Author: Editorial Team

പെണ്‍മക്കളെ കൊലപ്പെടുത്തിയ കേസില്‍ പിതാവിന്‍റെ വിചാരണ ആരംഭിച്ചു

ഡാളസ്: കൗമാരക്കാരായ രണ്ടു പെണ്‍മക്കളെ കൊലപ്പെടുത്തിയ കേസിന്‍റെ വിചാരണ ഡാളസ് കൗണ്ടി കോടതിയില്‍ ആരംഭിച്ചു. 2008 ജനുവരി ഒന്നിനാണ് പിതാവ് രണ്ടു മക്കളെയും കാറില്‍ വച്ചു കൊലപ്പെടുത്തിയത്. കൃതൃത്തിന് ശേഷം രക്ഷപ്പെട്ട പിതാവിനെ 2020 ലാണ് പോലീസ് പിടികൂടിയത്. പ്രതിക്കുവേണ്ടി പോലീസും എഫ്ബിഐയും 12 വര്‍ഷം നടത്തിയ തെരച്ചിലിനൊടുവിലാണ് പിടിയിലായത്. പെണ്‍കുട്ടികള്‍ ആണ്‍ സുഹൃത്തുക്കളുമായി അടുത്തിടപഴകിയതാണ് പിതാവ് യാസറിനെ പ്രകോപിപ്പിച്ചത്. ഈജിപ്റ്റില്‍ ജനിച്ച യാസര്‍ അബ്ദെല്‍, അമേരിക്കയില്‍ എത്തി ഡാളസില്‍ ടാക്‌സി ഡ്രൈവറായി ജോലി ചെയ്തുവരുന്നതിനിടയിലാണ് കൊല നടത്തിയത്. ഡാളസ് ലൂയിസ് വില്ല ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളായിരുന്നു കൊല്ലപ്പെട്ട സാറ യാസറും (17), അമിനാ യാസറും (18). കുടുംബത്തിന്‍റെ മാനം രക്ഷിക്കാനാണ് കൊലപാതകം നടത്തിയതെന്ന് പ്രതി സമ്മതിച്ചുവെങ്കിലും, കോടതിയില്‍ കുറ്റം നിഷേധിച്ചു. ഇര്‍വിങ്ങിലുള്ള ഒരു ഹോട്ടലിനു മുന്നില്‍ പാര്‍ക്കു ചെയ്തിരുന്ന കാറിലാണ് വെടിയേറ്റ ഇരുവരുടെയും മൃതദേഹം...

Read More

ഇളവിന് അർഹരെന്ന് കണ്ടെത്തിയ തടവുകാർ! സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാര്‍ഷികത്തില്‍ 33 തടവുകാര്‍ക്ക് മോചനം നല്‍കാന്‍ സര്‍ക്കാര്‍ ശിപാര്‍ശ

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജയിലുകളിൽ കഴിയുന്ന 33 തടവുകാരെ കൂടി വിട്ടയയ്ക്കാൻ മന്ത്രിസഭാ ശിപാർശ. സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികവുമായി ബന്ധപ്പെട്ട ആസാദി കാ അമൃത് മഹോത്സവത്തിന്‍റെ ഭാഗമായി പ്രത്യേക ശിക്ഷാ ഇളവിന് അർഹരെന്ന് കണ്ടെത്തിയ 33 തടവുകാർക്ക് ശേഷിക്കുന്ന ശിക്ഷാകാലം ഇളവ് നൽകി അകാല വിടുതൽ അനുവദിക്കുന്നതിന് ഗവർണറോട് ശിപാർശ ചെയ്യാൻ മന്ത്രിസഭ തീരുമാനിച്ചു. വധശിക്ഷ ഉൾപ്പെടെയുള്ള ശിക്ഷകൾ അനുവദിക്കുന്നവരെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. അതിക്രൂര കുറ്റകൃത്യങ്ങൾ നടത്തിയവരേയും പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വിട്ടയയ്ക്കപ്പെടേണ്ട 59 പേരുടെ പട്ടിക ജയിൽ വകുപ്പ് സർക്കാരിനു സമർപ്പിച്ചു. ഇതിൽ നിന്നു സമിതി കണ്ടെത്തിയ 33 പേരെ വിട്ടയയ്ക്കാനാണു തീരുമാനം. നേരത്തെ കല്ലുവാതുക്കൽ വിഷമദ്യ ദുരന്തക്കേസിലെ മുഖ്യപ്രതി മണിച്ചൻ, കുപ്പണ വിഷമദ്യ ദുരന്തക്കേസിലെ പ്രതി കുപ്പണ തന്പി അടക്കമുള്ള 33 തടവുകാരെ മോചിപ്പിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഇതിനു പുറമേയാണ് പുതിയ പട്ടിക ഗവർണർക്കു...

