Author: Editorial Team

വേറിട്ടൊരാഘോഷമായി പ്രൊസ്‌പേർ മലയാളികളുടെ ഈ വർഷത്തെ ഓണാനുഭവം

ഡാളസ് : പ്രോസ്പെർ മലയാളി കൂട്ടായ്മയുടെ ഈ വർഷത്തെ ഓണാഘോഷം വേറിട്ട ഒരു അനുഭവമായി മാറി. സെപ്റ്റംബർ 18 ഞായറാഴ്ച ആർട്ടിസിയ കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടത്തിയ ഓണാഘോഷത്തിൽ പ്രോസ്‌പെറിലും പരിസരപ്രദേശങ്ങളിലും പാർക്കുന്ന നൂറിലധികം മലയാളികൾ പങ്കെടുത്തു. ലീനസ് വർഗീസിന്‍റെ നേതൃത്വത്തിൽ നടത്തിയ വിവിധ പരിപാടികൾ എല്ലാം തന്നെ കേരളത്തനിമ ഒട്ടും ചോർന്നു പോകാത്തവ ആയിരുന്നു. പ്രഫ.ഡോ. കെ ബാലകൃഷ്ണൻ, പ്രവീണ ടീച്ചർ, രമ്യ അഭിലാഷ്, അഞ്ചു ജിബിൻസ് എന്നിവർ ഒരുക്കിയ അത്തപ്പൂക്കളം ഏറെ മനോഹരമായിരുന്നു. തിരുവാതിര, ഓണപ്പാട്ടുകൾ, നൃത്തങ്ങൾ കുട്ടികളുടെ വിവിധ കലാപരിപാടികൾ എന്നിവയെല്ലാം, കൂടി വന്നവരിൽ ഏറെ ആഹ്ലാദം ഉളവാക്കി. പുണ്യ, ജെനി, അലീന, ധന്യ, അനു, ഡിറ്റി, അനഘ, സീമ, ഹിമ അഭിലാഷ്,ഹന്ന യോഹന്നാൻ, എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ എല്ലാ കലാവിരുന്നും ഏറെ ശ്രദ്ധിക്കപ്പെട്ടു. ജിബിൻസ് ഇടുക്കി, അഭിലാഷ് വലിയ വളപ്പിൽ, ബിനോയ് കിടിലം, രാജപുരം അജീഷ്, ജെറി അത്തോളി, കൊഴുമൽ ശ്യാം,സജി തൃക്കൊടിത്താനം സാമുവൽ പനവേലി എന്നിവരുടെ നിസ്വാർത്ഥ സേവനം ഈ പരിപാടികൾ ഏറെ മനോഹരമാക്കുന്നതിന് സഹായകരമായി. മലയാളത്തനിമ ഒട്ടും ചോർന്നു പോകാതെ ഒരുക്കിയ ഓണസദ്യ ഏറെ...

