Author: Editorial Team

ബിഷപ് ഡോ.എബ്രഹാം മാർ പൗലോസിനെ എക്യൂമെനിക്കൽ ദർശനവേദി അനുമോദിച്ചു

ന്യൂയോർക്ക്: ക്രിസ്തിയ സഭകളുടെ ലോക കൗൺസിൽ (ഡബ്ല്യുസിസി) എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗമായി തെരഞ്ഞെടുക്കപ്പെട്ട മാർത്തോമ്മ സഭയുടെ കോട്ടയം – കൊച്ചി, അടൂർ ഭദ്രാസനങ്ങളുടെ അധിപൻ ആയിരിക്കുന്ന ബിഷപ് ഡോ. എബ്രഹാം മാർ പൗലോസിനെ എക്ക്യൂമെനിക്കൽ ദർശനവേദി നോർത്ത് അമേരിക്കയുടെ ഡയറക്ടർ ബോർഡ് അനുമോദിച്ചു. ലോകമെമ്പാടുമുള്ള 580 ദശലക്ഷത്തിലധികം ക്രിസ്ത്യാനികളെ പ്രതിനിധികരിക്കുന്ന 120-ലധികം രാജ്യങ്ങളിൽ നിന്നുള്ള 352 സഭകളുടെ കൂട്ടായ്‌മയായ വേൾഡ് കൗൺസിൽ ഓഫ് ചർച്ചസിന്റെ ഏറ്റവും ഉയർന്ന ഭരണ സമിതിയായ ജനറൽ അസംബ്ലി ജർമ്മനിയിലെ കാൾസ്റൂഹെയിൽ വെച്ച് ആഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 8 വരെ നടന്നു. ഡബ്ലൂസിസി ജനറൽ അസംബ്ലിയിൽ നിന്ന് 150 പേർ ഉൾപ്പെടുന്ന കേന്ദ്ര കമ്മറ്റിയിലേക്ക് ബിഷപ് ഡോ.മാർ പൗലോസ് തെരഞ്ഞെടുക്കുകയുണ്ടായി. കേന്ദ്ര കമ്മറ്റിയിൽ നിന്നാണ് 25 പേർ അംഗങ്ങൾ ആയ എക്സിക്യൂട്ടീവ് കമ്മറ്റിയിലേക്ക് തെരഞ്ഞെടുത്തത്. ക്രിസ്തിയ സഭകളുടെ ലോക കൗൺസിലിന്റെ എക്സിക്യൂട്ടീവ് കമ്മറ്റിയിൽ ഇന്ത്യയിലെ സഭകളെ പ്രതിനിധികരിച്ച് ബിഷപ് ഡോ. മാർ പൗലോസ് മാത്രമേ ഉള്ളൂ എന്നതിൽ മലയാളികൾക്ക് അഭിമാനിക്കാം. എക്ക്യൂമെനിക്കൽ ദർശനവേദിയുടെ ഡയറക്ടർ ബോർഡ് ചെയർമാനും, മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനാധിപനും, ഡബ്ല്യൂസിസി മുൻ കേന്ദ്ര കമ്മറ്റി അംഗവും ആയ ബിഷപ് ഡോ. ഐസക് മാർ ഫിലക്സിനോസ്, ബോർഡ് ജനറൽ സെക്രട്ടറി ഷാജീ എസ്.രാമപുരം എന്നിവർ ജർമ്മനിയിലെ കാൾസ്റൂഹെയിൽ വെച്ച് നടന്ന ലോക ക്രിസ്തിയ സഭകളുടെ ജനറൽ അസംബ്ലിയിൽ...

