Author: Editorial Team

ജ​ല​രാ​ജാ​വാ​യി കാ​ട്ടി​ൽ തെ​ക്കേ​തി​ൽ

ആ​ല​പ്പു​ഴ: നെ​ഹ്റു ട്രോ​ഫി​യി​ൽ ജ​ല​രാ​ജാ​വാ​യി പ​ള്ളാ​ത്തു​രു​ത്തി ബോ​ട്ട് ക്ല​ബി​ന്‍റെ കാ​ട്ടി​ൽ തെ​ക്കേ​തി​ൽ. ര​ണ്ടാം സ്ഥാ​നം ന​ടു​ഭാ​ഗം ചു​ണ്ട​ന്‍ നേ​ടി. ഹീ​റ്റ്സു​ക​ളി​ൽ മി​ക​ച്ച സ​മ​യം കു​റി​ച്ച ച​മ്പ​ക്കു​ളം, ന​ടു​ഭാ​ഗം, വീ​യ​പു​രം, കാ​ട്ടി​ൽ തെ​ക്കെ​തി​ൽ എ​ന്നീ നാ​ല് ചു​ണ്ട​ൻ​വ​ള്ള​ങ്ങ​ളാ​ണ് ഫൈ​ന​ലി​ൽ മ​ത്സ​രി​ച്ച​ത്. 20 ചു​ണ്ട​ൻ വ​ള്ള​ങ്ങ​ൾ അ​ട​ക്കം 77 ക​ളി​വ​ള്ള​ങ്ങ​ളാ​യി​രു​ന്നു മ​ത്സ​ര​ത്തി​നു​ണ്ടാ​യി​രു​ന്ന​ത്. ആ​യി​ര​ക്ക​ണ​ക്കി​ന് പേ​രാ​ണ് വ​ള്ളം​ക​ളി കാ​ണാ​നാ​യി...

