Author: Editorial Team

പ്രതിസന്ധികളെ തരണം ചെയ്തു ബാഹുലേയൻ നാട്ടിലെത്തി

മനാമ: കഴിഞ്ഞ 16 വര്‍ഷമായി ബഹ്‌റൈനില്‍ ജോലി ചെയ്തു വരുകയായിരുന്നു കൊല്ലം കല്ലട സ്വദേശി ബാഹുലേയന്‍ കൊല്ലം പ്രവാസി അസോസിയേഷന്‍റെ സഹായത്താല്‍ നാടണഞ്ഞു. ജോലി സ്ഥലത്ത് ബുദ്ധിമുട്ട് അനുഭവിക്കുന്നതായുള്ള വിവരം കെ.പി.എ ചാരിറ്റി വിങ്ങിനു ലഭിച്ചതിനെ തുടർന്ന് കെ.പി.ഏ. സൽമാബാദ് ഏരിയാ ഭാരവാഹികളുടെ നേതൃത്വത്തിൽ താമസ സ്ഥലവും ബാഹുലേയനെയും സന്ദര്‍ശിച്ചു. 62 വയസു കഴിഞ്ഞ ബാഹുലേയൻ 18 വർഷത്തെ സൗദി അറേബ്യയിലെ പ്രവാസത്തിനു ശേഷം ബഹറിനിൽ കഴിഞ്ഞ 16 വർഷമായി ജോലി ചെയ്തു വരികയായിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ചു മാസങ്ങളായി കമ്പനി അടച്ചിട്ടിരിക്കുന്നതിനാൽ ശമ്പളം ഇല്ലാതെ, ഷീറ്റിട്ട വർക്ക്ഷോപ്പിൽ എസി പോലും ഇല്ലാതെ താമസിച്ചു വരികയായിരുന്നു. നിരവധി രോഗങ്ങൾ അലട്ടുന്ന ബഹുലേയന് മൂന്നു വർഷമായി നാട്ടിൽ പോകാന്‍ സാധിച്ചിട്ടില്ല. തുടർന്നു കെപിഎ യുടെ ശ്രമഫലമായി ഇദ്ദേഹത്തിന്‍റെ സ്പോൺസറെ കണ്ടെത്തുകയും ആവശ്യമായ് രേഖകള്‍ സംഘടിപ്പിച്ചു അവശ്യം സാധനങ്ങള്‍ അടങ്ങിയ ഗള്‍ഫ് ഗിഫ്റ്റ് നല്‍കി നാട്ടിലേക്ക് യാത്രയാക്കി. കെപിഎ സല്‍മാബാദ് ഏരിയ പ്രസിഡന്‍റ് ലിനീഷിന്റെ നേതൃത്വത്തിൽ ഏരിയ ഭാരവാഹികൾ ആയ ജോസ് ജി. മങ്ങാട് , സുരേഷ് എസ്. ആചാരി, ശ്രീജിത്ത് പി.നായർ , ഗ്ലാൻസൺ സെബാസ്റ്റ്യൻ എന്നിവർ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃതം നല്‍കി. സ്പോൺസർ അലി, സഹകാരികള്‍ ആയിരുന്ന ആയിരുന്ന ബാബു, ജോമോൻ, കെപിഎ ചാരിറ്റി വിങ് എന്നിവരുടെ സഹായത്തിനു ബഹുലേയന്‍ പ്രത്യേകം നന്ദി...

