Author: Editorial Team

എഡ്മന്‍റൺ ഈഗിൾസ് കപ്പ് 2022: സൂപ്പർ ജയന്‍റ്സ് കാൽഗറി ജേതാക്കൾ

കാൽഗറി : എഡ്മന്‍റൺ ഈഗിൾസ് ക്രിക്കറ്റ് ടീം സംഘടിപ്പിച്ച ഈഗിൾസ് കപ്പ് 2022 ഓഗസ്റ്റ് 27, 28 തീയതികളിൽ എഡ്മന്‍റൺ കൊറോനേഷൻ പാർക്കിൽ വച്ച് നടന്നു. പത്തു ടീമുകൾ മാറ്റുരച്ച മത്സരങ്ങളിൽ, ഫൈനലിൽ എഡ്മന്‍റൺ ഈഗിൾസിനെ പരാജയപ്പെടുത്തി സൂപ്പർ ജയന്‍റ്സ് കാൽഗറി വിജയികളായി. ഈഗിൾസ് കപ്പും 2000 ഡോളർ അടങ്ങിയതായിരുന്നൂ ഒന്നാം സമ്മാനം. സൂപ്പർ ജയന്‍റ്സ് ടീമിലെ രഞ്ജിത്ത് രാജൻ ആണ് ഫൈനലിലെ മാൻ ഓഫ് ദി മാച്ച്. ടൂർണമെന്‍റിലെ വിക്കറ്റ് കീപ്പർ അവാർഡും രഞ്ജിത്ത് നേടി. ജാക്സൺ – മാൻ ഓഫ് ദി മാച്ച് (ക്വാർട്ടർ ഫൈനൽ)എബിൻ ഫ്രോ – മാൻ ഓഫ് ദി മാച്ച് (സെമി ഫൈനൽ)ശിവ – ബെസ്റ്റ് ബൗളർ എന്നിവരും വ്യക്തിഗത അവാർഡിന്...

Read More

സാന്തോം ലീഗ് ക്രിക്കറ്റ്‌ ടൂർണമെന്‍റ് സെപ്റ്റംബർ 2,3,4 തീയതികളിൽ

ഡാളസ് : സാന്തോം ലീഗിന്റെ ആഭിമുഖ്യത്തിൽ ഗാർലാൻഡ് ക്രിക്കറ്റ്‌ ഗ്രൗണ്ടിൽ സെപ്റ്റംബർ 2,3,4 തീയതികളിൽ T20 ക്രിക്കറ്റ്‌ ടൂർണമെന്റ് ആരംഭിക്കുന്നു. ടൂർണമെന്‍റ് കമ്മിറ്റി ചീഫ് കോർഡിനേറ്റർ മാത്യു ഒഴുകയിലും, കോർഡിനേറ്റർമാരായ ബിനീഷ് മാത്യുവും ബേബി ഒഴുകയിലും സംയുക്ത പ്രസ്താവനയിലാണ് ഈ കാര്യങ്ങൾ അറിയിച്ചത് . ഈ ടൂർണമെന്‍റിന്‍റെ മുഖ്യ സ്പോൺസരായ അവന്‍റ് ഇൻഷുറൻസ് (വിനോദ് ജോർജ് ), സിഗ്മ ട്രാവെൽസ്, ചെറിയാൻ എലെക്ട്രിക്കൽസ്, റോയൽ ഇന്ത്യൻ ഗ്രോസറി എന്നിവരാണ്. വിജയികൾക്ക്‌ തോമസ്കുട്ടി മെമ്മോറിയൽ എവർ റോളിങ് ട്രോഫിയും $500 കാഷ് പ്രൈസും. രണ്ടാം സ്ഥാനം ലഭിക്കുന്നവർക്ക് മറിയം തോമസ് വടക്കേടം മെമ്മോറിയൽ എവർ റോളിങ്‌ ട്രോഫിയും $300 കാഷ് പ്രൈസും. കൂടാതെ 20 കളിക്കാർക്ക് വ്യക്തിഗത ട്രോഫിയും നൽകുന്നതായിരിക്കുമെന്നും, മുഴുവൻ ക്രിക്കറ്റ്‌ പ്രേമികളെയും ഗാർലാൻഡ് ക്രിക്കറ്റ്‌ ഗ്രൗണ്ടിലേക്ക് സ്വാഗതം ചെയ്യുന്നതായി ടൂർണമെന്‍റ് കമ്മിറ്റി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്‌ : മാത്യു ഒഴുകയിൽ- (214) 864-5106, ബിനീഷ് മാത്യു – (972) 799-6855, എബി ഒഴുകയിൽ – (972) 955-9133, സിനു ജേക്കബ് – ( 214)...

