Author: Editorial Team

രാ​ജാ​വ് പ​ടി​യി​റ​ങ്ങു​ന്നു… വി​ര​മി​ക്ക​ൽ പ്ര​ഖ്യാ​പി​ച്ച് റോ​ജ​ർ ഫെ​ഡ​റ​ർ

ല​ണ്ട​ൻ: വി​ര​മി​ക്ക​ൽ പ്ര​ഖ്യാ​പി​ച്ച് ടെ​ന്നീ​സ് ഇ​തി​ഹാ​സം റോ​ജ​ർ ഫെ​ഡ​റ​ർ. 2022 ലേ​വ​ർ ക​പ്പി​നു​ശേ​ഷം വി​ര​മി​ക്കു​മെ​ന്ന് 41കാ​ര​നാ​യ സ്വി​സ് താ​രം പ്ര​ഖ്യാ​പി​ച്ചു. ഇ​തോ​ടെ 24 വ​ർ​ഷം നീ​ണ്ടു​നി​ന്ന ക​രി​യ​റാ​ണ് ഫെ​ഡ​റ​ർ അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്. ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് പ്ര​ഖ്യാ​പ​നം. ടെ​ന്നീ​സ് കോ​ർ​ട്ടി​ലെ മി​ന്നും താ​ര​മാ​യ ഫെ​ഡ​റ​ർ 20 ഗ്രാ​ൻ​ഡ്സ്ലാം കി​രീ​ട​ങ്ങ​ളാ​ണ് സ്വ​ന്ത​മാ​ക്കി​യ​ത്. 24 വ​ർ​ഷ​ത്തി​നി​ടെ 103 കി​രീ​ട​ങ്ങ​ളും ഫെ​ഡ​റ​ർ സ്വ​ന്ത​മാ​ക്കു​ക​യും ചെ​യ്തു. 16-ാം വ​യ​സി​ൽ (1997ൽ) ​പ്ര​ഫ​ഷ​ണ​ൽ ടെ​ന്നി​സി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച ഫെ​ഡ​റ​ർ ക​ഴി​ഞ്ഞ കു​റ​ച്ചു​വ​ര്‍​ഷ​ങ്ങ​ളാ​യി പ​രി​ക്കു​മൂ​ലം ടെ​ന്നീ​സ് കോ​ര്‍​ട്ടി​ല്‍​നി​ന്നു വി​ട്ടു​നി​ല്‍​ക്കു​ക​യാ​യി​രു​ന്നു. കാ​ല്‍​മു​ട്ടി​നേ​റ്റ പ​രി​ക്കാ​ണ് താ​ര​ത്തി​ന് പ​ല​പ്പോ​ഴും...

