Author: Editorial Team

മകള്‍ക്ക് രക്തം കയറ്റാന്‍ രക്ത സഞ്ചി കൈയില്‍ പിടിച്ചുനില്‍ക്കുന്ന ഒരമ്മ; സംഭവം മധ്യപ്രദേശില്‍

ഭോപ്പാല്‍: കിടക്ക ലഭിക്കാത്തതിനാല്‍ മകള്‍ക്ക് രക്തം കയറ്റാനായി രക്ത സഞ്ചി കൈയില്‍ പിടിച്ച് അമ്മ മണിക്കൂറുകളോളം നിന്നു. ഈ സമയമത്രയും കുട്ടി വെറും നിലത്തിരിക്കുകയായിരുന്നു. മധ്യപ്രദേശിലെ സത്ന ജില്ലയിലെ മൈഹര്‍ സിവല്‍ ആശുപത്രിയിലാണ് സംഭവം. ഹീമോഗ്ലോബിന്‍റെ അളവ് കുറവായതിനാല്‍ അമ്മയ്ക്കൊപ്പം ആശുപത്രിയിലെത്തിയ 15 വയസുകാരിക്കാണ് ഈ ദുരനുഭവം. കിടക്കകള്‍ ഒഴിവില്ലാത്തതിനാല്‍ പെണ്‍കുട്ടിയെ രക്തപ്പകര്‍ച്ചയ്ക്കായി ആശുപത്രി ജീവനക്കാര്‍ തറയില്‍ ഇരുത്തുകയായിരുന്നു. സംഭവം വിവാദമായതോടെ സത്ന ജില്ലാ കളക്ടര്‍ അനുരാഗ് വര്‍മയുടെ നിര്‍ദേശപ്രകാരം ചീഫ് മെഡിക്കല്‍ ആന്‍ഡ് ഹെല്‍ത്ത് ഓഫീസര്‍ ഡോ.അശോക് അവാഡിയ അന്വേഷണം നടത്തി. മൈഹാര്‍ ആശുപത്രിയുടെ ചുമതലയുള്ള ഡോ. പ്രദീപ് നിഗമിനും സ്റ്റാഫ് നഴ്സ് അഞ്ജു സിംഗിനുമെതിരെ...

Read More

മുഖ്യന് നേരെയും തെരുവ് നായ; ആട്ടിയോടിച്ച് സുരക്ഷാ ഉദ്യോഗസ്ഥർ

ന്യൂഡൽഹി: ഡൽഹിയിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാഹനത്തിന് സമീപത്തേക്ക് എത്തിയ തെരുവ് നായയെ സുരക്ഷാ ഉദ്യോഗസ്ഥർ ആട്ടിയോടിച്ചു. പോളിറ്റ് ബ്യൂറോ യോഗത്തിൽ പങ്കെടുക്കുന്നതിനായി എകെജി ഭവനിൽ എത്തിയതായിരുന്നു പിണറായി. മുഖ്യമന്ത്രി വാഹനത്തിൽനിന്ന് ഇറങ്ങാൻ നേരമാണ് കാറിന് സമീപത്തേക്ക് തെരുവ് നായ ഓടിയെത്തിയത്. ഇതേസമയം തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ നായയെ...

Read More

“എല്ലാം നാടിന്‍റെ നന്മയ്ക്കായി’: വിദേശയാത്രയെ ന്യായീകരിച്ച് മന്ത്രി റിയാസ്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശയാത്രകളെ ന്യായീകരിച്ച് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഇടത് മന്ത്രിമാർ ഒരു ധൂർത്തിനും വിധേയരാകില്ല. സംസ്ഥാനത്തിന്‍റെ ആവശ്യങ്ങൾക്ക് വേണ്ടിയാണ് വിദേശയാത്ര നടത്തുന്നത്. കഴിഞ്ഞ 15 മാസത്തിനിടെ താൻ പോയത് യുഎഇ മാത്രമാണെന്നും റിയാസ് പറഞ്ഞു. ആലുവ – പെരുന്പാവൂർ റോഡിലെ അറ്റകുറ്റപണി വൈകാൻ കാരണം കിഫ്ബിയുമായുള്ള തർക്കം കാരണമാണ്. 24 മീറ്റർ വീതി വേണമെന്നാണ് കിഫ്ബിയുടെ നിലപാടെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, അറ്റകുറ്റപ്പണി കഴിഞ്ഞ് ദിവസങ്ങൾ മാത്രം ആയ ആലുവ പെരുമ്പാവൂർ റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരന് പരിക്കേറ്റിരുന്നു. വ്യാഴാഴ്ച രാവിലെയാണ് സംഭവം. അപകടത്തിനു പിന്നാലെ നാട്ടുകാർ റോഡിലെ കുഴികൾ കല്ലും മണ്ണും ഉപയോഗിച്ച് അടച്ചു. 10 ലക്ഷം രൂപ ചെലവാക്കിയാണ് 22 ദിവസം മുമ്പ് ആലുവ പെരുമ്പാവൂർ റോഡിലെ കുഴികൾ അടച്ചത്. എന്നാൽ ദിവസങ്ങൾക്കുളളിൽ റോഡ് വീണ്ടും പൊട്ടിപ്പൊളിഞ്ഞു. ഇതിനെതിരെ നാട്ടുകാർ പ്രതിഷേധവുമായി...