Read More

മാതൃസംഘടനയുടെ പരിപൂർണ പിന്തുണയുമായി ഓജസ് ജോൺ ഫോമാ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക്

വാഷിംഗ്‌ടൺ : ഏതൊരു സാമൂഹ്യ പ്രവർത്തകന്റെയും ഏറ്റവും വലിയ മൂലധനം അവർ സ്ഥിരമായി പ്രവർത്തിക്കുന്ന പ്രദേശത്തെ ജനങ്ങളുടെ അംഗീകാരമാണ്. അങ്ങനെ പ്രാദേശികതലത്തിൽ കൃത്യമായ പ്രവർത്തനങ്ങൾ നടത്തിയ വ്യക്തികൾ ദേശിയ നേതൃത്വത്തിലേക്ക് കടന്നു വരുന്നത് ഫോമയെ ശക്തിപ്പെടുത്തും. ഒന്നൊഴിയാതെ എല്ലാ മുൻ പ്രസിഡന്റുമാരും ഏറ്റവും പ്രധാനമായി ഇന്ന് വരെ കൂടെ പ്രവർത്തിച്ചവരും ഒരുമിച്ച് ചേർന്ന് ഒരു വ്യക്തിയെക്കുറിച്ച്, പ്രവർത്തനങ്ങളെക്കുറിച്ച് നല്ലത് മാത്രം പറയുന്നുണ്ടെങ്കിൽ അത് ആ സംഘടനയുടെ ഐക്യവും ആ വ്യക്തിയുടെ നിഷ്പക്ഷതയും മികവും കാര്യക്ഷമതയും വിളിച്ചോതുന്നു. 1991-ൽ സ്ഥാപിതമായ, 650-ലധികം കുടുംബങ്ങൾ അംഗങ്ങൾ ആയിട്ടുള്ള കെ എ.ഡബ്ലിയു (KAW)-വിന് ഈ കഴിഞ്ഞ 31 വർഷമായി നേതൃത്വം നൽകിയ എല്ലാ പ്രസിഡന്റുമാരും കമ്യുണിറ്റി നേതാക്കന്മാരും ചേർന്നാണ് ഓജസ് ജോണിന്‍റെ നാളിതു വരെയുള്ള അനുപമമായ പ്രവർത്തനങ്ങളെ പ്രകീർത്തിച്ച്‌ എല്ലാ വിജയാശംസകളും അർപ്പിച്ചത്. കേരള അസോസിയേഷൻ ഓഫ് വാഷിംഗ്‌ടൺ (KAW)-വിന്‍റെ ആദ്യ പ്രസിഡന്‍റ് കൃഷ്ണൻ നമ്പൂതിരിപ്പാട് മുതൽ കഴിഞ്ഞ വർഷങ്ങളിലെ എല്ലാ പ്രസിഡന്‍റുമാരും – പി.എം.മാത്യു, ജോർജ് ഡാനിയേൽ (റിയോസ്‌), ജ്യോതിഷ് നായർ, ജോൺ ടൈറ്റസ്, പോൾ ജോൺ (റോഷൻ), രാജഗോപാൽ മാർഗശേരിൽ, തോമസ് വർഗീസ്, അനിയൻ മട്ടമേൽ, ജോൺ കുന്തറ, ബാബു പാറയിൽ, മാത്യു മാത്തൻ, ഫിലിപ്പ് തോമസ്, ബിജു സ്കറിയ, തോമസ് എബ്രഹാം (ജെയിംസ്) , ടോം ജോർജ്, ശ്രീമതി സാറാമ്മ ടൈറ്റസ്, നീനി ജോർജ്, വിൽ‌സൺ ഡേവിഡ്, ജോസഫ് കുന്തറ, ടോംസ് ജോൺ (അപ്പു), പ്രമോദ് മാഞ്ഞാലി (2021 പ്രസിഡന്‍റ്) , സന്തോഷ് നായർ (2022 പ്രസിഡന്റ്) ഒരുമിച്ച് ചേർന്ന് ഓജസ് ജോണിന് എല്ലാ ആശംസകളും മംഗളങ്ങളും നേർന്നു. കഴിഞ്ഞ രണ്ടു വർഷമായി ഫോമായുടെ ഏറ്റവും വലിയ കമ്മിറ്റിയായ ഹെല്പിങ് ഹാൻഡ്‌സിലും, ഫോമാ ടെക് ടീമിലും ഇപ്പോൾ പ്രവർത്തിക്കുന്ന, മുൻപ് Regional Vice President ആയി പ്രവർത്തിച്ചിട്ടുള്ള ഓജസ് ജോണിന് ഫോമയുടെ വലിയ അംഗസംഘടനകളിലൊന്നായ KAW-ന്‍റെ പ്രസിഡന്റായി രണ്ടു തവണയും, സെക്രട്ടറിയായും മികച്ച പ്രവർത്തനപരിചയമുണ്ട്. ഓജസ് ജോണിന്റെ നേതൃത്വത്തിൽ, കോവിഡ് ലോകത്തെ ആദ്യമായി