Author: Editorial Team

വി.പി.സത്യൻ മെമ്മോറിയൽ സോക്കർ മത്സരത്തിൽ ന്യൂയോർക്ക് മലയാളീ സ്പോർട്സ് ക്ലബ് വിജയികളായി

ന്യൂയോർക്ക്: ഫിലാഡൽഫിയയിൽ വച്ച് കഴിഞ്ഞ ശനിയാഴ്ച നടത്തപ്പെട്ട ഒന്നാമത് വി.പി. സത്യൻ മെമ്മോറിയൽ സോക്കർ മത്സരത്തിൽ ന്യൂയോർക്ക് മലയാളി സ്പോർട്സ് ക്ലബ്ബ് വിജയികളായി എവർ റോളിങ്ങ് ട്രോഫി കരസ്ഥമാക്കി. ഗ്രൂപ്പ് “എ’ യിലും ഗ്രൂപ്പ് “ബി’ യിലുമായി എട്ടു ടീമുകൾ മാറ്റുരച്ച വാശിയേറിയ സോക്കർ മത്സരത്തിൽ ഫൈനൽ റൗണ്ടിൽ ഫിലി ആർസെനൽ ടീമിനെ പെനാൽറ്റി ഷൂട്ട് ഔട്ടിൽ 7-6 ഗോളുകൾക്ക്‌ തോൽപിച്ചാണ് ന്യൂയോർക്ക് മലയാളീ സ്പോർട്സ് ക്ലബ് വിജയികളായത്.‌‌ ഒരു മണിക്കൂർ വീതം നടത്തപ്പെട്ട ടൂർണ്ണമെന്റിൽ കളി അവസാനിക്കുമ്പോൾ 3 – 3 ഗോളുകൾ നേടി ഇരു ടീമുകളും സമനിലയിൽ ആയെങ്കിലും പത്തു മിനിട്ട് അധിക സമയം നൽകി കളി തുടർന്നു. ഇരു ടീമുകളും വാശിയേറി മത്സരിച്ചതിനാൽ എക്സ്ട്രാ ടൈമിൽ വീണ്ടും സമ നില തുടർന്ന പെനാൽറ്റി ഷൂട്ട് ഔട്ടിലൂടെയാണ് വിജയികളെ നിശ്ചയിക്കുവാൻ സാധിച്ചത്. ടൂർണമെന്റിൽ പങ്കെടുത്ത എല്ലാ ടീം അംഗങ്ങൾക്കും കാണികൾക്കും ഉദ്വേഗജനകമായ പല നിമിഷങ്ങളും സമ്മാനിച്ചാണ് ന്യൂയോർക്ക് മലയാളീ സ്പോർട്സ് ക്ലബ്ബ് എവർ റോളിങ്ങ് ട്രോഫി കരസ്ഥമാക്കിയത്. പുതുതായി രൂപീകരിക്കപ്പെട്ട അമേരിക്കയിലെയും ക്യാനഡയിലെയും ഫുട്ബോൾ പ്രേമികളുടെ സംഘടനയായ നോർത്ത് അമേരിക്കൻ മലയാളീ സോക്കർ ലീഗാണ് (NAMSL) 2006-ൽ ഈ ലോകത്തോട് വിട പറഞ്ഞ ഇന്ത്യയിലെ പ്രശസ്തനായ ഫുട്ബോൾ താരം വി.പി. സത്യന്‍റെ ഓർമ്മക്കായി എവർ റോളിങ്ങ് ട്രോഫി ഏർപ്പെടുത്തി സോക്കർ ടൂർണമെന്റ് എല്ലാ വർഷവും നടത്തുവാൻ തീരുമാനിച്ചിരിക്കുന്നത്. പ്രസ്തുത വി.