Read More

യൂലെസ് സിറ്റിയിലെ മലയാളി കുടുംബങ്ങൾ ഒത്തുചേർന്ന് ഓണം ആഘോഷിച്ചു

ഡാളസ് : ഒരുമയുടെ പൂക്കളം തീർത്തും ഹൃദയങ്ങളിൽ മാനവികതയുടെ പ്രകാശം പകർത്തിയും യൂലെസ് സിറ്റിയിലെ മലയാളി കുടുംബങ്ങൾ ഒത്തുചേർന്ന് 2022 ലെ ഓണം ആഘോഷിച്ചു. ആഘോഷങ്ങളും ആരവവുമായി ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ തിരുവോണത്തെ വരവേൽക്കാൻ നിരവധി കുടുംബങ്ങൾ ഒത്തുകൂടി. കോവിഡിന് മുൻപുണ്ടായിരുന്ന ഓണാഘോഷത്തിന്റെ ആവേശം തിരിച്ചു വന്ന കാഴ്ചയായിരുന്നു എല്ലാം ഓണാഘോഷ പരിപാടികൾക്കും. സെപ്തംബർ 10 ന് ശനിയാഴ്ച സെന്റ് മൈക്കിൾ കാത്തലിക് ചർച്ച് ഹാൾ ഓഡിറ്റോറിയത്തിൽ ഫാദർ ബാലാജി ബോയോളയുടെ അധ്യക്ഷതയിൽ ഉച്ചയ്ക്ക് 12 മണി മുതൽ വൈകിട്ട് 4 മണി വരെ ഓണാഘോഷങ്ങൾ അരങ്ങേറി. പാട്ടുകളും ഡാൻസുകളും ഓണത്തിന്റെ തനത് തിരുവാതിരകളിയും കലാപരിപാടികളും ഓണാഘോഷ ചടങ്ങുകളും വര്‍ണ്ണാഭമായി. കൊച്ചു കലാകാരികള്‍ അവതരിപ്പിച്ച കേരളതനിമ നിറഞ്ഞ പല നൃത്തങ്ങളും ഓണാഘോഷപരിപാടിക്ക് തിളക്കമേറി. വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു. ഓണാഘോഷ പരിപാടികൾക്ക് തോമാച്ചൻ വെമ്പ്ലിയത്ത്, ജോസ് കളമ്പാടൻ, തോമസ് ചിന്നത്തോപ്പിൽ എന്നിവർ നേതൃത്വം നൽകി. ജേക്കബ് വർഗീസ്...

