Author: Editorial Team

ഡ​ൽ​ഹി​യി​ൽ വി​ദ്യാ​ർ​ഥി​നി കോ​ള​ജ് കെ​ട്ടി​ട​ത്തി​ൽ നി​ന്ന് ചാ​ടി ജീ​വ​നൊ​ടു​ക്കി

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്തെ കോ​ളജ് കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ൽ നി​ന്ന് ചാ​ടി വി​ദ്യാ​ർ​ഥി​നി ജീവനൊടുക്കി. ഹ​രി​യാ​ന സ്വ​ദേ​ശി​യാ​യ 20 വ​യ​സു​കാ​രി​യാ​ണ് മ​രി​ച്ച​ത്. മ​ധ്യ ഡ​ൽ​ഹി​യി​ലെ പ്ര​മു​ഖ കോ​ള​ജി​ലെ ര​ണ്ടാം വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​യാ​യ യു​വ​തി കോ​ള​ജി​ന്‍റെ പ്ര​ധാ​ന കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ൽ നി​ന്ന് തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ് താ​ഴേ​ക്ക് ചാ​ടി​യ​ത്. ത​ന്‍റെ മ​ര​ണ​ത്തി​ന് താ​ൻ മാ​ത്ര​മാ​ണ് ഉ​ത്ത​ര​വാ​ദി​യെ​ന്നും മ​റ്റാ​രെ​യും പ​ഴി​ക്കാ​നി​ല്ലെ​ന്നും യു​വ​തി ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.  പോ​സ്റ്റ്മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കി​യെ​ന്നും സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും പോ​ലീ​സ്...

Read More

മൂ​ന്നു വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് ത​ട്ടി​ക്കൊ​ണ്ടു​പോ​യ പെ​ൺ​കു​ട്ടി​യെ ര​ക്ഷ​പെ​ടു​ത്തി! യുവാവ് അറസ്റ്റില്‍

ന്യൂ​ഡ​ൽ​ഹി: മൂ​ന്നു വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​ന്‍​പ് ഡ​ല്‍​ഹി​യി​ല്‍ നി​ന്നും ത​ട്ടി​ക്കൊ​ണ്ടു​പോ​യ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ബി​ഹാ​റി​ല്‍ നി​ന്നും ര​ക്ഷ​പെ​ടു​ത്തി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബി​ഹാ​റി​ലെ പു​ര്‍​ണി​യ സ്വ​ദേ​ശി​യാ​യ നാ​ദി​ര്‍(28) എ​ന്ന​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. 2019 ഓ​ഗ​സ്റ്റ് 11ന് ​തെ​ക്ക്കി​ഴ​ക്ക​ന്‍ ഡ​ല്‍​ഹി​യി​ല്‍ നി​ന്നു​മാ​ണ് 13 വ​യ​സു​ണ്ടാ​യി​രു​ന്ന കു​ട്ടി​യെ പ്ര​തി ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. കു​ട്ടി​യും മാ​താ​പി​താ​ക്ക​ളും താ​മ​സി​ക്കു​ന്ന സ്ഥ​ല​ത്തി​ന് സ​മീ​പ​മാ​യി​രു​ന്നു പ്ര​തി​യും താ​മ​സി​ച്ചി​രു​ന്ന​ത്. ഇ​വ​രു​ടെ വീ​ട്ടി​ല്‍ പ്ര​തി പ​തി​വാ​യി സ​ന്ദ​ര്‍​ശി​ക്കു​ക​യും ചെ​യ്തി​രു​ന്നു.  ഈ ​പ​രി​ച​യം മു​ത​ലാ​ക്കി​യാ​ണ് ഇ​യാ​ള്‍ കു​ട്ടി​യെ ക​ട​ത്തി​ക്കൊ​ണ്ടു​പോ​യ​ത്. നേ​ര​ത്തെ, കാ​ണാ​താ​യ പെ​ണ്‍​കു​ട്ടി​യെ കു​റി​ച്ച് വി​വ​രം ന​ല്‍​കു​ന്ന​വ​ര്‍​ക്ക് ഒ​രു ല​ക്ഷം രൂ​പ പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. പ്ര​തി​യെ കു​റി​ച്ചു​ള്ള സൂ​ച​ന ല​ഭി​ച്ച​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പെ​ൺ​കു​ട്ടി​യെ ക​ണ്ടെ​ത്തി​യ​ത്. ചോ​ദ്യം ചെ​യ്യ​ലി​ൽ, പ്ര​തി പെ​ൺ​കു​ട്ടി​യെ വി​വാ​ഹം ക​ഴി​ച്ച​താ​യി വ്യ​ക്ത​മാ​യി. മാ​ർ​ച്ചി​ൽ നേ​പ്പാ​ളി​ൽ വ​ച്ച് കു​ട്ടി ഒ​രു പെ​ൺ​കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി. പ്ര​തി​ക്കെ​തി​രെ പോ​ക്സോ ഉ​ൾ​പ്പ​ടെ​യു​ള്ള വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് പോ​ലീ​സ്...