Read More

സൗത്ത് ഇന്ത്യൻ യു എസ് ചേംബർ ഓഫ് കോമേഴ്‌സ് ഹാൾ ഓഫ് ഫെയിം അവാർഡുകൾ പ്രഖ്യാപിച്ചു

ഹൂസ്റ്റൺ: സൗത്ത് ഇന്ത്യൻ യുഎസ് ചേംബർ ഓഫ് കോമേഴ്‌സിന്റെ (SIUCC) സെപ്റ്റംബർ 11 ന് ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് ഹൂസ്റ്റണിൽ ജിഎസ്എച്ച് ഇവന്‍റ് സെന്‍ററിൽ വച്ച് നടത്തപ്പെടുന്ന പത്താം വാർഷികാഘോഷത്തോടനുബന്ധിച്ച്‌ “ഹാൾ ഫോ ഫെയിം” അവാർഡുകൾ പ്രഖ്യാപിച്ചു. ഇന്ത്യയിലെയും അമേരിക്കയിലെയും ബിസിനസ് മണ്ഡലങ്ങളിൽ വേറിട്ട പ്രവർത്തനങ്ങൾ നടത്തി ശോഭിച്ച തോമസ് മൊട്ടക്കൽ (ന്യൂജേഴ്‌സി), ചെറിയാൻ സഖറിയ (ഹൂസ്റ്റൺ) എന്നീ വിശിഷ്ട വ്യക്തികളാണ് പ്രശസ്തമായ ഈ അവാർഡുകൾക്ക് അർഹരായത്. ചേംബറിന്റെ ഒരു വിദഗ്ദ്ധ ടീമാണ് നിരവധി വ്യക്തികളിൽ നിന്നും ഇവരെ അവാർഡിന് തിരഞ്ഞെടുത്തത്. ഇവന്‍റിലെ മുഖ്യാതിഥികളായ യു എസ് കോൺഗ്രസ് അംഗം ഷീലാ ജാക്സൺ ലീ, കേരളാ ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ എന്നിവരിൽ നിന്നും ഇവർ അവാർഡുകൾ ഏറ്റുവാങ്ങും. തോമസ് മൊട്ടക്കൽ (ന്യൂജേഴ്‌സി) അമേരിക്കയിലെ പ്രശസ്തമായ ടോമർ ഗ്രൂപ്പ് ഓഫ് കമ്പനീസിന്‍റെ പ്രസിഡണ്ടും സിഇഒയുമായ തോമസ് മൊട്ടക്കൽ അമേരിക്കയിലെ അറിയപ്പെടുന്ന വ്യവസായ സംരംഭകനും നിർമ്മാണമേഖലയിലെ പ്രമുഖനുമാണ്. തൊട്ടതെല്ലാം പൊന്നാക്കി മാറ്റിയ തോമസ് മൊട്ടക്കലിന്റെ വ്യവസായ ശൃംഖല യുഎഇയിലും ഇന്ത്യയിലുമായി വ്യാപിച്ചു കിടക്കുന്നു. ഹൈസ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം 18 വയസ്സിൽ ഇന്ത്യയിലെ സ്റ്റേറ്റ് ബോർഡീൽ നിന്നും ഒന്നാം റാങ്ക് കരസ്ഥമാക്കി. 1972 മുതൽ 11 വർഷം ഇന്ത്യൻ എയർഫോഴ്‌സിൽ ഹെവി ട്രാൻസ്‌പോർട് എയർക്രാഫ്റ്റ് വിഭാഗത്തിൽ ജോലി ചെയ്ത ശേഷം 11 വർഷം ആഫ്രിക്കയിലും ജോലി ചെയ്ത തോമസ് 1995 ൽ അമേരിക്കയിലെത്തി. 1998 ൽ ടോമർ കൺസ്ട്രക്ഷൻ ഗ്രൂപ്പ് ആരംഭിച്ചു. ന്യൂജേഴ്‌സി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ടോമർ ഗ്രൂപ്പിനു നിർമാണ മേഖലയിൽ വാട്ടർ ആൻഡ് വേസ്റ്റ് വാട്ടർ പ്ളാന്റ്സ്, പവർ പ്ലാന്റ്സ്, പവർ സബ് സ്റ്റേഷൻ പ്ലാന്റ്സ് തുടങ്ങി നിരവധി മേഖലകളിൽ പ്രാവീണ്യം തെളിയിച്ചു കഴിഞ്ഞു. 