Read More

കുവൈറ്റില്‍ വന്‍ വിദേശമദ്യ വേട്ട

കുവൈറ്റ് സിറ്റി : കുവൈറ്റില്‍ കടല്‍മാര്‍ഗം കൊണ്ടുവന്ന വന്‍ വിദേശമദ്യം ശേഖരം അധികൃതര്‍ പിടിക്കൂടി. ഷുവൈഖ് തുറമുഖം വഴി രാജ്യത്ത് ഇറക്കാന്‍ ശ്രമിച്ച 18,000 കുപ്പി വിദേശ മദ്യമാണ് കസ്റ്റംസും ആഭ്യന്തര മന്ത്രാലയ അധികൃതരും ചേര്‍ന്ന് പിടിച്ചെടുത്തത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.സംഭവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണത്തിന് അധികൃതര്‍ ഉത്തരവിട്ടു. ഉപപ്രധാനമന്ത്രിയും ആക്ടിംഗ് ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ ഖാലിദ്, വാണിജ്യ വ്യവസായ മന്ത്രി ഫഹദ് അൽ ശരിയാൻ എന്നീവര്‍ കസ്റ്റംസ് കേന്ദ്രത്തിലെത്തി ഉദ്യോഗസ്ഥരെ...

Read More

21 വർഷത്തെ നിയോഗം! ഇല്ലായ്മകളുടെ കാലം; മാർ ജേക്കബ് അങ്ങാടിയത്ത് മനസ് തുറക്കുന്നു

ഷിക്കാഗോ സെന്‍റ് തോമസ് രൂപതാധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്തിനെ പോലെ ആയിരുന്നു മറ്റു മെത്രാന്മാർ എങ്കിൽ കേരളത്തിൽ കത്തോലിക്ക സഭയിൽ ഒരു തർക്കമോ ഭിന്നതയെ ഉണ്ടാവുമായിരുന്നില്ല. അതിപ്രഗത്ഭരും മഹാപണ്ഡിതരുമൊക്കെ ബിഷപ്പുമാരുടെ കസേരയിൽ ഇരിക്കുമ്പോൾ തോന്നുന്നത് അവരൊന്നുമല്ല ബിഷപ്പാകേണ്ടതെന്നാണ്. ഭക്തിയും വിശ്വാസവും കാരുണ്യവുമുള്ള സാധുക്കളായ ആചാര്യന്മാരാണ് ഈ കാലഘട്ടത്തിനു ആവശ്യം-ഉദാഹരണം മാർ അങ്ങാടിയത്ത് തന്നെ. ഇരുപത്തതൊന്നു വർഷത്തെ നിയോഗം പൂർത്തയാക്കി രൂപതാധ്യക്ഷൻ എന്ന പദവിയിൽ നിന്ന് വിരമിക്കുമ്പോൾ മാർ അങ്ങാടിയത്തിനു തികഞ്ഞ സംതൃപ്തി. ധാരാളമായി ലഭിച്ച ദൈവ കാരുണ്യത്തിനു നന്ദി. രണ്ട് പള്ളികളുമായി തുടങ്ങിയ രൂപത പടർന്ന് പന്തലിച്ചു നിരവധി പള്ളികളും മിഷനുകളും വിശ്വാസികളുമായി അമേരിക്കയാകെ വ്യാപിച്ചു കിടക്കുന്നു. കടന്നു വന്ന ഇല്ലായ്മകളുടെ കാലവും സഭ നേരിടുന്ന പ്രതിസന്ധിയും