Read More

വി​ദ്യാ​ർ​ഥി​നി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വം: മ​ന്ത്രി റി​പ്പോ​ർ​ട്ട് തേ​ടി

കു​ന്ന​ത്തൂ​ർ: വീ​ട്ടി​ൽ ജ​പ്തി നോ​ട്ടീ​സ് പ​തി​പ്പി​ച്ച​തി​നു പി​ന്നാ​ലെ വി​ദ്യാ​ർ​ഥി​നി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ മ​ന്ത്രി വി.​എ​ൻ വാ​സ​വ​ൻ റി​പ്പോ​ർ​ട്ട് തേ​ടി. സ​ർ​ക്കാ​ർ ന​യ​ത്തി​നു വി​രു​ദ്ധ​മാ​യി ഉ​ദ്യോ​ഗ​സ്ഥ​ർ പ്ര​വ​ർ​ത്തി​ച്ചെ​ങ്കി​ൽ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ശൂ​ര​നാ​ട് തെ​ക്ക് തൃ​ക്കു​ന്ന​പ്പു​ഴ വ​ട​ക്ക് അ​ജി ഭ​വ​ന​ത്തി​ൽ അ​ജി​യു​ടെ​യും ശാ​ലി​നി​യു​ടെ​യും മ​ക​ൾ അ​ഭി​രാ​മി(19) ആ​ണ് മ​രി​ച്ച​ത്. ചെ​ങ്ങ​ന്നൂ​ർ എ​ര​മ​ല്ലി​ക്ക​ര ശ്രീ​അ​യ്യ​പ്പാ കോ​ള​ജി​ൽ ര​ണ്ടാം വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​നി​യാ​ണ്. വൈ​കു​ന്നേ​രം 4.30 ഓ​ടെ ക​ത​ക് അ​ട​ച്ച​ശേ​ഷം കി​ട​പ്പു​മു​റി​യി​ലെ ഫാ​നി​ൽ ചു​രി​ദാ​റി​ന്‍റെ ഷാ​ൾ കൊ​ണ്ട് തൂ​ങ്ങു​ക​യാ​യി​രു​ന്നു. സം​ഭ​വ സ​മ​യം വ​ല്യ​മ്മ ശാ​ന്ത​മ്മ മാ​ത്ര​മാ​ണ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​രു​ടെ നി​ല​വി​ളി കേ​ട്ട് ഓ​ടി​യെ​ത്തി​യ​വ​ർ അ​ഭി​രാ​മി​യെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.  കേ​ര​ള ബാ​ങ്കി​ന്‍റെ പ​താ​രം ശാ​ഖ​യി​ൽ നി​ന്നും അ​ജി എ​ടു​ത്ത വാ​യ്പ കു​ടി​ശി​ക​യാ​യി​രു​ന്നു. ബാ​ങ്ക് മാ​നേ​ജ​രും പോ​ലീ​സും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ രാ​വി​ലെ 11 ഓ​ടെ വീ​ട്ടി​ലെ​ത്തി നോ​ട്ടീ​സ് പ​തി​പ്പി​ച്ച് മ​ട​ങ്ങി. ഈ ​സ​മ​യം വീ​ട്ടി​ൽ അ​ഭി​രാ​മി​യു​ടെ വ​ല്യ​മ്മ മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. വൈ​കു​ന്നേ​ര​ത്തോ​ടെ മാ​താ​പി​താ​ക്ക​ൾ പ​താ​ര​ത്തെ ബാ​ങ്കി​ലേ​ക്ക് പോ​യി. ബാ​ങ്ക് മാ​നേ​ജ​രു​മാ​യി സം​സാ​രി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ആ​ത്മ​ഹ​ത്യ ന​ട​ന്ന​താ​യ വി​വ​രം ഇ​വ​ര​റി​യു​ന്ന​ത്. കു​ടി​ശി​ക​യാ​യ ഭൂ​മി ബാ​ങ്ക് അ​ധീ​ന​ത​യി​ലാ​ണെ​ന്ന് കാ​ട്ടി നോ​ട്ടീ​സ് പ​തി​പ്പി​ക്കു​ന്ന ആ​ദ്യ​ഘ​ട്ട ന​ട​പ​ടി​യാ​ണ് ന​ട​ന്ന​തെ​ന്ന് അ​ധി​കൃ​ത​ർ...