Read More

നായർ ബനവലന്‍റ് അസോസിയേഷന്റെ ഓണാഘോഷം വർണാഭമായി

ന്യൂയോർക്ക്: നായർ ബനവലന്‍റ് അസോസിയേഷൻ 2022 സെപ്തംബർ 10 ശനിയാഴ്ച്ച ന്യൂഹൈഡ് പാർക്ക് ലേക്ക്‌വില്‍ റോഡിലുള്ള വൈഷ്ണവ ടെമ്പിളിന്‍റെ ഓഡിറ്റോറിയത്തിൽ ഓണസദ്യയോടെ ആഘോഷം സമാരംഭിച്ചു. അസോസിയേഷനിലെ അംഗങ്ങൾ സ്വവസതികളിൽ വച്ച് പാകം ചെയ്തുകൊണ്ടുവന്ന സ്വാദിഷ്ടമായ വിഭവങ്ങൾ കോവിഡാനന്തര ഓണസദ്യ ഗംഭീരമാക്കി. സദ്യവിഭവങ്ങൾ ഒരുക്കിയത് ലക്ഷ്മി രാംദാസ് നേതൃത്വം കൊടുത്ത വിമന്‍സ് ഫോറം അംഗങ്ങൾ ആയിരുന്നു. തുടർന്ന് മഹാബലിയെ ചെണ്ടവാദ്യത്തോടെയും, താലപ്പൊലിയേന്തിയ അംഗനാരത്നങ്ങൾ, ആർപ്പോടെയും, ആരവത്തോടെയും വേദിയിലേക്ക് എതിരേറ്റു. മഹാബലിയെ അവതരിപ്പിച്ചത് അസോസിയേഷൻ സെക്രട്ടറി സേതുമാധവൻ ആയിരുന്നു. രഘുനാഥൻ നായർ കോർഡിനേറ്റു ചെയ്ത മേളപ്പെരുമയിൽ പങ്കെടുത്തത് അസോസിയേഷനിലെ അംഗങ്ങളായ നരേന്ദ്രൻ നായർ, ബാബു മേനോൻ, സദാശിവൻ നായർ, ശബരീനാഥ് നായർ, രാധാകൃഷ്ണൻ തരൂർ, രഘുവരൻ നായർ, ശശി പിള്ള എന്നിവരായിരുന്നു. തുടർന്ന് പ്രഥമ വനിത പത്മാവതി നായർ, എന്‍‌ബി‌എ പ്രസിഡന്‍റ് അപ്പുകുട്ടൻ നായർ, ബിഒടി ചെയർമാൻ രഘുവരൻ നായർ, കെ‌എച്ച്‌എന്‍‌എ ട്രഷറർ ബാഹുലേയൻ രാഘവൻ, കെ‌എച്ച്‌എന്‍‌എ ട്രസ്റ്റീ ബോർഡ് മെമ്പർ രാജീവ് ഭാസ്കരൻ, എന്‍‌ബി‌എ വൈസ് പ്രസിഡന്റ് ശശി പിള്ള, എന്‍ബി‌എ ട്രഷറർ ഗോപിനാഥക്കുറുപ്പ് എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചു. ഭദ്രദീപ പ്രകാശത്തിനുശേഷം രാധാമണി നായരുടെ ഭക്തിസാന്ദ്രമായ പ്രാർത്ഥനാലാപനത്തോടെ പൊതുസമ്മേളനം ആരംഭിച്ചു. പ്രസിഡന്‍റ് അപ്പുക്കുട്ടൻ നായർ സ്വാഗതം ആശംസിച്ചു. . ട്രസ്റ്റീ ബോർഡ് ചെയർമാൻ രഘുവരൻ നായർ, പ്രജാക്ഷേമതല്പരനും ഭക്തനുമായ മഹാബലിയുടെ അഹങ്കാരത്തോടെയുള്ള പ്രവർത്തികളെ തിരുത്തി അനുഗ്രഹിച്ച് സ്വർഗതുല്യമായ സുതലത്തിലെ സാവർണ്യമണിമന്ദിരത്തിലേക്ക് അയച്ച ഭാഗവത കഥയും വാമനാവതാരവും വിശദീകരിച്ചുകൊണ്ട് ഓണസന്ദേശം നല്‍കി. അസോസിയേഷന്‍റെ ഭാവി വാഗ്ദാനങ്ങളായ കുമാരിമാർ അവതരിപ്പിച്ച തിരുവാതിരകളി ഏവരെയും ഹഠാദാകർഷിച്ചു. ഊർമ്മിള റാണി നായർ, രേവതി നായർ, മീനു ജയകൃഷ്ണൻ, ദേവിക നായർ, പ്രീതി നായർ, രേവതി ഹരിഹരൻ എന്നിവരാണ് തിരുവാതിര, രംഗത്ത് അവതരിപ്പിച്ച് കാണികളുടെ മുക്തകണ്ഠമായ പ്രശംസ പിടിച്ചുപറ്റിയത്. ഊർമ്മിള റാണി നായരാണ് തിരുവാതിരയുടെ ചുക്കാൻ പിടിച്ചത്. 2023 നവംബറിൽ ഹ്യൂസ്റ്റണിൽ നടക്കാൻ പോകുന്ന കേരള ഹിന്ദു കൺവൻഷന്റെ രജിസ്ട്രേഷൻ ശുഭാരംഭം കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക പ്രസിഡന്റ് ജി.