2013 മുതൽ ദുബായ് ഗ്ലോബൽ വില്ലേജിൽ എക്സിബിഷൻ പവിലിയൻ നിർമാണ രംഗത്തും സജീവ സാന്നിധ്യമാണ് യു കെ യിലെ മാഡ്രിഡ് യൂണിവേഴ്സിറ്റിയിൽ നിന്നും 2019 ൽ പ്രശസ്തമായ “ഗ്ലോബൽ ക്വാളിറ്റി ക്രൗൺ അവാർഡിനും തോമസ് മൊട്ടക്കൽ അർഹനായി. കേരള ചേംബർ ഓഫ് കോമേഴ്‌സ് ഇൻ നോർത്ത അമേരിക്കയുടെ സ്ഥാപക പ്രസിഡണ്ട്, ഡബ്ലിയൂഎം സി ഗ്ലോബൽ വൈസ് പ്രസിഡണ്ട്, 2018 ഡബ്ലിയൂഎം സി ഗ്ലോബൽ കോൺഫറൻസ് ചെയർമാൻ എന്നെ നിലകകളിൽ സാംസകാരിക രംഗത്തും നിറഞ്ഞു നിൽക്കുന്ന തോമസ് മൊട്ടക്കൽ ഇപ്പോൾ ഡബ്ലിയൂഎം സി (വേൾഡ് മലയാളി കൌൺസിൽ) അമേരിക്ക റീജിയൻ ബിസിനസ് ഫോറം ചെയർമാനായി പ്രവർത്തിക്കുന്നു,. , ചെറിയാൻ സഖറിയ (ഹൂസ്റ്റൺ) കോളേജ് വിദ്യാഭ്യാസനത്തിനു ശേഷം 1976 ൽ ബഹ്‌റൈനിലേക്കു പോയ 3 വര്ഷം അവിടെ ജോലി ചെയ്ത ശേഷം 1980 ൽ അമേരിക്കയിലെത്തി. ന്യൂയോർക്കിൽ 1992 വരെ തുടർന്ന വാൾ സ്ട്രീറ്റിൽ ഇൻവെസ്റ്റ്മെന്റ് ബാങ്കിങ് രംഗത്ത് പ്രവർത്തിച്ചു. തുടർന്ന് ബിസിനസ് ചെയ്യുവാനുള്ള താല്പര്യം കൊണ്ട് ജോലി ഉപേക്ഷിച്ച് ന്യൂയോർക്കിൽ അപ്സ്റ്റേറ്റ് മേഖലയിൽ ആദ്യത്തെ റീട്ടെയിൽ ബിസിനസിനു തുടക്കം കുറിച്ചു. 1994 ൽ ടെക്സസിലെ ഹൂസ്റ്റണിലേക്ക് താമസം മാറ്റിയ ചെറിയാൻ സഖറിയ ആദ്യത്തെ റീട്ടെയിൽ സ്റ്റോർ/ ഗ്യാസ് സ്റ്റേഷനു സ്റ്റാഫ്‌ഫോഡിൽ തുടക്കം കുറിച്ചു. പിന്നീടുള്ള 28 വർഷം വളർച്ചയുടെ കാലഘട്ടമായിരുന്നു. അദ്ദേഹം ആരംഭിച്ച ന്യൂമാർട്ട് ഗ്രൂപ്പ് ഓഫ് കമ്പനീസ് ഇന്ന് വിവിധ മേഘലകളിൽ ശ്രദ്ധ പതിപ്പിച്ചു കഴിഞ്ഞു. പ്രൈം കൊമേർഷ്യൽ പ്രോപ്പർട്ടീസ് , റാഞ്ച് തുടങ്ങിയവ സ്വന്തമായുള്ള ഇദ്ദേഹം ഹൂസ്റ്റണിലെ ഒരു പ്രമുഖ വ്യവസായ സംരംഭകനാണ്. ചെറിയാൻ സഖറിയ ഹൂസ്റ്റണിലെ സാമൂഹ്യ സാമുദായിക സാംസ്‌കാരിക രംഗത്തും, സജീവ സാന്നിധ്യമാണ്. ഇവന്‍റിനോടൊപ്പം അമേരിക്കയിലെയും ഇന്ത്യയിലെയും വിവിധ കർമ്മ മണ്ഡലങ്ങളിൽ വേറിട്ട പ്രവർത്തനങ്ങൾ നടത്തി ശോഭിച്ച്‌ ജനശ്രദ്ധയാകർഷിച്ച 11 വിശിഷ്ട വ്യക്തികളെ ആദരിക്കുന്ന ചടങ്ങും ഉണ്ടായിരിക്കും. ഹൂസ്റ്റൺ നഗരത്തിൽ ഇതുവരെ അവതരിപ്പിച്ചിട്ടുള്ള പരിപാടികളിൽ നിന്നും വേറിട്ട അനുഭവം നൽകുന്ന, 5 മണിക്കൂർ നീണ്ടു നിൽക്കുന്ന ഒരു പ്രീമിയം ബാങ്ക്വറ്റാണ് സംഘടിപ്പിച്ചിരിക്കുന്നത്. ക്ഷണിക്കപെട്ട 1000 പേരാണ് ബാൻക്വറ്റിൽ...

