Author: Editorial Team

മന്ത്രി റോഷി അഗസ്റ്റിന്‍റെ മണ്ഡലത്തിൽ ഫിലഡൽഫിയ ഡബ്ല്യുഎംസി വീടു നിർമ്മിച്ചു നൽകുന്നു

ഫിലഡൽഫിയ: മന്ത്രി റോഷി അഗസ്റ്റിന്‍റെ മണ്ഡലമായ ഇടുക്കിയിൽ ഫിലഡൽഫിയ ഡബ്ള്യൂ എം സി വീടു നിർമ്മിച്ചു നൽകുന്നു. നിർമാണച്ചുമതകലകൾക്ക് ജീവകാരുണ്യ പ്രവർത്തകയായ ഡോ. എം എസ് . സുനിലിനെയാണ് കണ്ടെത്തിയിരിക്കുന്നത്. ഫിലഡൽഫിയ ഡബ്ള്യൂ എംസിയുടെ ആഭിമുഖ്യത്തിൽ ഫദേഴ്സ് ഡേയും മദേഴ്സ് ഡേയും ഒരുമിച്ച് ജൂണിൽ ആഘോഷിച്ച ബാങ്ക്വറ്റിലൂടെ സമാഹരിച്ച ഫണ്ടുപയോഗിച്ചാണ് വീടുകൾ നിർമ്മിക്കുക. മന്ത്രി റോഷി അഗസ്റ്റിൻ സെപ്റ്റംബർ 7ന് ഫിലഡൽഫിയ സന്ദർശിക്കുന്ന വേളയിൽ ഇക്കാര്യങ്ങളുടെ പുരോഗതി മന്ത്രിയെ അറിയിക്കും. ജോസ് ആറ്റുപുറം (ചെയർമാൻ), ജോർജ് നടവയൽ (പ്രസിഡൻ്റ്), സിബിച്ചൻ ചെമ്പ്ളായിൽ (ജനറൽ സെക്രട്ടറി), നൈനാൻ മത്തായി (ട്രഷറാർ), തോമസ്സു കുട്ടി വർഗീസ് (ജോയിൻ്റ് ട്രഷറാർ), മറിയാമ്മ ജോർജ്(വൈസ് ചെയർപേഴ്സൺ), ഷൈലാ രാജൻ (വിമൻസ് ഫോറം സെക്രട്ടറി) എന്നിവർ നേതൃത്വം നൽകുന്ന ജീവകാരുണ്യ ഭവന നിർമാണ സമിതിയാണ് ഏകോപനം നിർവഹിക്കുന്നത്. തോമസ് പോൾ (വൈസ് ചെയർമാൻ), റോഷിൻ പ്ളാമൂട്ടിൽ, മാത്യൂ തരകൻ ( വൈസ് പ്രസിഡന്‍റുമാർ), ജയിംസ് കിഴക്കേടത്ത് (ട്രസ്റ്റീ ബോർഡ് ചെയർമാൻ), ലൂക്കോസ് വൈദ്യൻ (അഡീഷണൽ സെക്രട്ടറി), ജോവിൻ ജോസ് (ലീഗൽ കോൺസൽ), ഡോ. ജിൻസി മാത്യൂ (വിമൻസ് ഫോറം പ്രസിഡന്‍റ്), ലൈസാമ്മ ബെന്നി (വിമൻസ് ഫോറം വൈസ് പ്രസിഡൻ്റ്), ജോസ് നൈനാൻ (പി ആർ ഓ), മനോജ് മാത്യൂ, ഏബ്രഹാം കെ വർഗീസ്, ബെന്നി മാത്യൂ, ജോസഫ് തോമസ് (അപ്പു), റോയി ചക്കോ, തങ്കച്ചൻ സാമുവേൽ, തോമസ് ഡാനിയേൽ, സേവ്യർ ആൻ്റണി, ജോസഫ് വർഗീസ്, തോമസ് ടൈറ്റസ് എന്നീ പ്രവർത്തകരും അഭ്യുദയകാംക്ഷികളും ഈ പ്രൊജക്റ്റുമായി നേതൃത്വപൂർവം...

