Author: Editorial Team

സൗത്ത് ഇന്ത്യൻ യൂഎസ് ചേംബർ ഓഫ് കോമേഴ്‌സ്‌ പത്താം വാർഷികാഘോഷം നടത്തി

ഹൂസ്റ്റൺ: സൗത്ത് ഇന്ത്യൻ യുഎസ്‌ ചേംബർ ഓഫ് കോമേഴ്‌സിന്‍റെ പത്താം വാർഷികം ചരിത്ര സംഭവമായി.സെപ്റ്റംബർ 11 നു ഞായറാഴ്ച ഹൂസ്റ്റണിലെ വിശാലവും മനോഹരവുമായ ജിഎസ്‌എച്ച് ഇവെന്റ്റ് സെന്ററിൽ വച്ച് പ്രൗഢഗംഭീരമായി നടത്തി. വൈകുന്നേരം അഞ്ചിനു സോഷ്യൽ ഹവർ ആരംഭിച്ചപ്പോൾ തന്നെ നൂറു കണക്കിന് അതിഥികൾ എത്തി. പ്രശസ്ത നർത്തകി കലാശ്രീ ഡോ.സുനന്ദ നായർ ആൻഡ് ടീമിന്‍റെ പ്രാർത്ഥന നൃത്തത്തോടെയായിരുന്നു. 50 ലധികം നർത്തകിമാർ ഒരുമിച്ച്‌ വേദിയിൽ ചുവടുകൾ വച്ചപ്പോൾ അത് ഒരു മനോഹരകാഴ്ചയായി. തുടർന്ന് ഇന്ത്യയുടെ ദേശീയ ഗാനം ആലപിച്ചു. സംഘടനയുടെ സെക്രട്ടറി ഡോ. ജോർജ് കാക്കനാട്ട് സ്വാഗതം ആശംസിച്ചു. പ്രസിഡന്‍റ് ജിജി ഓലിക്കൻ അധ്യക്ഷ പ്രസംഗം നടത്തി. തുടർന്ന് കേരളാ സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ആഘോഷ പരിപാടികൾ ഉത്‌ഘാടനം ചെയ്തു. അ മുഖ്യാതിഥികളായി എത്തിയ യുഎസ് കോൺഗ്രസ് അംഗങ്ങളായ ആദരണീയരായ ഷീലാ ജാക്സൺ ലീ, അൽ ഗ്രീൻ എന്നിവർ തങ്ങളുടെ ഇന്ത്യ സന്ദർശനങ്ങളെപറ്റിയും ലോകത്തിലെ ഏറ്റവും വലുതും ഏറ്റവും പഴയതുമായ രണ്ടു ജനാധിപത്യ രാജ്യങ്ങളായ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം എന്നും ശക്തിപ്പെട്ടുകൊണ്ടേയിരിക്കുന്നുവെന്നും ചേംബറിന്‍റെ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്നും പറഞ്ഞു. സ്റ്റേറ്റ് റെപ്രസെന്ററ്റീവ് റോൺ റെയ്നോൾസ്‌, സ്റ്റാഫ്‌ഫോർഡ് സിറ്റി മേയർ സെസിൽ വില്ലിസ്, മലയാളികളുടെ അഭിമാനങ്ങളായ മിസോറി സിറ്റി മേയർ റോബിൻ ഇലക്കാട്ട്, ഫോർട്ട് ബെണ്ട് കൗണ്ടി കോർട്ട് ജഡ്ജ് ജൂലി മാത്യു, സ്റ്റാഫ്‌ഫോർഡ് സിറ്റി കൗൺസിൽമാൻ കെൻ മാത്യു, ഫോർട്ട് ബെൻഡ് കോൺസ്റ്റബിൾ പ്രെസിൻക്ട് 2 ഡാറിൽ സ്മിത്ത്, ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (ഐപിസിഎൻഎ) പ്രസിഡന്റ് സുനിൽ തൈമറ്റം, ഏഷ്യാനെറ്റ് ടീവിയിൽ ആരംഭിച്ചു ഇപ്പോൾ ഫ്ലവർസ് ടിവിയുടെ നേതൃരംഗത്തു പ്രവൃത്തിക്കുന്ന പ്രതാപ് നായർ, ഇൻഫോസിസ് വൈസ് പ്രസിഡന്‍റ് ജോ ആലഞ്ചേരിൽ, സ്‌പോൺസർമാർ, അവാർഡ് ജേതാക്കൾ തുടങ്ങിയവർ ഉൽഘാടന വേദിയെ സമ്പന്നമാക്കി. അമേരിക്കൻ കോൺഗ്രസ് അംഗംങ്ങൾ സൗത്ത് ഇന്ത്യൻ ചേംബറിന് റെക്കഗ്നിഷൻ അവാർഡുകൾ നൽകി ആദരിച്ചപ്പോൾ മുഖ്യാതിഥികളായി എത്തിയവർക്ക് ചേംബറും മെമെന്റോകൾ നൽകി ആദരിച്ചു. ‘ഹാൾ ഓഫ് ഫെയിം’ അവാര്ഡുകൾക്ക് അർഹരായ ടോമർ ഗ്രൂപ്പ് ഓഫ് കമ്പനീസിന്‍റെ പ്രസിഡന്‍റും സിഇഓയുമായ തോമസ് മൊട്ടയ്ക്കൽ ( ന്യൂജേഴ്‌സി), ന്യൂമാർട്ട് ഗ്രൂപ്പ് ഓഫ് കമ്പനീസ് ഉടമ ചെറിയാൻ സഖറിയ (ഹൂസ്റ്റൺ) എന്നിവരെ നിറഞ്ഞ ഹർഷാരവത്തോടെയാണ് വേദിയിലേക്ക് ആനയിച്ചത്. ബഹുമാനപെട്ട . മന്ത്രി റോഷി അഗസ്റ്റിനിൽ നിന്നും അവർ അവാർഡുകൾ ഏറ്റുവാങ്ങി. വിവിധ കർമ്മ മണ്ഡലങ്ങളിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തിയവർക്കുള്ള കമ്മ്യൂണിറ്റി അവാർഡുകളും അവാർഡ് ജേതാക്കൾ മന്ത്രിയിൽ നിന്നും ഏറ്റുവാങ്ങി ഫോർട് ബെൻഡ് കൗണ്ടി കോർട്ട് ജഡ്ജ് ജൂലി മാത്യു, ബിൽഡർ ഡോ.പി.വി.മത്തായി (ഒലിവ് തമ്പിച്ചായൻ), പ്രശസ്ത മോഹിനിയാട്ടം പ്രതിഭ കലാശ്രീ ഡോ. സുനന്ദ നായർ, ജീവകാരുണ്യ,സാമൂഹ്യ പ്രവർത്തക ബിന്ദു ഫെർണാണ്ടസ് ചിറയത്ത്, പ്രിന്‍റിംങ് രംഗത്തെ പ്രമുഖൻ തോമസ് ജോർജ്‌ (ബാബു) ഹൂസ്റ്റൺ മെട്രോ പോലീസ് ഓഫീസർ മനോജ് പൂപ്പാറയിൽ, സാമൂഹ്യപ്രവർത്തകയും നഴ്സുമായ ക്ലാരമ്മ മാത്യൂസ്, എഴുത്തുകാരനും വ്യവസായിയുമായ സണ്ണി മാളിയേക്കൽ, ജീവകാരുണ്യ പ്രവർത്തകൻ സാം ആന്റോ, വിദ്യാഭ്യാസ രംഗത്ത് പ്രതിഭ തെലയിച്ച കലാകാരി കൂടിയായ മാലിനി.കെ .രമേശ് എന്നിവരാണ് കമ്മ്യൂണിറ്റി അവാർഡുകൾ മന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങിയത്. തുടർന്ന് തന്റെ മാന്ത്രിക വിരലുകൾ കൊണ്ട് സംഗീത വിസ്മയം തീർക്കുന്ന പ്രശസ്ത ഗായകൻ സ്റ്റീഫൻ ദേവസ്സിയുടെ പ്രകടനത്തിൽ കാണികൾ ഇളകിമറിഞ്ഞു. ശ്രവ്യസുന്ദരമായ നിരവധി ഗാനങ്ങൾ പാടി തന്റെ സ്വതസിദ്ധമായ ശൈലിയിൽ പിയാനോ കീബോർഡിൽ കൈവിരലുകൾ കൊണ്ട് അത്ഭുതം സൃഷ്ടിച്ച്‌ ശ്രോതാക്കളെ കൈയിലെടുത്തു. കൂടെ കൊഴുപ്പേകാൻ ചെണ്ടമേളവുമായി”കൊച്ചു വീട്ടിൽ ബീറ്റ്സും” ഒപ്പം ചേർന്നു. സീരിയൽ സിനിമ നടി അർച്ചനയുടെയും സംഘാംഗങ്ങളും അവതരിപ്പിച്ച വിവിധ നൃത്തങ്ങൾ സദസ്സിലിരുന്ന കാണികളെ ഇളക്കിമറിച്ചു. അര മണിക്കൂറോളം നീണ്ടു നിന്ന ‘ഫാഷൻ ഷോ’ വേറിട്ടതും വ്യത്യസ്തവുമായ ഒരു ഷോയായിരുന്നു. ജിജി ഓലിക്കൽ (പ്രസിഡണ്ട്) ഡോ.ജോർജ് കാക്കനാട്ട് (സെക്രട്ടറി), ജിജു കുളങ്ങര (ഫിനാൻസ് ഡയറക്ടർ) ബേബി മണകുന്നേൽ (എക്സിക്യൂട്ടീവ് ഡയറക്ടർ) സാം സുരേന്ദ്രൻ (ജോയിന്റ് സെക്രട്ടറി) എന്നിവരുടെ നേതൃത്വത്തിൽ 30 അംഗ ഡയറകറ്റ്ബോർഡിന്റെ മാസങ്ങൾ നീണ്ട പ്രയത്നത്തിന്റെ ഫലമാണ് ഈ പരിപാടിയുടെ വൻ വിജയമെന്നു...

