Author: Editorial Team

എലിസബത്ത് ഇന്ത്യ സന്ദര്‍ശിച്ചത് മൂന്നു തവണ

ലണ്ടന്‍: ബ്രിട്ടന്റെ രാഷ്ട്രമേധാവിയായിരിക്കുമ്പോള്‍ എലിസബത്ത് രാജ്ഞി ഇന്ത്യ സന്ദര്‍ശിച്ചത് മൂന്ന് തവണ. 1911ല്‍ മുത്തച്ഛനായ ജോര്‍ജ് അഞ്ചാമന്‍ രാജാവിന്റെയും മേരി രാജ്ഞിയുടെയും സന്ദര്‍ശനത്തിന് ശേഷം 50 വര്‍ഷങ്ങള്‍ കഴിഞ്ഞായിരുന്നു എലിസബത്തിന്റെ ആദ്യ ഇന്ത്യ സന്ദര്‍ശനം, 1961ലായിരുന്നു അത്. ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരനും ഒപ്പമുണ്ടായിരുന്നു. പിന്നീട് 1983ലും 1997ലും അവര്‍ ഇന്ത്യയിലെത്തി. 1961ല്‍ അന്നത്തെ രാഷ്ട്രപതി ഡോ. രാജേന്ദ്ര പ്രസാദും ഉപരാഷ്ട്രപതി ഡോ. എസ് രാധാകൃഷ്ണനും പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവും ചേര്‍ന്ന് 1961 ജനുവരി 21ന് രാജ്ഞിയെയും കുടുംബത്തെയും വിമാനത്താവളത്തില്‍ സ്വീകരിച്ചു. റിപ്പബ്ളിക് ദിനത്തില്‍ വിശിഷ്ടാതിഥികളായിരുന്നു ഇവര്‍. രാംലീല മൈതാനത്തില്‍ വലിയ ജനാവലിയെ അഭിസംബോധന ചെയ്ത രാജ്ഞി ജയ്പൂര്‍ സന്ദര്‍ശിക്കുകയും രാജാവ് സവായി മാന്‍ സിങ്ങിനൊപ്പം ആനപ്പുറത്ത് കയറുകയും ചെയ്തു. വാരണാസിയിലും പ്രത്യേകം അലങ്കരിച്ച ആനപ്പുറത്ത് എലിസബത്ത് രാജ്ഞി സവാരി നടത്തിയിരുന്നു. 1983ല്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുമായി രാജ്ഞി കൂടിക്കാഴ്ച നടത്തി. ഈ സന്ദര്‍ശനവേളയില്‍ ഡല്‍ഹിയില്‍ വെച്ച് മദര്‍ തെരേസക്ക് ബ്രിട്ടീഷ് സര്‍ക്കാറിന്‍റെ പരമോന്നത ബഹുമതിയായ ‘ഓര്‍ഡര്‍ ഒഫ് മെറിറ്റ്’ സമ്മാനിക്കുകയും ചെയ്തു. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച് അര നൂറ്റാണ്ട് പൂര്‍ത്തിയായ വേളയില്‍ 1997ലാണ് എലിസബത്ത് രാജ്ഞി അവസാനമായി ഇന്ത്യ...

