Author: Editorial Team

അമേരിക്കയിലെ പെണ്ണുങ്ങളെ കണ്ടിക്കാ… മടിച്ചി എന്ന് വിളിച്ച ഭർത്താവിനെ പാഠം പഠിപ്പിക്കാൻ ഒരു പണിയും ചെയ്യാതെ ഭാര്യ, വീടിന്റെ അവസ്ഥ

സ്വന്തം ഇടം വൃത്തിയാക്കി വയ്‌ക്കേണ്ടത് അവരവരുടെ കടമയാണ്. അങ്ങനെ നോക്കിയാൽ വീട് വൃത്തിയാക്കേണ്ടത് ഭാര്യയുടെയും, ഭർത്താവിന്റെയും തുല്യ ഉത്തരവാദിത്വമാണ്, മക്കളുണ്ടെങ്കിൽ അവരുടെയും. എന്നാൽ, പലപ്പോഴും അത് ഭാര്യയുടെ കടമയായി മാത്രം കണക്കാക്കപ്പെടുന്നു. കുട്ടികൾ വീട് വൃത്തികേടാക്കിയാലോ, അല്ലെങ്കിൽ വീട്ടിലെ മറ്റാരെങ്കിലും അത് ചെയ്താലോ ഒക്കെ പഴി കേൾക്കുന്നത് ചിലപ്പോഴെല്ലാം വീട്ടിലെ സ്ത്രീകളായിരിക്കും. ഇന്ന് അതിൽ ഏറെക്കുറെ മാറ്റം വന്നിട്ടുണ്ടെങ്കിലും, ആ പഴയ ചിന്താഗതി വച്ച് പുലർത്തുന്ന ആളുകൾ സമൂഹത്തിൽ ഇന്നുമുണ്ട്, അതിനി ഇന്ത്യയിലായാലും, അങ്ങ് അമേരിക്കയിലായാലും. കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വന്ന ഒരു പോസ്റ്റ് അതിനൊരു ഉദാഹരമാണ്. വീട് വൃത്തിയാക്കി വയ്ക്കുന്നില്ലെന്ന് ഭർത്താവ് ആരോപിച്ചതിനെത്തുടർന്ന് ഒരു ഭാര്യ സമരത്തിനിറങ്ങി. അവൾ അതിന്റെ വീഡിയോകൾ ടിക് ടോക്കിൽ അപ്‌ലോഡ് ചെയ്തു. ഒടുവിൽ അയാൾക്ക് തന്നെ തിരിച്ചടിയാവുന്ന അവസ്ഥയിലായി കാര്യങ്ങൾ. മിസ്സിസ് മെസ്സി എന്ന പേരിൽ അറിയപ്പെടുന്ന അവൾ താമസിക്കുന്നത് യുഎസിലാണെങ്കിലും, സ്വദേശം യുക്രൈനാണ്. താൻ വീട് വൃത്തികേടാക്കാറില്ലെന്നും, ഭാര്യയാണ് മടിച്ചിയെന്നും അയാൾ ഭാര്യയെ കുറ്റപ്പെടുത്തി. തുടർന്ന് ഭർത്താവിനെ ഒരു പാഠം പഠിപ്പിക്കാൻ ഭാര്യയും തീരുമാനിച്ചു. താൻ വീട് വൃത്തിയാക്കിയില്ലെങ്കിൽ, വീടിന്റെ ശരിക്കുള്ള അവസ്ഥ എന്താണെന്ന് ഭർത്താവിനെ കാണിച്ച് കൊടുക്കാൻ തന്നെ അവൾ തീരുമാനിച്ചു. അവൾ വീട് വൃത്തിയാക്കുന്നത് നിർത്തി വച്ചു. പിന്നീടുള്ള വീടിന്റെ കോലം അവൾ ടിക് ടോക്കിൽ പങ്കിട്ടു.   “നിന്നെ പോലെ ഒരു മടിച്ചിയെ ഞാൻ കണ്ടിട്ടേയില്ല എന്നാണ് ഭർത്താവ് എന്നോട് പറഞ്ഞത്. ഞാൻ ശരിക്കും ഒന്നും ചെയ്തില്ലെങ്കിൽ എന്ത് സംഭവിക്കുമെന്ന് അദ്ദേഹത്തിന് ഒന്ന് കാണിച്ചുകൊടുക്കണമെന്ന് എനിക്കും തോന്നി. അങ്ങനെ വീട് വൃത്തിയാക്കുന്ന പരിപാടി തത്കാലം നിർത്തി” ഒരു വൈറൽ ടിക് ടോക്ക് വീഡിയോയിൽ യുവതി പറഞ്ഞു. അങ്ങനെ കഴുകിയ വസ്ത്രങ്ങൾ എല്ലാം അവൾ ഒരിടത്ത് കൂട്ടിയിടാൻ തുടങ്ങി. രണ്ടാഴ്ച കഴിഞ്ഞപ്പോഴേക്കും അത് ഒരു കുന്നോളമായി. അതിൽ ഭൂരിഭാഗവും ഭർത്താവിന്റെയും, കുട്ടികളുടെയും വസ്ത്രങ്ങളായിരുന്നു. അലക്കാത്ത വസ്ത്രങ്ങൾ, എച്ചിൽ പാത്രങ്ങൾ എന്നിവയുൾപ്പെടെ തന്റെ വീട്ടിൽ കൂട്ടിയിട്ടിരിക്കുന്ന പലതിന്റെയും വീഡിയോകൾ മിസ്സിസ് മെസ്സി പോസ്റ്റ് ചെയ്തു കൊണ്ടിരുന്നു. അതിലൊരു വീഡിയോയിൽ, തന്റെ പണിമുടക്ക് കാരണം ഭർത്താവ് തന്റെ ശുചീകരണ സാമഗ്രികളെല്ലാം വലിച്ചെറിഞ്ഞുവെന്നും അവൾ പറയുന്നു. മൂന്നാമത്തെ ആഴ്ചയായപ്പോഴേക്കും വീട് തീർത്തും വൃത്തിഹീനമായി. ഇത് എല്ലാം കണ്ട് അസ്വസ്ഥനായി അയാൾ തന്റെ അമ്മയോടൊപ്പം താമസിക്കാൻ മൂന്നാഴ്ചത്തേക്ക് യൂറോപ്പിൽ പോയെന്നാണ് ഒടുവിലത്തെ വീഡിയോയിൽ അവൾ പറഞ്ഞത്.  വീട്ടിലെ എല്ലാ അംഗങ്ങളും സഹായിച്ചാൽ വീട് എല്ലായ്പ്പോഴും വൃത്തിയായി ഇരിക്കുമെന്നും, എന്നാൽ ഇത് എങ്ങനെ തന്റെ ഭർത്താവിനെ പറഞ്ഞ് മനസ്സിലാകുമെന്ന് അറിയില്ലെന്നും അവൾ പറയുന്നു.  എന്നാൽ ഇൻറർനെറ്റിൽ ആളുകൾ ഭർത്താവിന്റെ ഈ പെരുമാറ്റ രീതിയെ വലിയ രീതിയിൽ വിമർശിക്കുകയാണ്.  ഇത്രയൊന്നും തർക്കിക്കേണ്ട ആവശ്യമില്ല, അയാളെ ഉപേക്ഷിച്ചേക്കൂ എന്നാണ് അതിലൊരാൾ കമന്റ് ചെയ്തിരിക്കുന്നത്. ഏറ്റവും വലിയ അഴുക്കായ അയാളെ എടുത്ത് കളഞ്ഞാൽ വീട് വൃത്തിയാകുമെന്നും മറ്റൊരാൾ എഴുതി....