Read More

അമേരിക്കൻ മലയാളികൾക്ക് രുചിക്കൂട്ടുമായി “ഡേയ്സ്ഡ് ഇൻ ഫ്‌ളേവർ’

കലിഫോർണിയ: മലയാളികളുടെ പാചകത്തിന് ആവശ്യമായ ഭഷ്യ സാധനങ്ങൾ ലഭിക്കുന്ന ഹിസ്പാനിക് കടകൾ പരിചയപ്പെടുത്തുകയാണ് “ഡേയ്സ്ഡ് ഇൻ ഫ്‌ളേവർ” (Dazed in Flavor) എന്ന യൂട്യൂബ് ചാനലിലൂടെ അമേരിക്കൻ മലയാളിയായ ഡെയ്‌സി സ്റ്റീഫൻ. മലയാളി സമൂഹത്തിന് ഏറെ സഹായകമാകുന്ന പാചക വിഭവങ്ങളുടെ വിവരങ്ങളാണ് ഈ ചാനലിലൂടെ ഡെയ്‌സി സ്റ്റീഫൻ പരിചയപ്പെടുത്തുന്നത്. കാലിഫോർണിയായിലെ ഡെയ്‌സിസ്‌ പ്രീസ്കൂൾ എന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്ഥാപകയാണ് കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ മാസ്റ്റർ ബിരുദം നേടിയിട്ടുള്ള ഡെയ്‌സി സ്റ്റീഫൻ. മികച്ച നർത്തകിയും ഗായികയും അഭിനേയത്രിയും മോഡലുമായ ഡെയ്‌സി മലയാളി എഫ്എം റേഡിയോ ആർജെയായും പ്രവർത്തിച്ചിട്ടുണ്ട്. തിരുവല്ല മുല്ലശ്ശേരിൽ തറവാട്ട് അംഗമായ ഡെയ്‌സി ഇപ്പോൾ കലിഫോർണിയയിൽ ഭർത്താവിനോടും രണ്ട് മക്കളോടുമൊപ്പം താമസിച്ചു തന്റെ കഴിവുകൾ സമൂഹത്തിന്റെ നന്മക്കായി...

