Author: Editorial Team

പു​റം​കാ​ഴ്ച​ക​ള്‍ കാ​ണു​ന്ന​തി​നി​ട​യി​ല്‍ ട്രെ​യി​നി​ന് നേ​രെ ക​ല്ലേ​റ്; 12 കാ​രി​ക്ക് പ​രി​ക്ക്

ക​ണ്ണൂ​ര്‍: ട്രെ​യി​നി​ന് നേ​രെ​യു​ണ്ടാ​യ ക​ല്ലേ​റി​ല്‍ 12വ​യ​സു​കാ​രി​ക്ക് പ​രിക്ക്. കോ​ട്ട​യം പാ​മ്പാ​ടി മീ​ന​ട​ത്തെ കു​ഴി​യാ​ത്ത് എ​സ്.​രാ​ജേ​ഷിന്‍റെ​യും ര​ഞ്ജി​നി​യു​ടെ​യും മ​ക​ള്‍ കീ​ര്‍​ത്ത​ന​യ്ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. മൂ​കാം​ബി​ക ക്ഷേ​ത്ര ദ​ര്‍​ശ​ന​ത്തി​ന് ശേ​ഷം കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്കൊ​പ്പം മം​ഗ​ളു​രൂ-​തി​രു​വ​ന​ന്ത​പു​രം എ​ക്‌​സ്പ്ര​സി​ൽ കോ​ട്ട​യ​ത്തേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ട​യി​ലാ​യി​രു​ന്നു സം​ഭ​വം. താ​ഴെ​ചൊ​വ്വ​യ്ക്കും എ​ട​ക്കാ​ട് റെ​യി​ല്‍​വേ സ്റ്റേ​ഷ​നും ഇ​ട​യി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. അ​ച്ഛ​മ്മ വി​ജ​യ​കു​മാ​രി​ക്കൊ​പ്പം S10 കോ​ച്ചി​ലാ​യി​രു​ന്നു കു​ട്ടി ഇ​രു​ന്ന​ത്. പു​റ​ത്തെ കാ​ഴ്ച​ക​ള്‍ ക​ണ്ട് തി​രി​യു​ന്ന​തി​നി​ട​യി​ലാ​ണ് കീ​ര്‍​ത്ത​ന​യ്ക്കു ക​ല്ലേ​റ് കൊ​ണ്ട​ത്. കു​ട്ടി​യു​ടെ ക​ര​ച്ചി​ല്‍ കേ​ട്ട് നോ​ക്കു​മ്പോ​ള്‍ ത​ല​യു​ടെ ഇ​ട​തു​വ​ശ​ത്തു നി​ന്നും ചോ​ര​യൊ​ലി​ക്കു​ക​യാ​യി​രു​ന്നു. ബ​ഹ​ളം കേ​ട്ട് ടി​ടി​ഇ​യും റെ​യി​ല്‍​വേ ജീ​വ​ന​ക്കാ​രും ഓ​ടി​യെ​ത്തി. യാ​ത്ര​ക്കാ​രി​ലൊ​രാ​ളാ​യ മെ​ഡി​ക്ക​ല്‍ വി​ദ്യാ​ര്‍​ഥി​നി കു​ട്ടി​യ്ക്ക് പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ ന​ല്‍​കി. ട്രെ​യി​ന്‍ ത​ല​ശ്ശേ​രി​യി​ല്‍ എ​ത്തി​യ ഉ​ട​ന്‍ ആ​ര്‍​പി​എ​ഫും റെ​യി​ല്‍​വേ ജീ​വ​ന​ക്കാ​രും ചേ​ര്‍​ന്ന് കീ​ര്‍​ത്ത​ന​യെ മി​ഷ​ന്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു.തു​ട​ര്‍​ന്ന് 9.15ന് ​മ​ല​ബ​ര്‍ എ​ക്‌​സ്പ്ര​സി​ല്‍ ഇ​വ​ര്‍​ക്ക് റെ​യി​ല്‍​വേ യാ​ത്ര സൗ​ക​ര്യം ഒ​രു​ക്കി. ക​ല്ലേ​റു​ണ്ടാ​യ സ്ഥലത്ത് ആ​ര്‍​പി​എ​ഫും റെ​യി​ല്‍​വേ പോ​ലീ​സും പ​രി​ശോ​ധ​ന...