Read More

ഹൂസ്റ്റണിലെ തൃശൂർ അസോസിയേഷൻ ഓണാഘോഷം വർണാഭമായി

ഹൂസ്റ്റൻ :തൃശൂർ അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ (ടാഗ്) വൈവിധ്യമാര്‍ന്ന പരിപാടികളോടെ ഓണം ആഘോഷിച്ചു. സെപ്റ്റംബർ അഞ്ചിന് തിങ്കളാഴ്ച ട്രിനിറ്റി മാർത്തോമ ചർച്ച് ഹാൾ ഓഡിറ്റോറിയത്തിൽ രാവിലെ 10:30 മുതൽ ഓണാഘോഷങ്ങൾ അരങ്ങേറി. മുത്തുക്കുടകളുടെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ താലപ്പൊലിയുമായി മഹാബലിയെ വേദിയിലേക്ക് ആനയിച്ചത് ഒരു മനോഹര കാഴ്ചയായിരുന്നു. മുഖ്യാതിഥിയായ മിസ്റ്റോറിസിറ്റി മേയർ റോബിൻ.ജെ.ഇലക്കാട്ട്, എല്ലാവർക്കും ഓണാശംസകൾ നേർന്നു. വിശിഷ്ട അതിഥിയായി എത്തിയ പ്രശസ്ത കർണാടിക് മ്യൂസിക് വോകലിസ്റ്റ്. ഫാദർ പോൾ പൂവത്തിങ്കൽ (പാടും പതിരി ) മനോഹരമായ ഗാനം ആലപിച്ച് മനസ്സിന് കുളിർമയേകി. ടാഗ് ഫാമിലി അംഗങ്ങൾ അവതരിപ്പിച്ച ഓരോ പരിപാടികളും തൃശൂർ ജില്ല കേരളത്തിന്റെ സംസ്കാരിക തലസ്ഥാനമെന്ന് എന്ന് ഉറപ്പിച്ചു പറയുന്ന തരത്തിൽ സാംസ്കാരിക തനിമയും പൈതൃകവും വിളിച്ചോതുന്നവയായിരുന്നു. 20 ൽ പരം പേർ പങ്കെടുത്ത തിരുവാതിര ഒരു മെഗാ തിരുവാതിര തന്നെയായിരുന്നു. വിശാലമായി ഒരുക്കിയ അത്തപ്പൂക്കളം നയന മനോഹരകാഴ്ചയൊരുക്കി. സ്നേഹമുള്ള നല്ല മനസ്സുള്ള കുടുംബങ്ങളുടെ കൂട്ടായമയാണ് തൃശൂർ അസോസിയേഷൻ, ഈ കൂട്ടായ്മ എന്നും നിലനിൽക്കട്ടെ എന്ന് പ്രസിഡണ്ട് സലീം അറക്കൽ അദ്ദേഹത്തിന്റ പ്രസംഗത്തിൽ ആശംസിച്ചു. സെക്രട്ടറി രാജ് മൂത്തേഴത്ത് സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡണ്ട് സത്യ സതീഷ് ഓണാഘോഷം ചിട്ടയോടെ നടത്താൻ നേതൃത്വം നൽകി. എം സി. യായി ജയൻ അരവിന്ദാക്ഷൻ സ്റ്റേജ് പ്രോഗ്രാമുകളെ നിയന്ത്രിച്ചു. ട്രഷറർ സാം സുരേന്ദ്രൻ , ജോ.സെക്രട്ടറി ജോസ് പെക്കാട്ടിൽ, ജോ.ട്രഷറർ ലിന്റോ ജോസ്, കമ്മിറ്റി അംഗംങ്ങൾ ഹരി നാരായണൻ, ജോഷി ചാലിശ്ശേരി, ക്രിസ്റ്റി പ്രിൻസ്, ജിതിൻ ജോൺസ്, അൻസിയ അറക്കൽ എന്നിവരുടെ കൂട്ടായ പ്രവർത്തനം ഓണാഘോഷം വൻ വിജയമാക്കി. വിഭവസമൃദ്ധമായ ഓണ സദ്യയോടുകൂടി ആഘോഷം സമാപിച്ചു....