കെ. പിള്ളയുടെയും വേൾഡ് ഹിന്ദു പാർലമെന്റ് ചെയർമാൻ മാധവൻ നായരുടെയും സാന്നിദ്ധ്യത്തിൽ നടന്നു. എൻ. ബി. എയുടെ ട്രഷററും കെ.എച്ച്.എൻ.എ ട്രസ്റ്റീ ബോർഡംഗവും രജിസ്ട്രേഷൻ കമ്മിറ്റി മെംബറുമായ ഗോപിനാഥ് കുറുപ്പ്, ശുഭാരംഭ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തു. ന്യൂയോർക്കിൽ ശുഭാരംഭച്ചടങ്ങുകളിൽ പങ്കെടുക്കാനെത്തിയ പ്രസിഡന്റ് ജി.കെ. പിള്ളയെ എൻ.ബി.എ. പ്രസിഡന്റ് അപ്പുക്കുട്ടൻ നായർ പൊന്നാട അണിയിച്ച് ആദരിച്ചു. നാല്പതിൽപരം കുടുംബാംഗങ്ങൾ രജിസ്റ്റർ ചെയ്തുകൊണ്ട് രജിസ്ട്രേഷൻ ഫോറവും ചെക്കും പ്രസിഡന്റ് ജി.കെ. പിള്ളക്ക് കൈമാറി. ജി.കെ. പിള്ള ഓണാശംസകൾ അർപ്പിച്ചുകൊണ്ട് വരാൻ പോകുന്ന കൺവൻഷനിലെ വിപുലവും സവിശേഷവുമായ പരിപാടികളെപ്പറ്റി വിശദീകരിച്ചുകൊണ്ട് ഏവരെയും ഹ്യൂസ്റ്റൻ കൺവൻഷനിലേക്ക് ക്ഷണിച്ചു. തദവസരത്തിൽ ന്യൂയോർക്ക് റീജിയണിന്റെ ആര്‍‌വി‌പിയായി മഹാദേവൻ ശർമയെ നോമിനേറ്റു ചെയ്തു. കെ‌എച്ച്‌എന്‍‌എ ഡയറക്ടർ ബോർഡ് മെമ്പർ വനജ നായർ ആശംസാ പ്രസംഗം നടത്തുകയും ട്രഷറർ ബാഹുലേയൻ രാഘവൻ ശുഭാരംഭച്ചടങ്ങിൽ സംബന്ധിച്ച നന്ദി പ്രകാശിപ്പിച്ചുകൊണ്ട് ന്യൂയോർക്കിൽ നിന്ന് നൂറിലധികം രജിസ്ട്രേഷനുകൾ പ്രതീക്ഷിക്കുന്നതായി പറഞ്ഞു. ട്രസ്റ്റീ ബോർഡ് മെമ്പർ രാജീവ് ഭാസ്കരൻ, ഡയറക്ടർ ബോർഡ് അംഗങ്ങളായ ഡോ. ഉണ്ണികൃഷ്ണൻ തമ്പി, ഡോ. ജയശ്രീ നായർ എന്നിവരും സന്നിഹിതരായിരുന്നു. മികച്ച നൃത്ത നൃത്യങ്ങൾ കാഴ്ച്ചവെച്ചുകൊണ്ട് കീർത്തന സുജിത്, ദേവികാ നായർ, അനന്യ പിഷാരഡി എന്നിവർ രംഗത്തെത്തിയപ്പോൾ കർണാനന്ദകരമായ ഗാനാലാപനവുമായി ശബരീനാഥ് നായർ, രേവതി നായർ, അജിത് നായർ, കീർത്തന സുജിത്ത്, സുജിത്ത്, എന്നിവരെത്തി. എൻ.ബി.എ.യുടെ സീനിയർ മെമ്പർ രാമൻകുട്ടി എഴുതിയ ഭാരതപ്പുഴയെപ്പറ്റിയുള്ള കവിത അദ്ദേഹം തന്നെ ആലപിച്ച് സദസിന്റെ പ്രശംസ പിടിച്ചുപറ്റി. കൾച്ചറൽ ചെയർ പേഴ്സൺസ് ആയ വനജ നായർ, ഊർമിള റാണി നായർ എന്നിവർ സ്തുത്യർഹമായ രീതിയിൽ സ്റ്റേജ് പ്രോഗ്രാമുകൾ നിയന്ത്രിച്ചു. വർണപ്പകിട്ടുള്ള പൂക്കളം ഒരുക്കിയത് വത്സല ഉണ്ണികൃഷ്ണൻ നായരുടെ നേതൃത്വത്തിലാണ്. ഊർമ്മിള റാണി നായർ എം.സി.യായി ഉജ്ജ്വല പ്രകടനം കാഴ്ച്ചവെച്ചു. കമ്മിറ്റി അംഗമായ സുധാകരൻ പിള്ളയുടെ സ്റ്റേജ് അലങ്കാരങ്ങള്‍ പതിവുപോലെ ഈ പ്രാവശ്യവും ആഘോഷങ്ങൾക്ക് ചാരുതയേകി. വൈസ് പ്രസിഡന്‍റ് ശശി പിള്ളയുടെ നന്ദി പ്രകാശനത്തിനു ശേഷം ദേശീയ ഗാനാലാപനത്തോടെ ഓണാഘോഷം സമംഗളം...

Read More