ഭാവിയിലേക്കുള്ള പ്രതീക്ഷകളുമൊക്കെ അദ്ദേഹം സുദീര്ഘമായ അഭിമുഖത്തിൽ എടുത്തുകാട്ടി. അഭിമുഖത്തിന്‍റെ പ്രസക്ത ഭാഗങ്ങൾ. ചോദ്യം: പിതാവിനു 75 വയസ് ആയെങ്കിലും അതിന്‍റെ ഒരു ആലസ്യവും കാണുന്നില്ല. പിന്നെ തിരക്കിട്ടു റിട്ടയർ ചെയ്യേണ്ട ആവശ്യമുണ്ടോ? ബിഷപ്പുമാർ 75 വയസാകുമ്പോൾ റിട്ടയർ ചെയ്യാൻ അപേക്ഷ കൊടുക്കണം. എനിക്കിപ്പോൾ 77 വയസായി. രണ്ടുകൊല്ലം എടുത്തു ജോയി പിതാവിനെ പുതിയ ബിഷപ്പായി നിയമിച്ചുകൊണ്ടുള്ള കൽപ്പന കിട്ടാനായി. കോവിഡ് ആയിരുന്നിരിക്കണം കാരണം. ഇക്കാര്യത്തിൽ നമ്മുടെ ഇഷ്ടമോ ചോയിസോ ഇല്ല. വിരമിക്കുന്നതിൽ സന്തോഷമേയുള്ളു. രണ്ടുകൊല്ലം കൂടുതലായി കിട്ടുകയും ചെയ്തു. ചോദ്യം: ഈ തീരുമാനം വരുന്നത് വത്തിക്കാനിൽ നിന്നാണോ അതോ സിനഡിൽ നിന്നാണോ ? ഫൈനൽ ഡിസിഷൻ വരുന്നത് റോമിൽ നിന്നാണ്. നമ്മുടെ രൂപത റോമിന് നേരിട്ട് കീഴിലാണ്. ഇന്ത്യക്കു പുറത്തുള്ള രൂപതകളൊക്കെ റോമിന് കീഴിലാണ്. ബ്രിട്ടനിലും കാനഡയിലും ഓസ്‌ട്രേലിയയിലുമൊക്കെയുള്ള രൂപതാകളും ഇങ്ങനെ തന്നെ. ചോദ്യം: സ്ഥാനം ഒഴിഞ്ഞു കഴിഞ്ഞാൽ അടുത്തതായി എന്താണ് ചെയ്യാൻ ഉദ്ദേശിക്കുന്നത് ? സ്ഥാനമൊഴിഞ്ഞു കഴിഞ്ഞാലും ഞാൻ മെത്രാനായി തുടരും. ആരെങ്കിലും വിളിച്ച് ഔദ്യോഗികമായി ശുശ്രൂഷ ചെയ്യാൻ ആവശ്യപ്പെട്ടാൽ ചെയ്തു കൊടുക്കും. അതിനൊന്നും തടസമില്ല. ഇപ്പോൾ ഉദ്ദേശിക്കുന്നത് ചിക്കാഗോയിൽ തന്നെ തുടരാനാണ് . ചോദ്യം: ഇവിടെ എന്നുപറഞ്ഞാൽ എവിടെയായിരിക്കും എന്ന് തീരുമാനിച്ചോ? ചിക്കാഗോയിൽ തന്നെ ബിഷപ്പ് ഹൌസിനോടനുബന്ധിച്ച് അച്ഛന്മാർക്കും സെമിനാരിക്കാർക്കും താമസിക്കാൻ പറ്റിയ ഒരു വീട് പണിതിട്ടുണ്ട്. എനിക്കു അവിടെ ഒരു മുറി ഉണ്ട് . അവിടെ താമസിക്കാനുള്ള സൗകര്യങ്ങളുണ്ട് ചോദ്യം: ഷിക്കാഗോ രൂപത വരുമ്പോൾ എല്ലാവർക്കും വലിയ എതിർപ്പുണ്ടായിരുന്നു പക്ഷേ ഇപ്പോൾ എല്ലാവർക്കും സന്തോഷം ആണ്. ആ മാറ്റം എങ്ങനെയാണ് വന്നത്. അതിൽ പിതാവിൻറെ പങ്കെന്താണ് ? രൂപതയുടെ സാധ്യത അന്വേഷണത്തിനായി കമ്മീഷൻ ആയി രാജ്കോട്ട് ബിഷപ്പ് ഗ്രിഗറി കരോട്ടെബ്രെൽ പിതാവ് 1996-ലാണ് നിയമിക്കപ്പെട്ടത്. അന്ന് പിതാവ് എല്ലായിടത്തും പോയി ആളുകളെ കണ്ടു .