Read More

മിഷൻ ലീഗ് ക്‌നാനായ റീജിയണൽ പ്ലാറ്റിനം ജൂബിലി സമാപനം ഹൂസ്റ്റണിൽ

ഹൂസ്റ്റൺ: അമേരിക്കയിലെ ക്‌നാനായ റീജിയണിൽ ചെറുപുഷ്‌പ മിഷൻ ലീഗിന്‍റെ പ്ലാറ്റിനം ജൂബിലി സമാപന ആഘോഷങ്ങൾ ഹൂസ്റ്റണിൽ വച്ച് നത്തപ്പെടുന്നു. ഒക്ടോബർ 15, 16 തീയതികളിൽ വിപുലമായ പരിപാടികളോടെയാണ് ജൂബിലി സമാപനം ക്രമീകരിച്ചിരിക്കുന്നത്. ഹൂസ്റ്റൺ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയും ഹൂസ്റ്റൺ ഫൊറോനയുമാണ് പരിപാടികൾക്ക് ആതിഥേയത്വം വഹിക്കുന്നത്. ഒക്ടോബർ 15 ശനിയാഴ്ച്ച രാവിലെ പതാക ഉയർത്തി കൊണ്ട് ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും. തുടർന്ന് വിശുദ്ധ കുർബാന, പ്ലാറ്റിനം ജൂബിലി സമാപന ഉദ്ഘാടനം എന്നിവ നടക്കും. ഉച്ച കഴിഞു നടക്കുന്ന വർണാഭമായ പ്ലാറ്റിനം ജൂബിലി പ്രേഷിത റാലിയിൽ ക്‌നാനായ റീജിയണിലെ ന്യൂയോർക്ക്, റ്റാമ്പാ, ഷിക്കാഗോ, സാൻ ഹുസേ, ഹൂസ്റ്റൺ ഫൊറോനകളിൽ നിന്നുള്ള മിഷൻ ലീഗ് അംഗങ്ങൾ പങ്കെടുക്കും. തുടർന്ന് എഴുപത്തഞ്ചു കുട്ടികൾ പങ്കെടുക്കുന്ന മാർഗം കളി, നടവിളി, വിവിധ കലാ പരിപാടികൾ എന്നിവ അരങ്ങേറും. ഒക്ടോബർ 15 വൈകുന്നേരം മുതൽ 16ന് ഉച്ചകഴിഞ്ഞ് വരെ ‘ചിൽഡ്രൻസ് പാർലമെന്റ്’ നടക്കും. ക്‌നാനായ റീജിയണിലെ എല്ലാ ഇടവകളിൽ നിന്നുമുള്ള മിഷൻ ലീഗ് നേതാക്കന്മാർ പങ്കെടുക്കും. വിവിധ വിഷയങ്ങളെ കുറിച്ചുള്ള ചർച്ചകൾ, പ്രഗൽഭരുമായുള്ള സംവാദങ്ങൾ, വിനോദ പരിപാടികൾ എന്നിവ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 1947 -ൽ ഇന്ത്യയിലെ ഭരണങ്ങനത്ത് എബ്രഹാം പല്ലാട്ടുകുന്നേലിന്റെയും ഫാ. ജോസഫ് മാലിപറമ്പിലിന്റെയും നേതൃത്വത്തിൽ സ്ഥാപിച്ച ചെറുപുഷ്‌പ മിഷൻ ലീഗ് ഇന്ന് അന്തർദേശീയ സംഘടനയായി വളർന്നിരിക്കുന്നു. 75 വർഷങ്ങൾക്ക് മുമ്പ് ഒക്ടോബർ മൂന്നിന് കോട്ടയം മെത്രാനായിരുന്ന മാർ തോമസ്സ് തറയിലായിരുന്നു മിഷൻ ലീഗ് ഉദ്ഘാടനം ചെയ്‌തത്. ഇന്ന് അമേരിക്കയിലെ ഷിക്കാഗോ രൂപതയിലെ ക്നാനായ കത്തോലിക് റീജിയണിലെ എല്ലാ ഇടവകളിലും മിഷൻ ലീഗ് സജീവമായി പ്രവർത്തിച്ചു വരുന്നു. റീജിയണൽ ഡയറക്ടർ ഫാ. ബിൻസ് ചേത്തലിൽ, ഫാ. സിജു മുടക്കോലിൽ, സിജോയ് പറപ്പള്ളിൽ, സുജ ഇത്തിതറ, സിസ്റ്റർ സാന്ദ്ര എസ്.വി.എം., സെറീനാ മുളയാനിക്കുന്നേൽ, ഫിലിപ്പ് വേലുകിഴക്കേതിൽ, ജെയിംസ് കുന്നശ്ശേരി, ജെസ്‌നി മറ്റംപറമ്പത്ത്, ജൂഡ് ചേത്തലിൽ, ബെറ്റ്‌സി കിഴക്കേപ്പുറം, മേഘൻ മംഗലത്തേട്ട് എന്നിവർ ഉൾപ്പെടുന്ന റീജിയണൽ എക്സിക്യൂട്ടീവ് കമ്മിറ്റി മിഷൻ ലീഗ് പ്രവർത്തനങ്ങൾ...

Read More

മന്ത്രി റോഷി അഗസ്റ്റിന്‍റെ മണ്ഡലത്തിൽ ഫിലഡൽഫിയ ഡബ്ല്യുഎംസി വീടു നിർമ്മിച്ചു നൽകുന്നു