ഗ്രസിച്ച സമയത്ത് സമയോചിതമായ ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തി. ഏറ്റവും പ്രധാനമായത് മാസ്കിന് ലഭ്യത കുറഞ്ഞ സമയത്ത് 27 വളണ്ടിയർമാരെ സംഘടിപ്പിച്ച്‌, വെറും ഏഴ് ദിവസങ്ങൾ കൊണ്ട് 100% കോട്ടണ്‍ തുണിയില്‍ തീര്‍ത്ത 1000 മാസ്കുകളും സാനിറ്റൈസറും നിര്‍മ്മിച്ച് വീടുകളിലും ഹെൽത്ത് ക്ലിനിക്കുകളിലും വിതരണം ചെയ്ത വലിയ പദ്ധതി ആയിരുന്നു. ഒറ്റപ്പെട്ടു പോയവരെ, പ്രത്യേകിച്ച് പ്രായമായവരെ സഹായിക്കുവാനായി ഡാറ്റാ ബാങ്ക്, ഫിനാൻസ് /ലീഗൽ /ഇമിഗ്രേഷൻ ക്ലാസുകള്‍, യാത്രാ ഹെല്പ് ലൈൻ, ധനസഹായ നിധി, മെഡിക്കൽ ഫോറം എന്നിവക്ക് പുറമെ 127 വിദ്യാർത്ഥികളും, 22 ടീച്ചര്‍മാരും, 10 ക്ലാസുകളുമായി ആരംഭിച്ച KAW മലയാളം സ്കൂൾ ഒരു രജതരേഖ ആയിരുന്നു. KAW-ന്‍റെ അക്കാലത്തെ ഉജ്ജ്വലമായ പ്രവർത്തങ്ങൾ ടൈംസ് ഓഫ് ഇന്ത്യ അടക്കം റിപ്പോർട്ട് ചെയ്തിരുന്നു. 147,000 ഡോളറിന്റെ സഹായധനം ആണ് ഓജസിന്‍റെ നേതൃത്വത്തിലുള്ള കമ്മിറ്റി സമാഹരിച്ച്‌ വിതരണം ചെയ്തത്. അത് പോലെ ഫോമയുടെ വെന്റിലേറ്റർ പ്രൊജക്റ്റ്, പ്രളയ സഹായനിധി, കോൺസുലേറ്റ് ഫോറം എന്നിവയിലെ പ്രവർത്തനങ്ങൾ. കെ എ.ഡബ്ലിയു കഴിഞ്ഞ 16 വർഷമായി നടത്തുന്ന സ്പോർട്സ് ടൂർണമെന്റുകളുടെ ഉപജ്ഞാതാവും ഓജസ് തന്നെയാണ്. ഏറ്റവും എടുത്തു പറയേണ്ട ഒരു കാര്യം യുവാക്കളെ സംഘടിപ്പിച്ചു കൊണ്ടുള്ള KAW Youth Club ആണ്. ഏറെ പരിശ്രമിച്ചു തുടങ്ങിയ Youth Club ഇന്ന് വാഷിംഗ്‌ടൺ സ്റ്റേറ്റിലെ യൂത്തിനെ ഒരു കുടക്കീഴിൽ അണി നിരത്തിയിരിക്കുന്നു. (വിശദ വിവരങ്ങൾ വെബ് സൈറ്റിൽ ലഭ്യം ആണ്). ടെക്നോളജി / സാങ്കേതികവിദ്യാ വിദഗ്ദ്ധനായ ഓജസിന്റെ സേവനം ഫോമക്കും. അമേരിക്കൻ മലയാളികളുടെ വിവിധ പ്രശ്നങ്ങൾ പരിഹരിക്കാനും വലിയൊരു മുതൽക്കൂട്ടായിരിക്കും. മലയാളി കമ്യൂണിറ്റിയുടെ ഏതൊരാവശ്യങ്ങൾക്കും എന്നും മുന്നിട്ടിറങ്ങുന്ന, എല്ലാവരെയും ഒന്നിച്ചു കൊണ്ട് പോകുവാനുള്ള നേതൃഗുണമുള്ള പ്രിയപ്പെട്ട ഓജസ് ജോണിനെയും, അദ്ദേഹവും ഡോ. ജേക്കബ് തോമസും ബിജു തോണിക്കടവിലും ചേർന്ന് നേതൃത്വം നൽകുന്ന ടീം “ഫ്രണ്ട്‌സ് ഓഫ് ഫോമാ” ടീമിനും പരിപൂർണവും ഏകകണ്ഠവുമായ പിന്തുണ പ്രഖ്യാപിക്കുന്നതായി 2022 എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് വേണ്ടി കെ എ.ഡബ്ലിയു പ്രസിഡന്‍റ് സന്തോഷ് നായർ, സെക്രട്ടറി രോഹിത് രാമചന്ദ്രൻ, ട്രെഷറർ ബിജു...

Read More

അജു എസ്. വര്‍ഗീസിന്‍റെ സംസ്‌കാരം സെപ്റ്റംബര്‍ മൂന്നിന്

ബര്‍ഗന്‍ഫീല്‍ഡ് (ന്യൂജേഴ്‌സി): ഓഗസ്റ്റ് 26-നു അന്തരിച്ച അജു എസ്. വര്‍ഗീസിന്‍റെ വെയ്ക് സര്‍വീസ് സെപ്റ്റംബര്‍ രണ്ടിനു വെള്ളിയാഴ്ച വൈകുന്നേരം 4 മുതല്‍ 8.30 വരെ ടൗണ്‍ഷിപ്പ് ഓഫ് വാഷിംഗ്ടണിലുള്ള (ന്യൂജേഴ്‌സി) സെന്‍റ് പീറ്റേഴ്‌സ് മാര്‍ത്തോമാ പള്ളിയില്‍ (56 Ridgewood road, Township of Washington, NJ 07676) നടക്കും. സംസ്‌കാര ശുശ്രൂഷ സെപ്റ്റംബര്‍ മൂന്നിനു രാവിലെ എട്ടു മുതല്‍ പത്തുവരെ സെന്‍റ് പീറ്റേഴ്‌സ് മാര്‍ത്തോമാ പള്ളിയിലും, തുടര്‍ന്ന് രാവിലെ പതിനൊന്നിനു ഹാക്കന്‍സാക്ക് സെമിത്തേരിയില്‍ (289 Haekensack Ave, Haekensack, NJ 07601) സംസ്‌കാരവും നടക്കും. വിവരങ്ങള്‍ക്ക്: മാത്യു ഏബ്രഹാം (201 983 7148), സജി ഏബ്രഹാം വര്‍ഗീസ് (201 364 8945), സജി കോശി (201 637 2877), അനീഷ് മാത്യു (732 501...

Read More

ഏലിയാമ്മ ജോൺ (ശാന്തമ്മ) കൊച്ചിയിൽ അന്തരിച്ചു

അടൂർ: വടക്കേടത്തുകാവ് തെക്കേവീട്ടിൽ പരേതനായ റ്റി. ഒ. ജോണിന്‍റെ (ജോജി) ഭാര്യ ഏലിയാമ്മ ജോൺ (ശാന്തമ്മ, 69) കൊച്ചിയിൽ അന്തരിച്ചു. അയിരൂർ മേലേടത്ത് കുടുംബാംഗം ആണ്. മലയാള സിനിമാ ഗാനരചയിതാവ് ജോ പോളിന്‍റെ ഭാര്യാമാതാവാണ് പരേത. സെപ്റ്റംബർ ഒന്ന് വ്യാഴാഴ്ച ഉച്ചയ്ക്ക് 12.-നു പ്രാർത്ഥനാശുശ്രൂഷകൾ ആരംഭിച്ച ശേഷം 1.30 ന് അടൂർ കണ്ണങ്കോട്‌ സെന്‍റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ സംസ്കാരം. മക്കൾ: ധന്യ (ഡാളസ്, യുഎസ് ), സാജൻ...

Read More