെയാണ് കോടതിക്ക് പുറത്ത് അടിപിടിയുണ്ടായത്.മുക്കം സ്വദേശിനിയായ 20 കാരിയെ ഈ മാസം നാലാം തീയതി മുതലാണ് കാണാതായത്. തുടർന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതേ തുടർന്ന് ശനിയാഴ്ച പെണ്‍കുട്ടിയും കാമുകനായ കാരശേരി സ്വദേശിയും മുക്കം പൊലീസ് സ്റ്റേഷനില്‍ ഹാജരായ ഇവരെ പൊലീസ് കോടതിയില്‍ ഹാജരാക്കുകയായിരുന്നു. ‌പ്രായപൂർത്തിയായ യുവതിയായതിനാല്‍ പെണ്‍കുട്ടിക്ക് ഇഷ്ടപ്രകാരം പോവാൻ കോടതി അനുമതി നല്‍കുകയായിരുന്നു. എന്നാല്‍ കോടതിയില്‍ നിന്ന് പുറത്തിറങ്ങിയതോടെ നിക്കാഹ് നടത്തി തരാം, ഇങ്ങള്‍ തങ്ങള്‍ക്കൊപ്പം വരാണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ട് പോവാൻ ശ്രമിച്ചതോടെ കാമുകൻ തടയുകയായിരുന്നു. ഇത് വാക്കേറ്റത്തിലും കൈയാങ്കളിയിലും ഉണ്ടായി. ഇതോടെ കാമുകന്‍റെ സുഹൃത്തുക്കള്‍ പെണ്‍കുട്ടിയെ അവരുടെ കാറില്‍ കയറ്റിക്കൊണ്ട് പോവുകയും...

Read More

വിവാഹത്തില്‍നിന്നു പിൻമാറിയതിന്റെ വൈരാഗ്യത്തില്‍ യുവാവ് യുവതിയുടെ ശരീരത്തില്‍ എച്ച്‌ഐവി ബാധിത രക്തം കുത്തി വച്ചു

ഇതിനു പിന്നാലെ യുവതി ജീവനൊടുക്കി. ഹൈദരാബാദിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. ഹൈദരാബാദ് സ്വദേശിനി രമണിയാണ് ആത്മഹത്യ ചെയ്തത്. ബന്ധുവായ മനോഹറാണ് യുവതിയുടെ കൈയില്‍ എച്ച്‌ഐവി ബാധിത രക്തം കുത്തിവച്ചത്. സംഭവത്തില്‍ മനോഹറിനെ പോലീസ് അറസ്റ്റു ചെയ്തു. മാർച്ച്‌ 11നാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. വിവാഹാലോചനയില്‍ നിന്ന് യുവതി പിന്മാറിയതിന് പിന്നാലെ പ്രതിയായ മനോഹർ യുവതിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി എച്ച്‌ഐവി ബാധിത രക്തം കുത്തിവയ്ക്കുകയായിരുന്നു. രമണിയും മനോഹറും ബന്ധുക്കളാണ്. ഇവരുടെ വിവാഹം നടത്താൻ മാതാപിതാക്കള്‍ നേരത്തെ തീരുമാനിച്ചിരുന്നതായി പോലീസ് പറഞ്ഞു. മനോഹറിന്റെ മാതാപിതാക്കള്‍ എച്ച്‌ഐവി ബാധിതരാണ്. ഇതിനാല്‍ കഴിഞ്ഞ സെപ്റ്റംബറില്‍ പെണ്‍കുട്ടിയുടെ വീട്ടുകാർ മനോഹറിനെയും പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. പരിശോധനയില്‍ ഇയാള്‍ക്കും രോഗബാധയുണ്ടെന്ന് കണ്ടെത്തി. ഇതോടെ യുവതി വിവാഹത്തില്‍ നിന്നു പിന്മാറി. ഇതിന്റെ പകയിലാണ് പ്രതി അക്രമം...

Read More