Author: Editorial Team

ശ്മശാനഭൂമിയുടെ ഓർമ്മപ്പെടുത്തലുകൾ (പി.പി ചെറിയാൻ)

വിശാലമായ ആ ശ്മശാനത്തിന് എപ്പോഴും ഒരു മരവിച്ച ഗന്ധമാണ്. അവിടെ ചിതറിക്കിടക്കുന്ന വെളുത്ത മാർബിൾ കല്ലറകൾ വെറും കല്ലുകളല്ല; അവ ഓരോന്നും ഓരോ മനുഷ്യരുടെ അപൂർണ്ണമായ കഥകളാണ്. ജീവിതത്തിന്റെ തിരക്കുപിടിച്ച ഓട്ടത്തിനിടയിൽ ഹൈവേയ്ക്ക് അരികിലെ ആ ശ്മശാനഭൂമി എനിക്കെപ്പോഴും ഒരു ഓർമ്മപ്പെടുത്തലാണ്. അവിടത്തെ നിശബ്ദതയിൽ അല്പസമയം ചിലവഴിക്കുന്നത് എൻ്റെ ജീവിതത്തെ തന്നെ പുനർവിചിന്തനം ചെയ്യാൻ സഹായിക്കാറുണ്ട്. ഒരു വൈകുന്നേരം അവിടുത്തെ ഇടവഴിയിലൂടെ കാർ ഓടിച്ചുപോകുമ്പോൾ, എൻ്റെ കണ്ണുകൾ അറിയാതെ ഒരു കല്ലറയിൽ തറഞ്ഞുനിന്നു.സാവകാശം ആക്സിലറേറ്റിൽ നിന്നും കാൽ മാറ്റിയതോടെ കാറിന്റെ മുന്നോട്ടുള്ള നീക്കം നിലച്ചു .കല്ലറയുടെ മുകളിൽ ഉയർന്നു നിൽക്കുന്ന ആ ശിലാഫലകത്തിലെ വരികൾ എന്നെ വല്ലാതെ ആകർഷിച്ചു: . അതിൽ ഇങ്ങനെ കൊത്തിവെച്ചിരുന്നു: “ഇവിടെ ഞാൻ സമാധാനത്തിൽ ഉറങ്ങുന്നു.” ആ വരികളേക്കാൾ എന്നെ അത്ഭുതപ്പെടുത്തിയത് അതിലെ തീയതികളാണ്. നാൽപ്പത് വയസ്സ് പോലും തികയാത്ത ഒരു മനുഷ്യൻ. വിവാഹം കഴിഞ്ഞ് കഷ്ടിച്ച് പത്തു വർഷം മാത്രം ജീവിച്ച ഒരാൾ. ‘സമാധാനം’ എന്ന വാക്കിൽ തൂങ്ങിക്കിടന്ന് ആ കല്ലറ ഒരു രഹസ്യം കാത്തുസൂക്ഷിക്കുന്നത് പോലെ എനിക്ക് തോന്നി. ആ മനുഷ്യനെ എനിക്ക് നേരത്തെ അറിയാമായിരുന്നു. ശവസംസ്കാര ചടങ്ങിന് ശേഷം അന്ന് അവിടം വിടുമ്പോൾ ആ ശിലാഫലകം അവിടെയുണ്ടായിരുന്നില്ല. അയാളുടെ ഭൂതകാലം ഒരു കരിനിഴൽ പോലെയായിരുന്നു. മദ്യത്തിന് അടിമയായി, സ്വന്തം കുടുംബത്തിനും നാട്ടുകാർക്കും ഒരു ബാധ്യതയായി മാറിയ ഒരാൾ. സമൂഹം അവനെ വെറുപ്പോടെ ‘തിരുത്താൻ കഴിയാത്തവൻ’ എന്ന് മുദ്രകുത്തി മാറ്റിനിർത്തി. എന്നാൽ അയാളുടെ ജീവിതത്തിലേക്ക് ഒരു മാറ്റം വന്നത് അയാളുടെ ഭാര്യയിലൂടെയാണ്. ഒരു അനാഥാലയത്തിൽ വളർന്നവളാണെങ്കിലും, അവളുടെ മുഖത്ത് ഒരു വല്ലാത്ത ശാന്തതയും സൗമ്യതയും ഉണ്ടായിരുന്നു. വിവാഹത്തിന്റെ ആദ്യരാത്രിയിൽ തന്നെ ലഹരിയിൽ ആടിയുലഞ്ഞെത്തിയ ഭർത്താവിനെ കണ്ടപ്പോൾ അവൾ പരിഭ്രാന്തിയോ കോപമോ പ്രകടിപ്പിച്ചില്ല. പകരം, അവൾ തിരഞ്ഞെടുത്തത് ‘മൗനം’ എന്ന വലിയ ആയുധമായിരുന്നു. അവൾ അവനോട് കലഹിച്ചില്ല, കുറ്റപ്പെടുത്തിയില്ല. പക്ഷേ, എല്ലാ പുലർച്ചെയും അടുക്കളയുടെ കോണിൽ നിന്ന് ഉയർന്നിരുന്ന അവളുടെ നേർത്ത പ്രാർത്ഥനാ സ്വരങ്ങൾ അയാളുടെ ഉറക്കമില്ലാത്ത