Read More

വിജയം സുനിശ്ചിതമാക്കി ഡോ.ജേക്കബും സംഘവും കാൻകൂണിലേക്ക്

ഫോമയുടെ രാജ്യന്തര കുടുബ സംഗമത്തിനും പുതിയ ഭരണ സമിതി തെരെഞ്ഞെടുപ്പിനും ദിവസങ്ങൾ മാത്രം അവശേഷിക്കെ, തങ്ങളുടെ വിജയം സുനിശ്ചിതമാക്കി ആത്മവിശ്വാസത്തോടെ ഡോ.ജേക്കബ് തോമസും അദ്ദേഹത്തിന്റെ മുന്നണിയിലെ സ്ഥാനാർത്ഥികളും കാൻകൂണിലേക്ക് പുറപ്പെട്ടു. ഫോമയുടെ ചരിത്രത്തിൽ നാഴികക്കല്ലായി മാറാൻ പോകുന്ന ഉത്സവത്തിനും, ആഘോഷ രാവുകൾക്കും വേദിയാകുന്ന മെക്സിക്കോയിലെ കാൻകൂണിൽ വച്ച് സെപ്റ്റംബർ മൂന്നിനാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടി ക്രമങ്ങൾ ആരംഭിക്കുക. ഫോമയുടെ എല്ലാ പ്രതിനിധികളുമായി പരമാവധി ആശയവിനിമയം നടത്തിയും, അവരുടെ വോട്ടുറപ്പിച്ചുമാണ് ഫ്രണ്ട്സ് ഓഫ് ഫോമാ സ്ഥാനാർത്ഥികൾ കളം പിടിക്കാൻ ഒരുങ്ങുന്നത്. ഫ്രണ്ട്സ് ഓഫ് ഫോമാ മുന്നണി തെരെഞ്ഞടുപ്പിന് മുന്നോടിയായി പന്ത്രണ്ടിന പരിപാടികൾ അവതരിപ്പിച്ചു ശ്രദ്ധ നേടിയിരുന്നു. വാഗ്ദാനം ചെയ്ത പരിപാടികളിലെ വൈവിധ്യം കൊണ്ടും, പുതുമ കൊണ്ടും മാത്രമല്ല അവ ശ്രദ്ധേയമായത്. മലയാളികളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് അവയ്ക്ക് പരിഹാരം കാണുക എന്നതിന്റെ പ്രാരംഭമായാണ് ഫോമാ പ്രതിനിധികളും അംഗ സംഘടനകളും പന്ത്രണ്ടിന പരിപാടികളെ വിലയിരുത്തിയതും അവ ശ്രദ്ധ നേടിയതും. ഫോമയ്‌ക്ക് ആസ്ഥാനം, ക്രൗഡ് ഫണ്ടിങ്ങിലൂടെ ഹെല്പിങ് ഹാൻഡ്‌സിന് ഒരു മില്യൺ ഡോളർ സമാഹരണം, ഓർഗൻ ഡോണർ രജിസ്ട്രി, 100 യുഎസ് മലയാളി ഹൈസ്കൂൾ ബിരുദധാരികൾക്ക് സ്കോളർഷിപ്പ്, അമേരിക്കൻ മലയാളി ബിസിനസ് ഡയറക്ടറി,ഫോമാ ടെക്നോളജി ഹബ്ബ്, ഗ്രാൻഡ് കാനിയൻ സ്കോളർഷിപ്പ് പ്രോഗ്രാം, സമ്മർ റ്റു കേരള ഇന്റേൺഷിപ്പ് പ്രോഗ്രാം, ട്വിൻ സിറ്റി പ്രോഗ്രാം തുടങ്ങിയവ അതിൽ ഉൾപ്പെടുന്നു.ഫോമയുടെ ചരിത്രത്തിൽ ആദ്യമായി ഒരു പ്രസിഡന്‍റ് സ്ഥാനാർഥി സ്വന്തമായി രണ്ടരലക്ഷം ഡോളർ ഫോമയുടെ ആസ്ഥാനത്തിനായി നൽകുമെന്ന് പ്രഖ്യാപിച്ചത് ഫോമയിലെ പ്രവർത്തകരും അംഗസംഘടനകളും വളരെ ആവേശത്തോടെയാണ് സ്വീകരിച്ചത്. ബാക്കിവരുന്നരണ്ടു ലക്ഷം ഡോളർ സ്പോൺസർഷിപ്പിലൂടെ തരാമെന്ന് മറ്റുള്ളവർ ഉറപ്പ് നൽകിയതും, ജേക്കബിന്‍റെ നേതൃത്വത്തിലുള്ള ടീമംഗങ്ങൾ എത്ര ഗൗരവത്തോടെയും, ദീർഘവീക്ഷണത്തോടെയും കാര്യങ്ങൾ നോക്കിക്കാണുന്നു എന്നതിന് തെളിവാണ്. ഫോമാ കേരള ഹൗസ് എന്ന ആശയം ഫോമയിലെ പ്രവർത്തകർക്ക് വലിയ ഊർജ്ജം നൽകുന്നതിന് സഹായിച്ചു. പ്രസിഡന്‍റ് സ്ഥാനാർഥിയായ ഡോ. ജേക്കബ് തോമസിന്‍റെ നേതൃത്വത്തിൽ, ഓജസ് ജോൺ ജനറൽ സെക്രട്ടറിയായും, ബിജു തോണിക്കടവിൽ ട്രഷററായും, സണ്ണി വള്ളിക്കളം വൈസ് പ്രസിഡന്‍റായും ഡോ.ജെയ്‌മോൾ ശ്രീധർ ജോയിന്‍റ് സെക്രട്ടറി ആയും, ജെയിംസ് ജോർജ് ജോയിന്റ് ട്രഷറർ ആയും ആണ് മത്സരിക്കുന്നത്. എല്ലാവരെയും വൻ ഭൂരിപക്ഷത്തോട് കൂടി വിജയിപ്പിക്കണമെന്ന് ഫ്രണ്ട്സ് ഓഫ് ഫോമാ ടീമംഗങ്ങൾ...