Read More

കേരള അസോസിയേഷൻ ഓഫ്‌ ഡാളസ്‌ ഓണാഘോഷം അതിവിപുലമായി

ഡാളസ് : കേരള അസോസിയേഷൻ ഓഫ്‌ ഡാളസ്‌ സംഘടിപ്പിച്ച ഓണാഘോഷം 2022 സെപ്റ്റംബർ പത്തിന് രാവിലെ 10.30 നു കോപ്പലിലെ സെന്റ് അല്ഫോൻസ ചർച്ച് ഓഡിറ്റോറിയത്തിൽ വച്ചു നടന്നു. രമണി കുമാർ, സോഷ്യൽ ഡയറക്ടർ ലേഖ നായർ, എഡ്യൂക്കേഷൻ ഡയറക്ടർ ജൂലിയറ്റ് മുളങ്ങൻ, യൂത്ത് ഡയറക്ടർ ആഷിത സജി എന്നിവർ തിരി തെളിയിച്ചു പരിപാടിക്ക്‌ തുടക്കം കുറിച്ചു. അസോസിയേഷൻ മലയാളം ക്ലാസ് വിദ്യാർത്ഥികൾ ദേശീയ ഗാനങ്ങൾ പാടി. കോപ്പൽ സിറ്റി പ്രൊ റ്റെം മേയർ ബിജു മാത്യു ഓണസന്ദേശം നൽകി. കോശി വൈദ്യരുടെ നേതൃത്വത്തിലുള്ള സംഗീതോപകരണങ്ങളുടെ തൽസമയ അകമ്പടിയോടെ ഓണപ്പാട്ടും, ലിപ്സ വിജയ് കേരളനടനവും, ജിജി സ്കറിയയുടെ നേതൃത്വത്തിൽ ഓട്ടന്തുള്ളലും, കെ എ ഡി എക്സിക്യൂട്ടീവ് കമ്മിറ്റി നേതൃത്വത്തിൽ വഞ്ചിപ്പാട്ടും വള്ളംകളിയും സംഗീത സദ്യയും ചെണ്ടമേളവും , പുലികളിയും, മാവേലി (ബെന്നി മറ്റക്കര ) – വാമനൻ (അൽസ്റ്റാർ മാമ്പിള്ളി ) എഴുന്നള്ളത്തും അടക്കം കേരളത്തിന്റെ സാംസ്ക്കാരിക തനിമ വിളിച്ചോതുന്ന കലാരൂപങ്ങൾവൈവിധ്യമാർന്നതും വർണാഭമാർന്നതുമായ ഓണപ്പരിപാടികളായി നടത്തി. ഡാളസിലെ അമ്പതിലേറെയുള്ള കലാകാരന്മാർ അണിയിച്ചൊരുക്കിയ കലാ രൂപങ്ങൾസദസ്യരെ കേരളത്തിന്റെ നേരനുഭവമുള്ള മധുരമായ ഓർമ്മകളിലേക്കു കോണ്ടുപോയി. ഒപ്പം നടന്ന രുചികരമായ ഓണസദ്യയും ആസ്വാദ്യകരമായി. ദിവ്യവും ദീപ്തവുമായ ഇത്തരമൊരു ചടങ്ങിൽ ആയിരത്തിനടുത്തു സദസ്യർ പങ്കെടുത്തു. ഈ അവസരത്തിൽ ഇന്ത്യാ കൾചറൽ ആന്റ് എഡ്യുക്കേഷൻ സെന്‍ററിന്‍റെ എഡ്യുക്കേഷൻ അവാർഡ്‌ മലയാളിസമൂഹത്തിലെ ഏറ്റവും മിടുക്കരായ സ്കൂൾ വിദ്യാർത്ഥികൾക്കു പ്രശംസാപത്രങ്ങളും ക്യാഷ്‌ അവാർഡുകളും നൽകപ്പെട്ടു. പ്രത്യേകപരിപാടികളിൽ ഇത്തവണ സംഘടിപ്പിച്ച അത്തപ്പൂക്കളമൽസരത്തിൽ വിജയികളായ ഒന്നും, രണ്ടും സ്ഥാനം കരസ്ഥമാക്കിയവർക്ക് പരിതോഷികമായി ക്യാഷ് അവാർഡ്‌ നൽകി. അസ്സോസിയേഷൻ പ്രസിഡന്‍റ് ഹരിദാസ്‌ തങ്കപ്പൻ സ്വാഗതവും സെക്രട്ടറി അനശ്വർ മാമ്പിള്ളി നന്ദിയും പറഞ്ഞു. പരിപാടിയുടെ അവതാരകരായി മൻജിത് കൈനിക്കരയും, ജൂലിയറ്റ് മുളങ്ങനും സാങ്കേതിക സഹായം സുരേഷ് അച്യുതൻ, നെബു കുര്യാക്കോസും പടമെടുക്കല്‍ ബോബി റെറ്റിനയും ശ്രദ്ധാപൂര്‍വമായി നിർവഹിച്ചു. ഡോ. അജയ് ആര്യങ്ങാട്ടും, ഹിമ രവിന്ദ്രനും മറ്റു രണ്ടു അംഗങ്ങളും അത്തപ്പൂക്കളം ജഡ്ജ്മാരായി. കേരളത്തെയും ഓണത്തെയും കുറിച്ചു അംഗങ്ങൾ വരച്ച ചിത്രങ്ങൾ പ്രദർശനത്തിനു വച്ചിരുന്നത്‌ വേറിട്ടുനിന്നു. തനതു കേരളരീതിയിലുള്ള ചുമർച്ചിത്രങ്ങളും പ്രദർശനത്തിൽ ഉണ്ടായിരുന്നു. മഹാബലിക്കൊപ്പം സെൽഫിയെടുക്കുവാൻ മനോഹരമായൊരുക്കിയ അസോസിയേഷന്‍റെ ഫോട്ടോ ബൂത്തിൽ എല്ലാവർക്കും അവസരം ഉണ്ടായിരുന്നു. വിഭവ സമൃദ്‌ധമായ ഓണ സദ്യയോടുകൂടി പരിപാടികൾ സമാപിച്ചു. അബാകസ് ട്രാവെൽസ്, ക്യാപിറ്റൽ വേണ്ച്ചർസ്, മേഡ് ഫാർമസി, സ്‌പെക്ടറം ഫിനാൻസ് എന്നിവർ ഈ പരിപാടിയുടെ മുഖ്യ സ്പോൺസർമാരായി...