ഒരുപാട് സ്ഥലത്ത് നിന്ന് എതിർപ്പുകൾ ഉണ്ടായിരുന്നു. എങ്കിലും രൂപതയാകാൻ വേണ്ടത്ര ആളുകൾ ഉണ്ട് എന്നുള്ള റിപ്പോർട്ട് റോമിനു പോയി. അതുകൂടാതെ മേജർ ആർച്ച് ബിഷപ്പ് ആയിരുന്ന വർക്കി വിതയത്തിൽ പിതാവും റോമിന് റിപ്പോർട്ട് നൽകി. അതിൻറെ വെളിച്ചത്തിലാണ് 2001 ൽ രൂപത സ്ഥാപിതമായത് . രൂപത വരുമ്പോൾ ആശങ്കകൾ ഉണ്ടായിരുന്നിരിക്കാം. പക്ഷെ രൂപത വന്നശേഷം എനിക്ക് എതിർപ്പൊന്നും നേരിടേണ്ടി വന്നിട്ടില്ല . അമേരിക്ക മുഴുവൻ ആണ് രൂപതയുടെ പരിധി. ഞാൻ സാവകാശം എല്ലായിടത്തും ഉത്തരവനുസരിച്ച് പോവുകയും ആളുകളുമായി ബന്ധപ്പെടുകയും ചെയ്തു. എതിർപ്പുകൾ കാര്യമായി ഒന്നും ഉണ്ടായില്ല. മെത്രാനായിട്ട് 21 വർഷമായി. മറ്റു കാര്യമായ ബുദ്ധിമുട്ടുകൾ ഒന്നും എനിക്ക് വന്നിട്ടില്ല. കൂടുതൽ നിർബന്ധങ്ങൾ ഒന്നും ഞാൻ വച്ചില്ല. ഇങ്ങനെ ചെയ്തേ പറ്റു എന്ന് ഒന്നിലും കടുംപിടുത്തം പിടിച്ചതുമില്ല. നമ്മുടേതായ ഒരു പാരമ്പര്യം ഉണ്ട്. ചോദ്യം: 21 വർഷത്തെ സേവനം കഴിഞ്ഞു തിരിഞ്ഞു നോക്കുമ്പോൾ പിതാവിന് എന്ത് തോന്നുന്നു ? ചെയ്യാൻ കഴിയാവുന്ന എല്ലാ കാര്യവും ചെയ്തുവെന്ന് കരുതുന്നുണ്ടോ ? തീർച്ചയായിട്ടും. ഞാൻ പ്രതീക്ഷിച്ചതിലും ഒത്തിരി അധികം. രൂപത എങ്ങനെയാണ് തുടങ്ങുന്നത് എന്ന് അറിയില്ല, എങ്ങനെ പോകണമെന്ന് അറിയില്ല. കാരണം അച്ചന്മാർ അധികമില്ല. സാമ്പത്തികമില്ല. ‘ഇല്ല’ എന്ന വാക്ക് മാത്രമായിരുന്നു ഉണ്ടായിരുന്നത്. വിശ്വാസികൾ മാത്രം അവിടെയും ഇവിടെയുമൊക്കെ ഉണ്ടായിരുന്നു. കർത്താവിനോട് പ്രാർത്ഥിച്ചു. ആ രീതിയിൽ അച്ചന്മാരോട് പറയുകയും ചെയ്തു. അച്ചന്മാർ ഉത്സാഹിച്ചു. അങ്ങനെയാണ് ഇത്രയൊക്കെ...