Read More

നയാഗ്ര മലയാളി സമാജം ഓണം ആഘോഷിച്ചു

ടൊറന്‍റോ: പൂക്കളവും പൂവിളികളുമായി നയാഗ്രയിലും ഓണാഘോഷം. ഓണപൂക്കളവും, തിരുവാതിരകളിയും,മാവേലി തമ്പുരാനും ചെണ്ട മേളവും തുടങ്ങി മലയാളികളുടെ ഗൃഹാതുരത്വത്തിന്‍റെ ഓർമകളിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നതായി നയാഗ്ര മലയാളി സമാജത്തിന്റെ ഓണാഘോഷം. സെന്റ് കാതറൈൻസിലെ ബഥനി ഓഡിറ്റോറിയത്തിൽ നടന്ന ഓണാഘോഷത്തിൽ പങ്കെടുക്കാൻ ആയിരത്തോളം പേരാണ് എത്തിച്ചേർന്നത്. തിരുവോണ സദ്യക്ക് ശേഷം താലപ്പൊലിയുടേയുടേം ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ മഹാബലി തമ്പുരാനെ പരിപാടി നടക്കുന്ന ഹാളിലേക്ക് സ്വീകരിച്ചു. വൈകുന്നേരം അഞ്ചു മുതൽ ഏഴ് വരെയായിരുന്നു ഓണ സദ്യ. പാട്ടുകളും ഡാൻസുകളും ഓണത്തിന്റെ തനത് തിരുവാതിരകളിയും കലാപരിപാടികളും ഓണാഘോഷ ചടങ്ങിന്‍റെ മറ്റു കൂട്ടി. ഒരു മാസം നീണ്ടു നിന്ന പരിശീലനങ്ങൾക്കൊടുവിൽ നൂറിലേറെ കലാകാരന്മാരും കലാകാരികളും അരങ്ങിലെത്തി. വൈകുന്നേരം ആറിനു തുടങ്ങിയ കലാപരിപാടികൾ രാത്രി പത്തര വരെ നീണ്ടു. നയാഗ്രയിലെ മലയാളികളെ ഗൃഹാതുരത്വത്തിന്‍റെ ഓർമകളിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നതിനൊപ്പം, രണ്ടാം തലമുറ മലയാളികൾക്ക് കേരളത്തിന്റെ സംസ്കാരവും രുചി വൈവിധ്യങ്ങളും പകർന്നു നൽകുന്ന വേദി കൂടിയായി നയാഗ്ര മലയാളി സമാജം സംഘടിപ്പിച്ച ഓണാഘോഷം. സിനിമാതാരം മന്യയായിരുന്നു ഓണാഘോഷ ചടങ്ങിലെ മുഖതിഥി. എംപി ടോണി ബാൾഡിനെലി, റീജിയണൽ കൗൺസിലർമാരായ ബോബ് ഗെയ്ൽ, മൈക്ക് ബ്രിട്ടൺ എന്നിവരും അതിഥികളായെത്തി. നയാഗ്ര മലയാളികൾക്ക് ഒന്നിച്ചു കൂടാനുള്ള ഒരു കമ്മ്യൂണിറ്റി ഹാളിന്‍റെ ആവശ്യകതയെപ്പറ്റി പ്രസിഡന്‍റ് ബൈജു പകലോമറ്റം ജന പ്രതിനിധികളുടെ ശ്രദ്ധയിൽപെടുത്തി. വൈസ് പ്രസിഡന്‍റ് ആഷ്‌ലി ജോസഫ് സ്വാഗതം ആശംസിച്ച ചടങ്ങിൽ ഡയറക്റ്റർ ബോർഡ് അംഗം ഡെന്നി കണ്ണൂക്കാടൻ ഉപസംഹാര പ്രസംഗം നിർവഹിച്ചു. ടോണി മാത്യു, സജ്ന ജോസഫ്, ക്രിസ്ടി ജോസ്, ലീന സിബി, ചിഞ്ചുമോൾ പിഎസ്, രാജി മാമ്പറ്റ, ആർഷ സന്തോഷ്, മനീഷ ജോയ് എന്നിവരായിരുന്നു കലാപരിപാടികളുടെ കോർഡിനേറ്റേഴ്‌സ്. പ്രസിഡന്‍റ് ബൈജു പകലോമറ്റം, വൈസ് പ്രസിഡന്‍റ് ആഷ്‌ലി ജോസഫ്, സെക്രട്ടറി എൽഡ്രിഡ് കാവുങ്കൽ, ട്രഷറർ പിന്റോ ജോസഫ്, ജോയിന്റ് സെക്രട്ടറി രാജേഷ് പാപ്പച്ചൻ, ജോയിന്‍റ് ട്രഷറർ ബിന്ധ്യ ജോയ്, ഓഡിറ്റർ ലിജേഷ് ജോസഫ്, കമ്മറ്റി അംഗങ്ങളായ ടോണി മാത്യു, കവിത പിന്‍റോ, നിത്യ ചാക്കോ, മധു സിറിയക്, റോബിൻ ചിറയത്ത്, സജ്‌ന ജോസഫ്, അനൂബ് രാജു, കേലാബ് വർഗീസ്, ക്രിസ്റ്റി ജോസ്, രാമഭദ്രൻ സജികുമാർ, ശിൽപ ജോഗി, ഷോബിൻ ബേബി, യൂത്ത് കമ്മിറ്റി അംഗങ്ങളായ ആൽവിൻ ജയ്‌മോൻ, ജെഫിൻ ബൈജു, പീറ്റർ തെക്കേത്തല, നേഹ ലോറൻസ് എന്നിവരും ബോർഡ് ഓഫ് ഡിറക്ടർസായ ജയ്‌മോൻ മാപ്പിളശ്ശേരിൽ, ജോർജ് കാപ്പുകാട്ട്, ഡെന്നി കണ്ണൂക്കാടൻ, ലിനു അലക്സ് എന്നിവരെ കൂടാതെ ഉപദേശക സമിതി അംഗങ്ങളായ സുജിത് ശിവാനന്ദ്, രാജീവ് വാരിയർ, വർഗീസ് ജോസ്, ഷെഫീഖ് മുഹമ്മദ്, പ്രസാദ് മുട്ടേൽ, വിൻസെന്റ് തെക്കേത്തല എന്നിവരുടെ നേതൃത്വത്തിലായിരുന്നു...