Read More

മലങ്കര കത്തോലിക്കാ സഭ: പുതിയ ബിഷപ്പുമാര്‍ നാളെ അഭിഷിക്തരാകും

മലങ്കര കത്തോലിക്കാ സഭയിലെ മെത്രാന്മാരായി മോണ്‍. ആന്റണി കാക്കനാട്ട് റമ്പാനും മോണ്‍ മാത്യു മനക്കരക്കാവില്‍ റമ്പാനും നാളെ രാവിലെ 8ന് പട്ടം സെന്റ് മേരീസ് കത്തീഡ്രലില്‍ അഭിഷിക്തരാകും. ദൈവദാസന്‍ മാര്‍ ഇവാനിയോസിന്റെ ഓര്‍മപ്പെരുന്നാളിനോട് അനുബന്ധിച്ച് നടക്കുന്ന കുര്‍ബാന മധ്യേയാണ് ഇരുവരും അഭിഷിക്തരാകുന്നത്. മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ ശ്രുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. സഭയിലെ മറ്റ് മെത്രാപ്പൊലീത്തമാര്‍...

Read More

ജ​യി​ൽ​ചാ​ടി​ വീട്ടിലെത്തി, വിവരം അറിയിച്ചത് നാട്ടുകാര്‍…! കോ​ട്ട​യ​ത്ത് ജ​യി​ൽ​ചാ​ടി​യ കൊ​ല​ക്കേ​സ് പ്ര​തി ബി​നു​മോൻ പി​ടി​യി​ൽ

കോ​ട്ട​യം: കോ​ട്ട​യ​ത്ത് ജ​യി​ൽ​ചാ​ടി​യ കൊ​ല​ക്കേ​സ് പ്ര​തി പി​ടി​യി​ൽ. പ്ര​തി ബി​നു​മോ​നാ​ണ് പി​ടി​യി​ലാ​യ​ത്. വീ​ടി​നു സ​മീ​പ​ത്തു​നി​ന്നാ​ണ് ഇ​യാ​ളെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. നാ​ട്ടു​കാ​രാ​ണ് പോ​ലീ​സി​നെ വി​വ​രം അ​റി​യി​ച്ച​ത്. കോ​ട്ട​യം സ​ബ് ജ​യി​ലി​ൽ​നി​ന്ന് ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് ബി​നു​മോ​ൻ ജ​യി​ൽ ചാ​ടി​യ​ത്. ജ​യി​ലി​ലെ അ​ടു​ക്ക​ള​യി​ൽ​നി​ന്ന് പ​ല​ക വ​ച്ച് പു​റ​ത്തു​ക​ട​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ജ​യി​ലി​ൽ ത​ന്നെ സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ ഭാ​ര്യ​യോ​ട് ബി​നു മോ​ൻ എ​ത്ര​യും വേ​ഗം പു​റ​ത്ത് ക​ട​ക്ക​ണ​മെ​ന്ന് പ ​റ​ഞ്ഞി​രു​ന്നു.  ഷാ​ൻ എ​ന്ന യു​വാ​വി​നെ ഓ​ട്ടോ​റി​ക്ഷ​യി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൊ​ല​പ്പെ​ടു​ത്തി​യ​തി​ന് ശേ​ഷം കോ​ട്ട​യം ഈ​സ്റ്റ് പോ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്നി​ൽ ഉ​പേ​ക്ഷി​ച്ച കേ​സി​ലെ നാ​ലാം പ്ര​തി​യാ​ണ് ബി​നു​മോ​ൻ. ഇ​യാ​ളു​ടെ ഓ​ട്ടോ​റി​ക്ഷ​യി​ലാ​ണ് ഷാ​നെ...

Read More

പ്ര​സി​ഡ​ന്‍റ് എ​വി​ടെ ? ഗോ​ത​ബാ​യ ല​ങ്ക​ൻ നാ​വി​ക​സേ​ന ക​പ്പ​ലി​ലെ​ന്ന് അ​ഭ്യൂ​ഹം; പുറത്തുവന്ന വീഡിയോ ദൃശ്യങ്ങള്‍ സത്യമോ?