Read More

ഡാളസ് സെന്‍റ് ഇഗ്‌നേഷ്യസ് കത്ത്രീഡ്രലില്‍ ത്രിദിന ധ്യാനയോഗം

ഡാളസ്: അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തില്‍പ്പെട്ട ഡാളസ് സെന്‍റ് ഇഗ്‌നേഷ്യസ് കത്തീഡ്രലില്‍ 2022 സെപ്റ്റംബര്‍ 16,17,18 (വെള്ളി, ശനി, ഞായര്‍) ദിവസങ്ങളില്‍ യാക്കോബായ സുറിയാനി സഭയിലെ സുപ്രസിദ്ധ വചനപ്രഘോഷകനും, പ്രഗത്ഭ വാഗ്മിയുമായ വെരി റവ. പൗലോസ് പാറേക്കര കോര്‍ എപ്പിസ്‌കോപ്പ നയിക്കുന്ന ധ്യാനയോഗം നടത്തപ്പെടുന്നു. വെള്ളി, ശനി ദിവസങ്ങളില്‍ വൈകിട്ട് 6.30-ന് സന്ധ്യാപ്രാര്‍ഥനയും, തുടര്‍ന്ന് ഒന്പതു വരെ വചനപ്രഘോഷണവും നടത്തും. ഞായറാഴ്ച രാവിലെ 8.15-നു പ്രഭാത പ്രാര്‍ഥനയെ തുടര്‍ന്ന് വെരി.റവ. പൗലോസ് പാറേക്കര കോര്‍എപ്പിസ്‌കോപ്പയുടെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് വചന പ്രഘോഷണവും ഉണ്ടായിരിക്കും. ഇടവകയുടെ ആത്മീയ ഉണര്‍വും, ഇടവകാംഗങ്ങളുടെ പരസ്പര സഹകരണവും ലക്ഷ്യമാക്കി മാസംതോറും നടത്തിവരുന്ന പ്രാര്‍ഥനാ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ ക്രമീകരിക്കുന്ന ഈ ധ്യാനയോഗത്തില്‍ ഇടവകയില്‍ നിന്നും., ഡാളസ് മേഖലയിലെ മറ്റ് ദേവാലയങ്ങളില്‍ നിന്നുമായി ഒട്ടനവധി വിശ്വാസികള്‍ പങ്കുചേരും. ഈ ആത്മീയവിരുന്നില്‍ സംബന്ധിച്ച് അനുഗ്രഹീതരാകുവാന്‍ ഏവരേയും സ്വാഗതം ചെയ്യുന്നതായി വികാരി റവ.ഫാ. മാത്യു ജേക്കബ് അറിയിച്ചു. വികാരിക്ക് പുറമെ അസിസ്റ്റന്റ് വികാരി റവ.ഫാ.ഡോ. രന്‍ജന്‍ മാത്യു, വൈസ് പ്രസിഡന്റ് പോള്‍ ആര്‍ ഫീലിപ്പോസ്, സെക്രട്ടറി യല്‍ദോ മാത്യു, ട്രഷറര്‍ ജോസഫ് ജോര്‍ജ്, കോര്‍ഡിനേറ്റര്‍മാരായ സോണി ജേക്കബ്, മേഴ്‌സി അലക്‌സ്, ചാക്കോ കോര എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി ഈ ആത്മീയ സംഗമത്തിന്റെ വിജയത്തിനായുള്ള ഒരുക്കങ്ങള്‍ നടത്തിവരുന്നു. സെന്റ് ഇഗ്‌നേഷ്യസ് കത്തീഡ്രല്‍ പി.ആര്‍.ഒ കറുത്തേടത്ത് ജോര്‍ജ്...

Read More

ലി​ല്ലി വ​ർ​ഗീ​സ് ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു; പൊ​തു​ദ​ർ​ശ​നം വെ​ള്ളി​യാ​ഴ്ച