Read More

ഓണാഘോഷം അവിസ്മരണീയമാക്കി ക്യാപിറ്റല്‍ ഡിസ്ട്രിക്റ്റ് മലയാളി അസോസിയേഷന്‍

ആല്‍ബനി (ന്യൂയോര്‍ക്ക്): കോവിഡ്-19 മഹാമാരിയുടെ ശമനത്തിനു ശേഷം അമേരിക്കന്‍ മലയാളികള്‍ ഓണാഘോഷങ്ങളുടെ തിരക്കിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചതോടെ ആല്‍ബനിയിലെ ‘ക്യാപിറ്റല്‍ ഡിസ്ട്രിക്റ്റ് മലയാളി അസോസിയേഷനും (സിഡി‌എം‌എ) അതിവിപുലമായി ഓണം ആഘോഷിച്ചു. സെപ്റ്റംബര്‍ 11 ഞായറാഴ്ചയായിരുന്നു “പൊന്നോണം 2022” ആഘോഷങ്ങള്‍. ആല്‍ബനി കൗണ്ടിയിലെ കോളനി കുക്ക് പാര്‍ക്ക് പവലിയനിലായിരുന്നു (Cook Park, Shambrook Pkwy, Colonie, NY 12205) ആഘോഷം. ഉച്ചയ്ക്ക് 12:00 മണിക്ക് ഓണ സദ്യയോടെ ആഘോഷത്തിന് തുടക്കമായി. കോവിഡ് മഹാമാരിയെത്തുടര്‍ന്ന് മന്ദഗതിയിലായിരുന്ന ആഘോഷം അസ്സോസിയേഷന്‍ ഭാരവാഹികളുടേയും സന്നദ്ധസേവകരുടേയും സഹകരണവും പ്രയത്നവും കൊണ്ട് ഭംഗിയാക്കാന്‍ സാധിച്ചു. മഹാബലിയുടെ എഴുന്നള്ളത്ത്, തിരുവാതിര, പൂക്കളം, ഓണ സദ്യ, വടം‌വലി, കുട്ടികളുടെ നൃത്തം, മിമിക്രി, റാഫിള്‍ നറുക്കെടുപ്പ് തുടങ്ങി വിവിധങ്ങളായ കലാ പരിപാടികളും ഉണ്ടായിരുന്നു. ജൂണ്‍ 25-ന് പിക്നിക്കിനോടനുബന്ധിച്ച് നടത്തിയ കായിക മത്സരങ്ങളില്‍ പങ്കെടുത്ത് വിജയിച്ചവര്‍ക്ക് ട്രോഫികള്‍ സമ്മാനിച്ചു. ഇലയില്‍ വിളമ്പിയ വിഭവസമൃദ്ധമായ ഓണസദ്യ പങ്കെടുത്ത എല്ലാവരും ആസ്വദിച്ചു. പ്രസിഡന്റ് സുനില്‍ സക്കറിയയും മറ്റു കമ്മിറ്റി ഭാരവാഹികളും ആഘോഷം കുറ്റമറ്റതാക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഓണാഘോഷത്തോടനുബന്ധിച്ച് കൂടിയ പൊതുയോഗത്തില്‍ അസ്സോസിയേഷന്റെ ഭേദഗതി വരുത്തിയ ബൈലോ പൊതുയോഗം അംഗീകരിച്ചു. യോഗത്തില്‍ പുതിയ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളേയും തിരഞ്ഞെടുത്തു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍: രാധാകൃഷ്ണന്‍ നായര്‍, പീറ്റര്‍ തോമസ്, ജയേഷ് തളിയക്കാട്ടില്‍, അഭിലാഷ് പുളിക്കത്തൊടി എന്നിവരെക്കൂടാതെ അസ്സോസിയേഷന്‍ പ്രസിഡന്റ് സുനില്‍ സക്കറിയയും ഡയറക്ടര്‍ ബോര്‍ഡില്‍ അംഗമായി തുടരും. അസോസിയേഷനു വേണ്ടി സുതാര്യമായ ബൈലോ തയാറാക്കാന്‍ സഹായിച്ച ബൈലോ റിവ്യൂ കമ്മിറ്റി അംഗങ്ങളായ ജോര്‍ജ് പി ഡേവിഡ്, പീറ്റര്‍ തോമസ്, മൊയ്തീന്‍ പുത്തന്‍‌ചിറ, അനൂപ് അലക്സ് എന്നിവര്‍ക്ക് പ്രസിഡന്റും ബൈലോ റിവ്യൂ കമ്മിറ്റിയിലെ അംഗവും കൂടിയായിരുന്ന സുനില്‍ സക്കറിയ നന്ദി പറഞ്ഞു. അസ്സോസിയേഷന്‍റെ വെബ്സൈറ്റ് പുനരുജ്ജീവിപ്പിക്കുകയും, ടെക്നോളജി യുഗത്തിനനുയോജ്യമായ രീതിയില്‍ വെബ് സൈറ്റ് ക്രമീകരിച്ചതും നിരവധി പേര്‍ക്ക് അനായാസം അംഗത്വമെടുക്കാന്‍ സഹായകമായി എന്ന് സുനില്‍ പറഞ്ഞു. പുതുതായി അംഗത്വമെടുക്കല്‍ മാത്രമല്ല, അംഗത്വം പുതുക്കാനും അസ്സോസിയേഷന്റെ വിവിധ പരിപാടികളെക്കുറിച്ചുള്ള പ്രഖ്യാപനങ്ങളറിയാനും, അവയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാനും വെബ്സൈറ്റില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക്: സുനില്‍ സക്കറിയ 518 894 1564, അനൂപ് അലക്സ് 224 616 0411, secretary@cdmany.orgവെബ്:...