Read More

ക്യാപിറ്റല്‍ ഡിസ്ട്രിക്റ്റ് മലയാളി അസോസിയേഷൻ ഓണാഘോഷം സെപ്റ്റംബര്‍ 11 -ന്

ആല്‍ബനി (ന്യൂയോര്‍ക്ക്): ക്യാപിറ്റല്‍ ഡിസ്ട്രിക്റ്റ് മലയാളി അസോസിയേഷന്‍റെ (സിഡി‌എം‌എ) ഓണാഘോഷം അവിസ്മരണീയമാക്കാനുള്ള ഒരുക്കത്തിലാണ് ഭാരവാഹികളെന്ന് പ്രസിഡന്‍റ് സുനില്‍ സക്കറിയയും സെക്രട്ടറി അനൂപ് അലക്സും അറിയിച്ചു. സെപ്റ്റംബര്‍ 11 ഞായറാഴ്ച കോളനി കുക്ക് പാര്‍ക്ക് പവലിയനിലാണ് (Cook Park, Shambrook Pkwy, Colonie, NY 12205) ആഘോഷം സംഘടിപ്പിച്ചിരിക്കുന്നത്. ‘പൊന്നോണം 2022’ എന്ന് പേരിട്ടിരിക്കുന്ന ഓണാഘോഷ പരിപാടികള്‍ രാവിലെ പതിനൊന്നിനു ആരംഭിക്കും. ഓണ സദ്യയ്ക്കു പുറമെ തിരുവാതിര, പൂക്കളം, വടം‌വലി തുടങ്ങി വിവിധ കലാ-കായിക പരിപാടികള്‍ ആഘോഷത്തിന് മാറ്റു കൂട്ടുമെന്ന് ഇരുവരും അറിയിച്ചു. ക്യാപിറ്റല്‍ ഡിസ്ട്രിക്റ്റിലുള്ള എല്ലാ മലയാളികളും, ആല്‍ബനി സന്ദര്‍ശിക്കുന്ന അതിഥികളും ഈ ആഘോഷത്തില്‍ പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് പ്രസിഡന്‍റ് സുനില്‍ സക്കറിയ അഭ്യര്‍ത്ഥിച്ചു. കോവിഡ്-19 വ്യാപനത്തെത്തുടര്‍ന്ന് മന്ദഗതിയിലായിരുന്ന അസ്സോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ പുതിയ കമ്മിറ്റി ഭാരവാഹിത്വം ഏറ്റെടുത്തതോടെ നിരവധി മാറ്റങ്ങള്‍ വരുത്തിയാണ് മുന്നോട്ടു പോകുന്നതെന്ന് പ്രസിഡന്റും സെക്രട്ടറിയും പറഞ്ഞു. ഓണ്‍ലൈന്‍ വഴി പുതിയ അംഗത്വമെടുക്കല്‍, അംഗത്വം പുതുക്കല്‍, അസ്സോസിയേഷന്റെ വിവിധ പരിപാടികളെക്കുറിച്ചുള്ള പ്രഖ്യാപനങ്ങള്‍, അവയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവരുടെ രജിസ്ട്രേഷന്‍, ചാരിറ്റി വിഭാഗമായ ‘ജീവന്‍ ഫണ്ട്’ വിവരങ്ങള്‍ മുതലായവ ഏറെ ജനസമ്മതി നേടുന്നുണ്ടെന്ന് സുനില്‍ സക്കറിയ പറഞ്ഞു. ആഘോഷത്തില്‍ പങ്കു ചേരാന്‍ ആഗ്രഹിക്കുന്നവര്‍ എത്രയും വേഗം അസോസിയേഷന്‍റെ വെബ്സൈറ്റ് സന്ദര്‍ശിച്ച് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണമെന്നും പ്രസിഡന്‍റ് സുനില്‍ സക്കറിയ അഭ്യര്‍ത്ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: സുനില്‍ സക്കറിയ 518 894 1564, അനൂപ് അലക്സ് 224 616 0411, secretary@cdmany.orgവെബ്:...