Read More

ഗ്രേറ്റർ ഹൂസ്റ്റൺ നായർ സൊസൈറ്റി ഓണാഘോഷം ശ്രദ്ധേയമായി

ഹൂസ്റ്റൻ: മലയാളികളുടെ ഗൃഹാതുരത്വം ഒരിക്കൽ കൂടി വിളിച്ചുണർത്തി ഗ്രേറ്റർ ഹൂസ്റ്റൻ നായർ സർവീസ് സൊസൈറ്റിയു ടെ ആഭിമുഖ്യത്തിൽ മിസോറി സിറ്റിയി ലെ ഡെസ്റ്റിനി സെന്ററിൽ വച്ച്‌ ഈ വർഷത്തെ ഓണാഘോഷം പ്രൗഢഗംഭീരമായി കൊണ്ടാടി. 2022 സെപ്റ്റംബർ 3 നു ശനിയാഴ്ച രാവിലെ 10.30 ന് ആരംഭിച്ച ആഘോഷ പരിപാടികൾ ഉച്ചതിരിഞ്ഞു മൂന്നു വരെ നീണ്ടുനിന്നു. പ്രസിഡന്‍റ് ഹരിഹരൻ നായർ ഭദ്രദീപം തെളിച്ചു ഉത്ഘാടനം നിർവഹിച്ചപ്പോൾ വൈസ് പ്രസിഡന്റ് നിഷ നായർ, മറ്റു ബോർഡ് മെമ്പർമാരായ സുനിൽ നായർ, ഇന്ദ്രജിത് നായർ, ശ്രീകല അജിത്, സുനിത ഹരി എന്നിവരും സന്നിഹിതരായിരുന്നു. നൂറു കണക്കിനാളുകളുടെ സാന്നിധ്യത്തിൽ കൊട്ടും കുരവകളുടെയും ചെണ്ടമേളത്തിന്‍റേയും താലപ്പൊലിയുടെയും അകമ്പടിയോടെ മഹാബലി തമ്പുരാ നെ വേദിയിലേക്ക് ആനയിച്ച് ഇരുത്തി. തുടർന്ന് മാവേലിയുടെ സാന്നിധ്യത്തിൽ നടന്ന തിരുവാതിരകളിയും മറ്റു വർണപ്പകിട്ടാർന്ന കലാപരിപാടി കളും പങ്കെടു ത്തവർക്ക് ഒരു പുതിയ അനുഭവമായിരുന്നു. പ്രശസ്ത നർത്തകി കലാശ്രീ ഡോ.സുനന്ദ നായരുടെ ശിക്ഷണത്തിൽ കുട്ടികളുടെ വിവിധ നൃത്തനൃത്യങ്ങളും , മനോജ് & രശ്മി നായർ ദമ്പതികളുടെ നേതൃത്വത്തിൽ നടന്ന മലയാളത്തനിമയാർന്ന വേഷങ്ങളോടെ അണിനിരന്ന ഫാഷൻ ഷോ യും ആഘോഷ പരിപാടികളുടെ മാറ്റുകൂട്ടി . സമുദായ അംഗങ്ങളുടെ കുട്ടികളിൽ പഠന മികവ് പുലർത്തിയവരെ അനുമോദിക്കുകയും അവർക്ക് പ്രത്യേക ഫലകങ്ങൾ സമ്മാനിയ്ക്കുകയും ചെയ്തു. പ്രസ്തുത ആഘോഷപരിപാടികളി ൽ പങ്കെടുത്തവർ തന്നെ തയാറാക്കിയ 18 ൽ പരം രുചിയേറിയ വിഭവങ്ങൾ അടങ്ങിയ വിഭവസമൃദ്ധമായ ഓണസദ്യ ഏവരുടെയും പ്രശംസ പിടിച്ചു പറ്റുക മാത്രമല്ല അതു മലയാളികളുടെ കൂട്ടായ്മയുടെ മഹത്വം ഒരിക്കൽ കൂടി ഊട്ടിയുറപ്പിച്ചു . ഓണാഘോഷപരിപാ ടികളുടെ സമാപനം കുറിച്ചു കൊണ്ട് ജനറൽ സെക്രട്ടറി വിനോദ് നായർ എല്ലാവർക്കും നന്ദി അറിയിക്കുകയും , പരിപാടികളുടെ വിജയം ഓരോ സമുദായ അംഗങ്ങളുടെയും കൂട്ടായ പരിശ്രമത്തിന്‍റെ ഫലമാണെന്നും തുടർന്നു ള്ള സൊസൈറ്റിയുടെ പ്രവർത്തനങ്ങളിൽ ഏവരുടെയും സഹായ സഹകരണങ്ങൾ അഭ്യർത്ഥിക്കുകയും ചെ യ്...

Read More

ഉ​ട​മ​സ്ഥ​രി​ല്ലാ​ത്ത നാ​യ്ക്ക​ളെ മൃ​ഗ​ശാ​ല​യി​ലെ മൃ​ഗ​ങ്ങ​ൾ​ക്കു ഭ​ക്ഷ​ണ​മാ​ക്ക​ണം: യൂ​ത്ത്ഫ്ര​ണ്ട്-​എം