കൊ​ളം​ബോ: പ്ര​തി​ഷേ​ധ​ക്കാ​ർ ഔ​ദ്യോ​ഗി​ക വ​സ​തി കൈ​യേ​റി​യ​തി​നു തൊ​ട്ടു​മു​ൻ​പ് ശ്രീ​ല​ങ്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഗോ​ത​ബാ​യ ര​ജ​പ​ക്‌​സെ നാ​വി​ക​സേ​ന​യു​ടെ ക​പ്പ​ലി​ൽ ര​ക്ഷ​പെ​ട്ട​താ​യി റി​പ്പോ​ർ​ട്ട്. നാ​വി​ക​സേ​ന​യു​ടെ ക​പ്പ​ലി​ൽ സ്യൂ​ട്ട്കേ​സു​ക​ൾ ക​യ​റ്റു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​തോ​ടെ​യാ​ണ് പ്ര​സി​ഡ​ന്‍റ് ര​ക്ഷ​പെ​ട്ട​താ​യി പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. സ്യൂ​ട്ട്കേ​സു​ക​ൾ ഗോ​ത​ബാ​യ​യു​ടെ ആ​ണെ​ന്ന് ല​ങ്ക​ൻ മാ​ധ്യ​മ​ങ്ങ​ൾ പ​റ​യു​ന്നു. പു​റ​ത്തു​വ​ന്ന ദൃ​ശ്യ​ങ്ങ​ളി​ൽ എ​സ്‌​എ​ൽ​എ​ൻ​എ​സ് ഗ​ജ​ബാ​ഹു എ​ന്ന ക​പ്പ​ലി​ലേ​ക്ക് മൂ​ന്ന് പേ​ർ വ​ലി​യ സ്യൂ​ട്ട്‌​കേ​സു​ക​ൾ ക​യ​റ്റു​ന്ന​താ​ണ് കാ​ണു​ന്ന​ത്. മൂ​ന്ന് പേ​രും ധൃ​തി​യി​ൽ ഓ​ടു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം. ഒ​രു സം​ഘം എ​സ്എ​ൽ​എ​ൻ​എ​സ് സി​ന്ദു​ര​ല, എ​സ്എ​ൽ​എ​ൻ​എ​സ് ഗ​ജ​ബാ​ഹു എ​ന്നി​വ​യി​ൽ ക​യ​റി തു​റ​മു​ഖം വി​ട്ട​താ​യി കൊ​ളം​ബോ തു​റ​മു​ഖ​ത്തെ ഹാ​ർ​ബ​ർ ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞ​താ​യി ന്യൂ​സ് 1 ചാ​ന​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തു. ക​പ്പ​ലി​ൽ ക​യ​റി​വ​രെ സം​ബ​ന്ധി​ച്ച് വി​വ​ര​ങ്ങ​ൾ ന​ൽ​കാ​നാ​വി​ല്ലെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞ​താ​യും ചാ​ന​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. വെ​ള്ളി​യാ​ഴ്ച രാ​ത്രി പ്ര​സി​ഡ​ന്‍റി​നെ സൈ​നി​ക ആ​സ്ഥാ​ന​ത്തേ​ക്ക് മാ​റ്റി​യി​രു​ന്നു.  പ​ല അ​ഭ്യൂ​ഹ​ങ്ങ​ളും പ്ര​ച​രി​ക്കു​ന്നു​ണ്ടെ​ങ്കി​ലും പ്ര​സി​ഡ​ന്‍റ് എ​വി​ടെ​യാ​ണെ​ന്ന​ത് സം​ബ​ന്ധി​ച്ച് ഇതുവരെ വി​വ​ര​ങ്ങ​ളൊ​ന്നു​മി​ല്ല. പ്ര​തി​ഷേ​ധ​ക്കാ​ർ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഓ​ഫീ​സും ഔ​ദ്യോ​ഗി​ക വ​സ​തി​യും...

Read More

ബഡ്ഡി ബോയ്സ് ഫിലാഡൽഫിയയുടെ ഓണാഘോഷം ഓഗസ്റ് 14 ഞായറാഴ്ച – “കുതിരവണ്ടിയിൽ എത്തുന്ന മഹാബലി” പരിപാടിയുടെ മുഖ്യ ആകർഷണം