Read More

മാപ്പ് ഓണാഘോഷം സെപ്റ്റംബർ 10 ന് – ദലീമ എം എൽ എ മുഖ്യാതിഥി

ഫിലാഡൽഫിയ: മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഫിലാഡൽഫിയായുടെ (മാപ്പ്) ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ പത്തിന് ശനിയാഴ്ച വൈകിട്ട് മൂന്നു മുതൽ ഫിലാഡൽഫിയ സെന്‍റ് തോമസ് സീറോ മലബാർ ചർച്ച് ഓഡിറ്റോറിയത്തിൽ വച്ച് (608 Welsh Rd, Philadelphia, PA 19115) കേരളത്തനിമയിൽ വിപുലമായ പരിപാടികളോടുകൂടി നടത്തപ്പെടുന്നു… ദക്ഷിണേന്ത്യയിലെ പ്രമുഖ പിന്നണി ഗായികയും, അരൂർ നിയോജകമണ്ഡലം എം.എൽ.എ യുമായ ദലീമ ജോജോ മുഖ്യാതിഥിയായി പങ്കെടുത്തുകൊണ്ട് ഓണസന്ദേശം നൽകും. പഞ്ചവാദ്യങ്ങളുടെയും ചെണ്ടമേളങ്ങളുടെയും കേരളീയ വേഷത്തിൽ താലപ്പൊലിയേന്തിയ മലയാളി മങ്കമാരുടെയും അകമ്പടിയോടെയുള്ള മാവേലി മന്നന്റെ എഴുന്നള്ളത്തും, പൊതുസമ്മേളനവും,വൈവിധ്യമാർന്ന വിവിധ കലാപരിപാടികളും, വിഭവസമൃദ്ധമായ ഓണസദ്യയും ഈ വർഷത്തെ ഓണാഘോഷത്തെ അവിസ്മരണീയമാക്കും. ഫോമാ, ഫൊക്കാന നേതാക്കന്മാരും, ഫിലാഡൽഫിയായിലും പരിസര പ്രദേശങ്ങളിലുമുള്ള മറ്റെല്ലാ സംഘടനകളുടെയും നേതാക്കളും പ്രതിനിധികളും ഈ ഓണാഘോഷങ്ങളിൽ പങ്കെടുക്കും. ഈ വർഷത്തെ മാപ്പ് ഓണാഘോഷത്തിൻെറ ടിക്കറ്റുകൾ മാപ്പ് ഭാരവാഹികളിൽ നിന്നും, ഓഡിറ്റോറിയത്തിലെ കൗണ്ടറുകളിൽ നിന്നും ലഭ്യമാവും. കൂടുതൽ വിവരങ്ങൾക്ക്: തോമസ് ചാണ്ടി (പ്രസിഡന്‍റ്): 201-446-5027, ജോൺസൻ മാത്യു (ജനറൽ സെക്രട്ടറി): 215-740-9486, കൊച്ചുമോൻ വയലത്ത് (ട്രഷറാർ):...

Read More

സി​ബി​ഐ അ​ന്വേ​ഷ​ണ​മാ​വ​ശ്യ​പ്പെ​ട്ട് അ​മി​ത് ഷാ​യെ കാ​ണാ​ന്‍ മ​ധു​വി​ന്‍റെയും വാ​ള​യാ​ര്‍ പെ​ണ്‍​കു​ട്ടി​ക​ളു​ടെ​യും അ​മ്മ​മാ​ര്‍

തി​രു​വ​ന​ന്ത​പു​രം: വാ​ള​യാ​ര്‍ പെ​ണ്‍​കു​ട്ടി​ക​ളു​ടെ അ​മ്മ​യും മ​ധു​വി​ന്‍റെ അ​മ്മ മ​ല്ലി​യും കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യെ സ​ന്ദ​ര്‍​ശി​ക്കും. സി​ബി​ഐ കേ​സ് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ഇ​രു​വ​രും അ​മി​ത് ഷാ​യെ കാ​ണു​ന്ന​ത്. സാ​ക്ഷി​ക​ള്‍ കൂ​റു​മാ​റു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ കേ​സി​ല്‍ കേ​ന്ദ്ര​സ​ഹാ​യം വേ​ണ​മെ​ന്ന ആ​വ​ശ്യം ഇ​വ​ര്‍ അ​മി​ത് ഷാ​യെ അ​റി​യി​ക്കും. ഇ​ന്ന് വൈ​കീ​ട്ടോ​ടെ അ​മി​ത് ഷാ​യെ കാ​ണാ​നാ​കു​മെ​ന്നാ​ണ് ഇ​രു​വ​രു​ടെ​യും...

Read More