Read More

ന്യൂജേഴ്‌സിയിൽ മിഷൻ ലീഗ് ചിൽഡ്രൻസ് പാർലമെന്‍റ് രജിസ്‌ട്രേഷൻ കിക്ക്‌ ഓഫ് നടത്തി

ന്യൂജേഴ്‌സി: അമേരിക്കയിലെ ക്‌നാനായ റീജിയണിൽ ചെറുപുഷ്‌പ മിഷൻ ലീഗ് സംഘടിപ്പിക്കുന്ന ‘ചിൽഡ്രൻസ് പാർലമെന്റ്’ പരിപാടിയുടെ രജിസ്‌ട്രേഷൻ കിക്ക്‌ ഓഫ് ന്യൂ ജേഴ്‌സിയിൽ നടത്തി. ക്രൈസ്റ്റ് ദി കിംഗ് ക്‌നാനായ കത്തോലിക്കാ പള്ളിയിൽ വച്ച് മിഷൻ ലീഗ് റീജിയണൽ ഡയറക്ടറും ഇടവക വികാരിയുമായ ഫാ. ബിൻസ് ചേത്തലിൽ രജിസ്‌ട്രേഷൻ ഉദ്ഘാടനം ചെയ്‌തു. ജെസ്‌വിൻ കളപ്പുരകുന്നുംപുറം, ആൻലിയാ കൊളങ്ങായിൽ, ജയ്ഡൻ കുറുപ്പണാത്ത്, ജോനാഥൻ കുറുപ്പണാത്ത്, ബെറ്റ്‌സി കിഴക്കേപ്പുറം എന്നിവർ ആദ്യ ദിനം തന്നെ രജിസ്‌ട്രേഷൻ നടത്തി. മിഷൻ ലീഗ് റീജിയണൽ ജനറൽ ഓർഗനൈസർ സിജോയ് പറപ്പള്ളിൽ, ഇടവക ഓർഗനൈസർ ഫിനി മാന്തുരുത്തിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ചെറുപുഷ്‌പ മിഷൻ ലീഗിന്‍റെ പ്ലാറ്റിനം ജൂബിലിയുടെ റീജിയണൽ തലത്തിലുള്ള സമാപന ആഘോഷങ്ങളുടെ ഭാഗമായി ഒക്ടോബർ 15, 16 തീയതികളിൽ ഹൂസ്റ്റൺ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഫൊറോന പള്ളിയിൽ വെച്ചാണ് ‘ചിൽഡ്രൻസ് പാർലമെന്റ്’ സംഘടിപ്പിക്കുന്നത്. ക്‌നാനായ റീജിയണിലെ എല്ലാ ഇടവകളിൽ നിന്നുമുള്ള മിഷൻ ലീഗ് നേതാക്കന്മാർ പങ്കെടുക്കും. വിവിധ വിഷയങ്ങളെ കുറിച്ചുള്ള ചർച്ചകൾ, പ്രഗൽഭരുമായുള്ള സംവാദങ്ങൾ, വിനോദ പരിപാടികൾ എന്നിവ ഇതിൽ...

Read More

ട്രൈസ്റ്റേറ്റ് കേരളാ ഫോറം അതിരുകാണാ തിരുവോണത്തിന്‍റെ ആകര്‍ഷണമായി ബെസ്റ്റ് ഡ്രസ്ഡ് കപ്പിള്‍