രാത്രികളെ അസ്വസ്ഥമാക്കി. ഒടുവിൽ ഒരു ദിവസം അയാൾ തകർന്നുപോയി. “നീ എന്തിനാണ് എന്നെ സ്നേഹിക്കുന്നത്? ഞാൻ വെറുക്കപ്പെടേണ്ടവനല്ലേ?” എന്ന് അയാൾ വിങ്ങിപ്പൊട്ടിക്കൊണ്ട് ചോദിച്ചു. ശാന്തമായ ചിരിയോടെ അവൾ പറഞ്ഞു: “സ്നേഹം എന്നാൽ ഒരാളെ മാറ്റാൻ വേണ്ടി കാത്തിരിക്കുന്ന ഒന്നല്ല; ഒരാൾ മാറും വരെ അയാൾക്കൊപ്പം നിൽക്കുന്ന പ്രാർത്ഥനയാണ്.” ആ വാക്കുകൾ അയാളെ അടിമുടി മാറ്റിമറിച്ചു. പിന്നീടുള്ള പത്തുവർഷങ്ങൾ അയാൾ മറ്റൊരു മനുഷ്യനായിരുന്നു. നാട്ടുകാർക്ക് പ്രിയപ്പെട്ടവൻ, ദയാലു, ഉത്തരവാദിത്തമുള്ള ഭർത്താവ്. എന്നാൽ വിധിക്ക് മറ്റൊരു പദ്ധതിയുണ്ടായിരുന്നു. ഒരു മഴരാത്രിയിൽ, മറ്റൊരാളുടെ ജീവൻ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ ഒരു വാഹനാപകടത്തിന്റെ രൂപത്തിൽ മരണം അയാളെ കൊണ്ടുപോയി. മരണവാർത്തയറിഞ്ഞ് ഞാൻ അവിടെ ചെല്ലുമ്പോൾ ആ സ്ത്രീയുടെ മുഖത്തെ ശാന്തത എന്നെ ഞെട്ടിച്ചു. അവളുടെ കണ്ണുകൾ നനഞ്ഞില്ല. വർഷങ്ങൾ നീണ്ട തന്റെ പ്രാർത്ഥനയും സ്നേഹവും സഫലമായതിന്റെ ഒരു ആത്മസംതൃപ്തി അവിടെയുണ്ടായിരുന്നു. താൻ വിതച്ച സ്നേഹത്തിൻ്റെ വിത്തുകൾ അയാളെ ഒരു നല്ല മനുഷ്യനാക്കി മാറ്റിയെന്നും, ആ സമാധാനത്തിലാണ് അയാൾ യാത്രയായതെന്നും അവൾക്കറിയാമായിരുന്നു. സംസ്കാരച്ചടങ്ങുകളിൽ പങ്കെടുത്തു ശ്മശാനത്തിൽ നിന്നും മടങ്ങുമ്പോൾ മൺകൂമ്പാരത്തിനു മുകളിൽ പൂക്കൾ നിരത്തിവച്ചിരുന്നു ഇന്നും മിക്കവാറും എല്ലാ ഞായറാഴ്ചകളിലും അവൾ ആ കല്ലറയ്ക്കരികിൽ എത്തുന്നുവെന്നാണ് ഞാൻ പിന്നീടറിഞ്ഞത്.ഒരുപിടി വെള്ളപ്പൂക്കൾ അവിടെ സമർപ്പിക്കും. ആ ശിലാഫലകത്തിലെ ‘സമാധാനം’ എന്ന വാക്ക് വായിക്കുമ്പോൾ അവളുടെ മുഖത്ത് വിരിയുന്ന ആ നേർത്ത പുഞ്ചിരിക്ക് ലോകത്തിലെ എല്ലാ വിജയങ്ങളേക്കാളും തിളക്കമുണ്ട്. കാർ വീണ്ടും ഹൈവേയിലേക്ക് പ്രവേശിക്കുമ്പോൾ എൻ്റെ മനസ്സിൽ ആ പഴയ പാട്ടുയർന്നു: “ഒരിക്കലേവനും മരിക്കും നിശ്ചയം ,ഒരുങ്ങേല്ലാവരും മരിപ്പാൻധനികൻ ,ദരിദ്രൻ, വയസ്സൻ.ശിശുവും മരിക്കുന്നില്ല ഈ ലോകേ ഒന്നും നാമിഹേ കൊണ്ടുവന്നില്ല , ഒന്നുമില്ലാതെ പോകുമേസമ്പാദിച്ചതെല്ലാം പിൻപിൽ തള്ളേണം നമ്പിക്കൂടല്ലേ ഈ ലോകം” സത്യമാണ്, നമ്മൾ സമ്പാദിച്ചതൊന്നും കൂടെ വരില്ല. പക്ഷേ, ആ സ്ത്രീ അയാൾക്ക് പകർന്നു നൽകിയ ആ സമാധാനവും സ്നേഹവും—അത് മാത്രം മരണത്തിന്റെ അതിരുകൾ കടന്നും അയാളുടെ ആത്മാവിനൊപ്പമുണ്ടാകും. നമ്മുടെ ജീവിതത്തിലും നാം സമ്പാദിക്കേണ്ടത് ഇത്തരം ചില...

