Author: Editorial Team

കേരളത്തിൽ 70 ലക്ഷം കുടുംബങ്ങൾക്ക് വാട്ടർ കണക്ഷൻ നൽകും: മന്ത്രി റോഷി അഗസ്റ്റിൻ

ന്യൂയോർക്ക്: . അടുത്ത 4 വർഷം കൊണ്ട് 70 ലക്ഷം കുടുംബങ്ങൾക്ക് വാട്ടർ കണക്ഷൻ നൽകുമെന്ന് ന്യൂയോർക്കിലെ സന്തൂർ റെസ്റ്റോറന്‍റ് ഓഡിറ്റോറിയത്തിൽ പ്രവാസികേരള കോൺഗ്രസ് അനുഭാവികളുടെയും അംഗങ്ങളുടെയും സ്വീകരണം ഏറ്റുവാങ്ങി കൊണ്ട് ജലവിഭവ ജലസേചന മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു..പ്രവാസി കേരള കോൺഗ്രസ് ന്യൂയോർക് ചാപ്റ്റർ സെക്രട്ടറി ജോസ് മലയിൽ മന്ത്രിയെ പരിചയ പെടുത്തി. കേരള കോൺഗ്രസ് ന്യൂയോർക് ചാപ്റ്റർ പ്രസിഡന്‍റ് ജോൺ സി വർഗീസ് (സലിം ) പ്രവാസികളുടെ ഇടയിൽ ധാരാളം അനുഭാവികൾ ഉള്ള പാർട്ടിയാണ് കേരള കോൺഗ്രസ് മാണിവിഭാഗം അത് കൊണ്ട് തന്നെ പ്രവാസി കേരള കോൺഗ്രസ് മലയാളീ മുൻതൂക്കമുള്ള പ്രദേശങ്ങളിൽ പങ്കാളിത്തം കൊണ്ടും പ്രവർത്തനം കൊണ്ട് നാട്ടിലും അമേരിക്കയിലും പലസഹായങ്ങൾ ഇക്കാലങ്ങളിൽ എത്തിക്കാൻ കഴിഞ്ഞതായി തന്റെ സ്വാഗത പ്രസംഗത്തിൽ ജോൺസി വർഗീസ് പറഞ്ഞു. കെഎം മാണിസാറിന്‍റെ ശിഷ്യന്മാരിൽ എന്നും സാറിന്‍റെ കീഴിൽ ഉറച്ചു നിന്ന പാരമ്പര്യമാണ് റോഷിക്കുള്ളതെന്നു അദ്യക്ഷ പ്രസംഗത്തിൽ ബേബി ഊരാളിൽ പറഞ്ഞു വർക്കി എബ്രഹാം , ജോസ് കാടാപുറം ,മാത്യു വർഗിസ് പുതുക്കേരിൽ ,കോശി തോമസ് ,എബ്രഹാം കെ ഡാനിയേൽ , ലാലി കളപ്പുരക്കൽ ,ബെറ്റി (ഫോമാ വിമൻസ് ഫോറം മെമ്പർ) എന്നിവർ ആശംസകൾ അർപ്പിച്ചു, പ്രവാസി കേരള കോൺഗ്രസ് ട്രെഷറർ ആന്റോ രാമപുരം എല്ലാവർക്കും നന്ദി പറഞ്ഞു സ്‌നേഹവിരുന്നോടെ സ്വീകരണപരിപാടി സമാപിച്ചു..ക്യാമറ ജേക്കബ്...

Read More

ഡിസിസി ഓഫീസിനു ബിജെപി പതാകയുടെ നിറം; അമളി മനസ്സിലായപ്പോള്‍ പെയിന്‍റ് മാറ്റിയടിച്ചു

തൃശൂര്‍: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ജില്ലയില്‍ എത്തുന്നതിന്‍റെ ഭാഗമായാണ് തൃശൂരിലെ ഡിസിസി ഓഫീസില്‍ മിനുക്ക് പണികള്‍ നടത്തിയത്. പെയിന്‍റടിച്ചു വന്നപ്പോഴാണ് ബിജെപി പതാകയുടെ നിറമാണെന്നു വ്യക്തമായത്. അബദ്ധം മനസ്സിലായതോടെ പെയിന്‍റ് മാറ്റിയടിക്കാന്‍ നേതാക്കള്‍ നിര്‍ദേശിച്ചു. കോണ്‍ഗ്രസ് പാര്‍ട്ടി പതാകയുടെ മൂന്നു നിറങ്ങളും ചേര്‍ത്ത് ഡിസിസി ഓഫീസ് ഭംഗിയാക്കാന്‍ ശ്രമിച്ചപ്പോഴാണ് അബദ്ധം പിണഞ്ഞത്. പെയിന്‍റടി കഴിഞ്ഞപ്പോള്‍ കാവിയും പച്ചയും മാത്രമായിരുന്നു ഓഫീസിന്‍റെ നിറം. ഒടുവില്‍ കാവി നിറം...