ട്രൈസ്റ്റേറ്റ്: അമേരിക്കയിലെ പ്രശസ്തമായ മലയാളി കൂട്ടായ്മയായ ട്രൈസ്റ്റേറ്റ് കേരളാ ഫോറത്തിന്റെ നേതൃത്വത്തില്‍ അതിഗംഭീരമായ ഓണാഘോഷമാണ് ഇത്തവണ ഫിലാഡല്‍ഫിയയില്‍ അരങ്ങേറിയത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പതിന്മടങ്ങ് ആഘോഷ പരിപാടികളാണ് ട്രൈസ്റ്റേറ്റ് കേരളാ ഫോറം പ്രവാസി മലയാളികള്‍ക്കായി ഒരുക്കിയത്. സംഗീത ജീവിതത്തില്‍ മുപ്പത് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ മലയാളത്തിന്റെ പ്രീയ പാട്ടുകാരന്‍ ബിജു നാരായണന്‍ ആസ്വാദകര്‍ക്കായി പാട്ടിന്റെ പാലാഴി തീര്‍ത്തുകൊണ്ടാണ് പരിപാടികള്‍ക്ക് തുടക്കമായത്. മെഗാ തിരുവാതിര, വടംവലി മത്സരം, ചെണ്ടമേളം, ഗാനമേള, തെയ്യം, കഥകളി, ഓട്ടന്‍തുള്ളല്‍, ഫോക്ഡാന്‍സ് തുടങ്ങി നിരവധി ഇനങ്ങളാണ് ‘അതിരുകാണാ തിരുവോണ’മെന്ന പേരില്‍ അണിയറ പ്രവര്‍ത്തകര്‍ ഒരുക്കിയിരുന്നത്. ഓണാശംസ നേരാന്‍ ഇത്തവണ മാവേലി എത്തിയത് ഹെലികോപ്റ്ററില്‍ ആണെന്നതും ആകര്‍ഷകമായിരുന്നു. അമേരിക്കന്‍ മലയാളികളുടെ ഇടയിലെ ജനപ്രിയ ഓണാഘോഷങ്ങളിലൊന്നായി അറിയപ്പെടുന്ന ട്രൈസ്റ്റേറ്റ് കേരളാ ഫോറത്തിന്റെ ഓണാഘോഷത്തിന്റെ ഇത്തവണത്തെ മറ്റൊരു പ്രധാന ആകര്‍ഷണം പരിപാടിയില്‍ പങ്കെടുക്കാനെത്തുന്ന ബെസ്റ്റ് ഡ്രസ്ഡ് കപ്പിള്‍, മലയാളി മങ്ക, മന്നന്‍ എന്നിവരെ തിരഞ്ഞെടുക്കുന്ന മത്സരമായിരുന്നു. പരമ്പരാഗത രീതിയില്‍ ഓണക്കോടി അണിഞ്ഞെത്തിയ ദമ്പതിമാരില്‍ നിന്ന് എല്‍ഷന്‍ പൂവത്തുങ്കല്‍ ഭാര്യ ജിപ്‌സ എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഒരു ലക്ഷം രൂപയാണ് വിജയികള്‍ക്ക് നല്‍കിയത്. ത്രേസ്യാമ്മ ജോണ്‍, ശോശാമ്മ ചെറിയാന്‍, ബ്രിഡ്ജറ്റ് വിന്‍സന്റ് എന്നിവരായിരുന്നു മത്സരത്തിന്റെ വിധികര്‍ത്താക്കള്‍. ആളുകളുടെ രൂപമോ, നിറമോ, പൊക്കമോ, വണ്ണമോ ഒന്നും തന്നെ വിധിനിര്‍ണയത്തിന്റെ മാനദണ്ഡമാക്കാതെ തികച്ചും പരമ്പരാഗത രീതിയില്‍ ഓണത്തനിമ വിളിച്ചോതുന്ന വസ്ത്രം ധരിച്ച ദമ്പതികളെ വിജയികളായി തിരഞ്ഞെടുക്കണമെന്ന തീരുമാനമാണ് സംഘാടകര്‍ നടപ്പിലാക്കിയത്. ഓഗസ്ററ് 20 നു 2 മണി മുതല്‍ അക്കാദമി റോഡിലുള്ള കണ്‍സ്റ്റാറ്റര്‍ ഓപ്പണ്‍ സ്റ്റേഡിയത്തില്‍ വച്ച് നടന്ന ഓണ മഹോത്സവത്തിന് തുടക്കം മുതല്‍ പങ്കെടുത്തവരില്‍ നിന്നാണ് വിജയികളെ തിരഞ്ഞെടുത്തത്. അതേസമയം മത്സരത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ ഓണാഘോഷം നടക്കുന്ന ദിവസം നാലു മണിക്കുള്ളില്‍ എത്തണമെന്ന നിര്‍ദ്ദേശം പലരും ശ്രദ്ധിക്കാതിരുന്നത് മത്സരത്തില്‍ പങ്കെടുക്കാനുള്ള അവസരം നഷ്ടമാകുന്നതിന് കാരണമായി. പല ദമ്പതികളും നാലു മണിക്ക് ശേഷമാണ് സ്ഥലത്തെത്തിയത്. ഡെന്നിസ് ജേക്കബ് ജൂബി ജേക്കബ് ദമ്പതികളായിരുന്നു മത്സരം സ്പോണ്‍സര്‍ ചെയ്തത്. സമാപന സമ്മേളനത്തിലാണ് വിജയികളെ പ്രഖ്യാപിച്ചത്. വൈസ് ചെയര്‍മാന്‍ വിന്‍സെന്‍റ് ഇമ്മാനുവേല്‍ മത്സരത്തിന്റെ കോര്‍ഡിനേറ്ററായി...