പി. സത്യൻ മെമ്മോറിയൽ സോക്കർ മത്സരത്തിന്‍റെ പ്രഥമ വാർഷിക ടൂർണമെന്‍റാണ് ഫിലാഡൽഫിയയിൽ വച്ച് നടത്തപ്പെട്ടത്. ഫിലി ആർസെനൽ ഫുട് ബോൾ ക്ലബ്ബാണ് ഈ ഒന്നാമത് വാർഷിക മത്സരത്തിന് ആതിഥേയത്വം നൽകിയത്. ഫിലാഡൽഫിയയിലെ അക്കാദമി ഓഫ് ന്യൂ ചർച്ച് സെക്കൻഡറി സ്‌കൂൾ (ANC Secondary School) ഗ്രൗണ്ടിൽ നടത്തപ്പെട്ട മത്സരത്തിൽ ഗ്രൂപ്പ് “എ” വിഭാഗത്തിൽ ഷിക്കാഗോ ഹൺഡേഴ്‌സ് ഫുട്‍ബോൾ ക്ലബ്ബ്, ഫിലാഡൽഫിയ ആർസെനൽ ഫുട്‍ബോൾ ക്ലബ്ബ്, ബാൾട്ടിമോർ ഖിലാഡിസ് സോക്കർ ക്ലബ്ബ് , ഓസ്റ്റിൻ സ്‌ട്രൈക്കേഴ്‌സ് എന്നീ ടീമുകളും, ഗ്രൂപ്പ് “ബി” വിഭാഗത്തിൽ ഫുട്‍ബോൾ ക്ലബ്ബ് കരോൾട്ടൺ, ന്യൂയോർക്ക് മലയാളീ സ്പോർട്സ് ക്ലബ്ബ് ഐലൻഡേഴ്‌സ്, റോയൽ കേരളാ ഫുട്‍ബോൾ ക്ലബ്ബ് , ഹ്യുസ്റ്റൺ യുണൈറ്റഡ് മലയാളീ സ്പോർട്സ് ക്ലബ്ബ് എന്നീ ടീമുകളുമാണ് മാറ്റുരച്ചത്. പ്രസിഡന്‍റ് സക്കറിയ മത്തായി (ന്യൂയോർക്ക്), സെക്രട്ടറി മാത്യു വർഗീസ് (ഫിലി), ട്രഷറർ ജോസഫ് ചെറുശ്ശേരി (ബാൾട്ടിമോർ), കമ്മറ്റി അംഗങ്ങളായ ജസ്റ്റിൻ ജോസ് (ഫിലി), അജിത് വർഗീസ് (ഓസ്റ്റിൻ), അഷാന്ത് ജേക്കബ് (ഹൂസ്റ്റൺ), പോൾ സ്റ്റീഫൻ (ഹൂസ്റ്റൺ), മാത്യു ദേവസ്സ്യ (ടൊറാന്റോ), വിനോദ് ചാക്കോ (ഡാളസ്), സജി തോമസ് (ന്യൂയോർക്ക്), ജോണി ചെറുശ്ശേരി (ബാൾട്ടിമോർ), പ്രദീപ് ഫിലിപ്പ് (ഡാളസ്), ജോസഫ് റെജി (ടൊറന്‍റോ), ജോബിൻ ജോപ്പൻ (ചിക്കാഗോ), സാമു തോമസ് (ഷിക്കാഗോ), വിനു വി. സണ്ണി (ടൊറന്‍റോ) എന്നിവരാണ് ഈ ടൂർണമെന്റിന് നേതൃത്വം നൽകിയത്. അടുത്ത വർഷത്തെ സോക്കർ ടൂർണമെന്റിന് ഓസ്റ്റിൻ സ്‌ട്രൈക്കേഴ്‌സ് ഫുട്‍ബോൾ ക്ലബ്ബാണ് ആതിഥേയത്വം...