Read More

ഒ​റ്റ ദി​വ​സം​കൊ​ണ്ട് നാ​ലു മ​ന്ത്രി​മാ​രു​ടെ ഓ​ഫീ​സു​ക​ളി​ൽ സ​ന്ദ​ർ​ശി​ച്ച് ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​ബാ​ബു സ്റ്റീ​ഫ​ൻ

ന്യൂ​ജേ​ഴ്സി: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ വി​വി​ധ വ​കു​പ്പു​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് ഏ​താ​നും പ​ദ്ധ​തി​ക​ളി​ൽ പ​ങ്കാ​ളി​ക​ളാ​കാ​ൻ ഫൊ​ക്കാ​ന ത​യാ​റാ​ണെ​ന്ന് ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​ബാ​ബു സ്റ്റീ​ഫ​ൻ. കേ​ര​ള സ​ന്ദ​ർ​ശ​ന​ത്തി​ലാ​യി​രു​ന്ന ഡോ. ​ബാ​ബു സ്റ്റീ​ഫ​ൻ സം​സ്ഥാ​ന മ​ന്ത്രി​സ​ഭ​യി​ലെ നാ​ലു മ​ന്ത്രി​മാ​രെ അ​വ​രു​ടെ ഓ​ഫി​സു​ക​ളി​ൽ സ​ന്ദ​ർ​ശി​ച്ചു​കൊ​ണ്ട് ന​ട​ത്തി​യ സൗ​ഹൃ​ദ സം​ഭാ​ഷ​ണ​ത്തി​ലാ​ണ് ത​ന്‍റെ അ​ഭി​പ്രാ​യം അ​റി​യി​ച്ച​ത്. ഒ​റ്റ ദി​വ​സം കൊ​ണ്ട് നാ​ലു മ​ന്ത്രി​മാ​രെ അ​വ​ര​വ​രു​ടെ ഓ​ഫി​സു​ക​ളി​ൽ പോ​യി സ​ന്ദ​ർ​ശി​ച്ച ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റി​ന് ഉൗ​ഷ്മ​ള​മാ​യ സ്വീ​ക​ര​ണ​മാ​ണ് മ​ന്ത്രി​മാ​ർ ന​ൽ​കി​യ​ത്. വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി, കാ​യി​ക-​യു​വ​ജ​ന ക്ഷേ​മ വ​കു​പ്പ് മ​ന്ത്രി വി. ​അ​ബ്ദു​റ​ഹ്മാ​ൻ, സ​ഹ​ക​ര​ണ വ​കു​പ്പ് മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ, ഭ​ക്ഷ്യ- പൊ​തു​വി​ത​ര​ണ വ​കു​പ്പ് മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ എ​ന്നി​വ​രു​മാ​യാ​ണ് ഡോ. ​ബാ​ബു സ്റ്റീ​ഫ​ൻ കൂ​ടി​ക്കാ​ഴ്ച്ച ന​ട​ത്തി​യ​ത്. വി​വി​ധ സ​മ​യ​ങ്ങ​ളി​ലാ​യി മ​ന്ത്രി​മാ​രു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച്ച തി​ക​ച്ചും സ​ഹൃ​ദം പു​തു​ക്ക​ൽ മാ​ത്ര​മാ​യി​രു​ന്നു ല​ക്ഷ്യ​മെ​ന്നും അ​ദ്ദേ​ഹം പി​ന്നീ​ട് അ​റി​യി​ച്ചു. ഓ​രോ വ​കു​പ്പ് മ​ന്ത്രി​മാ​രു​ടെ ഓ​ഫീ​സി​ലും ഓ​രോ മ​ണി​ക്കൂ​റോ​ളം വീ​തം ചെ​ല​വ​ഴി​ച്ച അ​ദ്ദേ​ഹം ഫൊ​ക്കാ​ന അ​ടു​ത്ത ര​ണ്ടു വ​ർ​ഷ​ത്തേ​ക്ക് ന​ട​പ്പി​ൽ വ​രു​ത്താ​ൻ പോ​കു​ന്ന പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ച് ഹൃ​സ്യ​മാ​യി വി​വ​രി​ച്ചു. ഫൊ​ക്കാ​ന​യി​ൽ നി​ന്ന് സ​ഹ​ക​ര​ണം പ്ര​തീ​ക്ഷി​ക്കു​ന്ന വി​വി​ധ വി​ഷ​യ​ങ്ങ​ളെ​ക്കു​റി​ച്ചും ഡോ.