കോ​ട്ട​യം: സം​സ്ഥാ​ന​ത്ത് ഉ​ട​മ​സ്ഥ​രി​ല്ലാ​തെ ഭീ​തി​പ​ര​ത്തു​ന്ന നാ​യ്ക്ക​ളെ പ​രി​ശോ​ധ​ന​യ്ക്കു ശേ​ഷം മൃ​ഗ​ശാ​ല​ക​ളി​ലെ മാം​സ​ഭോ​ജി​ക​ളാ​യ മൃ​ഗ​ങ്ങ​ൾ​ക്കു ഭ​ക്ഷ​ണ​മാ​ക്കി ന​ൽ​കാ​ൻ തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്നു കേ​ര​ള യൂ​ത്ത്ഫ്ര​ണ്ട്-​എം. സം​സ്ഥാ​ന ക​മ്മി​റ്റി ത​യാ​റാ​ക്കി​യ നാ​യ​ശ​ല്യം പ​രി​ഹ​രി​ക്കാ​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ള​ട​ങ്ങി​യ നി​വേ​ദ​നം പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​റോ​ണി മാ​ത്യു സം​സ്ഥാ​ന ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ മ​ന്ത്രി എം.​ബി. രാ​ജേ​ഷി​നു കൈ​മാ​റി. ജ​ന​ങ്ങ​ളു​ടെ ജീ​വ​നു ഭീ​ഷ​ണി​യാ​യി കൊ​ണ്ടി​രി​ക്കു​ന്ന നാ​യ​ക​ളു​ടെ ജീ​വ​നു മു​ക​ളി​ലാ​ണ് പി​ഞ്ചു കു​ഞ്ഞു​ങ്ങ​ള​ട​ക്ക​മു​ള്ള മ​നു​ഷ്യ​ജീ​വ​ൻ. മൃ​ഗ​ശാ​ല​യി​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള സം​ര​ക്ഷി​ത മേ​ഖ​ല​യി​ലു​ള്ള മാം​സ​ഭോ​ജി​ക​ളാ​യ മൃ​ഗ​ങ്ങ​ൾ​ക്കു ഭ​ക്ഷ​ണ​ത്തി​നാ​യി ഭാ​രി​ച്ച സാ​ന്പ​ത്തി​ക​മാ​ണ് ചെ​ല​വ​ഴി​ക്കു​ന്ന​ത്. നാ​യ്ക്ക​ളെ ന​ൽ​കി​യാ​ൽ ആ ​ചെ​ല​വ് ഒ​ഴി​വാ​ക്കാം.  വീ​ട്ടി​ലെ നാ​യ്ക്ക​ളു​ടെ​യും പൂ​ച്ച​ക​ളു​ടെ​യും സെ​ൻ​സ​സും അ​വ​യു​ടെ ലൈ​സ​ൻ​സിം​ഗ് സി​സ്റ്റ​വും ക​ർ​ശ​ന​മാ​ക്ക​ണം. ലൈ​സ​ൻ​സ് ഉ​ള്ള പൂ​ച്ച​ക​ളും നാ​യ​ക​ളും പൊ​തു​നി​ര​ത്തി​ൽ വ​രി​ക​യാ​ണെ​ങ്കി​ൽ ഉ​ട​മ​സ്ഥ​ർ​ക്കെ​തി​രെ പി​ഴ​യോ​ടു കൂ​ടി​യ ശി​ക്ഷ ന​ട​പ്പി​ലാ​ക്ക​ണം. യൂ​ത്ത്ഫ്ര​ണ്ട്-​എം സം​സ്ഥാ​ന ക​മ്മി​റ്റി മ​ന്ത്രി​ക്കു ന​ൽ​കി​യ നി​വേ​ദ​ന​ത്തി​ലു​ള്ള​ത്. പ്ര​മോ​ദ് നാ​രാ​യ​ൺ എം​എ​ൽ​എ​യു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു നി​വേ​ദ​നം കൈ​മാ​റി​യ​ത്. സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ സി​റി​യ​ക് ചാ​ഴി​കാ​ട​ൻ, ഷേ​യ്ക്ക് അ​ബ്ദു​ള്ള, ബി​റ്റു വൃ​ന്ദാ​വ​ൻ, എ​സ്. അ​യ്യ​പ്പ​ൻ​പി​ള്ള, തോ​മ​സ് ഫി​ലി​പ്പോ​സ്, അ​ഖി​ൽ ബാ​ബു, ബി​ൻ​സ​ൻ ഗോ​മ​സ്, അ​നി​ൽ എ​ഡ്വേ​ർ​ഡ് തു​ട​ങ്ങി​യ​വ​ർ...

Read More