Read More

ഗായിക സിതാര കൃഷ്ണകുമാർ വെള്ളിയാഴ്ച ന്യൂജേഴ്സിയിലെത്തുന്നു

ന്യൂജേഴ്സി: സെപ്റ്റംബർ 23 വെള്ളിയാഴ്ച ന്യൂജേഴ്സിയിൽ എത്തുകയാണ് ഗായിക സിതാര സിതാര കൃഷ്ണകുമാർ. കേരളാ അസോസിയേഷൻ ഓഫ് ന്യൂജേഴ്‌സി അമേരിക്കൻ മലയാളി വിദ്യാർഥികൾക്ക് വേണ്ടി നടത്തുന്ന ജോയ് ആലുക്കാസ് മ്യൂസിക് ഓൺ ഹൈ എന്ന സ്കോളർഷിപ്പ് ഫണ്ട് റൈസിംഗ് ഇവന്‍റിൽ പങ്കെടുക്കാനാണ് സിതാര എത്തുന്നത്. ന്യൂയോർക്കിലെയും ന്യൂജേഴ്സിയിലെയും പെൻസിൽവാനിയയിലെയും കണക്ടിക്കട്ടിലെയും സംഗീത പ്രേമികൾക്ക് വേണ്ടി, കൂടെ ഹരീഷ് ശിവരാമകൃഷ്ണനും ജോബ് കുര്യനും പങ്കെടുക്കുന്നു. ലിമിറ്റഡ് സീറ്റുകൾ മാത്രമുള്ള ഈ ഷോയുടെ കൂടുതൽ വിവരങ്ങൾക്കും എൻട്രി ടിക്കറ്റുകൾക്കും Visit . KANJ.ORG, ജോസഫ് ഇടിക്കുള – 201-421-5303, സോഫിയ മാത്യു – 848-391-8460, ബിജു ഈട്ടുങ്ങൽ – 646-373-2458, റോബർട്ട് ആന്റണി –...

Read More

കാതോലിക്കാ ബാവായ്ക്ക് നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനം സ്വീകരണം നൽകും

ന്യൂയോർക്ക്: ശ്ലൈഹിക സന്ദർശനത്തിനായി അമേരിക്കയിൽ എത്തുന്ന മലങ്കര ഓർത്തഡോക്സ് സഭയുടെ കാതോലിക്കയും പരമാദ്ധ്യക്ഷനുമായ മോറോൻ മാർ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയന്‌ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനം വമ്പിച്ച സ്വീകരണംനൽകുന്നു. സെപ്തംബര് 25 ഞായറാഴ്ച 4 മണിക്ക് ന്യൂയോർക്കിലെ ലെവിറ്റൗൺ സെൻറ് തോമസ് മലങ്കര ഓർത്തഡോക്സ് പള്ളി അങ്കണത്തിൽ (110 Schoolhouse Road, Levittown, NY 11756) എത്തുന്ന പരിശുദ്ധ ബാവായെ ഇടവകമെത്രാപ്പോലീത്ത അഭിവന്ദ്യ സഖറിയ മാർ നിക്കളാവോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ ഭദ്രാസനത്തിലെ വൈദികരും ജനങ്ങളും ചേർന്ന് സ്വീകരിക്കുകയും സ്വീകരണ ഘോഷയാത്രയായി പള്ളിയിലേക്ക് ആനയിക്കുകയും ചെയ്യും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനത്തിൽ സഭാപ്രതിനിധികളും ഇതര സഭാമേലധ്യക്ഷന്മാരും മറ്റുവിശിഷ്ടാതിഥികളും പരിശുദ്ധബാവായ്ക്ക് അനുമോദനങ്ങൾ അർപ്പിക്കുന്നതാണ്. പരിശുദ്ധ ബാവാ സദസ്സിനെ അഭിസംബോധന ചെയ്തു സംസാരിക്കുകയും ആശീർവദിക്കുകയും ചെയ്യുന്നതാണ്. പൊതുസമ്മേളനത്തിനു ശേഷം സ്നേഹസദ്യയും ഉണ്ടായിരിക്കും. നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്‍റെ കീഴിൽ അമേരിക്കയിലും കാനഡയിലു മുള്ള ഇടവകളിലെ വൈദികരും ജനങ്ങളും ഈ സമ്മേളനത്തിൽ പങ്കെടുക്കുന്നതാണ്. ഭദ്രാസന മെത്രാപ്പോലിത്ത അഭിവന്ദ്യ സഖറിയ മാർ നിക്കളാവോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിലുള്ള ഭദ്രാസന കൗൺസിൽ ഒരുക്കങ്ങൾക്ക് നേതൃത്വം നൽകുന്നു. കൂടുതൽ വിവരങ്ങൾക്ക് ഭദ്രാസന സെക്രട്ടറി റവ. ഡോ. വർഗീസ് എം. ഡാനിയേലുമായി ബന്ധപ്പെടുക....

Read More