​ബാ​ബു സ്റ്റീ​ഫ​നു​മാ​യി മ​ന്ത്രി​മാ​ർ ച​ർ​ച്ച ചെ​യ്തു. ആ​ദ്യ​മാ​യി​ട്ടാ​ണ് ഒ​രു ദി​വ​സം കൊ​ണ്ട് ഇ​ത്ര​യേ​റെ മ​ന്ത്രി​മാ​രെ അ​വ​രു​ടെ ഓ​ഫീ​സി​ൽ പോ​യി സ​ന്ദ​ർ​ശി​ക്കാ​ൻ ഏ​തെ​ങ്കി​ലു​മൊ​രു അ​മേ​രി​ക്ക​ൻ സം​ഘ​ട​നാ നേ​താ​വി​ന് അ​വ​സ​രം ല​ഭി​ക്കു​ന്ന​ത്. ഇ​തൊ​രു തു​ട​ക്കം മാ​ത്ര​മെ​ന്ന് റെ​ക്കാ​ർ​ഡ് സ​മ​യം​കൊ​ണ്ട് നാ​ലു മ​ന്ത്രി​മാ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച്ച​യ്ക്കു​ശേ​ഷം പ്ര​സ്താ​വി​ച്ച ബാ​ബു സ്റ്റീ​ഫ​ൻ ഈ ​മാ​സം 24 ന​ട​ക്കു​ന്ന അ​ധി​കാ​ര കൈ​മാ​റ്റ ച​ട​ങ്ങി​നു​ശേ​ഷം കൂ​ടു​ത​ൽ പ​ദ്ധ​തി​ക​ൾ പ്ര​ഖ്യാ​പി​ക്കു​മെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു. ക​മ്മി​റ്റി അം​ഗ​ങ്ങ​ളു​മാ​യി ആ​ലോ​ചി​ച്ച ശേ​ഷം മു​ഖ്യ​മ​ന്ത്രി ഉ​ൾ​പ്പെ​ടെ​യു​ള്ള ക്യാ​ബി​ന​റ്റി​ലെ മി​ക്ക​വാ​റു​മു​ള്ള എ​ല്ലാ മ​ന്ത്രി​മാ​രു​മാ​യി​ട്ടും കൂ​ടി​ക്കാ​ഴ്ച്ച ന​ട​ത്താ​ൻ പ​ദ്ധ​തി​യി​ടു​ന്നു​ണ്ടെ​ന്നും ഏ​തൊ​ക്കെ വ​കു​പ്പു​ക​ളു​മാ​യി സ​ഹ​ക​രി​ച്ചു​കൊ​ണ്ടാ​വും ഫൊ​ക്കാ​ന പ്ര​വ​ർ​ത്തി​ക്കു​ക​യെ​ന്ന കാ​ര്യം അ​പ്പോ​ൾ​കൂ​ടു​ത​ൽ വ്യ​ക്ത​മാ​യി പ​റ​യാ​ൻ ക​ഴി​യു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. വൈ​കാ​തെ ത​ന്നെ മ​ന്ത്രി​മാ​രു​മാ​യു​ള്ള അ​ടു​ത്ത കൂ​ടി​ക്കാ​ഴ്ച​യ്ക്ക് വേ​ദി​യൊ​രു​ങ്ങു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.2024 വാ​ഷിം​ഗ്ട​ണ്‍ ഡി​സി​യി​ൽ ന​ട​ക്കാ​നി​രി​ക്കു​ന്ന ഫൊ​ക്കാ​ന ക​ണ്‍​വ​ൻ​ഷ​നി​ലേ​ക്ക് നാ​ലു മ​ന്ത്രി​മാ​രെ​യും അ​ദ്ദേ​ഹം മു​ൻ​കൂ​റാ​യി ത​ന്നെ ക്ഷ​ണി​ച്ചു. ഫൊ​ക്കാ​ന എ​ക്കാ​ല​വും സം​സ്ഥാ​ന സ​ർ​ക്കാ​രു​മാ​യി അ​ടു​ത്ത ബ​ന്ധ​മാ​ണ് പു​ല​ർ​ത്തി​വ​രു​ന്ന​തെ​ന്നു പ​റ​ഞ്ഞ മ​ന്ത്രി​മാ​ർ എ​ല്ലാ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ൾ​ക്കും പ്ര​ത്യേ​കി​ച്ച് ഫൊ​ക്കാ​ന അം​ഗ​ങ്ങ​ൾ​ക്ക് തി​രു​വോ​ണ​ത്തി​ന്‍റെ ആ​ശം​സ​ക​ളും...