Read More

മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ വൃഷ്ടി പ്രദേശങ്ങളിൽ മഴ കുറവ്; ആശങ്ക വേണ്ടെന്ന് മന്ത്രി റോഷി

തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ വൃഷ്ടി പ്രദേശങ്ങളിൽ മഴ കുറയുന്നതായി മന്ത്രി റോഷി അഗസ്റ്റിൻ. മുല്ലപ്പെരിയാർ – ഇടുക്കി അണക്കെട്ടുകളിലെ ജലനിരപ്പുമായി ബന്ധപ്പെട്ട് അവലോകന യോഗശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. ഈ മാസം 10 വരെ 137.5 അടിയാണ് റൂൾ കർവ്. നിലവിൽ 134.85 അടിയാണ് ജലനിരപ്പ്. അതിനാൽ അണക്കെട്ട് തുറന്നു വിടേണ്ട സാഹചര്യമില്ല. അണക്കെട്ടിന്‍റെ വൃഷ്ടി പ്രദേശത്ത് മഴ കുറവാണ്. ബുധനാഴ്ച വൈകുന്നേരം വരെ 2406 ക്യുസെക്സ് ജലം അണക്കെട്ടിലേക്ക് ഒഴുകിയെത്തി. 1867 ക്യുസെക്സ് ജലം തമിഴ്നാട് കൊണ്ടുപോകുന്നുണ്ട്. അതിനാൽ കാര്യമായ ജലം സംഭരിക്കുന്നില്ല. കഴിഞ്ഞ വർഷം ഇതേസമയം 136.3 അടി ജലമുണ്ടായിരുന്നു. ഇക്കുറി അത്രയും ജലമില്ല. ബുധനാഴ്ച 2375.53 അടി വെള്ളമാണ് ഇടുക്കിയിൽ ഉണ്ടായിരുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് നാലടിയിൽ അധികം ജലം ഇക്കുറി കൂടുതലുണ്ട്. ആകെ 10125.65 ലക്ഷം ഘന മീറ്റർ ജലമുണ്ട്. ഇടുക്കി അണക്കെട്ടിൽ സംഭരണശേഷിയുടെ 69 ശതമാനം മാത്രമേ നിറഞ്ഞിട്ടുള്ളൂ. അതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ഈ മാസം 10 വരെ 2383 അടിയാണ് റൂൾ കർവ്. ഇടുക്കി അണക്കെട്ടിന്‍റെ വൃഷ്ടി പ്രദേശത്തും കാര്യമായ മഴയില്ല. അതിനാൽ അണക്കെട്ടിലേക്കുള്ള ജലത്തിന്‍റെ ഒഴുക്ക് കുറവാണെന്ന് മന്ത്രി പറഞ്ഞു. നദികളിൽ നിന്ന് മണ്ണും ചെളിയും എക്കലും നീക്കിയതിനാൽ വെള്ളപ്പൊക്കം ഒരുപരിധി വരെ നിയന്ത്രിക്കാൻ സഹായിച്ചു. മൂന്നു കോടി ക്യുബിക് മീറ്ററിലധികം എക്കലും ചെളിയും നീക്കം ചെയ്യാനുണ്ടായിരുന്നു. ഇതിൽ ഒരു കോടി ക്യുബിക് മീറ്റർ നീക്കം ചെയ്തു. എല്ലാ വർഷവും ഫെബ്രുവരിയിൽ ഇതു തുടരുമെന്ന് മന്ത്രി...

Read More

ഇങ്ങനെയും സ്വര്‍ണം കടത്താം… പക്ഷേ, പണിപാളും!

കോഴിക്കോട്: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. ദുബായിൽ നിന്ന് എത്തിയ രണ്ടു യാത്രക്കാരിൽനിന്ന് 85 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. ക്യാപ്സൂൾ രൂപത്തിൽ ശരീരത്തിൽ ഒളിപ്പിച്ചു കടത്താനായിരുന്നു ശ്രമം. പിടിയിലായവരെ എയർ കസ്റ്റംസ് വിഭാഗം വിശദമായി ചോദ്യം...

Read More

കള്ളപ്പണം വെളുപ്പിക്കൽ: നാഷണൽ ഹെറാൾഡ് ഓഫീസ് പൂട്ടി മുദ്രവെച്ച് ഇഡി

ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് ഓഫിസ് എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് (ഇഡി) പൂട്ടി മുദ്രവച്ചു. മുൻകൂർ അനുമതിയില്ലാതെ ആർക്കും ഇനി ഓഫീസിൽ പ്രവേശനം അനുവദിക്കില്ലെന്ന് ഇഡി അറിയിച്ചു. പണം തട്ടിപ്പു കേസിൽ സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും ചോദ്യം ചെയ്തതിനു പിന്നാലെയാണ് ഇഡിയുടെ നടപടി. കഴിഞ്ഞ ദിവസം ഇഡി നാഷണൽ ഹെറാൾഡ് ഓഫീസിൽ പരിശോധന നടത്തിയിരുന്നു. പത്രത്തിന്‍റെ ഉൾപ്പെടെ നാഷണൽ ഹെറാൾഡും അസോസിയേറ്റഡ് ജേർണൽ ലിമിറ്റഡുമായി ബന്ധപ്പെട്ട 12 സ്ഥലങ്ങളിൽ ഇഡി ഇഡി പരിശോധന നടത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട് സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നീക്കമാണ് ഇഡി നടത്തുന്നതെന്നും സൂചനയുണ്ട്. അതേസമയം, ഇഡിയുടെ പരിശോധനയ്ക്കെതിരേ കോണ്‍ഗ്രസ് പ്രവർത്തകർ നാഷണൽ ഹെറാൾഡ് ഓഫീസിനു മുന്നിൽ...

Read More