ഫിലാഡൽഫിയാ: ഫിലാഡൽഫിയയിലും പരിസരപ്രദേശങ്ങളിലുമുള്ള 250 ൽ അധികം   സേവന സന്നദ്ധരായ യുവത്വങ്ങളുടെ ശക്തമായ സൗഹൃദ കൂട്ടായ്മയിലൂടെ ഒട്ടനവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി മുന്നേറുന്ന “ബഡി ബോയ്‌സ് ഫിലാഡല്‍ഫിയാ” യുടെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ 2022 ഓഗസ്റ്റ് 14ന് ഞായറാഴ്ച വൈകിട്ട് മൂന്ന് മണി മുതല്‍ ഫിലഡല്‍ഫിയാ ക്രിസ്‌തോസ് മാര്‍ത്തമാ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വച്ച് (9999 Gatnry Road ,Philadelphia, PA 19115 ) ഗംഭീര പരിപാടികളോടുകൂടി നടത്തപ്പെടുന്നു. പതിവിലും വത്യസ്തമായി കുതിരവണ്ടിയിൽ ഓണാഘോഷ നഗരിയിൽ എത്തിച്ചേരുന്ന മഹാബലി തമ്പുരാനാണ് ഈ വർഷത്തെ ബഡ്ഡി ബോയ്സ് ഓണാഘോഷ പരിപാടിയുടെ മുഖ്യ ആകർഷണം. സംഘാടക മികവിൽ പ്രാവീണ്യം തെളിയിച്ചിട്ടുള്ള ജോൺ സാമുവലിന്റെ നേതൃത്വത്തിലാണ് അമേരിക്കൻ മലയാളികൾക്കായി ഈ വ്യത്യസ്ത വിരുന്ന് അണിയിച്ചൊരുക്കുന്നത്. ചെണ്ടമേളങ്ങളുടെയും മറ്റ് താള മേള വാദ്യോപകരണങ്ങളുടെയും, കേരളീയ വേഷത്തിൽ താലപ്പൊലിയേന്തിയ മലയാളി മങ്കമാരുടെയും അകമ്പടിയോടുകൂടി മാവേലി മന്നനെയും വിശിഷ്ടാതിഥികളെയും ആനയിച്ചുകൊണ്ടുള്ള ഘോഷയാത്രയ്ക്കും പൊതു സമ്മേളനത്തിനും ശേഷം, പ്രഫഷണല്‍ ഡാന്‍സ് ട്രൂപ്പുകള്‍ അവതരിപ്പിക്കുന്ന കണ്ണഞ്ചിപ്പിക്കുന്ന നൃത്ത നൃത്തങ്ങള്‍ , തിരുവാതിരകളി, വള്ളംകളി പാട്ടുകൾ, നാടൻ പാട്ടുകൾ,   സിനിമാറ്റിക്ക് ഡാൻസ്,   മിമിക്രി,  തുടങ്ങി നിരവധി വെത്യസ്ത കലാപരിപാടികള്‍ അരങ്ങേറും. ഗായകൻ ബിനു ജോസഫിന്റെ നേതൃത്വത്തിൽ ഫിലാഡൽഫിയായിലും പരിസരപ്രദേശങ്ങളിലുമുള്ള അനുഗ്രഹീത ഗായകരെ അണിനിരത്തി അണിയിച്ചുരുക്കുന്ന ഗാനസന്ധ്യയാണ് ഓണാഘോഷ പരിപാടിയിലെ മറ്റൊരു മുഖ്യ ആകർഷണം. ഗാന സന്ധ്യയിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ ഗായകൻ ബിനു ജോസഫിനെ 267 235 4345 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്. നാടന്‍ രീതിയില്‍ തയ്യാറാക്കി വിളമ്പുന്ന സ്വാദിഷ്ടമായ ഓണസദ്യ ഈ ഓണാഘോഷ പരിപാടികളുടെ മറ്റൊരു ഹൈലൈറ്റ് ആയിരിക്കും. ഈ ഓണാഘോഷ പരിപാടികളില്‍നിന്നും മിച്ചം ലഭിക്കുന്ന മൊത്തം തുകയും പിറന്ന നാട്ടിലെ അർഹതയുള്ള അശരണർക്കും ആലംബഹീനർക്കും കൈമാറുമെന്ന് സംഘാടകര്‍ അറിയിച്ചു. വാർത്ത: രാജു ശങ്കരത്തിൽ,...

Read More