Read More

 മുഖത്ത് എന്താണ് ഇത്ര അശ്ലീലം? ബുർഖ ധരിക്കുന്നതിൽ ജാവേദ് അക്തർ

തിരക്കഥാകൃത്തും ഗാനരചയിതാവുമായ ജാവേദ് അക്തർ തന്റെ പരാമർശങ്ങളുടെ പേരിൽ പലപ്പോഴും ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ ബുർഖ ധരിക്കുന്നതിനെ കുറിച്ചുള്ള അദ്ദേഹത്തിന്റെ പരാമർശം ചർച്ചയാവുകയാണ്. “ഒരു സ്ത്രീ തന്റെ മുഖത്തെക്കുറിച്ച് എന്തിന് ലജ്ജിക്കണം?” – ബുർഖ കൊണ്ട് മുഖം മൂടുന്ന സ്ത്രീകളുടെ ആശയത്തെ ലക്ഷ്യം വച്ചുകൊണ്ട് അദ്ദേഹം ചോദിച്ചു. 2025 ലെ SOA സാഹിത്യോത്സവത്തിൽ സംസാരിക്കുകയായിരുന്നു ജാവേദ് അക്തർ. മുഖം മൂടുന്നത് വ്യക്തിപരമായ സ്വാതന്ത്ര്യത്തെക്കുറിച്ചല്ലെന്നും സമപ്രായക്കാരുടെ ആഴത്തിലുള്ള സമ്മർദ്ദത്തെക്കുറിച്ചാണെന്നും വാദിച്ചുകൊണ്ട് അക്തർ തിരഞ്ഞെടുപ്പ്, അന്തസ്സ്, സാമൂഹിക അവസ്ഥ എന്നിവയെക്കുറിച്ച് മൂർച്ചയുള്ള സംഭാഷണത്തിന് തുടക്കമിട്ടു. സാംസ്കാരിക മന്ത്രാലയത്തിന്റെ പിന്തുണയോടെ ഇന്ത്യൻ പെർഫോമിംഗ് റൈറ്റ്സ് സൊസൈറ്റി സംഘടിപ്പിച്ച ഒരു സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അക്തറിന്റെ വാക്കുകൾ ഇങ്ങനെ “നിങ്ങൾ എന്തിനാണ് ലജ്ജിക്കുന്നത്? പുരുഷന്മാർ ധരിച്ചാലും സ്ത്രീ ധരിച്ചാലും – അത് വെളിപ്പെടുത്തുന്ന വസ്ത്രങ്ങൾ മാന്യമായി കാണപ്പെടില്ലെന്ന് ഞാൻ വിശ്വസിക്കുന്നു. ഒരു പുരുഷൻ ഓഫീസിലോ കോളേജിലോ സ്ലീവ്‌ലെസ് ഷർട്ടിൽ വന്നാൽ അത് നല്ല കാര്യമല്ല. അയാൾ മാന്യമായി വസ്ത്രം ധരിക്കണം. ഒരു സ്ത്രീയും മാന്യമായി വസ്ത്രം...