Read More

റെ​യി​ല്‍​വേ ട്രാ​ക്കി​ല്‍ ജോ​ലി ചെ​യ്തി​രു​ന്ന തൊ​ഴി​ലാ​ളി​ക​ള്‍ ട്രെ​യി​നി​ടി​ച്ചു മ​രി​ച്ചു

ക​രിം​ന​ഗ​ർ: റെ​യി​ല്‍​വേ ട്രാ​ക്കി​ല്‍ ജോ​ലി ചെ​യ്തി​രു​ന്ന തൊ​ഴി​ലാ​ളി​ക​ള്‍ ട്രെ​യി​നി​ടി​ച്ചു മ​രി​ച്ചു. തെ​ല​ങ്കാ​ന​യി​ലെ പെ​ദ്ദ​പ്പ​ള്ളി ജി​ല്ല​യി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ഡ​ൽ​ഹി​യി​ൽ നി​ന്ന് ബം​ഗ​ളൂ​രു​വി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന രാ​ജ​ധാ​നി എ​ക്‌​സ്‌​പ്ര​സാ​ണ് മൂ​ന്നു​പേ​രെ​യും ഇ​ടി​ച്ച​ത്. ദു​ർ​ഗ​യ്യ, വേ​ണു, സീ​നു എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. മ​റ്റൊ​രാ​ൾ പ​രു​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു. വൈ​കു​ന്നേ​രം നാ​ലോ​ടെ ചി​ക്കു​റാ​യി, കോ​ത​പ്പ​ള്ളി വി​ല്ലേ​ജു​ക​ൾ​ക്കി​ട​യി​ലെ പാ​ള​ത്തി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.  മൃ​ത​ദേ​ഹ​ങ്ങ​ൾ തി​രി​ച്ച​റി​യാ​നാ​കാ​ത്ത വി​ധം മാ​റി​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ പോലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം...

Read More

പോ​പ്പു​ല​ർ ഫ്ര​ണ്ട് ബ​ന്ധം: അ​റ​സ്റ്റി​ലാ​യ നേ​താ​ക്ക​ൾ​ക്കെ​തി​രെ യു​എ​പി​എ ചു​മ​ത്തി

ഹൈ​ദ​രാ​ബാ​ദ്: ആ​ന്ധ്ര​പ്ര​ദേ​ശി​ലും തെ​ലു​ങ്കാ​ന​യി​ലും പോ​പ്പു​ല​ർ ഫ്ര​ണ്ട് ബ​ന്ധം ആ​രോ​പി​ച്ച് എ​ൻ​ഐ​എ അ​റ​സ്റ്റ് ചെ​യ്ത് നാ​ല് പേ​ർ​ക്കെ​തി​രെ യു​എ​പി​എ ചു​മ​ത്തി. സ​യി​ദ് യാ​ഹി​യ സ​മീ​ർ, ഫി​റോ​സ് ഖാ​ൻ, മു​ഹ​മ്മ​ദ് ഇ​ർ​ഫാ​ൻ, മു​ഹ​മ്മ​ദ് ഉ​സ്മാ​ൻ എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് ഗൂ​ഡാ​ലോ​ച​ന തു​ട​ങ്ങി​യ ക്രി​മി​ന​ൽ കു​റ്റ​ങ്ങ​ൾ​ക്ക് പു​റ​മേ യു​എ​പി​എ നി​യ​മ​ത്തി​ന്‍റെ 13(1) ബി ​വ​കു​പ്പ് പ്ര​കാ​രം കേ​സെ​ടു​ത്ത​ത്. തി​ങ്ക​ളാ​ഴ്ച ആ​ന്ധ്ര​യി​ലും തെ​ലു​ങ്കാ​ന​യി​ലും 38 സ്ഥ​ല​ങ്ങ​ളി​ലാ​യി ന​ട​ത്തിയ റെ​യ്ഡി​നെ തു​ട​ർ​ന്നാ​ണ് ഇ​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഓ​ഗ​സ്റ്റ് 26-ന് ​രാ​ജ്യ​ദ്രോ​ഹ​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യ അ​ബ്ദു​ൾ ഖാ​ദ​ർ എ​ന്ന പോ​പ്പു​ല​ർ ഫ്ര​ണ്ട് നേ​താ​വ് ന​ട​ത്തി​യ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് റെ​യ്ഡു​ക​ൾ ന​ട​ത്തി​യ​ത്. റെ​യ്ഡി​ൽ 8.31 ല​ക്ഷം രൂ​പ​യും ക​ഠാ​ര​ക​ളും പ്ര​കോ​പ​ന​പ​ര​മാ​യ രേ​ഖ​ക​ളും സു​പ്ര​ധാ​ന തെ​ളി​വു​ക​ളും പി​ടി​ച്ചെ​ടു​ത്ത​താ​യി അ​ന്വേ​ഷ​ണ​സം​ഘം നേ​ര​ത്തെ...

Read More