ഫിലഡൽഫിയ: മന്ത്രി റോഷി അഗസ്റ്റിന്‍റെ മണ്ഡലമായ ഇടുക്കിയിൽ ഫിലഡൽഫിയ ഡബ്ള്യൂ എം സി വീടു നിർമ്മിച്ചു നൽകുന്നു. നിർമാണച്ചുമതകലകൾക്ക് ജീവകാരുണ്യ പ്രവർത്തകയായ ഡോ. എം എസ് . സുനിലിനെയാണ് കണ്ടെത്തിയിരിക്കുന്നത്. ഫിലഡൽഫിയ ഡബ്ള്യൂ എംസിയുടെ ആഭിമുഖ്യത്തിൽ ഫദേഴ്സ് ഡേയും മദേഴ്സ് ഡേയും ഒരുമിച്ച് ജൂണിൽ ആഘോഷിച്ച ബാങ്ക്വറ്റിലൂടെ സമാഹരിച്ച ഫണ്ടുപയോഗിച്ചാണ് വീടുകൾ നിർമ്മിക്കുക. മന്ത്രി റോഷി അഗസ്റ്റിൻ സെപ്റ്റംബർ 7ന് ഫിലഡൽഫിയ സന്ദർശിക്കുന്ന വേളയിൽ ഇക്കാര്യങ്ങളുടെ പുരോഗതി മന്ത്രിയെ അറിയിക്കും. ജോസ് ആറ്റുപുറം (ചെയർമാൻ), ജോർജ് നടവയൽ (പ്രസിഡൻ്റ്), സിബിച്ചൻ ചെമ്പ്ളായിൽ (ജനറൽ സെക്രട്ടറി), നൈനാൻ മത്തായി (ട്രഷറാർ), തോമസ്സു കുട്ടി വർഗീസ് (ജോയിൻ്റ് ട്രഷറാർ), മറിയാമ്മ ജോർജ്(വൈസ് ചെയർപേഴ്സൺ), ഷൈലാ രാജൻ (വിമൻസ് ഫോറം സെക്രട്ടറി) എന്നിവർ നേതൃത്വം നൽകുന്ന ജീവകാരുണ്യ ഭവന നിർമാണ സമിതിയാണ് ഏകോപനം നിർവഹിക്കുന്നത്. തോമസ് പോൾ (വൈസ് ചെയർമാൻ), റോഷിൻ പ്ളാമൂട്ടിൽ, മാത്യൂ തരകൻ ( വൈസ് പ്രസിഡന്‍റുമാർ), ജയിംസ് കിഴക്കേടത്ത് (ട്രസ്റ്റീ ബോർഡ് ചെയർമാൻ), ലൂക്കോസ് വൈദ്യൻ (അഡീഷണൽ സെക്രട്ടറി), ജോവിൻ ജോസ് (ലീഗൽ കോൺസൽ), ഡോ. ജിൻസി മാത്യൂ (വിമൻസ് ഫോറം പ്രസിഡന്‍റ്), ലൈസാമ്മ ബെന്നി (വിമൻസ് ഫോറം വൈസ് പ്രസിഡൻ്റ്), ജോസ് നൈനാൻ (പി ആർ ഓ), മനോജ് മാത്യൂ, ഏബ്രഹാം കെ വർഗീസ്, ബെന്നി മാത്യൂ, ജോസഫ് തോമസ് (അപ്പു), റോയി ചക്കോ, തങ്കച്ചൻ സാമുവേൽ, തോമസ് ഡാനിയേൽ, സേവ്യർ ആൻ്റണി, ജോസഫ് വർഗീസ്, തോമസ് ടൈറ്റസ് എന്നീ പ്രവർത്തകരും അഭ്യുദയകാംക്ഷികളും ഈ പ്രൊജക്റ്റുമായി നേതൃത്വപൂർവം...

Read More

വിജയം സുനിശ്ചിതമാക്കി ഡോ.ജേക്കബും സംഘവും കാൻകൂണിലേക്ക്

ഫോമയുടെ രാജ്യന്തര കുടുബ സംഗമത്തിനും പുതിയ ഭരണ സമിതി തെരെഞ്ഞെടുപ്പിനും ദിവസങ്ങൾ മാത്രം അവശേഷിക്കെ, തങ്ങളുടെ വിജയം സുനിശ്ചിതമാക്കി ആത്മവിശ്വാസത്തോടെ ഡോ.ജേക്കബ് തോമസും അദ്ദേഹത്തിന്റെ മുന്നണിയിലെ സ്ഥാനാർത്ഥികളും കാൻകൂണിലേക്ക് പുറപ്പെട്ടു. ഫോമയുടെ ചരിത്രത്തിൽ നാഴികക്കല്ലായി മാറാൻ പോകുന്ന ഉത്സവത്തിനും, ആഘോഷ രാവുകൾക്കും വേദിയാകുന്ന മെക്സിക്കോയിലെ കാൻകൂണിൽ വച്ച് സെപ്റ്റംബർ മൂന്നിനാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടി ക്രമങ്ങൾ ആരംഭിക്കുക. ഫോമയുടെ എല്ലാ പ്രതിനിധികളുമായി പരമാവധി ആശയവിനിമയം നടത്തിയും, അവരുടെ വോട്ടുറപ്പിച്ചുമാണ് ഫ്രണ്ട്സ് ഓഫ് ഫോമാ സ്ഥാനാർത്ഥികൾ കളം പിടിക്കാൻ ഒരുങ്ങുന്നത്. ഫ്രണ്ട്സ് ഓഫ് ഫോമാ മുന്നണി തെരെഞ്ഞടുപ്പിന് മുന്നോടിയായി പന്ത്രണ്ടിന പരിപാടികൾ അവതരിപ്പിച്ചു ശ്രദ്ധ നേടിയിരുന്നു. വാഗ്ദാനം ചെയ്ത പരിപാടികളിലെ വൈവിധ്യം കൊണ്ടും, പുതുമ കൊണ്ടും മാത്രമല്ല അവ ശ്രദ്ധേയമായത്. മലയാളികളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് അവയ്ക്ക് പരിഹാരം കാണുക എന്നതിന്റെ പ്രാരംഭമായാണ് ഫോമാ പ്രതിനിധികളും അംഗ സംഘടനകളും പന്ത്രണ്ടിന പരിപാടികളെ വിലയിരുത്തിയതും അവ ശ്രദ്ധ നേടിയതും. ഫോമയ്‌ക്ക് ആസ്ഥാനം, ക്രൗഡ് ഫണ്ടിങ്ങിലൂടെ ഹെല്പിങ് ഹാൻഡ്‌സിന് ഒരു മില്യൺ ഡോളർ സമാഹരണം, ഓർഗൻ ഡോണർ രജിസ്ട്രി, 100 യുഎസ് മലയാളി ഹൈസ്കൂൾ ബിരുദധാരികൾക്ക് സ്കോളർഷിപ്പ്, അമേരിക്കൻ മലയാളി ബിസിനസ് ഡയറക്ടറി,ഫോമാ ടെക്നോളജി ഹബ്ബ്, ഗ്രാൻഡ് കാനിയൻ സ്കോളർഷിപ്പ് പ്രോഗ്രാം, സമ്മർ റ്റു കേരള ഇന്റേൺഷിപ്പ് പ്രോഗ്രാം, ട്വിൻ സിറ്റി പ്രോഗ്രാം തുടങ്ങിയവ അതിൽ ഉൾപ്പെടുന്നു.ഫോമയുടെ ചരിത്രത്തിൽ ആദ്യമായി ഒരു പ്രസിഡന്‍റ് സ്ഥാനാർഥി സ്വന്തമായി രണ്ടരലക്ഷം ഡോളർ ഫോമയുടെ ആസ്ഥാനത്തിനായി നൽകുമെന്ന് പ്രഖ്യാപിച്ചത് ഫോമയിലെ പ്രവർത്തകരും അംഗസംഘടനകളും വളരെ ആവേശത്തോടെയാണ് സ്വീകരിച്ചത്. ബാക്കിവരുന്നരണ്ടു ലക്ഷം ഡോളർ സ്പോൺസർഷിപ്പിലൂടെ തരാമെന്ന് മറ്റുള്ളവർ ഉറപ്പ് നൽകിയതും, ജേക്കബിന്‍റെ നേതൃത്വത്തിലുള്ള ടീമംഗങ്ങൾ എത്ര ഗൗരവത്തോടെയും, ദീർഘവീക്ഷണത്തോടെയും കാര്യങ്ങൾ നോക്കിക്കാണുന്നു എന്നതിന് തെളിവാണ്. ഫോമാ കേരള ഹൗസ് എന്ന ആശയം ഫോമയിലെ പ്രവർത്തകർക്ക് വലിയ ഊർജ്ജം നൽകുന്നതിന് സഹായിച്ചു. പ്രസിഡന്‍റ് സ്ഥാനാർഥിയായ ഡോ. ജേക്കബ് തോമസിന്‍റെ നേതൃത്വത്തിൽ, ഓജസ് ജോൺ ജനറൽ സെക്രട്ടറിയായും, ബിജു തോണിക്കടവിൽ ട്രഷററായും, സണ്ണി വള്ളിക്കളം വൈസ് പ്രസിഡന്‍റായും ഡോ.ജെയ്‌മോൾ ശ്രീധർ ജോയിന്‍റ് സെക്രട്ടറി ആയും, ജെയിംസ് ജോർജ് ജോയിന്റ് ട്രഷറർ ആയും ആണ് മത്സരിക്കുന്നത്. എല്ലാവരെയും വൻ ഭൂരിപക്ഷത്തോട് കൂടി വിജയിപ്പിക്കണമെന്ന് ഫ്രണ്ട്സ് ഓഫ് ഫോമാ ടീമംഗങ്ങൾ...