Read More

ഗുജറാത്ത് തീരത്ത് വീണ്ടും പാക് ബോട്ട്; 200 കോടിയുടെ ഹെറോയിന്‍ പിടികൂടി

അഹമ്മദാബാദ്: ഗുജറാത്ത് തീരത്ത് വീണ്ടും വൻ ലഹരിവേട്ട. കോസ്റ്റ് ഗാർഡും ഗുജറാത്ത് എടിഎസും ചേർന്ന് തടഞ്ഞ പാക് ബോട്ടിൽ നിന്ന് അന്താരാഷ്ട്ര കമ്പോളത്തിൽ 200 കോടി രൂപ വിലയുള്ള 40 കിലോ ഹെറോയിനാണ് പിടികൂടിയത്. കച്ച് തീരത്തുനിന്ന് 10 കിലോമീറ്റർ അകലെയാണ് പാക് ബോട്ട് പിടികൂടിയത്. ആറ് പാക് പൗരന്മാരാണ് ബോട്ടിലുണ്ടായിരുന്നത്. കൂടുതൽ അന്വേഷണത്തിനായി പാക് ബോട്ടിലെ ജീവനക്കാരെ ജാഖൗവിലേക്ക് മാറ്റിയിരിക്കുകയാണ്. ഗുജറാത്ത് തീരം വഴി ലഹരി കടത്ത് പതിവാകുന്ന സാഹചര്യത്തിൽ തീരസംരക്ഷണ സേന പരിശോധന...

Read More

എ​ന്തൊ​രു ഗ​തി​കേ​ട്..! ഗോ​വ​യി​ൽ കോ​ൺ​ഗ്ര​സ് എം​എ​ൽ​എ​മാ​ർ കൂ​ട്ട​ത്തോ​ടെ ബി​ജെ​പി​യി​ലേ​ക്ക്?

പനാജി: ഗോവയിൽ കോൺഗ്രസിന് കനത്ത തിരിച്ചടി നൽകിക്കൊണ്ട് കോൺഗ്രസ് എംഎൽഎമാർ ബിജെപിയിലേക്ക്. പ്രതിപക്ഷ നേതാവ് ഉൾപ്പെടെ എട്ട് എംഎൽഎമാർ ബിജെപിയിൽ ചേർന്നേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. എട്ട് കോൺഗ്രസ് എംഎൽഎമാർ ഉടൻ ബിജെപിയിൽ ചേരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ സദാനന്ദ് ഷേട് തനവാടെയും അറിയിച്ചു. ഗോവ മുൻ മുഖ്യമന്ത്രി ദിഗംബർ കാമത്ത്, മൈക്കൽ ലോബോ എന്നിവർ അടക്കമാണ് ബിജെപിയിൽ ചേരുന്നത്. ഗോവയിൽ കോൺഗ്രസിന് ആകെ 11 എംഎൽഎമാരാണ് ഉള്ളത്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഭാരത് ജോഡോ യാത്ര നടക്കുന്ന വേളയിൽ ഇത്തരമൊരു നീക്കമുണ്ടായാൽ കനത്ത തിരിച്ചടിയായിരിക്കും പാർട്ടി...

Read More

നിയമസഭാ കൈയാങ്കളി കേസ്; കോടതിയില്‍ കുറ്റം നിഷേധിച്ച് പ്രതികള്‍

തിരുവനന്തപുരം: നിയമസഭാ കൈയ്യാങ്കളി കേസില്‍ ഇ.പി ജയരാജന്‍ ഒഴികെയുള്ള പ്രതികള്‍ തിരുവനന്തപുരം സിജെഎം കോടതിയില്‍ ഹാജരായി. കുറ്റപത്രം വായിച്ചുകേള്‍പ്പിച്ചപ്പോള്‍ പ്രതികള്‍ കുറ്റം നിഷേധിച്ചു. കേസ് ഈ മാസം 26ന് കേസ് വീണ്ടും പരിഗണിക്കും. കേസ് പരിഗണിക്കുമ്പോള്‍ ജയരാജന്‍ ഹാജരാകണമെന്നു കോടതി പറഞ്ഞു. മറ്റ് പ്രതികള്‍ 26ന് ഹാജരാകേണ്ടതില്ല. കോടതിയില്‍ ഹാജരാക്കിയ ദൃശ്യങ്ങള്‍ പ്രതിഭാഗത്തിന് കൈമാറാനും കോടതി നിര്‍ദേശിച്ചു. മന്ത്രി വി.ശിവന്‍കുട്ടി, മുന്‍ മന്ത്രി കെ.ടി.ജലീല്‍, കെ.അജിത്, സി.കെ.സദാശിവന്‍, കെ.കുഞ്ഞുമുഹമ്മദ് എന്നിവരാണ് കോടതിയില്‍ ഹാജരായത്. ഇ.പി.ജയരാജന്‍ അസുഖബാധിതനായി കണ്ണൂരിലെ വീട്ടില്‍ വിശ്രമത്തിലാണെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. വിചാരണ നടപടികള്‍ തുടങ്ങാനിരിക്കെ കേസിലെ ആറു പ്രതികളും ഇന്നു ഹാജരാകണമെന്ന് തിരുവനന്തപുരം സിജെഎം കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. 2015 മാര്‍ച്ച് 13നാണ് കേസിനാസ്പദമായ സംഭവം. ബാര്‍ കോഴക്കേസില്‍ പ്രതിയായ കെ.എം.മാണിയുടെ ബജറ്റ് അവതരണം തടസപ്പെടുത്തുന്നതിനിടെയാണ് നിയമസഭയില്‍ സംഘര്‍ഷമുണ്ടായത്. 2.20 ലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചെന്നാണ് കേസ്. അഞ്ചു വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ഇവര്‍ക്കെതിരെ...

Read More