Read More

മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന് പ്ര​വാ​സി കേ​ര​ളാ കോ​ണ്‍​ഗ്ര​സ് ന്യൂ​യോ​ർ​ക്കി​ൽ സ്വീ​ക​ര​ണം ന​ൽ​കി

ന്യൂ​യോ​ർ​ക്ക്: കേ​ര​ളാ ജ​ല​സേ​ച​ന വ​കു​പ്പ് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന് പ്ര​വാ​സി കേ​ര​ളാ കോ​ണ്‍​ഗ്ര​സ് (എം) ​ന്യൂ​യോ​ർ​ക്ക് ചാ​പ്റ്റ​ർ വ​ന്പി​ച്ച സ്വീ​ക​ര​ണം ന​ൽ​കി. ഫ്ളോ​റ​ൽ പാ​ർ​ക്ക് സ​ന്തൂ​ർ ഇ​ന്ത്യ​ൻ റെ​സ്റ്റാ​റ​ന്‍റി​ൽ കൂ​ടി​യ സ്വീ​ക​ര​ണ യോ​ഗ​ത്തി​നു പ്ര​വാ​സി കേ​ര​ളാ കോ​ണ്‍​ഗ്ര​സ് (എം) ​ന്യൂ​യോ​ർ​ക്ക് ചാ​പ്റ്റ​ർ ഭാ​ര​വാ​ഹി​ക​ളാ​യ പ്ര​സി​ഡ​ൻ​റ് ജോ​ണ്‍ സി. ​വ​ർ​ഗീ​സ് (സ​ലിം), സെ​ക്ര​ട്ട​റി ജോ​സ് മ​ല​യി​ൽ, ട്ര​ഷ​റ​ർ ആ​ന്േ‍​റാ രാ​മ​പു​രം, ബേ​ബി ഉൗ​രാ​ളി​ൽ, ജോ​സ​ഫ് മാ​ത്യു ഇ​ഞ്ച​ക്ക​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി യോ​ഗ​ത്തി​ൽ സം​സാ​രി​ച്ചു. 2001 മു​ത​ൽ തു​ട​ർ​ച്ച​യാ​യി അ​ഞ്ചു ത​വ​ണ കേ​ര​ള നി​യ​മ​സ​ഭ​യി​ലേ​ക്കു കേ​ര​ളാ കോ​ണ്‍​ഗ്ര​സ് (എം) ​സ്ഥാ​നാ​ർ​ഥി​യാ​യി ഇ​ടു​ക്കി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ നി​ന്നും മ​ത്സ​രി​ച്ച് വി​ജ​യി​ച്ച റോ​ഷി അ​ഗ​സ്റ്റി​ൻ നി​ല​വി​ലു​ള്ള നി​യ​മ സ​ഭ​യി​ൽ ജ​ല​സേ​ച​ന വ​കു​പ്പ് മ​ന്ത്രി​യാ​യി സ്തു​ത്യ​ർ​ഹ​മാ​യ സേ​വ​നം കാ​ഴ്ച വ​യ്ക്കു​ന്നു. കേ​ര​ളാ കോ​ണ്‍​ഗ്ര​സ്‌​സ് (എം)-​ൻ​റെ എ​ല്ലാ പ്ര​തി​സ​ന്ധി ഘ​ട്ട​ങ്ങ​ളി​ലും പ​ല​രും പാ​ർ​ട്ടി വി​ട്ടു പോ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ലും പാ​ർ​ട്ടി​യി​ൽ അ​ടി​യു​റ​ച്ചു നി​ന്ന നേ​താ​വാ​ണ് റോ​ഷി എ​ന്ന് പ്ര​സി​ഡ​ൻ​റ് സ​ലിം ത​ന്‍റെ പ്ര​സം​ഗ​ത്തി​ൽ മ​ന്ത്രി​യെ പ്ര​കീ​ർ​ത്തി​ച്ച് സം​സാ​രി​ച്ചു. കെ.