ഹൂ​സ്റ്റ​ണ്‍: കു​ണ്ട​റ കോ​ട്ടൂ​ര​ഴി​ക​ത്ത് കോ​ശി കെ. ​വ​ർ​ഗീ​സി​ന്‍റെ (കോ​ശി വ​ർ​ഗീ​സ്, സി​പി​എ, ടാ​ക്സ് ക​ണ്‍​സ​ൾ​ട്ട​ന്‍റ​സ്, സ്റ്റാ​ഫോ​ർ​ഡ്) ഭാ​ര്യ​യും മാ​ർ​ത്തോ​മ സ​ഭ​യി​ലെ വൈ​ദി​ക​ൻ റ​വ. ലാ​റി ഫി​ലി​പ്പ് വ​ർ​ഗീ​സി​ന്‍റെ മാ​താ​വു​മാ​യ ലി​ല്ലി വ​ർ​ഗീ​സ് ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു. പ​രേ​ത ഓ​മ​ല്ലൂ​ർ അ​യ്വേ​ലി​പ്പു​റ​ത്തൂ​ട്ട് കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: ലി​ബു വ​ർ​ഗീ​സ്, ഡോ. ​ലെ​സ്ലി വ​ർ​ഗീ​സ്, റ​വ. ലാ​റി ഫി​ലി​പ്പ് വ​ർ​ഗീ​സ് (അ​റ്റ്ലാ​ന്‍റ എ​മോ​റി യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ മാ​സ്റ്റ​ർ ഓ​ഫ് തീ​യോ​ള​ജി വി​ദ്യാ​ർ​ത്ഥി, ഡാ​ള​സ് സെ​ഹി​യോ​ൻ, സി​ലി​ക്കോ​ണ്‍ വാ​ലി, ലോ​സ് ആ​ഞ്ച​ല​സ് ഹോ​രേ​ബ്, സാ​ക്ര​മെ​ന്േ‍​റാ കോ​ണ്‍​ഗ്രി​ഗേ​ഷ​ൻ തു​ട​ങ്ങി​യ മാ​ർ​ത്തോ​മ ഇ​ട​വ​ക​ളു​ടെ മു​ൻ വി​കാ​രി) മ​രു​മ​ക്ക​ൾ: ഡോ. ​സീ​മ വ​ർ​ഗീ​സ്, റോ​ഷി​ൻ ഏ​ബ്ര​ഹാം.കൊ​ച്ചു​മ​ക്ക​ൾ : അ​ഞ്ജ​ലി വ​ർ​ഗീ​സ്, ആ​ഷ വ​ർ​ഗീ​സ്, ശാ​ലി​നി വ​ർ​ഗീ​സ്, ക്ലോ​യി വ​ർ​ഗീ​സ്, എ​ലൈ വ​ർ​ഗീ​സ്. പൊ​തു​ദ​ർ​ശ​ന​വും ആ​ദ്യ​ഭാ​ഗ ശു​ശ്രൂ​ഷ​യും : സെ​പ്റ്റം​ബ​ർ 16 ന് ​വെ​ള്ളി​യാ​ഴ്ച ട്രി​നി​റ്റി മാ​ർ​ത്തോ​മ ദേ​വാ​ല​യ​ത്തി​ൽ വൈ​കു​ന്നേ​രം 5 മു​ത​ൽ 9 വ​രെ സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ : സെ​പ്തം​ബ​ർ 17 ന് ​ശ​നി​യാ​ഴ്ച ട്രി​നി​റ്റി മാ​ർ​ത്തോ​മാ ദേ​വാ​ല​യ​ത്തി​ൽ രാ​വി​ലെ 9.30 ന് (5810 Almeda Genoa Road, Houston, Texas 77048) ശു​ശ്രൂ​ഷ​ക​ൾ​ക്ക് ശേ​ഷം സൗ​ത്ത് പാ​ർ​ക്ക് സെ​മി​ത്തേ​രി​യി​ൽ (1310, Main Street, Pearland, Texas 77581) മൃ​ത​ദേ​ഹം സം​സ്ക​രി​ക്കും ശു​ശ്രൂ​ഷ​ക​ളു​ടെ ത​ത്സ​മ​യ സം​പ്രേ​ഷ​ണം ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്. ലൈ​വ് സ്ട്രീം ​ലി​ങ്ക് https://trinitymtc.org/live/ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്, ഡോ. ​ലെ​സ്ലി വ​ർ​ഗീ​സ് – 337 564...