Read More

ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്തയ്ക്ക് ഡിട്രോയിറ്റിൽ സ്വീകരണം

മിഷിഗൺ: മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ പരമാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്തയ്ക്ക് ഡിട്രോയിറ്റ് മാർത്തോമാ ഇടവകയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകും. 22-മത് മാർത്തോമ്മാ മെത്രാപ്പോലീത്തയായി സ്ഥാനാരോഹിതനായ ശേഷം ആദ്യമായി അമേരിക്കയിൽ സന്ദർശനം നടത്തുന്ന ഡോ. തിയഡോഷ്യസ് മാർത്തോമാ മെത്രാപ്പോലീത്ത ഡിട്രോയിറ്റ് മാർത്തോമാ പള്ളിയിൽ ഒക്ടോബർ രണ്ടിനു ഞായാറാഴ്ച രാവിലെ വിശുദ്ധ കുർബാന അനുഷ്ഠിക്കും. സഭയുടെ പൂർണ അംഗത്വത്തിലേക്ക് പ്രവേശിക്കുന്നതിന്‍റെ ഭാഗമായി കുട്ടികൾക്കു മെത്രാപ്പോലീത്ത ആദ്യകുർബാന നൽകും. തുടർന്ന് നടക്കുന്ന അനുമോദന സമ്മേളനത്തിൽ ഡോ. തിയഡോഷ്യസ് മാർത്തോമാ മെത്രാപ്പോലീത്തയ്ക്ക് ഡിട്രോയിറ്റ് മാർത്തോമ്മാ ഇടവകയുടെ ആദരവുകളും ആശംസകളും അർപ്പിക്കും. ഡിട്രോയിറ്റ് മാർത്തോമ്മാ ഇടവകയുടെ നാലരപതിറ്റാണ്ടിന്‍റെ ചരിത്ര പന്ഥാവിൽ ഇടവകയുടെ വളർച്ചക്ക് കൈത്താങ്ങൽ നൽകിയ മുതിർന്ന അംഗങ്ങളെ പൊന്നാട നൽകി മാർത്തോമ്മാ മെത്രാപ്പോലീത്ത ആദരിക്കും. ഡിട്രോയിറ്റ് മാർത്തോമ്മാ ഇടവക വികാരി റവ. വർഗ്ഗീസ് തോമസ്, വൈസ് പ്രസിഡന്റ് ഷോൺ തോമസ്, സെക്രട്ടറി ജോൺ മാത്യൂസ്, ട്രസ്റ്റീസ് ജോർജി മാത്യൂസ്, കെ. കെ. ജോർജ്‌ എന്നിവരുടെ നേതൃത്വത്തിൽ പാരിഷ് എക്സിക്യൂട്ടിവ് കമ്മറ്റി വിപുലമായ ക്രമീകരണങ്ങൾ ചെയ്യുന്നു. ഡിട്രോയിറ്റ് മാർത്തോമ്മാ ഇടവകയുടെ ഗായകസംഘങ്ങളും മറ്റു പോഷക സംഘടനകളും വിവിധ പരിപാടികളിൽ പങ്കാളിത്തം...

Read More

സ്വപ്ന രവീന്ദ്രദാസ് ടെക്സസിൽ അന്തരിച്ചു

ഹൂസ്റ്റൺ: തൃശൂർ കുന്നംകുളം സ്വദേശിനി സ്വപ്ന രവീന്ദ്രദാസ് ഞായറാഴ്ച പുലർച്ചെ ഹൂസ്റ്റനിൽ അന്തരിച്ചു. ഒരു വർഷം മുൻപ് അമേരിക്കയിലെത്തിയ സ്വപ്നയും ഭർത്താവു ദിലി പുഷ്പനും രണ്ടു മക്കളും വുഡ്‌ലാൻഡ്‌സിൽ ആയിരുന്നു താമസം. തൃശൂർ കുന്നംകുളം ചിറ്റഞ്ഞൂർ ഉപ്പത്തിൽ രവീന്ദ്ര ദാസിന്‍റെ മകളാണ് സ്വപ്ന. ഭർത്താവ് ദിലി പുഷ്പനും കുന്നംകുളം സ്വദേശിയാണ്. കഴിഞ്ഞ ഒരുമാസത്തിലധികമായി ഹ്യൂസ്റ്റൺ എം ഡി ആൻഡേഴ്സൺ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. സ്വപ്നയുടെ സംസ്കാര കർമ്മങ്ങൾ ബുധനാഴ്ച രാവിലെ പതിനൊന്നിനു ഗെസ്സ്നെർ വിൻഫോർഡ് ഫ്യൂണറൽ ഹോമിൽ...