Read More

സൗത്ത് ഇന്ത്യൻ യുഎസ് ചേംബർ ഓഫ് കോമേഴ്‌സ് : 11 വിശിഷ്ട വ്യക്തികളെ ആദരിക്കുന്നു

ഹൂസ്റ്റൺ: ഹൂസ്റ്റണിലെ 9 മലയാളി വ്യവസായി സംരംഭകരെ ചേർത്തുപിടിച്ചുകൊണ്ട് 2012 ൽ രൂപം കൊണ്ട സൗത്ത് ഇന്ത്യൻ യുഎസ് ചേംബർ ഓഫ് കോമേഴ്‌സ് ( SIUCC) അതിന്റെ ജൈത്ര യാത്രയിൽ 10 വർഷം പിന്നിടുമ്പോൾ സംഘടനയുടെ നാൾവഴികൾ ചരിത്രത്താളുകളിൽ എഴുതിച്ചേർക്കുവാൻ ഒരുക്കുന്ന വർണപ്പകിട്ടാർന്ന പരിപാടികളുടെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു. ഹൂസ്റ്റൺ നഗരത്തിൽ ഇതുവരെ അവതരിപ്പിച്ചിട്ടുള്ള പരിപാടികളിൽ നിന്നും വേറിട്ട അനുഭവം നൽകുന്ന, 5 മണിക്കൂർ നീണ്ടു നിൽക്കുന്ന ഗലാ ഇവെന്റിനാണ് ഒരുക്കങ്ങൾ നടത്തിയിട്ടുള്ളത് സെപ്റ്റംബർ 11 -നു ഞായറാഴ്ച വൈകുന്നേരം ഹൂസ്റ്റണിൽ ജിഎസ്എച്ച് ( GSH) ഇവന്‍റ് സെന്ററിൽ വെച്ച് വിപുലമായ പരിപാടികളിൽ സാമൂഹ്യ സാംസകാരിക മാധ്യമ രംഗത്തെ നിറ സാന്നിധ്യങ്ങൾ ഉൾപ്പെടെ 1,000 ക്ഷണിക്കപ്പെട്ട അതിഥികളാണ് പങ്കെടുക്കുന്നത്. പങ്കെടുക്കുന്നവർക്കുള്ള മുഴുവൻ സീറ്റുകളും ബുക്ക് ചെയ്‌തുകഴിഞ്ഞുവെന്ന് സംഘാടകർ പറഞ്ഞു . ഇവെന്റിനോടൊപ്പം അമേരിക്കയിലെയും ഇന്ത്യയിലെയും വിവിധ കർമ്മ മണ്ഡലങ്ങളിൽ വേറിട്ട പ്രവർത്തനങ്ങൾ നടത്തി ശോഭിച്ച്‌ ജനശ്രദ്ധയാകർഷിച്ച 11 വിശിഷ്ട വ്യക്തികളെ കമ്മ്യൂണിറ്റി അവാർഡുകൾ നൽകി ആദരിക്കുന്ന ചടങ്ങു് ഈ ഇവെന്റിനെ മികവുറ്റതാക്കും ഡോ.പി. വി. മത്തായിഒലീവ് ബില്‍ഡേഴ്‌സ് നാലു പതിറ്റാണ്ടിന്‍റെ വിജയകരമായ ജൈത്രയാത്ര… ഇത് ഡോ. പി.വി മത്തായി എന്ന ഒലിവ് തമ്പിച്ചായന്റെ ദീര്‍ഘവീക്ഷണത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഫലം. ഗുണമേന്മയുള്ള നിര്‍മിതി, മികച്ച ലൊക്കേഷന്‍, വിശ്വാസ്യതയുള്ള ബില്‍ഡര്‍.. ഈ മൂന്ന് സവിഷേതകള്‍ക്ക് ഒറ്റ പേരാണ് ഒലീവ്. പ്രകൃതിയോട് ചേര്‍ന്നുള്ള എക്കോഫ്രണ്ട്‌ലി ഫ്‌ളാറ്റുകളും അപ്പാര്‍ട്ട്‌മെന്റുകളുമാണ് ഒലിവ് ബില്‍ഡേഴ്‌സിനെ വ്യത്യസ്തമാക്കുന്നത്. മോഹിപ്പിക്കുന്ന എക്സ്റ്റീരിയര്‍, വിസ്മയിപ്പിക്കുന്ന അകത്തളങ്ങള്‍, ഗുണമേന്മയുള്ള നിര്‍മിതി, അസൂയപ്പെടുത്തുന്ന സൗകര്യങ്ങളോടു കൂടിയ ലൊക്കേഷനുകള്‍ തുടങ്ങിയവയാണ് ഒലിവ് ബില്‍ഡേഴ്‌സിന്റെ പ്രത്യേകതകള്‍. റെസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്‌മെന്റ് ബ്ലോക്കുകളിലാണ് ഒലിവ് ബില്‍ഡേഴ്‌സ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. കൊമേഴ്‌സ്യല്‍ കെട്ടിടങ്ങള്‍ വളരെ കുറച്ചേ ചെയ്യുന്നുള്ളു. ക്രെഡായി അംഗമായ ഒലിവ് ഹോട്ടല്‍ ബിസിനസിലും സജീവമാണ്. ഐ.ടി ബിസിനസ് നടത്തിയ പാരമ്പര്യവും ഒലിവ് ബില്‍ഡേഴ്‌സിന്റെ ചെയര്‍മാനായ ഡോ. പി.വി മത്തായിക്കുണ്ട്. ന്യൂജേഴ്‌സി കേന്ദ്രമാക്കി ‘മില്ലേനിയം കണ്‍സള്‍ട്ടന്റ്‌സ് ഐ.എന്‍.സി’ എന്ന ഐ.ടി കമ്പനി നടത്തിയിരുന്നു. സിറ്റി ബാങ്ക് ഉള്‍പ്പെടെയുള്ള പ്രശസ്തമായ പ്രസ്ഥാനങ്ങളായിരുന്നു മില്ലേനിയം കണ്‍സള്‍ട്ടന്റ്‌സിന്റെ ക്ലൈന്റ്‌സ്. ഒലിവ് ബില്‍ഡേഴ്‌സിന്റെ 25ാം വാര്‍ഷികത്തോടനുബന്ധിച്ച് പാര്‍പ്പിടമില്ലാത്ത 15 കുടുംബങ്ങള്‍ക്ക് വീട് വച്ച് നല്‍കി മനുഷ്യത്തത്തിന്റെ പുതിയ മാതൃക സൃഷ്ടിക്കാനും ഒലീവിന് കഴിഞ്ഞു. എറണാകുളത്തിനടുത്ത് തിരുവാണിയൂര്‍ സ്വാശിയാണ് ഡോ. പി.വി മത്തായി. സാറാക്കുട്ടിയാണ് ഭാര്യ. സിമി മാത്യു, നിമി മാത്യു എന്നിവര്‍ മക്കള്‍. മരുമക്കള്‍: ഡോ. മാത്യു തോമസ്, വര്‍ഗീസ് മാത്യു. മൂന്ന് കൊച്ചുമക്കളുണ്ട്. ബിന്ദു ഫെര്‍ണാണ്ടസ്, കാന കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നഴ്‌സായി തുടങ്ങി കഠിനാധ്വാനത്തിലൂടെ അമേരിക്കന്‍ മണ്ണില്‍ കുടിയേറിയ ബിന്ദു