Read More

പാ​സ്റ്റ​ർ നൈ​നാ​ൻ തോ​മ​സ് അ​ന്ത​രി​ച്ചു

ഫി​ല​ഡ​ൽ​ഫി​യ: അ​മേ​രി​ക്ക​യി​ൽ ഫി​ല​ഡ​ൽ​ഫി​യ റി​വൈ​വ​ൽ സ​ഭ​യു​ടെ സ്ഥാ​പ​ക​നും സീ​നി​യ​ർ ശു​ശ്രൂ​ഷ​ക​നു​മാ​യ ക​ർ​ത്തൃ​ദാ​സ​ൻ പാ​സ്റ്റ​ർ നൈ​നാ​ൻ തോ​മ​സ് (ഷി​ജു-56 ) സെ​പ്റ്റം​ബ​ർ 10 ന് ​ശ​നി​യാ​ഴ്ച്ച ക​ർ​ത്തൃ​സ​ന്നി​ധി​യി​ൽ ചേ​ർ​ക്ക​പ്പെ​ട്ടു. മാ​വേ​ലി​ക്ക​ര ക​രി​ന്പി​ൽ പ്രൊ​ഫ​സ​ർ തോ​മ​സ് നൈ​നാ​ന്‍റെ (ബി​ഷ​പ്പ് മൂ​ർ കോ​ളേ​ജ് മാ​വേ​ലി​ക്ക​ര) മ​ക​നാ​ണ്. മാ​താ​വ് വ​ത്സ തോ​മ​സ് (യു​എ​സ്എ). ഭാ​ര്യ : റീ​ന നൈ​നാ​ൻ (തേ​ര​ട​പു​ഴ പാ​ല​ക്കാ​ട് ), മ​ക്ക​ൾ : മി​റി​യ നൈ​നാ​ൻ, ലി​യ നൈ​നാ​ൻ.സ​ഹോ​ദ​രി ഷീ​ന(​ഫി​ലാ​ഡ​ൽ​ഫി​യ), സ​ഹോ​ദ​രി ഭ​ർ​ത്താ​വ് വി​നു വ​ർ​ഗീ​സ് (ഫി​ല​ഡ​ൽ​ഫി​യ ) വ്യൂ​വി​ങ് : സെ​പ്റ്റം​ബ​ർ 16 വെ​ള്ളി​യാ​ഴ്ച്ച വൈ​കു​ന്നേ​രം 5.30 മു​ത​ൽ 8.30 വ​രെ(New life community church, 2680 Huntingdon Pike, Huntingdon Valley PA 19006)ഹ​ണ്ടിം​ഗ്ട​ണ്‍ വാ​ലി​യി​ൽ വ​ച്ചും. ഹോം ​ഗോ​യിം​ഗ് സ​ർ​വീ​സ് : സെ​പ്റ്റം​ബ​ർ 17 ശ​നി​യാ​ഴ്ച രാ​വി​ലെ 9.30 മു​ത​ൽ 10.30 വ​രെ(New life community church, 2680 Huntingdon Pike, Huntingdon Valley PA 19006) സം​സ്കാ​ര ശു​ശ്രൂ​ഷ : സെ​പ്റ്റം​ബ​ർ 17 ശ​നി​യാ​ഴ്ച്ച 11.30 മ​ണി​ക്ക് Lawn View Cemetery, 500 Huntingdon pike, Rockledge,PA 19046 19046 വ​ച്ചും ന​ട​ക്കും. ലൈ​വ് സ്ട്രീം ​ലി​ങ്ക് :https://www.youtube.com/c/TheAerodigitalstudio/live കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്, വി​നു വ​ർ​ഗീ​സ് – (215)...

Read More

എൻഎസ്എസ് ഓഫ് എഡ്മന്റൺ ഓണം ഫെസ്റ്റ് 2022 ആഘോഷിച്ചു

എഡ്മന്‍റൺ: എൻഎസ്എസ് ഓഫ് എഡ്മന്‍റണിന്‍റെ ഈ വർഷത്തെ ഓണാഘോഷം – ഓണം ഫെസ്റ്റ് 2022 എഡ്മന്‍റൺ പ്ലസന്‍റ് വ്യൂ കമ്മ്യൂണിറ്റി ഹാളിൽ സമുചിതമായി നടന്നു. പ്രസിഡന്‍റ് ടി. ജി. ശ്രീധരൻ പിള്ളയുടെ അധ്യക്ഷതയിൽ ആഘോഷങ്ങൾ ചലച്ചിത്ര സംവിധായകൻ സുജിത്ത് വിഘനേശ്വർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. പ്രഫ: രമ നാരായണൻ വിശിഷ്ടാതിഥി ആയി ഓണ സന്ദേശം നല്കി. തുടർന്നു വിഭവ സമൃദ്ധമായ ഓണാസദ്യയും ശേഷം എൻഎസ്എസ് കുടുംബാംഗങ്ങളും , പ്രഫഷണൽ കലാകാരന്മാരും അവതരിപ്പിച്ച വിവിധ കലാപരിപാടികൾ ആഘോഷങ്ങൾക്ക് കൊഴുപ്പേകി. കലാപരിപാടികളിൽ പങ്കെടുത്ത എല്ലാ കലാകാരന്മാർക്കും മന്നം മെമ്മൊറിയൽ മോമെന്റോ നല്കി ആദരിച്ചു .വൈകിട്ട് ദേശീയഗാനത്തോട് കൂടി ആഘോഷങ്ങൾ...

Read More