Read More

അണ്ടര്‍ 17 വനിതാ ഫുട്ബോള്‍ ലോകകപ്പ് മത്സരങ്ങള്‍ ഇന്ത്യയില്‍ത്തന്നെ

ന്യൂഡല്‍ഹി: അണ്ടര്‍ 17 വനിതാ ഫുട്ബോള്‍ ലോകകപ്പ് മത്സരങ്ങള്‍ ഇന്ത്യയില്‍ത്തന്നെ. ഒക്ടോബര്‍ 11 മുതല്‍ 30വരെയാണ് മത്സരങ്ങള്‍. മുംബൈ, ഗോവ, ഭുവനേശ്വര്‍ എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക. നേരത്തെ ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷനെ ഫിഫ വിലക്കിയിരുന്നു. എഐഎഫ്എഫിന്‍റെ ഭരണത്തില്‍ പുറത്ത് നിന്നുണ്ടായ ഇടപെടല്‍ ഫിഫയുടെ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ചാണ് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. വിലക്കിനെ തുടര്‍ന്ന് ഇന്ത്യ വനിതാ ലോകകപ്പ് ആതിഥേയത്വം വഹിക്കുന്നത്...

Read More

കെ.​കെ. ല​തി​ക​യു​ടെ പ​രാ​തി​യി​ൽ മു​ൻ എം​എ​ൽ​എ മാ​ർ​ക്കു വാ​റ​ണ്ട്

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ​യി​ൽ കെ.​കെ. ല​തി​ക​യെ കൈ​യേ​റ്റം ചെ​യ്തെ​ന്ന കേ​സി​ൽ മു​ൻ കോ​ണ്‍​ഗ്ര​സ് എം​എ​ൽ​എ​മാ​ർ​ക്കു വാ​റ​ണ്ട്. എം.​എ. വാ​ഹി​ദ്, എ.​ടി. ജോ​ർ​ജ് എ​ന്നി​വ​ർ​ക്കാ​ണ് വാ​റ​ണ്ട്. തി​രു​വ​ന​ന്ത​പു​രം ഒ​ന്നാം ക്ലാ​സ് ചീ​ഫ് ജു​ഡീ​ഷ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി മൂ​ന്നി​ന്‍റേ​താ​ണ് ഉ​ത്ത​ര​വ്. കെ.​കെ. ല​തി​ക ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് കോ​ട​തി നേ​രി​ട്ട് കേ​സ് എ​ടു​ത്ത​ത്. പ​ല ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും മു​ൻ എം​എ​ൽ​എ​മാ​ർ ഹാ​ജ​രാ​കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ച​ത്. കേ​സ് അ​ടു​ത്ത മാ​സം ഒ​ന്നി​നു വീ​ണ്ടും പ​രി​ഗ​ണി​ക്കും. 2015 മാ​ർ​ച്ച് 13ന് ​ബ​ജ​റ്റ് അ​വ​ത​ര​ണ വേ​ള​യി​ൽ ഇ​ട​തു​പ​ക്ഷ എം​എ​ൽ​എ​മാ​രു​ടെ പ്ര​തി​ഷേ​ധം കൈ​യാ​ങ്ക​ളി​യി​ലെ​ത്തി​യ​തി​നി​ടെ ല​തി​ക​യ്ക്ക് മ​ർ​ദ​ന​മേ​റ്റു എ​ന്നാ​ണു...

Read More

ഇ​നി ഓ​ർ​മ​ക​ളു​ടെ ക്രീസിൽ; റോ​ബി​ൻ ഉ​ത്ത​പ്പ വി​മ​ര​മി​ച്ചു

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് താ​രം റോ​ബി​ൻ ഉ​ത്ത​പ്പ വി​മ​ര​മി​ച്ചു. ക്രി​ക്ക​റ്റി​ന്‍റെ എ​ല്ലാ ഫോ​ർ​മാ​റ്റു​ക​ളി​ൽ​നി​ന്നും വി​മ​ര​മി​ക്കു​ന്ന​താ​യി ഉ​ത്ത​പ്പ അ​റി​യി​ച്ചു. 2007 ൽ ​ട്വ​ന്‍റി20 ലോ​ക​ക​പ്പ് നേ​ടി​യ ഇ​ന്ത്യ​ൻ ടീ​മി​ലെ അം​ഗ​മാ​യി​രു​ന്നു പാ​തി​മ​ല​യാ​ളി​യാ​യ ഉ​ത്ത​പ്പ. ഇ​ന്ത്യ​യ്ക്ക് വേ​ണ്ടി 2006 ൽ ​അ​ര​ങ്ങേ​റ്റം കു​റി​ച്ച റോ​ബി​ൻ ഉ​ത്ത​പ്പ 46 ഏ​ക​ദി​ന​ങ്ങ​ളി​ലും 13 ടി20 ​മ​ത്സ​ര​ങ്ങ​ളി​ലും ക​ളി​ച്ചി​ട്ടു​ണ്ട്. ഏ​ക​ദി​ന​ത്തി​ൽ ആ​റ് അ​ർ​ധ​സെ​ഞ്ചു​റി​യ​ട​ക്കം 934 റ​ൺ​സ് നേ​ടി​യ ഉ​ത്ത​പ്പ ടി20 ​ക്രി​ക്ക​റ്റി​ൽ 249 റ​ൺ​സ് നേ​ടി​യി​ട്ടു​ണ്ട്. ഇം​ഗ്ല​ണ്ടി​ന്‍റെ ഇ​ന്ത്യ​ൻ പ​ര്യ​ട​ന​ത്തി​ലെ അ​വ​സാ​ന​ത്തെ മ​ത്സ​ര​ത്തി​ലാ​ണ് ഉ​ത്ത​പ്പ ഏ​ക​ദി​ന ക്രി​ക്ക​റ്റി​ലെ അ​ര​ങ്ങേ​റ്റം ന​ട​ത്തി​യ​ത്. അ​ര​ങ്ങേ​റ്റ​ത്തി​ൽ​ത​ന്നെ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച അ​ദ്ദേ​ഹം 86 റ​ൺ​സു​മാ​യി നി​ൽ​ക്കു​മ്പോ​ൾ റ​ണ്ണൗ​ട്ടാ​യി. ഒ​രു ഇ​ന്ത്യ​ൻ താ​രം നി​ശ്ചി​ത ഓ​വ​ർ മ​ത്സ​ര​ങ്ങ​ളി​ലെ അ​ര​ങ്ങേ​റ്റ​ത്തി​ൽ നേ​ടു​ന്ന ഏ​റ്റ​വും ഉ​യ​ർ​ന്ന സ്കോ​റാ​ണി​ത്. ക​ർ​ണാ​ട കു​ട​ക് സ്വ​ദേ​ശി​യാ​യ വേ​ണു ഉ​ത്ത​പ്പ‍​യാ​ണ് അ​ച്ഛ​ൻ. അ​മ്മ റോ​സെ​ലി​ൻ കോ​ഴി​ക്കോ​ട്...