​എം. മാ​ണി എ​ന്ന അ​നി​ഷേ​ധ്യ നേ​താ​വി​ന്‍റെ പി​തൃ​തു​ല്യ​മാ​യ സ്നേ​ഹ​വും ക​രു​ത​ലും ത​ന്നി​ലു​ള്ള വി​ശ്വാ​സ​വും കാ​ത്തു സൂ​ക്ഷി​ക്കാ​നാ​ണ് പ​ല നേ​താ​ക്ക​ളും മാ​ണി സാ​റി​ന്‍റെ മ​ര​ണ​ശേ​ഷം പാ​ർ​ട്ടി വി​ട്ടു പോ​യെ​ങ്കി​ലും താ​ൻ കേ​ര​ളാ കോ​ണ്‍​ഗ്ര​സ് (എം)-​ൽ ത​ന്നെ ഉ​റ​ച്ചു നി​ന്ന​തെ​ന്ന് റോ​ഷി അ​ഗ​സ്റ്റി​ൻ വി​കാ​ര​ഭ​രി​ത​നാ​യി ത​ന്‍റെ മ​റു​പ​ടി പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു. പ്ര​സ്തു​ത യോ​ഗ​ത്തി​ൽ വ​ച്ച് വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ന്യൂ​യോ​ർ​ക്ക് പ്രൊ​വി​ൻ​സ് ഭാ​ര​വാ​ഹി​ക​ൾ മ​ന്ത്രി​യെ പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു. ഡ​ബ്ല്യു​എം​സി അ​മേ​രി​ക്ക​ൻ റീ​ജ​ണ്‍ വൈ​സ് ചെ​യ​ർ​മാ​ൻ കോ​ശി ഓ. ​തോ​മ​സ്, നാ​ഷ​ണ​ൽ സെ​ക്ര​ട്ട​റി ബി​ജു ചാ​ക്കോ, ന്യൂ​യോ​ർ​ക്ക് പ്രൊ​വി​ൻ​സ് ചെ​യ​ർ​മാ​ൻ വ​ർ​ഗീ​സ് എ​ബ്ര​ഹാം (രാ​ജു), പ്ര​സി​ഡ​ൻ​റ് ഈ​പ്പ​ൻ ജോ​ർ​ജ്, സെ​ക്ര​ട്ട​റി ജെ​യി​ൻ ജോ​ർ​ജ്, അം​ഗ​ങ്ങ​ളാ​യ സ​ജി തോ​മ​സ്, ജോ​ണ്‍ കെ. ​ജോ​ർ​ജ് തു​ട​ങ്ങി​യ​വ​ർ ചേ​ർ​ന്നാ​ണ് മ​ന്ത്രി​യെ പൊ​ന്നാ​ട​യ​ണി​യി​ച്ച​ത്. ഡ​ബ്ല്യു​എം​സി​യെ പ്ര​തി​നി​ധീ​ക​രി​ച്ച് കോ​ശി തോ​മ​സ് മ​ന്ത്രി​ക്കു ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു. കേ​ര​ളാ സെ​ന്‍റ​ർ പ്ര​തി​നി​ധി ഇ.​എം. സ്റ്റീ​ഫ​ൻ, കൈ​ര​ളി ടി​വി (യു​എ​സ്എ.) ഡ​യ​റ​ക്ട​ർ ജോ​സ് കാ​ടാ​പു​റം, മ​ന്ത്രി​യു​ടെ കു​ടും​ബ സു​ഹൃ​ത്തും ബി​സി​ന​സു​കാ​ര​നു​മാ​യ വ​ർ​ക്കി അ​ബ്ര​ഹാം, ഫോ​മാ വി​മ​ൻ​സ് ഫോ​റം ചെ​യ​ർ​പേ​ഴ്സ​ണ്‍ ലാ​ലി ക​ള​പ്പു​ര​ക്ക​ൽ, ഫോ​മാ വി​മ​ൻ​സ് ഫോ​റം മെ​ന്പ​ർ ബെ​റ്റി, ഏ​ഷ്യാ​നെ​റ്റ് യു.​എ​സ്. വീ​ക്കി​ലി റൗ​ണ്ട​പ്പ് റീ​ജി​യ​ണ​ൽ ഡ​യ​റ​ക്ട​ർ മാ​ത്യു​ക്കു​ട്ടി ഈ​ശോ തു​ട​ങ്ങി മ​ല​യാ​ളീ സ​മൂ​ഹ​ത്തി​ലെ പ്ര​മു​ഖ​രാ​യ പ​ല​രും യോ​ഗ​ത്തി​ൽ സം​ബ​ന്ധി​ക്കു​ക​യും മ​ന്ത്രി​ക്കു ആ​ശം​സ​ക​ൾ നേ​രു​ക​യും ചെ​യ്തു. പ്ര​വാ​സി കേ​ര​ളാ കോ​ണ്‍​ഗ്ര​സ് (എം) ​ന്യൂ​യോ​ർ​ക്ക് ചാ​പ്റ്റ​ർ പ്ര​സി​ഡ​ൻ​റ് ജോ​ണ്‍ സി. ​വ​ർ​ഗ്ഗീ​സ് (സ​ലിം) സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ആ​ന്േ‍​റാ രാ​മ​പു​രം കൃ​ത​ജ്ഞ​ത​യും...

Read More