Read More

വിദേശ വിദഗ്ധരെ നിയമിക്കുന്ന ഇന്ത്യൻ കമ്പനികൾക്ക് വിസ നടപടികൾ ലളിതമാക്കി കേന്ദ്രം; നിർമ്മാണ മേഖലയ്ക്ക് വൻ ആശ്വാസം

ഇന്ത്യയിലെ കമ്പനികൾക്ക് വിദേശങ്ങളിൽ നിന്നുള്ള എഞ്ചിനീയർമാരെയും സാങ്കേതിക വിദഗ്ധരെയും എളുപ്പത്തിൽ കൊണ്ടുവരുന്നതിനായി വിസ നടപടികൾ ലളിതമാക്കിയതായി കേന്ദ്ര സർക്കാർ ബുധനാഴ്ച പ്രഖ്യാപിച്ചു. മെഷീൻ ഇൻസ്റ്റാളേഷൻ, ഗുണനിലവാര പരിശോധന, പരിശീലനം, പ്ലാന്റ് ഡിസൈൻ തുടങ്ങിയ പ്രധാന ഉൽപ്പാദന പ്രവർത്തനങ്ങൾക്കായി വിദേശ വിദഗ്ധരുടെ സേവനം ആവശ്യമുള്ള കമ്പനികൾക്ക് ഇത് വലിയ ആശ്വാസമാകും. വിദേശങ്ങളിൽ നിന്ന്, പ്രത്യേകിച്ച് ചൈനയിൽ നിന്ന് മെഷിനറികളും പ്രത്യേക ഉപകരണങ്ങളും ഇറക്കുമതി ചെയ്യുന്ന ഇന്ത്യൻ നിർമ്മാതാക്കൾക്ക് ഈ വിസ പരിഷ്കാരം വലിയ സഹായമാകും. തങ്ങളുടെ പദ്ധതികൾ പൂർത്തിയാക്കുന്നതിന് ആവശ്യമായ ചൈനീസ് വിദഗ്ധർക്ക് വിസ ലഭിക്കുന്നതിലെ ബുദ്ധിമുട്ടുകൾ പല ഇന്ത്യൻ കമ്പനികളും അടുത്തിടെ...

Read More

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് ശമനം; അടുത്ത നാല് ദിവസത്തെ കാലാവസ്ഥ ഇങ്ങനെ

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് പൂർണ്ണ ശമനമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത നാല് ദിവസത്തേയ്ക്ക് ഒരു ജില്ലയിലും പ്രത്യേക മുന്നറിയിപ്പ് നൽകിയിട്ടില്ല. അതേസമയം ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...

Read More

 കനത്ത മഴയിൽ രക്തനിറത്തിലായി കടലും തീരവും; ഇറാനിലെ ഹോർമുസ് ദ്വീപിൽ നിന്നുള്ള അത്ഭുത കാഴ്ച

ഇറാനിലെ ഹോർമുസ് ദ്വീപിൽ പെയ്ത കനത്ത മഴയെത്തുടർന്ന് കടലും തീരവും രക്തത്തിന് സമാനമായ ചുവപ്പ് നിറത്തിലായ കാഴ്ച ലോകത്തെ അത്ഭുതപ്പെടുത്തുന്നു. ദ്വീപിലെ പ്രശസ്തമായ റെഡ് ബീച്ചിലാണ് തിരമാലകൾ കടും ചുവപ്പ് നിറത്തിൽ കാണപ്പെട്ടത്. പാറക്കെട്ടുകളിൽ നിന്ന് ചുവന്ന വെള്ളം കുത്തിയൊലിച്ച് കടലിൽ ചേരുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ചിലർ ഈ കാഴ്ച കണ്ട് ഭയപ്പെടുകയും ഇതിനെ അശുഭ ലക്ഷണമായി വ്യാഖ്യാനിക്കുകയും ചെയ്തെങ്കിലും, ഇത് പൂർണ്ണമായും സ്വാഭാവികമായ ഒരു പ്രകൃതി പ്രതിഭാസമാണെന്ന് വിദഗ്ധർ പറയുന്നു. എഴുപതിലധികം വർണ്ണങ്ങളിലുള്ള ധാതുക്കൾ അടങ്ങിയിട്ടുള്ളതിനാൽ ഹോർമുസ് ദ്വീപിനെ റെയിൻബോ ഐലൻഡ് (ഇന്ദ്രധനുഷ് ദ്വീപ്) എന്നും വിളിക്കാറുണ്ട്. ഇവിടുത്തെ മണ്ണിൽ അയൺ ഓക്സൈഡിന്റെയും ഹേമറ്റൈറ്റിന്റെയും അളവ് വളരെ കൂടുതലായതിനാലാണ് മണ്ണിന് ചുവപ്പ് നിറം...

Read More