Read More

ഭാ​ര​ത് ജോ​ഡോ​യോ സീ​റ്റ് ജോ​ഡോ​യോ; പ​രി​ഹാ​സ​വു​മാ​യി സി​പി​എം

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ല്‍ ഗാ​ന്ധി ന​യി​ക്കു​ന്ന ഭാ​ര​ത് ജോ​ഡോ യാ​ത്ര​യ്‌​ക്കെ​തി​രെ പ​രി​ഹാ​സ​വു​മാ​യി സി​പി​എം. പാ​ര്‍​ട്ടി​യു​ടെ ഔ​ദ്യോ​ഗി​ക ട്വി​റ്റ​ര്‍ പേ​ജി​ലൂ​ടെ​യാ​ണ് പ​രി​ഹാ​സം. ബി​ജെ​പി​ക്കെ​തി​രെ​യു​ള്ള പോ​രാ​ട്ട​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തു​ന്ന പ​ദ​യാ​ത്ര കേ​ര​ള​ത്തി​ല്‍ 18 ദി​വ​സ​മാ​ണ്. അ​തേ​സ​മ​യം ബി​ജെ​പി ഭ​രി​ക്കു​ന്ന ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ ര​ണ്ട് ദി​വ​സം മാ​ത്ര​മാ​ണ് യാ​ത്ര ന​ട​ത്തു​ന്ന​തെ​ന്നും പോ​സ്റ്റ​റി​ല്‍ പ​റ​യു​ന്നു. ബി​ജെ​പി​യോ​ട് പോ​രാ​ടാ​നു​ള്ള വി​ചി​ത്ര​മാ​യ വ​ഴി​യാ​ണി​തെ​ന്നും പോ​സ്റ്റ​റി​ല്‍ പ​രി​ഹാ​സ​മു​ണ്ട്. ഭാ​ര​ത​ത്തി​ന്‍റെ ഐ​ക്യ​ത്തി​നു വേ​ണ്ടി​യു​ള്ള ഭാ​ര​ത് ജോ​ഡോ ആ​ണോ അ​തോ സീ​റ്റി​നു​വേ​ണ്ടി മാ​ത്ര​മു​ള്ള സീ​റ്റ് ജോ​ഡോ ആ​ണോ ഇ​തി​നു പി​ന്നി​ലെ ല​ക്ഷ്യ​മെ​ന്നും പോ​സ്റ്റ​റി​ല്‍ പ​രാ​മ​ര്‍​ശ​മു​ണ്ട്. രാ​ഹു​ലി​ന്‍റെ കാ​രി​ക്കേ​ച്ച​ര്‍ ഉ​ള്‍​പ്പെ​ടെ ഉ​പ​യോ​ഗി​ച്ചു​കൊ​ണ്ടാ​ണ് പോ​സ്റ്റ​ര്‍...

Read More

സാമ്പത്തിക തട്ടിപ്പ് കേസ്: ജാക്വിലിന്‍ ഫെർണാണ്ടസിന് വീണ്ടും ചോദ്യം ചെയ്യലിന് നോട്ടീസ്

ന്യൂഡൽഹി: ബോളിവുഡ് നടി ജാക്വിലിന്‍ ഫെർണാണ്ടസിന് വീണ്ടും ചോദ്യം ചെയ്യലിന് ഹാ‍ജരാകാന്‍ ഡൽഹി പോലീസിന്‍റെ നോട്ടീസ്. ബുധനാഴ്ച ഡൽഹിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന സ്റ്റേഷനില്‍ ഹാജരാകാനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. 200 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ ബംഗളൂരു സ്വദേശി സുകേഷ് ചന്ദ്രശേഖരനുമായി നടിക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇത് മൂന്നാം തവണയാണ് കേസുമായി ബന്ധപ്പെട്ട് ജാക്വിലിനെ പോലീസ് ചോദ്യം ചെയ്യാന്‍...