Read More

ക്യാപിറ്റല്‍ ഡിസ്ട്രിക്റ്റ് മലയാളി അസോസിയേഷൻ ഓണാഘോഷം സെപ്റ്റംബര്‍ 11 -ന്

ആല്‍ബനി (ന്യൂയോര്‍ക്ക്): ക്യാപിറ്റല്‍ ഡിസ്ട്രിക്റ്റ് മലയാളി അസോസിയേഷന്‍റെ (സിഡി‌എം‌എ) ഓണാഘോഷം അവിസ്മരണീയമാക്കാനുള്ള ഒരുക്കത്തിലാണ് ഭാരവാഹികളെന്ന് പ്രസിഡന്‍റ് സുനില്‍ സക്കറിയയും സെക്രട്ടറി അനൂപ് അലക്സും അറിയിച്ചു. സെപ്റ്റംബര്‍ 11 ഞായറാഴ്ച കോളനി കുക്ക് പാര്‍ക്ക് പവലിയനിലാണ് (Cook Park, Shambrook Pkwy, Colonie, NY 12205) ആഘോഷം സംഘടിപ്പിച്ചിരിക്കുന്നത്. ‘പൊന്നോണം 2022’ എന്ന് പേരിട്ടിരിക്കുന്ന ഓണാഘോഷ പരിപാടികള്‍ രാവിലെ പതിനൊന്നിനു ആരംഭിക്കും. ഓണ സദ്യയ്ക്കു പുറമെ തിരുവാതിര, പൂക്കളം, വടം‌വലി തുടങ്ങി വിവിധ കലാ-കായിക പരിപാടികള്‍ ആഘോഷത്തിന് മാറ്റു കൂട്ടുമെന്ന് ഇരുവരും അറിയിച്ചു. ക്യാപിറ്റല്‍ ഡിസ്ട്രിക്റ്റിലുള്ള എല്ലാ മലയാളികളും, ആല്‍ബനി സന്ദര്‍ശിക്കുന്ന അതിഥികളും ഈ ആഘോഷത്തില്‍ പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് പ്രസിഡന്‍റ് സുനില്‍ സക്കറിയ അഭ്യര്‍ത്ഥിച്ചു. കോവിഡ്-19 വ്യാപനത്തെത്തുടര്‍ന്ന് മന്ദഗതിയിലായിരുന്ന അസ്സോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ പുതിയ കമ്മിറ്റി ഭാരവാഹിത്വം ഏറ്റെടുത്തതോടെ നിരവധി മാറ്റങ്ങള്‍ വരുത്തിയാണ് മുന്നോട്ടു പോകുന്നതെന്ന് പ്രസിഡന്റും സെക്രട്ടറിയും പറഞ്ഞു. ഓണ്‍ലൈന്‍ വഴി പുതിയ അംഗത്വമെടുക്കല്‍, അംഗത്വം പുതുക്കല്‍, അസ്സോസിയേഷന്റെ വിവിധ പരിപാടികളെക്കുറിച്ചുള്ള പ്രഖ്യാപനങ്ങള്‍, അവയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവരുടെ രജിസ്ട്രേഷന്‍, ചാരിറ്റി വിഭാഗമായ ‘ജീവന്‍ ഫണ്ട്’ വിവരങ്ങള്‍ മുതലായവ ഏറെ ജനസമ്മതി നേടുന്നുണ്ടെന്ന് സുനില്‍ സക്കറിയ പറഞ്ഞു. ആഘോഷത്തില്‍ പങ്കു ചേരാന്‍ ആഗ്രഹിക്കുന്നവര്‍ എത്രയും വേഗം അസോസിയേഷന്‍റെ വെബ്സൈറ്റ് സന്ദര്‍ശിച്ച് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണമെന്നും പ്രസിഡന്‍റ് സുനില്‍ സക്കറിയ അഭ്യര്‍ത്ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: സുനില്‍ സക്കറിയ 518 894 1564, അനൂപ് അലക്സ് 224 616 0411, secretary@cdmany.orgവെബ്:...

Read More