ഫെര്‍ണ്ണാണ്ടസ് ഇന്ന് ചാരിറ്റിയില്‍ സ്വന്തമായി വിലാസം സൃഷ്ടിച്ച വനിത എന്ന നിലയില്‍ അമേരിക്കയില്‍ അറിയപ്പെടുന്ന വ്യക്തിത്വമാണ്. സമൂഹത്തില്‍ പ്രയാസങ്ങള്‍ അനുഭവിക്കുന്നവര്‍ക്കു കൂടി പങ്കുവച്ച് അവരേയും ജീവിതത്തിന്റെ സന്തോഷ പാതകളിലേക്ക് കൊണ്ടുവരിക എന്ന വലിയ കര്‍ത്തവ്യം ഏറ്റെടുത്ത് പ്രവര്‍ത്തിക്കുകയാണ് ബിന്ദു. അമേരിക്കന്‍ നഴ്‌സിംഗ് ജീവിതത്തിനിടയില്‍ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ വീട്ടിലുണ്ടാക്കി വില്പന നടത്തി ചെറിയ തുകകള്‍ സംഘടിപ്പിച്ച് വയനാട്ടിലെ ആദിവാസി മേഖലയില്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഇന്ന് വിശാലമായ ഭൂമികയില്‍ എത്തി നില്‍ക്കുന്നു. സ്വന്തം വരുമാനത്തിന്റെ ഒരു പങ്കാണ് ഇല്ലാത്തവനായി ബിന്ദു ഫെർ ണാണ്ടസ് പങ്കുവയ്ക്കുന്നത്. ഓള്‍ഡ് ഏജ് ഹൗസുകള്‍ സ്ഥാപിക്കുന്നതിന് സഹായം നല്‍കിയാണ് ചാരിറ്റി രംഗത്തേക്ക് ചുവടു വയ്ക്കുന്നത്. ഇന്ന് എന്‍ഡോസള്‍ഫാന്‍ ദുരന്ത ബാധിതര്‍ക്കടക്കം അനേകർക്കു ബിന്ദു കരുതലിന്റെ സഹായഹസ്തം നീട്ടുന്നു. മാളിയേക്കല്‍ സണ്ണി, ആലുവ എറണാകുളം ജില്ലയിലെ ആലുവ തോട്ടയ്ക്കാട്ടുകര മാളിയേക്കല്‍ പൈലോയുടേയും, ലീലാമ്മ പൈലോയുടെയും മകനായി 1960 ല്‍ ജനനം. ആലുവ സെന്റ് മേരീസ് സ്‌കൂള്‍, സെറ്റില്‍മെന്റ് ഹൈസ്‌കൂള്‍, യു.സി. കോളേജ് , ഫെയര്‍ലി ഡിക്‌സണ്‍ യൂണിവേഴ്‌സിറ്റി, എസ്.എം.യു എന്നിവിടങ്ങളില്‍ സ്‌കൂള്‍ കോളേജ് വിദ്യാഭ്യാസം. 1984 ല്‍ യുഎസില്‍ എത്തി. ഡാളസ് എസ്എംയുവില്‍ നിന്ന് എംബിഎ ബിരുദം കരസ്ഥമാക്കി. എഎച്ച്എച്ച് ഇന്‍ക് കണ്‍സള്‍ട്ടന്റായി ജോലി നോക്കുന്നു. ഹോട്ടല്‍ ബിസിനസ് രംഗത്ത് ദീര്‍ഘ നാളത്തെ പരിചയം. 9/11 ന് ശേഷം വളണ്ടിയറായി സാമൂഹ്യ സേവന രംഗത്തേക്ക്. കൊച്ചിന്‍ കലാഭവന്‍ ഷോ, ഏഷ്യാനെറ്റ് യുഎസ്എ...

Read More