Read More

സഞ്ജു ഇല്ല, ബുംറ തിരിച്ചെത്തി: ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

മുംബൈ: ട്വന്‍റി- 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണിനെ ടീമിൽ ഉൾപ്പെടുത്തിയില്ല. ഋഷഭ് പന്തും ദിനേശ് കാർത്തികുമാണ് വിക്കറ്റ് കീപ്പർമാർ. രോഹിത് ശർമയാണ് ലോകകപ്പിൽ ഇന്ത്യൻ ടീമിനെ നയിക്കുന്നത്. കെ.എൽ. രാഹുലാണ് ഉപനായകൻ. മൊഹമ്മദ് ഷമി, ശ്രേയസ് അയ്യർ, രവി ബിഷ്ണോയ്, ദീപക് ചഹാർ എന്നീ താരങ്ങളെ സ്റ്റാൻഡ് ബൈ താരങ്ങളായി ടീമിൽ എടുത്തിട്ടുണ്ട്. വിരാട് കോഹ്ലി,സൂര്യകുമാർ യാദവ്, റിഷഭ് പന്ത്, ദിനേഷ് കാർത്തിക്, ഹാർദിക് പാണ്ഡ്യ, ദീപക് ഹൂഡ എന്നിവരെല്ലാം പതിനഞ്ചംഗ ടീമിലുണ്ട്. ആർ. അശ്വിൻ, യൂസ്വേന്ദ്ര ചഹൽ, അക്ഷർ പട്ടേൽ എന്നിവർ സ്പിന്നർമാരായി ടീമിനൊപ്പമുണ്ട്. പരിക്കേറ്റ് വിശ്രമത്തിലായിരുന്ന സ്റ്റാർ ബൗളർ ജസ്പ്രീത് ബുംറ ഹർഷൽ പട്ടേലും ടീമിൽ തിരിച്ചെത്തി. ഇവർക്കൊപ്പം ആർഷദീപ് സിംഗ്, ഭുവനേശ്വർ കുമാർ എന്നീ താരങ്ങളും 15 അംഗ ടീമിൽ ഇടം നേടി. ഇന്ത്യൻ ടീം: രോഹിത് ശർമ, കെ.എൽ. രാഹുൽ, വിരാട് കോഹ്ലി ,സൂര്യകുമാർ യാദവ്, റിഷഭ് പന്ത്, ദിനേഷ് കാർത്തിക്, ഹാർദിക് പാണ്ഡ്യ, ദീപക് ഹൂഡ, ആർ. അശ്വിൻ, യൂസ്വേന്ദ്ര ചഹൽ, അക്ഷർ പട്ടേൽ, ജസ്പ്രീത് ബുംറ, ഹർഷൽ പട്ടേൽ, ആർഷദീപ് സിംഗ്, ഭുവനേശ്വർ...

Read More

തെരുവ് നായ കുറുകെ ചാടി; ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്

കായംകുളം: സംസ്ഥാനത്ത് തെരുവ് നായ കാരണം വീണ്ടും വാഹനാപകടം. കായംകുളം രണ്ടാംകുറ്റിയിൽ തെരുവ് നായ ഓട്ടോയ്ക്ക് കുറുകെ ചാടിയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് ഡ്രൈവർക്ക് പരിക്കേറ്റു. കറ്റാനം സ്വദേശി രാജപ്പനാണ് പരിക്കേറ്റത്. ഇയാളെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ അഞ്ചലില്‍ സ്കൂട്ടറിന് കുറുകെ തെരുവ് നായ ചാടിയതിനെത്തുടര്‍ന്ന് വീട്ടമ്മയ്ക്ക് ഗുരുതര പരിക്കേറ്റിരുന്നു. കോഴിക്കോടും തെരുവ് നായ കുറുകെ ചാടിയതിനെത്തുടര്‍ന്ന് ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ടുപേർക്ക് പരിക്കേറ്റു. പേരാമ്പ്ര സ്വദേശിനി മല്ലിക, മകന്‍ രജിൽ എന്നിവർക്കാണ് പരിക്കേറ്റത്. കുറ്റ്യാടി വലിയ പാലത്തിന് സമീപത്ത് വച്ചാണ്...

Read More