Read More

ശ​ബ​രി​മ​ല​യി​ൽ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ നീ​ക്കു​ന്നു; മ​ണ്ഡ​ല​കാ​ല​ത്ത് പ​ര​മാ​വ​ധി ഭ​ക്ത​രെ പ്ര​വേ​ശി​പ്പി​ക്കും

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ൽ കോ​വി​ഡി​നെ തു​ട​ർ​ന്ന് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന നി​യ​ന്ത്ര​ണ​ങ്ങ​ൾ നീ​ക്കാ​ൻ ധാ​ര​ണ. മ​ണ്ഡ​ല​കാ​ല​ത്ത് പ​ര​മാ​വ​ധി ഭ​ക്ത​രെ പ്ര​വേ​ശി​പ്പി​ക്കും. ഉ​ന്ന​ത​ത​ല അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. മു​ഖ്യ​മ​ന്ത്രി പ​ങ്കെ​ടു​ക്കു​ന്ന യോ​ഗ​ത്തി​ന് ശേ​ഷം അ​ന്തി​മ തീ​രു​മാ​നം ഉ​ണ്ടാ​കും. ഈ ​വ​ർ​ഷ​ത്തെ ശ​ബ​രി​മ​ല മ​ണ്ഡ​ല​മ​ക​ര​വി​ള​ക്ക് മ​ഹോ​ൽ​സ​വ​ത്തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കാ​നും ഉ​ന്ന​ത​ത​ല യോ​ഗം തീ​രു​മാ​നി​ച്ചു. ഓ​രോ വ​കു​പ്പും പൂ​ർ​ത്തി​യാ​ക്കേ​ണ്ട പ്ര​വൃ​ത്തി​ക​ൾ അ​ടി​യ​ന്ത​ര​മാ​യി തീ​ർ​പ്പാ​ക്കാ​നും യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി. ദേ​വ​സ്വം മ​ന്ത്രി കെ ​രാ​ധാ​കൃ​ഷ്ണ​ന്‍റെ അ ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ മ​ന്ത്രി​മാ​രാ​യ കെ. ​രാ​ജ​ൻ, വീ​ണാ ജോ​ർ​ജ്, റോ​ഷി അ​ഗ​സ്റ്റി​ൻ, ആ​ന്‍റ​ണി രാ​ജു, തോ​മ​സ് ചാ​ഴി​കാ​ട​ൻ എം​പി, എം​എ​ൽ​എ​മാ രാ​യ കെ.​യു. ജെ​നീ​ഷ് കു​മാ​ർ, പ്ര​മോ​ദ് നാ​രാ​യ​ണ​ൻ, വാ​ഴൂ​ർ സോ​മ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ദ​ർ​ശ​ന​ത്തി​നു​ള്ള ബു​ക്കിം​ഗ് വെ​ർ​ച്വ​ൽ ക്യൂ ​മു​ഖേ​ന​യാ​ണ് ന​ട​പ്പാ​ക്കു​ക. തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. കെ. ​അ​ന​ന്ത​ഗോ​പ​ൻ, ദേ​വ​സ്വം സെ​ക്ര​ട്ട​റി കെ. ​ബി​ജു, കോ​ട്ട​യം, പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി ക​ള​ക്ട​ർ​മാ​ർ, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക​ൾ തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ...

Read More