Read More

ആസ്വാദകകരമായി കെഎച്ച്എന്‍എ ഓണാഘോഷം: നടി അനുശ്രീ വിശിഷ്ടാതിഥി

ഹുസ്റ്റണ്‍: വ്യത്യസ്ഥവും ആകര്‍ഷകവുമായ പരിപാടികളോടെ കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക (കെഎച്ച്എന്‍എ) യുടെ ഓണാഘോഷം നടന്നു. പ്രസിഡന്റ് ജി കെ പിള്ള ഭദ്രദീപം തെളിച്ചതോടെയാണ് പരിപാടികള്‍ക്ക് തുടക്കമായത്. പൃഥ്വി നായര്‍ പ്രാര്‍ത്ഥന ചൊല്ലി. ഡോ രാം ദാസ് പിള്ള, അഡ്വ ഷാനവാസ് കാട്ടൂര്‍, മധു ചെറിയേടത്ത്, അമ്പാട്ട് ബാബു, വിജിനായര്‍ എന്നിവര്‍ ഓണസന്ദേശം നല്‍കി. മാധവന്‍ ബി നായര്‍, ഏലൂര്‍ ജോര്‍ജ്ജ്, പി ശ്രീകുമാര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ രഞ്ജിത്ത് നായര്‍ ഭാവിപരിപാടികള്‍ വിശദീകരിച്ചു. ആതിര സുരേഷ് സ്വാഗതവും അനില്‍ ആറന്മുള നന്ദിയും പറഞ്ഞു.ഉദ്ഘാടന സമ്മേളനത്തിനു ശേഷം രണ്ടു മണിക്കൂര്‍ നീളുന്ന കലാപരിപാടികള്‍ ആസ്വാദകകരമായിരുന്നു. പ്രമുഖ നടി അനുശ്രീ വിശിഷ്ടാതിഥിയായി പങ്കെടുത്തു. തിരുവാതിരയുടേയും ചെണ്ടമേളയുടേയും അകമ്പടിയില്‍ മഹാബലി എത്തിയതോടെയാണ് പരിപാടി തുടങ്ങിയത്. ലീലാ ഗോപിനാഥ് ഓണപ്പാട്ട് പാടി ശാരദാനായര്‍ ഓണക്കഥ പറഞ്ഞു. റുബീന സുധര്‍മ്മനും ലാവണ്യ മഹാദാവനും അവതരിപ്പിച്ച ജുഹല്‍ബന്ദിയ്ക്കുശേഷം ദീപക് വര്‍മ്മയുടെ പാട്ട്. ആശാ സുബ്രഹ്മണ്യം നാരായണീയം ബാലക്രീഡ മോഹിനിയാട്ടമായി അവതരിപ്പിച്ചു. ആകര്‍ഷ് സുരേഷും ആതിര സുരേഷും ചേര്‍ന്ന് യുഗ്മ ഗാനം. തുടര്‍ന്ന് ഡോ കലാ ഷാഹിയും സംഘവും അവതരിപ്പിച്ച സെമി ക്ലാസിക്കല്‍ ഡാന്‍സ്. തുടര്‍ന്ന് പാട്ടുമായി എത്തിയത് നന്ദിത വേലുത്തുങ്കല്‍ ആണ്. ലളിതാംബിക ഭരതനാട്യവും അര്‍ച്ചന നായര്‍ സെമി കഌസിക്കല്‍ നൃത്തവും അവതരിപ്പിച്ചു. ആര്യാമാന്‍ ഇളമഠം ഗാനം അവതരിപ്പിച്ചു. ശ്രീജേഷ് പണിക്കരുടെ കീബോര്‍ഡ്, സതീഷ് മടമ്പത്തിന്റെ ചാക്യാര്‍കൂത്ത്, അഞ്ജനാ ശ്രീകുമാറിന്റെ ആല്‍ബം പാട്ട് എന്നിവയായിരുന്നു പിന്നീട്. അനിത പ്രസാദും പ്രാര്‍ത്ഥന പ്രസാദും ചേര്‍ന്ന് കേരളത്തനിമ നൃത്തം അവതരിപ്പിച്ചു. സതീഷ് മാടമ്പത്തിന്‍റെ ഓടക്കുഴല്‍ കച്ചേരിയും ശ്രൂതിയും പുണ്യയും ചേര്‍ന്നവതരിപ്പിച്ച ഫ്യൂഷന്‍ നൃത്തത്തിനും ശേഷം സാബു തിരുവല്ലയുടെ മിമിക്രിയും നടന്നു. കലാ നിലയം ഗോപി ആശാന്റെ ‘സന്താന ഗോപാലം’ കഥകളിയോടെയാണ് പരിപാടികള്‍ സമാപിച്ചത്. ആതിര സുരേഷും ഹിമയും പരിപാടികള്‍...

Read More